"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 94: | വരി 94: | ||
[[പ്രമാണം:19808-vidyarangam-kalasahithyavedi.jpeg|ഇടത്ത്|ലഘുചിത്രം|247x247ബിന്ദു]] | [[പ്രമാണം:19808-vidyarangam-kalasahithyavedi.jpeg|ഇടത്ത്|ലഘുചിത്രം|247x247ബിന്ദു]] | ||
[[പ്രമാണം:19808-vidyarangam (10).jpeg|ലഘുചിത്രം]] | [[പ്രമാണം:19808-vidyarangam (10).jpeg|ലഘുചിത്രം]] | ||
[[പ്രമാണം:19808-vidyarangam (7).jpeg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:19808-vidyarangam (8).jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:19808-vidyarangam (8).jpeg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:19808-vidyarangam.jpeg|നടുവിൽ|ലഘുചിത്രം|286x286ബിന്ദു]] | [[പ്രമാണം:19808-vidyarangam.jpeg|നടുവിൽ|ലഘുചിത്രം|286x286ബിന്ദു]] |
23:02, 29 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
2024- 2025 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം ജൂൺ 3 2024
കുരുന്നുകൾക്കായി കഥകളുടെ മായാജാലം ഒരുക്കി ജി.എൽ പി.എസ് എടക്കാ പറമ്പിൽ പഞ്ചായത്ത് തല പ്രവേശനോത്സവം നടന്നു. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡണ്ട് യു.എം ഹംസ പരിപാടി ഉദ്ഘാടനം ചെയ്തു.വൈസ്പ്രസിഡണ്ട് ഹസീനതയ്യിൽ അധ്യക്ഷനായി.PTA പ്രസിഡണ്ട് Ek കാദർബാബു സ്വാഗതം പറഞ്ഞു.HM നുസ്റത്ത് ടീച്ചർ ഈ വർഷത്തെ പ്രവർത്തന കലണ്ടർ അവതരിപ്പിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ PK സിദ്ദീഖ് ,വൈസ് പ്രസിഡണ്ട് കെ.സി കോയ ,പഞ്ചായത്ത് മെമ്പർമാർ അനൂപ് ,നുസൈബ,റഫീഖ്,ശങ്കരൻആശംസകൾ അർപ്പിച്ചു.
ഈ വർഷം 150ഓളംകുട്ടികളാണ് അഡ്മിഷൻ നേടിയത്..മുഴുവൻ കുട്ടികളെ അണി നിരത്തിയ ഘോഷയാത്രക്ക് അധ്യാപകർ നേതൃത്വം നൽകി..ശേഷം നടന്നഅധ്യാപകരുടെ കഥക്കൂട്ട് ദൃശ്യാവിഷ്കാരം ,കേട്ടു മറന്ന നാടോടിക്കഥകൾ ദൃശ്യരൂപത്തിൽ അധ്യാപികമാർ സ്‌റ്റേജിൽ അവതരിപ്പിച്ചപ്പോൾ കുട്ടികൾക്കത് നവ്യാനുഭവമായി.ജിഷടീച്ചർ,സാജിദ ടീച്ചർ,ഹാഫിസടീച്ചർ,നദീറ ടീച്ചർ ,പ്രജിഷ ടീച്ചർ എന്നിവർ നേതൃത്വം നൽകി..രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് ജിഷ ടീച്ചർ നടത്തി.PTA യുടെ നേതൃത്വത്തിൽ മധുര വിതരണവും പായസ വിതരണവും നടന്നു..സ്‌റ്റാഫ് സെക്രട്ടറി നസീർ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു,
ജൂൺ 5 ലോക പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. 2C ക്ലാസിലെ പാരന്റ് സുഹറാബി നല്ലേങ്ങര വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. അസംബ്ലിയിൽ എച്ച്. എം പരിസ്ഥിതി ദിന പ്രതിജ്ഞ നടത്തുകയും കുട്ടികളും ടീച്ചേഴ്സും ഏറ്റു ചൊല്ലുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലീനിങ്, പൂന്തോട്ട നിർമ്മാണം എന്നിവ നടത്തി.
ബോധവത്കരണ ക്ലാസ് 'ഒരുക്കം'
ജി.എൽ.പി. സ്കൂൾ എടക്കാപറമ്പ് പി.ടി.എയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി 'ഒരുക്കം' ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ബിജു ക്ലാസെടുത്തു. പി.ടി.എ പ്രസിഡൻ്റ് ഇ.കെ കാദർ ബാബു അധ്യക്ഷത വഹിച്ചു, പ്രധാനാധ്യാപിക നസ്റത്ത് കൊന്നോലത്ത് സ്വാഗതം പറഞ്ഞു. എസ്.എം.സി. ചെയർമാൻ പുള്ളാട്ട് സലീം മാസ്റ്റർ, കോയ കെ.സി, നൂറുദ്ദീൻ തോട്ടുങ്ങൽ, നസീർ മാസ്റ്റർ, രജീഷ് അമ്മാറമ്പത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി നീന പി നന്ദി പറഞ്ഞു.
മെഹന്തി ഫെസ്റ്റ്
ബലിപെരുന്നാളിനോടനുബന്ധിച്ച് സ്കൂളിൽ ജൂൺ 15 ശനിയാഴ്ച വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടികൾ എച്ച്. എം ലേഖ ടീച്ചർ ഉദ്ഘാടനം ചെയ്തു. ആശംസ കാർഡ് നിർമ്മാണം, മൈലാഞ്ചി ഇടൽ മത്സരം, മെഗാ ഒപ്പന എന്നിവ ഉണ്ടായിരുന്നു.
ജൂൺ 19 വായനദിനം
വായനദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ വായനദിന പ്രതിജ്ഞ എടുത്തു. മധുരം മലയാളം പ്രവർത്തനത്തോടനുബന്ധിച്ച് 2,3 ക്ലാസ്സിലെ കുട്ടികൾ അവർ വായിച്ച പുസ്തകങ്ങളുടെ ലഘു വിവരണം അവതരിപ്പിച്ചു. (കഥ,കവിത സംഭാഷണം) ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ വായനാമത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുകയും അവരിൽ നിന്ന് വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു. അമ്മമാരുടെ ലൈബ്രറി സന്ദർശനവും അമ്മ വായനയ്ക്ക് വേണ്ടി പുസ്തക വിതരണവും ഇതോടൊപ്പം നടന്നു. 3,4 ക്ലാസുകളിൽ മികച്ച വായനക്കാരെ കണ്ടെത്തൽ, വായനാക്കുറിപ്പ് എഴുതൽ എന്നിവ നടത്തി. വായനാദിനത്തിൽ സ്കൂൾ റേഡിയോ പ്രോഗ്രാമായ ശ്രവ്യം 19.808ന്റെ ലോഞ്ചിംഗ് പിടിഎ പ്രസിഡണ്ട് ഖാദർബാബു നിർവഹിച്ചു. തുടർ പ്രോഗ്രാം പ്രവർത്തനങ്ങൾക്ക് ശാഹുൽ മാസ്റ്റർ നേതൃത്വം നൽകിവരുന്നു.
വിദ്യാരംഗം
ജൂൺ 26 ബുധൻ രാവിലെ 11 മണിക്ക് വിദ്യാരംഗം കലാസാഹിത്യവേദി ശ്രീ: കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.HM ലേഖ ടീച്ചർ,പി ടി എ പ്രസിഡന്റ് എന്നിവർ സംസാരിച്ചു.പപ്പറ്റ് നിർമ്മാണം, പപ്പറ്റ് ഉപയോഗിച്ച് കഥാകഥനം എന്നിവ വളരെ രസകരമായി കുട്ടികൾക്കിടയിൽ അദ്ദേഹം അവതരിപ്പിച്ചു. .കുട്ടികൾക്ക് വളരെയധികം സന്തോഷവും ഉല്ലാസവും ആനന്ദവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സ്.അവസാനം നസീർ മാസ്റ്റർ നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു