"സെന്റ് തോമസ്സ് എച്ച്.എസ് പാലാ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
'''വായന വാരാചരണം-ജൂൺ 2024 '''

'''വായന വാരാചരണം-ജൂൺ 2024 '''

[[പ്രമാണം:31085 IMG-202406192.jpg|ഇടത്ത്‌|ലഘുചിത്രം|200x150ബിന്ദു]]

[[പ്രമാണം:31085 IMG-202406191.jpg|ലഘുചിത്രം|200x150ബിന്ദു]]
[[പ്രമാണം:31085 IMG-202406191.jpg|നടുവിൽ|ലഘുചിത്രം|200x150ബിന്ദു]]
[[പ്രമാണം:31085 IMG-20240619.jpg|ലഘുചിത്രം|200x150ബിന്ദു]]

''വായനാദിനം''

''വായനാദിനം''

പാലാ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ 2024 ജൂൺ 19-ന് വായനാദിനാചരണം നടത്തി. പി.ടി.എ.പ്രസിഡന്റ് ഡോ.റ്റി.സി.തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ രൂപത വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത് വായനാദിനാഘോഷങ്ങളും ക്ലബ് പ്രവർത്തനങ്ങളും ഉദ്ഘാടനം ചെയ്തു.ശ്രീ സുബിൻ എസ്. മുഖ്യപ്രഭാഷണം നടത്തി കുട്ടികൾ പ്രസംഗം, കവിതാലാപനം, നാടൻപാട്ട് തുടങ്ങി വിവിധ കലാപരിപാടികൾ അവതരപ്പിച്ചു.

'''കായികരംഗം'''
'''കായികരംഗം'''
[[പ്രമാണം:31085 s4.jpg|ലഘുചിത്രം|200x150ബിന്ദു]]
കായികരംഗത്ത് സുദീർഘവും ശ്രദ്ധേയവുമായ നേട്ടങ്ങളുടെ ചരിത്രമാണ് പാലാ സെൻറ് തോമസ് ഹയർസെക്കണ്ടറി സ്കൂളിനുള്ളത്. മീനച്ചിൽ താലൂക്കിലുള്ളവർ പൊതുവെ അദ്ധ്വാനശീലരായിരുന്നു. അവരുടെ അധ്വാനശീലമാണ് അവരെ സ്പോർട്സിൽ ശക്തരാക്കിയത്. സ്കൂളിലെ കായിക വിദ്യാഭ്യാസത്തിന് വേണ്ടത്ര പ്രോത്സാഹനം നൽകിയത് ദീർഘനാൾ സ്കൂൾ കായികാധ്യാപകനായിരുന്ന ശ്രീ. സി. ജോസഫ് പുതിയിടംസാറായിരുന്നു. കായികരംഗവുമായി ബന്ധപ്പെട്ട ആർക്കും ആ നാമധേയം മറക്കുവാൻ കഴിയുകയില്ല. തികഞ്ഞ അർപ്പണബോധവും ആത്മാർത്ഥതയും കൂടിച്ചേർന്ന അദ്ദേഹത്തിൻറെ പ്രവർത്തനശൈലി പാലായിൽ നിന്നും ഒട്ടനവധി ദേശീയ, അന്താരാഷ്ട്ര കായിക പ്രതിഭകളെ കണ്ടെത്തുവാൻ സഹായകരമായി. ഹ്രസ്വദൂര ഓട്ടക്കാരനായിരുന്ന ശ്രീ. ജോസഫ് കുഞ്ഞ് പുതുമന, ശ്രീ. പി.ജെ. ചെറിയാൻ വെളുത്തേടത്തുപറമ്പിൽ എന്നിവരും ദീർഘദൂര ഓട്ടക്കാരായിരുന്ന ശ്രീ. കെ.എം. മാത്യു കുറിച്ചിയിൽ, ശ്രീ. പാപ്പച്ചൻ പുല്ലാട്ട്, ശ്രീ.കെ.കെ. കുരുവിള കളപ്പുര എന്നിവരും ജമ്പിംഗ് രംഗത്തെ മികച്ച അത്ലറ്റുകളായ ശ്രീ. എസ്. പഴനിയാപിള്ള, ശ്രീ. ജോസ് ജോസ് വെട്ടം എന്നിവരും ത്രോ ചാമ്പ്യന്മാരായ ശ്രീ. കുരുവിള കുരുവിള ഇലഞ്ഞിയിലും പോൾവോൾട്ട് ഇതിഹാസമായിരുന്ന മൺമറഞ്ഞ ശ്രീ. കെ.എസ്. തോമസ് കാപ്പനും ശ്രീ. സി ജോസഫ് സാറിൻറെ കണ്ടെത്തലുകളിൽ ചിലർ മാത്രമായിരുന്നു.

21:25, 23 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എൻ.സി.സി, ജൂനിയർ റെഡ് ക്രോസ്സ്, ലിറ്റിൽ കൈറ്റ്സ്, വിദ്യാരംഗം കലാസാഹിത്യവേദി, മ്യൂസിക് ക്ലബ് തുടങ്ങി അനവധി സംഘടനകളും ക്ലബ്ബുകളും സ്‌കൂളിൽ പ്രവർത്തിക്കുന്നു. മ്യൂസിക്, സ്പോർട്സ്, ആർട് ആൻഡ് ക്രാഫ്റ്റ് തുടങ്ങിയവയ്‌ക്കെല്ലാം പ്രത്യേക അധ്യാപകർ ഉണ്ട്. കായിക രംഗത്തും, കലാരംഗത്തും ശാസ്ത്രരംഗത്തും ദേശീയ സംസ്ഥാന തല നേട്ടങ്ങൾ ഈ സ്‌കൂളിലെ കുട്ടികൾ സ്വന്തമാക്കിയിട്ടുണ്ട്.

വായന വാരാചരണം-ജൂൺ 2024

വായനാദിനം
പാലാ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ 2024 ജൂൺ 19-ന് വായനാദിനാചരണം നടത്തി. പി.ടി.എ.പ്രസിഡന്റ് ഡോ.റ്റി.സി.തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ രൂപത വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത് വായനാദിനാഘോഷങ്ങളും ക്ലബ് പ്രവർത്തനങ്ങളും ഉദ്ഘാടനം ചെയ്തു.ശ്രീ സുബിൻ എസ്. മുഖ്യപ്രഭാഷണം നടത്തി കുട്ടികൾ പ്രസംഗം, കവിതാലാപനം, നാടൻപാട്ട് തുടങ്ങി വിവിധ കലാപരിപാടികൾ അവതരപ്പിച്ചു.
കായികരംഗം

കായികരംഗത്ത് സുദീർഘവും ശ്രദ്ധേയവുമായ നേട്ടങ്ങളുടെ ചരിത്രമാണ് പാലാ സെൻറ് തോമസ് ഹയർസെക്കണ്ടറി സ്കൂളിനുള്ളത്. മീനച്ചിൽ താലൂക്കിലുള്ളവർ പൊതുവെ അദ്ധ്വാനശീലരായിരുന്നു. അവരുടെ അധ്വാനശീലമാണ് അവരെ സ്പോർട്സിൽ ശക്തരാക്കിയത്. സ്കൂളിലെ കായിക വിദ്യാഭ്യാസത്തിന് വേണ്ടത്ര പ്രോത്സാഹനം നൽകിയത് ദീർഘനാൾ സ്കൂൾ കായികാധ്യാപകനായിരുന്ന ശ്രീ. സി. ജോസഫ് പുതിയിടംസാറായിരുന്നു. കായികരംഗവുമായി ബന്ധപ്പെട്ട ആർക്കും ആ നാമധേയം മറക്കുവാൻ കഴിയുകയില്ല. തികഞ്ഞ അർപ്പണബോധവും ആത്മാർത്ഥതയും കൂടിച്ചേർന്ന അദ്ദേഹത്തിൻറെ പ്രവർത്തനശൈലി പാലായിൽ നിന്നും ഒട്ടനവധി ദേശീയ, അന്താരാഷ്ട്ര കായിക പ്രതിഭകളെ കണ്ടെത്തുവാൻ സഹായകരമായി. ഹ്രസ്വദൂര ഓട്ടക്കാരനായിരുന്ന ശ്രീ. ജോസഫ് കുഞ്ഞ് പുതുമന, ശ്രീ. പി.ജെ. ചെറിയാൻ വെളുത്തേടത്തുപറമ്പിൽ എന്നിവരും ദീർഘദൂര ഓട്ടക്കാരായിരുന്ന ശ്രീ. കെ.എം. മാത്യു കുറിച്ചിയിൽ, ശ്രീ. പാപ്പച്ചൻ പുല്ലാട്ട്, ശ്രീ.കെ.കെ. കുരുവിള കളപ്പുര എന്നിവരും ജമ്പിംഗ് രംഗത്തെ മികച്ച അത്ലറ്റുകളായ ശ്രീ. എസ്. പഴനിയാപിള്ള, ശ്രീ. ജോസ് ജോസ് വെട്ടം എന്നിവരും ത്രോ ചാമ്പ്യന്മാരായ ശ്രീ. കുരുവിള കുരുവിള ഇലഞ്ഞിയിലും പോൾവോൾട്ട് ഇതിഹാസമായിരുന്ന മൺമറഞ്ഞ ശ്രീ. കെ.എസ്. തോമസ് കാപ്പനും ശ്രീ. സി ജോസഫ് സാറിൻറെ കണ്ടെത്തലുകളിൽ ചിലർ മാത്രമായിരുന്നു.

സി. ജോസഫ് സാറിനെ തുടർന്ന് കായികാധ്യാപകാരയ ഐക്കര മാണിസാർ, 1988-ലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ശ്രീ. വി.സി. ജോസഫ് സാർ, ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ. വി.ജെ. തോമസ് സാർ, ശ്രീ. കെ.സി. സണ്ണിസാർ എന്നിവരും കായിക രംഗത്ത് സ്കൂളിന് മഹത്തായ സംഭാവനകൾ നൽകിയവരാണ്. നീന്തലിൽ ശ്രീ. വിൽസൺ ചെറിയാൻ, ബാസ്ക്കറ്റ് ബോൾ ഇൻഡ്യൻ ക്യാപ്റ്റൻ ശ്രീ. സി.വി. സണ്ണി, ഏഷ്യൻ ഇൻഡോർ അത്ലറ്റിക് മീറ്റിൽ രണ്ടാം സ്ഥാനം നേടിയ ശ്രീ. സുനിൽജോസഫ്, ഇൻഡ്യൻ യൂത്ത് ഏഷ്യൻ ട്രാക്ക് ആൻറ് ഫീൽഡിൽ മൂന്നാം സ്ഥാനം നേടിയ ശ്രീ. സജീഷ് ജോസഫ്, 110 മീറ്റർ ഹർഡിൽസിൽ ദേശീയ താരമായ ശ്രീ. ദിലീപ് വേണുഗോപാൽ തുടങ്ങിയവർ സെൻറ് തോമസിൻറെ അഭിമാനതാരങ്ങളാണ്. ഇപ്പോൾ സ്കൂളിൻറെ കായികാധ്യാപകനായി ഡോ. ബോബൻ ഫ്രാൻസിസ് മികച്ച പ്രവർത്തനം നടത്തുന്നു. സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടിയ മാസ്റ്റർ റോഷിൻ റോമിയോ ദേശീയ മത്സരത്തിൽ പങ്കെടുത്തു.

പാലാ സെന്റ് തോമസ് ഹൈസ്കൂളിൽ കുഷ്ഠരോഗ ബോധവൽക്കരണ ഓട്ടൻ തുള്ളൽ നടന്നു.

'അശ്വമേധം' - കുഷ്ഠരോഗ ബോധവത്ക്കരണ ഓട്ടൻ തുള്ളൽ

കുഷ്ഠരോഗ നിർണ്ണയ പ്രചരണ പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലാ ആരോഗ്യ വകുപ്പിൻ്റേയും ആരോഗ്യ കേരളത്തിൻ്റെയും ആഭിമുഖ്യത്തിൽ കുഷ്ഠ രോഗത്തെ കീഴടക്കാൻ വ്യത്യസ്തമായ രീതിയിൽ ആരോഗ്യ ബോധവല്കരണ സന്ദേശപരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധ പിടിച്ചു പറ്റി. പാലാ സെന്റ്. തോമസ് ഹൈസ്കൂളിൽ നടന്ന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ശ്രീ.ആന്റോ ജോസ് പടിഞ്ഞാറേക്കര നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ജോർജുകുട്ടി ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി. വി. അശോക് കുമാർ പരിപാടിക്ക് നേതൃത്വം നൽകി. ഡോ. ബോബൻ ഫ്രാൻസിസ്, ശ്രീമതി. ഷോബി ജോൺ എന്നിവർ ആശംസകൾ നേർന്നു

*ബോധവല്കരണ സന്ദേശ പ്രചരണങ്ങളുടെ ഭാഗമായി "കുഷ്ഠരോഗ ചരിതം" ഓട്ടൻ തുള്ളൽ അവതരിപ്പിച്ചു.* തൃശൂർ ഗവ. മെഡിക്കൽ കോളെജ് മുൻ അസി. ലെപ്രസി ഓഫീസർ പ്രഫുൽ കുമാർ. എസ് രചിച്ച "കുഷ്ഠരോഗ ചരിതം " ഓട്ടൻ തുള്ളൽ, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും കേരള സാംസ്കാരിക വകുപ്പിൻ്റെ കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാരവും ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരവും നേടിയ പ്രശസ്ത ഓട്ടൻ തുള്ളൽ കലാകാരനായ ശ്രീ.മണലൂർ ഗോപിനാഥും സംഘവും ആണ് അവതരിപ്പിച്ചത്. വേലൂർ പുനർജനി ജീവജ്വാലയാണ് സംഘാടകർ. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുo നിരവധി ആരോഗ്യ ബോധവത്ക്കരണ പ്രവർത്തനങ്ങളും സംവിധായകനുമായ ബിഞ്ചു ജേക്കബ് സി.ആണ് പരിപാടിയുടെ കോർഡിനേറ്റർ .