സെന്റ് തോമസ്സ് എച്ച്.എസ് പാലാ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1988-ലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ശ്രീ. വി.സി. ജോസഫ് സാർ, ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ. വി.ജെ. തോമസ് സാർ, ശ്രീ. കെ.സി. സണ്ണിസാർ എന്നിവരും കായിക രംഗത്ത് സ്കൂളിന് മഹത്തായ സംഭാവനകൾ നൽകിയവരാണ്. നീന്തലിൽ ശ്രീ. വിൽസൺ ചെറിയാൻ, ബാസ്ക്കറ്റ് ബോൾ ഇൻഡ്യൻ ക്യാപ്റ്റൻ ശ്രീ. സി.വി. സണ്ണി, ഏഷ്യൻ ഇൻഡോർ അത്ലറ്റിക് മീറ്റിൽ രണ്ടാം സ്ഥാനം നേടിയ ശ്രീ. സുനിൽജോസഫ്, ഇൻഡ്യൻ യൂത്ത് ഏഷ്യൻ ട്രാക്ക് ആൻറ് ഫീൽഡിൽ മൂന്നാം സ്ഥാനം നേടിയ ശ്രീ. സജീഷ് ജോസഫ്, 110 മീറ്റർ ഹർഡിൽസിൽ ദേശീയ താരമായ ശ്രീ. ദിലീപ് വേണുഗോപാൽ തുടങ്ങിയവർ സെൻറ് തോമസിൻറെ അഭിമാനതാരങ്ങളാണ്.

മരങ്ങാട്ടുപള്ളി സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ എബ്രഹാം മാത്യു മെമ്മോറിയൽ അധ്യാപക പുരസ്കാരം(10001 രൂപയും പ്രശസ്തിപത്രവും മെമന്റോയും) പാല സെന്റ് തോമസ് HSS ഹെഡ്മാസ്റ്റർ ശ്രീ ജോർജ്ജ് കുട്ടി ജേക്കബ്ബ് സാറിന് ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ നൽകുന്നു.