(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{PHSSchoolFrame/Pages}}
{{Yearframe/Header}}{{PHSSchoolFrame/Pages}}
=== അമ്മ മലയാളം ===
=== അമ്മ മലയാളം ===
വരി 36:
വരി 36:
വായന വാരാചരണവുമായി ബന്ധപ്പെട്ട് വിദ്യാലയം ആവിഷ്കരിച്ച വ്യത്യസ്തതയാർന്ന പരിപാടിയായിരുന്നു പുസ്തകഉടുപ്പ് .അന്നത്തെ ദിവസം വിദ്യാലയത്തിലെ മുഴവൻ കുട്ടികളും അദ്ധ്യാപകരും ജീവനക്കാരും ഓരോ പുസ്തകങ്ങളായി വേഷം പകർന്നാണ് വിദ്യാലയത്തിൽ എത്തിയത്.അവർ അണിഞ്ഞു വന്ന ഉടുപ്പിൽ ഓരോ പുസ്തകങ്ങളും അതിന്റെ എഴുത്തുകാരും പുസ്തകരൂപത്തിൽ ആലേഖനം ചെയ്യപ്പെട്ടിരുന്നു.ബഷീറും ഷേക്‌സ്പിയറും കേശവദേവും അങ്ങനെ പുതിയവരും പഴയകാലത്തുള്ളവരുമായ എഴുത്തുകാർ വിദ്യാലയാങ്കണത്തിൽ പരസ്പരം സംവദിച്ചുകൊണ്ട് നടക്കുന്ന കാഴ്ച കാണാൻ എല്ലാ മാധ്യമങ്ങളും വിദ്യാലയത്തിൽ എത്തുകയും പിറ്റേന്നത്തെ പത്രങ്ങളിലെ മുൻ പേജ് വാർത്തയായി വിദ്യാലയം മാറുകയും ചെയ്തു.
വായന വാരാചരണവുമായി ബന്ധപ്പെട്ട് വിദ്യാലയം ആവിഷ്കരിച്ച വ്യത്യസ്തതയാർന്ന പരിപാടിയായിരുന്നു പുസ്തകഉടുപ്പ് .അന്നത്തെ ദിവസം വിദ്യാലയത്തിലെ മുഴവൻ കുട്ടികളും അദ്ധ്യാപകരും ജീവനക്കാരും ഓരോ പുസ്തകങ്ങളായി വേഷം പകർന്നാണ് വിദ്യാലയത്തിൽ എത്തിയത്.അവർ അണിഞ്ഞു വന്ന ഉടുപ്പിൽ ഓരോ പുസ്തകങ്ങളും അതിന്റെ എഴുത്തുകാരും പുസ്തകരൂപത്തിൽ ആലേഖനം ചെയ്യപ്പെട്ടിരുന്നു.ബഷീറും ഷേക്‌സ്പിയറും കേശവദേവും അങ്ങനെ പുതിയവരും പഴയകാലത്തുള്ളവരുമായ എഴുത്തുകാർ വിദ്യാലയാങ്കണത്തിൽ പരസ്പരം സംവദിച്ചുകൊണ്ട് നടക്കുന്ന കാഴ്ച കാണാൻ എല്ലാ മാധ്യമങ്ങളും വിദ്യാലയത്തിൽ എത്തുകയും പിറ്റേന്നത്തെ പത്രങ്ങളിലെ മുൻ പേജ് വാർത്തയായി വിദ്യാലയം മാറുകയും ചെയ്തു.
[[പ്രമാണം:26074 പുസ്തക ഉടുപ്പ് .png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:26074 പുസ്തക ഉടുപ്പ് .png|നടുവിൽ|ലഘുചിത്രം]]
രണ്ടായിരത്തിഇരുപത്തിമൂന് ജൂൺ ഒന്നിന് വർണാഭമായ ചടങ്ങോടുകൂടി ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം ആഘോഷമാക്കി. റോസപ്പൂക്കൾ നവാഗതർക്ക് നൽകി , ചെണ്ടമേളത്തോടെ കുട്ടികളെ സ്വീകരിച്ചു കൊണ്ട് പ്രവേശനോത്സവ ചടങ്ങുകൾ ആരംഭിച്ചു. സ്ക്കൂളിന്റെ മികവുകളും സംസ്ഥാന തല ഉദ്ഘാടനചടങ്ങുകളും സദസ്സിലുള്ള രക്ഷിതാക്കൾക്കും കുട്ടികൾക്കും വീക്ഷിക്കാവുന്ന തരത്തിൽ പ്രൊജക്ടറിൽ പ്രദർശിപ്പിച്ചു കൊണ്ട് ലിറ്റൽ കൈറ്റ്സ് അംഗങ്ങൾ പ്രവർത്തന നിരതരായിരുന്നു. . ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നടത്തിയതിനു ശേഷമാണ് സ്ക്കൂൾ തല ഉദ്ഘാടന ചടങ്ങുകൾ തുടങ്ങിയത്.
പി ടി എ പ്രസിഡന്റ് ശ്രീ കെ ആർ ബൈജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത് ബഹു. ശാഖാ പ്രസിഡന്റ് ശ്രീ.എൽ സന്തോഷ് ഉം നവാഗതരായ കുട്ടികളും ചേർന്നാണ്. ബലൂണുകളും മിഠായികളും കുട്ടികൾക്ക് വിതരണം ചെയ്ത് സ്റ്റുഡന്റ് പോലീസ് കേഡറ്സും സമ്മേളനത്തിൽ സാന്നിദ്ധ്യമായി.സ്കൂളിലെ പ്രധാന അദ്ധ്യാപിക ശ്രീമതി നടാഷ എം ബി ചടങ്ങിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തു. ബഹു പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സജിതാ മുരളി, വാർഡ് മെമ്പർ ശ്രീ. ഗഗാറിൻ, പി ടി എ പ്രസിഡന്റ് ശ്രീ കെ ആർ ബൈജു, ശാഖാ സെക്രട്ടറി ശ്രീ. ഡി ജിനുരാജ് എന്നിവർക്കൊപ്പം വിദ്യാർത്ഥിനിയായ കുമാരി മീവൽ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് അദ്വൈത് ആർ മോഹൻ തുടങ്ങിയവരും ചടങ്ങിന് ആശംസ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ഐഷ പുരുഷോത്തമൻ ചടങ്ങിൽ പങ്കെടുത്തവർക്ക് കൃതജ്ഞത രേഖപ്പെടുത്തി.
[[പ്രമാണം:26074 പരിസ്ഥിതി ദിനം .jpeg|ഇടത്ത്|ലഘുചിത്രം|612x612ബിന്ദു]]
[[പ്രമാണം:26074 പരിസ്ഥിതി ദിനം 1.jpeg.jpeg|ഇടത്ത്|ലഘുചിത്രം|612x612ബിന്ദു]]
പരിസ്ഥിതി സംരക്ഷണത്തിനായി എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂൾ ഉദയംപേരൂരിൽ നടന്ന വിവിധ പരിപാടികൾ , പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജിതാ മുരളി ഉദ്ഘാടനം ചെയ്തു. എസ് പി സി ,സ്കൗട്ട്സ് $ ഗൈഡ്സ് ,എൻ സി സി ,റെഡ് ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഫലവൃക്ഷത്തൈകൾ നട്ടുവളർത്തി സംരക്ഷിക്കുന്ന മധുര വനം, മാമ്പഴക്കാലം പദ്ധതികൾ, പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന അനവധി പ്രവർത്തനങ്ങളിൽ വേറിട്ട ഒന്നായിരുന്നു.ഒരു മരം ഒരു ക്ലാസിനു , പരിസ്ഥിതി ക്വിസ് , നേച്ചർ ഫോട്ടോഗ്രാഫി, മാലിന്യ സംസ്കരണ ബോധവത്കരണ ക്ലാസ് ,പെയിന്റിങ് മത്സരം ,ചിരട്ടയിൽ ഒരു പച്ചക്കറി , തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തി.പ്ലാവില തൊപ്പി ഉണ്ടാക്കി വന്ന കുട്ടികൾ സദസ്സിനു പച്ച നിറം നൽകി മാനേജുമെന്റ് പ്രധിനിധി എൽ സന്തോഷ് അധ്യഷൻ വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ വിനോദ് കുമാർ കെ പി സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ കെ ആർ ബൈജു, ശാഖാ സെക്രട്ടറി ശ്രീ. ഡി ജിനുരാജ് , ഹെഡ്മിസ്ട്രസ് ശ്രീമതി നടാഷ എം ബി സി പി ഒ മാരായ സിബി ഡി സർജു ടി ,എൻ എസ് എസ് കോർഡിനേറ്റർ അജേഷ് കെ പി , സ്കൗട്ട് ആൻഡ് ഗൈഡ് ഓഫീസർ സുനിൽമോഹൻ തുടങ്ങിയവർ പങ്കെടുത്തു.കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നല്കിയതിനോടൊപ്പം റാലിയും സംഘടിപ്പിച്ചു. ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി ഡിസ്ട്രിക്ട് സെക്രെട്ടറി പി പി സജീവ് കുമാർ ,സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ജോർജ് ജോസഫ് എന്നിവർ കുട്ടികൾക്കായുള്ള പരിസ്ഥിതി പഠന ക്ലാസ് നയിച്ചു.
എല്ലാവർഷവും വിപുലമായി ആഘോഷിക്കുന്ന വായന വാരാചരണത്തിന് ഗംഭീരമായ തുടക്കമാണ് ഇത്തവണയും എസ്എൻഡിപി സ്കൂൾ കുറച്ചത് .വ്യത്യസ്തങ്ങളായതും കുട്ടികൾക്ക് തികച്ചും ഉപകാരപ്രദവുമായ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരുന്നത് .കേവലം ഒരു ദിനാചരണത്തിനും അപ്പുറത്ത് അക്കാദമിക്ക് വർഷമുടനീളം തുടരാൻ കഴിയുന്ന പ്രവർത്തനങ്ങൾക്കാണ് ആരംഭം കുറിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മഞ്ജിമ അനിൽകുമാർ അക്ഷരദീപം തെളിയിച്ച ഉദ്ഘാടനം നിർവഹിച്ചു .പ്രിൻസിപ്പൽ ശ്രീ കെ പി വിനോദ് ,ഹെഡ്മിസ്ട്രസ് ശ്രീമതി എം പി നടാഷ അധ്യാപകരായ ശ്രീമതി സ്മിത , ശ്രീ സർജു വിദ്യാർഥി പ്രതിനിധി ഐശ്വര്യ എസ് ഗിരി എന്നിവർ സംസാരിച്ചു .ക്ലാസുകളിൽ കുട്ടികളുടെ പുസ്തക ശേഖരത്തിൽ നിന്നും കൊണ്ടുവന്നിട്ടുള്ള പുസ്തകങ്ങൾ ചേർത്തുവച്ച് മിനി ക്ലാസ് ലൈബ്രറി തയ്യാറാക്കുകയും ക്ലാസ് ടീച്ചറിനെ അധ്യക്ഷതയിൽ ഉദ്ഘാടനം നടത്തുകയും ചെയ്തു .ഇഷ്ടപ്പെട്ട പുസ്തകത്തെ കുറിച്ച് കുട്ടികൾ സംസാരിക്കാനും പുസ്തകപരിചയം നടത്തുവാനും അവസരം ലഭിച്ചു.ക്ലാസ് തലത്തിൽ പത്തുമണിയോടെ ക്വിസ് മത്സരം നടത്തുകയും വിജയികളെ ഉൾപ്പെടുത്തി സ്കൂൾതല മത്സരം നടത്തുകയും ചെയ്തു. കുട്ടികൾക്ക് മുൻകൂട്ടി നിശ്ചയിച്ച വിഷയം നൽകിയതിൽ പ്രകാരമാണ് പ്രസംഗം മത്സരം നടത്തിയത്. ഹൈസ്കൂൾ വിഭാഗത്തിൽ നിശ്ചിത സമയത്തിന് 10 മിനിറ്റ് മുന്നേ വിഷയം നൽകുകയും മത്സരം നടത്തുകയുമായിരുന്നു .വളരെ നല്ല പങ്കാളിത്തം ഉപന്യാസം മത്സരത്തിനും ഉണ്ടായിരുന്നു ഡിസി ബുക്കിലേക്ക് മുൻകൂട്ടി ബന്ധപ്പെടുകയും ക്ലാസ്സുകളിലേക്ക് തിരഞ്ഞെടുത്തു പുസ്തകങ്ങളെ എത്തിക്കുകയും ചെയ്തു.ഒരു ക്ലാസ് മുറി ഒരു പുസ്തകമായി മാറുന്നു എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഒരു ക്ലാസിലെ മുഴുവൻ കുട്ടികളും ഒരേ പുസ്തകം വായിക്കുകയും തുടർന്ന് വായനാനുഭവം അവരുടേതായ രീതിയിൽ ക്ലാസ് മുറിയിൽ ആവിഷ്കരിക്കുകയും ചെയ്യുന്നതാണ് ഈ പദ്ധതി.
'''അന്താരാഷ്ട്ര യോഗ ദിനാചരണം -വ്യത്യസ്തതകളോടെ എസ്എൻഡിപി എച്ച് എസ് എസ് ഉദയംപേരൂരിൽ'''
"വസുധൈവ കുടുംബത്തിന് യോഗ"[[പ്രമാണം:26074 yoga.jpeg|ലഘുചിത്രം|359x359ബിന്ദു]]"ഒരു ഭൂമി ,ഒരു കുടുംബം ,ഒരു ഭാവി" എന്ന അർത്ഥത്തിൽ ഊന്നിയ "വസുധൈവ കുടുംബത്തിന് യോഗ" എന്ന സന്ദേശം കുട്ടികളിൽ പ്രചരിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര യോഗ ദിനം വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളോടെ എസ്എൻഡിപിഎച്ച്എസ്എസ് സ്കൂളിൽ ആചരിച്ചു .സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ ആർട്ട് ഓഫ് ലിവിങ് യോഗഇൻസ്‌ട്രുക്ടർ ശ്രീ എം എസ് മനോജ് ക്ലാസ് നയിച്ചു .യോഗയുടെ പ്രാധന്യത്തെകുറിച്ച്ചുള്ള വിവരണത്തോടൊപ്പം താല്പര്യപൂർവം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മുഴുവൻ കുട്ടികൾക്കും വ്യത്യസ്തമായ നിർദേശങ്ങളോടുകൂടി അദ്ദേഹം യോഗ അഭ്യസിപ്പിച്ചു .കൂടാതെ ഇനി മുതൽ എല്ലാ നാലാം ശനിയാഴ്ചകളിലും തികച്ചും സൗജന്യമായി കുട്ടികൾക്ക് ക്ലാസുകൾ സംഘടിപ്പിക്കാനും സ്കൂൾ തീരുമാനിച്ചിട്ടുണ്ട്
'''''ഒരു ഗ്രാമം മുഴുവൻ മാലിന്യമുക്തമാക്കുകഎന്ന സ്വപ്നത്തിലേക്ക് ചുവടുവെച്ച് ഉദയംപേരൂർ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ..''...'''
മാലിന്യമുക്ത ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം മുൻനിർത്തി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ സമൂഹത്തിലേക്ക് ഇറങ്ങുന്നു. രണ്ട് വാർഡുകളിൽ നിന്നായി 50 വീടുകൾ ആണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തിട്ടുള്ളത്. ഈ വീടുകൾ മാലിന്യമുക്തമാക്കുവാനും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ച് ആരോഗ്യമുള്ള പഞ്ചായത്തായി ഉദയംപേരൂരിനെ മാറ്റുവാനും സാധിക്കുക എന്ന സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ പദ്ധതി. "ഹരിതം ആനന്ദം " എന്ന് പേരു നൽകിയിട്ടുള്ള ഈ പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ അഭാവത്തിൽ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ കെ ബാബു നിർവഹിച്ചു. മനുഷ്യ രക്തത്തിൽ വരെ പ്ലാസ്റ്റിക് കണങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു എന്ന് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്ന ഈ കാലഘട്ടത്തിൽ പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുകയും വീടും പരിസരപ്രദേശങ്ങളും മാലിന്യമുക്തമാക്കുകയും ഓരോ വീടിന്റെ പരിസരത്തും മരത്തൈകൾ വച്ചുപിടിപ്പിക്കുകയും അവരവരുടെ ഉപയോഗത്തിന് ആവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിന് ഒരു ചെറിയ അടുക്കളത്തോട്ടം കുട്ടികളുടെ നേതൃത്വത്തിൽ നിർമ്മിക്കുകയും അത് പരിപാലിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. തെരഞ്ഞെടുത്ത 50 വീടുകളിൽ കുട്ടികളുടെ സംഘം കൃത്യമായ ഇടവേളകളിൽ സന്ദർശനത്തിന് എത്തും. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ ടീമുകൾ ആയി തിരിഞ്ഞ് തെരഞ്ഞെടുത്ത 50 വീടുകൾ സന്ദർശിക്കുകയും വീടുകളിൽ പ്ലാസ്റ്റിക് ഉപയോഗം കുറയുന്നുണ്ടെന്നും അവ വിദ്യാലയത്തിൽ നിന്നും നൽകിയിട്ടുള്ള വെയ്സ് ബിന്നുകളിൽ കൃത്യമായി നിക്ഷേപിച്ചിട്ടുണ്ട് എന്നും ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ഹരിത സേനയെ ഏൽപ്പിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുവയ്ക്കുന്നതിനായിയുള്ള "ഹരിതം ആനന്ദം വേസ്റ്റ് ബിന്നുകളും" തുണിസഞ്ചികളും, പച്ചക്കറി വിത്തുകളും ഇന്ന് നടന്ന ചടങ്ങിൽ എംഎൽഎ വിതരണം ചെയ്തു. എസ്എൻഡിപി കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, എസ്എൻഡിപി യോഗം വിദ്യാഭ്യാസ സെക്രട്ടറി ശ്രീ സി പി സുദർശനൻ മാസ്റ്റർ, 1084 ശാഖ പ്രസിഡണ്ട് എൽ സന്തോഷ്, സെക്രട്ടറി ശ്രീ ഡി ജിനു രാജ്, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സജിത മുരളി, വാർഡ് മെമ്പർ പി ഗഗാറിൻ, പിടിഎ പ്രസിഡണ്ട് കെ ആർ ബൈജു, പ്രിൻസിപ്പൽ കെ പി വിനോദ് കുമാർ, ഹെഡ്മിസ്ട്രസ് ശ്രീമതി നടാഷ എംപി, മുൻ പ്രിൻസിപ്പൽ ഇ ജി ബാബു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
== സ്വാതന്ത്ര്യ ദിനാഘോഷം ==
ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിൽ എഴുപത്തിഏഴാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ബാന്റിന്റെ അകമ്പടിയോടെ പ്രിൻസിപ്പൽ ശ്രീ കെ പി വിനോദ് കുമാർ ദേശീയ പതാക ഉയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി.തുടർന്ന് പ്രിൻസിപ്പൽ ശ്രീ കെ പി വിനോദ് കുമാർ, എച്ച് എം ശ്രീമതി എം ബി നാടാക്ഷ, മാനേജ്മെന്റ് പ്രതിനിധികളായ എൽ സന്തോഷ്,ഡി ജിനുരാജ് തുടങ്ങിയവർ സ്വാതന്ത്ര്യ ദിനസന്ദേശം നൽകി. എസ് പി സി, സ്കൗട്ട്& ഗൈഡ്, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ യൂണിഫോമിൽ അണിനിരന്നപ്പോൾ ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ ഡിസ്പ്ലേ സംഘടിപ്പിക്കപ്പെട്ടു. കുട്ടികൾ പച്ച, വെള്ള, ഓറഞ്ച് നിറമുള്ള ബലൂണുകൾ കയ്യിലേന്തി നടുവിൽ അശോകചക്രവുമായി ഗ്രൗണ്ടിൽ ദേശീയപതാകയുടെ രൂപത്തിൽ അണിനിരന്നു. തുടർന്ന് മുഴുവൻ കുട്ടികൾക്കും മധുരം വിതരണം ചെയ്തു. രണ്ടുവേദികളിലായി ദേശഭക്തിഗാനമത്സരവും പ്രസംഗമത്സരവും സംഘടിപ്പിക്കപ്പെട്ടു.
മത്സരഫലങ്ങൾ അറിയിക്കുക കൂടി ചെയ്തത്തോടെ സ്വാതന്ത്ര്യദിനപരിപാടികൾക്ക് സമാപനമായി.
== അധ്യാപകദിനാഘോഷം ==
=== അധ്യാപകദിനത്തിൽ വിദ്യാർത്ഥികളായി മാറി ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകർ ===
അധ്യാപകദിനത്തിൽ വിദ്യാർത്ഥികളായി മാറി ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകർ.അധ്യാപകർ കുട്ടികളായപ്പോൾ കുട്ടികൾ ആത്മവിശ്വാസത്തിന്റെ ആൾരൂപങ്ങളായ അധ്യാപകരായി. കുട്ടികളുടെ സങ്കല്പത്തിലുള്ള അധ്യാപകർ എങ്ങനവയാവണം എന്നത്തിനുള്ള ഉത്തരം കൂടിയായിരുന്നു കുട്ടി അധ്യാപകരുടെ ക്ലാസുകൾ. വർഷങ്ങൾക്കു ശേഷം ക്ലാസ്സ് മുറിയിലെ ബെഞ്ചിൽ പ്രിൻസിപ്പലും എച് എമ്മും ഉള്ളപ്പടെയുള്ളവർ കുട്ടികളായി ഇരുന്നപ്പോൾ ചോദ്യങ്ങൾ ചോദിച്ചും ക്ലാസ്സിൽ ശ്രദ്ധിക്കാത്തവരെ ശകാരിച്ചും എല്ലാ അർത്ഥത്തിലും കുട്ടികൾ അധ്യാപകരായി മാറി.കുട്ടി അധ്യാപകർക്ക് അവരുടെ കൂട്ടുകാർക്ക് ക്ലാസ്സ് എടുക്കാനുള്ള അവസരം കൂടി ഒരുക്കി കൊടുത്ത് വ്യത്യസ്തമായ അധ്യാപകദിനം ആഘോഷിക്കുകയായിരുന്നു ഇന്ന് വിദ്യാലയം
== അമ്മയ്ക്കൊരു കത്ത് ==
=== ദേശീയതപാൽ ദിനത്തിൽ അമ്മയ്ക്ക് കത്തെഴുതി ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂളിലെ 3000 കുട്ടികൾ.... ===
ദേശീയ തപാൽ ദിനമായ ഇന്ന് ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിലെ മൂവായിരത്തോളം വരുന്ന കുട്ടികൾ അവരുടെ വീടുകളിലേക്ക് ഇല്ലന്റിൽ കത്തുകൾ എഴുതി. ഒരിക്കലും ഇല്ലന്റ് കാണാത്ത കുട്ടികൾ.... മൊബൈൽ ഫോണിലൂടെ മാത്രം സന്ദേശങ്ങൾ കൈമാറി ശീലിച്ചവർ.... കത്തുകൾ എഴുതുന്നതിനെക്കുറിച്ച് ആലോചിക്കുക പോലും ചെയ്തിട്ടില്ലാത്തവർ... അവരുടെ വീട്ടിലേക്ക് സ്വന്തം കൈപ്പടയിൽ നിറഞ്ഞ സ്നേഹത്തോടെ അയച്ച കത്തുകൾ എല്ലാത്തരത്തിലും വേറിട്ട അനുഭവമാണ് വിദ്യാലയത്തിൽ സൃഷ്ടിച്ചത്. ലഹരിയുമായി ബന്ധപ്പെട്ട വിപത്തുകളിൽ നിന്ന് അകന്നു നിൽക്കുമെന്നും എത്ര ഉയരങ്ങളിൽ എത്തിയാലും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുമ്പോൾ അച്ഛനും അമ്മയും എല്ലാക്കാലത്തും കൂടെ ഉണ്ടാകുമെന്നും ഒക്കെ 5 മുതൽ 12 വരെക്ലാസ്സിലെ കുട്ടികൾ അവരുടെ കട്ടികളിലൂടെ രക്ഷിതാക്കളെ അറിയിക്കാൻ ശ്രമിക്കുകയായിരുന്നു ഈ കത്തുകളിലൂടെ.. അവരുടെ കൊച്ചു കുസൃതികളും... സ്വപ്നങ്ങളും..പരാതികളും... പരിഭവങ്ങളും പങ്കുവയ്ക്കാനുള്ള അവസരമായി കൂടി അവർ ഇതിനെ കണ്ടു. എപ്പോഴൊക്കെയോ അച്ഛനോടും അമ്മയോടും പറയാതെ പോയ പലതും കത്തുകളിൽ എഴുതാൻ ഒരു അവസരം ലഭിച്ചതിന്റെ സന്തോഷവും കൗതുകവും ഒക്കെ അവരുടെ മുഖത്ത് ഉണ്ടായിരുന്നു. കത്തുകളുമായി ഉദയംപേരൂർ പോസ്റ്റ് ഓഫീസിൽ എത്തി കത്തുകൾ തപാൽ പെട്ടിയിൽ ഇട്ട് എന്റെ അമ്മയ്ക്ക് ഇത് എന്നു കിട്ടുമെന്ന് പോസ്റ്റ് ഓഫീസ് ജീവനക്കാരോട് കുട്ടികൾ ചോദിച്ചു. ഉദയംപേരൂർ പോസ്റ്റ് ഓഫീസിലെ ജീവനക്കാർക്കും ഇതൊരു പുതിയ അനുഭവമായി. സന്തോഷത്തോടുകൂടി പഴയ പോസ്റ്റ് ഓഫീസ് അനുഭവങ്ങളും പുതിയ അനുഭവങ്ങളും അവർ പുതുതലമുറയുമായി പങ്കുവെച്ചു. ഉദയംപേരൂർ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മിസ്ട്രെസ് ശ്രീമതി രമ പി കെയുടെ നേതൃത്വത്തിലുള്ള ടീമാണ് കുട്ടികളുമായി സംവദിച്ചത്. കുറച്ചുനാളുകളായി ഇല്ലന്റിന് വേണ്ടി വിദ്യാലയം അന്വേഷണം തുടങ്ങിയിരുന്നെങ്കിലും ഇല്ലന്റുകൾക്ക് ആവശ്യക്കാർ ഇല്ലാത്ത ഇക്കാലത്ത് അത് ലഭിക്കാനുള്ള ബുദ്ധിമുട്ട് വിദ്യാലയം നേരിട്ടു. പനമ്പിള്ളി നഗർ പോസ്റ്റ് ഓഫീസ് ജീവനക്കാരനും വിദ്യാലയത്തിലെ കുട്ടിയുടെ രക്ഷിതാവുമായ ടി പി സതീഷ് ആണ് 3000 ഇല്ലന്റുകൾ എത്തിച്ചു തരാൻ മുൻകൈ എടുത്തത്. സ്കൂൾ പ്രിൻസിപ്പൽ ശ്രീ കെ പി വിനോദ് കുമാർ, എച് എം ശ്രീമതി എം പി നടാഷ,പി ടി എ പ്രസിഡന്റ് ശ്രീ കെ ആർ ബൈജു, എസ് എൻ ഡി പി ശാഖ പ്രസിഡന്റ് ശ്രീ എൽ സന്തോഷ്, സെക്രട്ടറി ശ്രീ ഡി ജിനുരാജ് അധ്യാപകരായ ടി സർജു, സ്മിത കരുൺ, ലക്ഷ്മി ബോസ്, രൂപേഷ് ടി എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
== എഡ്യൂഫെസ്റ്റ് ==
724 കുട്ടികൾ ഒരേ വേദിയിൽ ആദരിക്കപ്പെട്ട വ്യത്യസ്തമായ അനുമോദനചടങ്ങിന് ഉദയംപേരൂർഎസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂൾ സാക്ഷ്യം വഹിച്ചു. ആദ്യ ടേർമിനൽ പരീക്ഷക്ക് ഉയർന്ന വിജയം കരസ്ഥമാക്കിയ 5 മുതൽ 12 വരെ ക്ലാസ്സുകളിലെ 724 കുട്ടികളാണ് ചടങ്ങിൽ ആദരിക്കപ്പെട്ടത്. നിരവധി സാധ്യതകൾ ഉള്ള ഈ കാലത്ത് കുട്ടികൾ അവരവർക്ക് ഇഷ്ടമുള്ള മേഖലകൾ കണ്ടെത്തി അതിൽ ഉപരിപഠനം നടത്താൻ ശ്രമിക്കണം എന്ന് എം പി ഹൈബി ഈഡൻ അഭിപ്രായപ്പെട്ടു. അത്തരത്തിലുള്ള സാധ്യതകൾ പ്രയോജപ്പെടുത്താൻ കുട്ടികളെ സഹായിക്കുന്നവയാകണം വിദ്യാലയങ്ങൾ എന്നും എം പി പറഞ്ഞു. വർഷാവസാനം10,12 ക്ലാസ്സുകളിലെ ഫുൾ എ പ്ലസ് നേടുന്ന കുട്ടികൾ മാത്രമാണ് വേദികളിൽ ആദരിക്കപ്പെടാറുള്ളതെന്നും അതിൽ നിന്ന് വത്യസ്തമായി എല്ലാ ക്ലാസ്സുകളിലെയും മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങ് കുട്ടികൾക്ക് പ്രചോദനം നൽകുന്നതിന് ഏറെ സഹായകമാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ കെ പി വിനോദ് കുമാർ, ഹെഡ്മിസ്ട്രസ് എംപി നടാഷ, പി ടി എ പ്രസിഡന്റ് കെ ആർ ബൈജു, എസ്എൻഡിപി ശാഖ സെക്രട്ടറി ശ്രീ ഡി ജിനുരാജ് എന്നിവർ സംസാരിച്ചു
== കേരളപ്പിറവി ദിനാഘോഷം ==
=== കേരളപ്പിറവി ദിനത്തിൽ ക്ലാസ് മുറികളെ ജില്ലകളാക്കി മാറ്റി കുട്ടികൾ ===
കേരളപ്പിറവി ദിനമായ ഇന്ന് ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് മുറികൾ വ്യത്യസ്തമായ ഒരു പ്രവർത്തനത്തിന് വേദിയായി. യുപി വിഭാഗത്തിലെ 14 ക്ലാസ് മുറികൾ 14 ജില്ലകളായി മാറി. ഓരോ ജില്ലയിലെയും സാംസ്കാരിക നായകന്മാർ, കലാരൂപങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, പുഴകൾ ചരിത്ര സ്മാരകങ്ങൾ, വന്യജീവി സങ്കേതങ്ങൾ,വ്യവസായം, കൃഷി,ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുടങ്ങി ജില്ലയിലെ സവിശേഷതകൾ ഓരോ ക്ലാസ് റൂമുകളിലും അവതരിപ്പിക്കപ്പെട്ടു. ഓരോ ജില്ലയുടെയും സാംസ്കാരികമായ പ്രത്യേകതകൾക്കനുസരിച്ച് വ്യത്യസ്തങ്ങളായ വേഷങ്ങൾ കുട്ടികൾ ക്ലാസ് മുറികളിൽ അവതരിപ്പിച്ചു. ഒരോ ജില്ലയെകുറിച്ചും കിട്ടാവുന്ന വിവരങ്ങൾ അത്രയും തേടിപ്പിടിച്ച് അവതരിപ്പിക്കുന്നതിൽ ക്ലാസ്സുകൾ തമ്മിൽ വലിയ മത്സരം തന്നെ നടന്നു. അധ്യാപകരും കുട്ടികളും വാശിയോടെ തങ്ങളുടെ ക്ലാസ് മുറികളെ മികവുറ്റതാക്കുന്നതിൽ മത്സരബുദ്ധിയോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് ഇന്ന് ക്ലാസ് മുറികളിൽ ദൃശ്യമായ മികവ്. വയലാറും,തകഴിയും, കർഷക സ്ത്രീകളും, വിദേശികളും, കയർ ഉൽപ്പന്നങ്ങളും, കുട്ടനാടൻ ഭക്ഷണത്തിന്റെ രുചിയും, കലാരൂപങ്ങളും ആലപ്പുഴ ജില്ലയെ സമ്പന്നമാക്കിയപ്പോൾ സ്‌നേയ്ക്ക് പാർക്കും, സൈലന്റ് വാലിയും, കോട്ടങ്ങളും, ആദിവാസികളും ,ആയോധന കലകളും പാലക്കാട് ജില്ലയെ മനോഹരമാക്കി. കോഴിക്കോട് സ്വദേശമായ ക്ലാസ്സ് അധ്യാപിക കോയിക്കോടൻ ഭാഷയും കോയിക്കോടൻ അലുവയും കൊണ്ട് ശ്രദ്ധ നേടി. തൃശൂർ, തിരുവനന്തപുരം, ഇടുക്കി തുടങ്ങി എല്ലാ ജില്ലകളും വൈവിധ്യങ്ങൾകൊണ്ട് ക്ലാസ്സ് മുറികളെ മികച്ചതാക്കി മാറ്റി.5 മുതൽ 7 വരെ ക്ലാസിലെ കുട്ടികൾ കേരള സംസ്ഥാനത്തിന്റെ പ്രത്യേകതകൾ അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് ക്ലാസ് മുറികളിൽ അവതരിപ്പിച്ചത്. പ്രിൻസിപ്പൽ കെ പി വിനോദ്കുമാർ, ഹെഡ് മിസ്ട്രെസ്സ് എം പി നടാഷ, അധ്യാപകരായ സന്ധ്യമോൾ,ആർ. മായ, സ്മിത കരുൺ, ടി സർജു, അജേഷ് കെ പി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി
വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്റൂമുകളും എഴുത്തുകാരുടെ ഭവനങ്ങളായി മാറിയ മികച്ച പ്രവർത്തനമായിരുന്നു 'അമ്മ മലയാളം .തകഴിയുടെയും മാധവികുട്ടിയുടെയും ഒ വി വിജയന്റെയും എം ടി യുടെയുമൊക്കെ വീടുകളായി ഓരോ ക്ലാസ്റൂമുകളും ഒരുങ്ങി.അന്ന് വിദ്യാലയത്തിലെത്തിയ കുരീപ്പുഴ ശ്രീകുമാറിനെപോലെയുള്ള സാഹിത്യലോകത്തെ പ്രശസ്തരായവർ തകഴിയേയും കാത്തയെയും പരീക്കുട്ടിയെയും കറുത്തമ്മയെയും ഒക്കെ അത്ഭുതത്തോടെയാണ് നോക്കികണ്ടത്.ഓരോ എഴുത്തുകാരനെയും കുറിച്ചുള്ള മുഴുവൻ വിവരങ്ങളും കുട്ടികൾ ക്ലസ്സ്മുറിയിൽ ഒരുക്കിയിരുന്നു.
ജീവാമൃതം
വിദ്യാലയത്തിന് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിനേടികൊടുത്ത പ്രവർത്തനമാണ് കുട്ടികൾ രചിച്ച ജീവാമൃതം എന്ന സസ്യ ശാസ്ത്ര പരിസ്ഥിതി പഠന ഗ്രന്ഥം .22 വാല്യങ്ങളിലായി 7500 പേജുകളുള്ള ബൃഹത്തായ ഈ ഗ്രന്ഥം വിദ്യാലയത്തിന് നിരവധി അംഗീകാരങ്ങൾ നേടിത്തന്നു.
സ്‌നേഹവീട്
വിദ്യാലയം ഏറ്റെടുത്തു നടപ്പിലാക്കി വരുന്ന ഭവന പദ്ധതിയിലൂടെ വിദ്യാലയത്തിലെ ഭവന രഹിതരായ ഏഴു വിദ്യാർത്ഥികൾക്ക് വീട് ഒരുക്കി കൊടുക്കാൻ സാധിച്ചിട്ടുണ്ട്.
കാരുണ്യ പദ്ധതി
കരുതൽ
ഭിന്നശേഷിയുള്ള കുട്ടികൾ പഠിക്കുന്ന സമീപ വിദ്യാലമായ ആദർശ് വിദ്യാലയത്തിലെ കുട്ടികൾക്ക് കാരുണ്യ പദ്ധതിയിലൂടെ സാമ്പത്തിക സഹായം നൽകാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .കൂടാതെ അവിടുത്തെ കുട്ടികളെ നമ്മുടെ വിദ്യാലയത്തിൽ കൊണ്ടുവരുകയും ഇവിടെയുള്ള കുട്ടികൾക്കൊപ്പം കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കി കൊടുക്കുകയും ചെയ്തു.ഓണാഘോഷ പരിപാടിയുടെ ഭാഗമായി അവർക്ക് ഓണപ്പുടവ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്.
സാഹിത്യദർപ്പണം
വായനയെ പരിപോഷിപ്പിക്കാൻ വിദ്യാലയം നടപ്പിലാക്കിയ മറ്റൊരു ബൃഹത്തായ കർമ്മ പരിപാടിയാണ് സാഹിത്യദർപ്പണം .കുട്ടികൾ വായിച്ച ഒരു പുസ്തകത്തിലെ അവരെ ഏറെ ആകർഷിച്ച ഒരു ഭാഗം വലിയ ക്യാൻവാസിൽ വരക്കുകയും ആ ഭാഗത്തെ വാക്കുകളിലൂടെ അവതരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു പ്രവർത്തനം .തുടർന്ന് 3500 നു മുകളിൽ പുസ്തകാവിഷ്കാരങ്ങൾ 4000 സ്‌ക്വയർ ഫീറ്റ് വരുന്ന പന്തലിൽ പ്രദർശിപ്പിക്കുകയും നാല് ദിവസങ്ങളിലായി എല്ലാവര്ക്കും കാണുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്തു.അതുമായി ബന്ധപ്പെട്ടു നിരവധി സാഹിത്യകാരന്മാർ വിദ്യാലയത്തിൽ എത്തുകയും കുട്ടികളുമായിസംവദിക്കുകയും ചെയ്തു.ലീലാവതി ടീച്ചർ ,സാനു മാഷ് ,വൈശാഖൻ ,സേതു,എൻ എസ് മാധവൻ ,കെ എൽ മോഹനവർമ്മ ,ജോൺ പോൾ ,കുരീപ്പുഴ ശ്രീകുമാർ തുടങ്ങി മലയാള സാഹിത്യത്തിലെ അതികായർ വിദ്യാലയത്തിൽ എത്തുകയുണ്ടായി .
പുസ്തകോത്സവം സംസ്കാരികോത്സവം
എല്ലാവർഷവും വിവിധ പുസ്തക പ്രസാധകരുമായി സഹകരിച്ചു വിദ്യാലയത്തിൽ പുസ്തകോത്സവം നടന്നുവരുന്നു.എല്ലാ കുട്ടികളും പുസ്‌തകങ്ങൾ വാങ്ങുകയും വായിച്ചു നിരൂപണം തയാറാക്കുകയും ചെയ്യുന്നു.അതിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരികോത്സവത്തിൽ ദിവസവും സാഹിത്യകാരന്മാർ കുട്ടികളുമായി സംവദിക്കുന്നു.പെരുമ്പടവം ശ്രീധരൻ ,റഫീഖ് അഹമ്മദ് ,സന്തോഷ് ഏച്ചിക്കാനം,ബെന്യാമിൻ ,മുഖത്തല ശ്രീകുമാർ ,സി വി ബാലകൃഷ്ണൻ തുടങ്ങി നിരവധി പ്രമുഖർ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി കുട്ടികളുമായി സംവദിച്ചിട്ടുണ്ട്.
ലഹരിവിരുദ്ധ കുടുംബസദസ്സ്
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തുടർച്ചയായി വിദ്യാലയം ഏറ്റെടുത്തു നടപ്പാക്കി വരുന്നു.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 3350 കുടുംബസദസ്സുകൾ ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുന്നതിനായി സംഘടിപ്പിക്കപ്പെട്ടു.ഒരു ലക്ഷത്തിലധികം ആളുകൾ ഇത്രയും കുട്ടികളുടെ വീടുകളിലായി കുടുംബസദസ്സുകളിൽ പങ്കെടുത്തു.ഓരോ കുട്ടിയും അവരുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ സാംസ്കാരിക പ്രവർത്തകർ,തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗങ്ങൾ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലും ഉള്ളവർ പങ്കെടുത്തു.ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ചൊല്ലിക്കൊടുക്കുകയും യോഗത്തിൽ പങ്കെടുത്തവർ അത് ഏറ്റുചൊല്ലുകയും ചെയ്തു.
കോണോത്തുപുഴ സംരക്ഷണം
പൂത്തോട്ട മുതൽ ഇരുമ്പനം വരെ പതിനേഴ് കിലോമീറ്റർ നീണ്ടുകിടക്കുന്ന പുഴയാണ് കോണോത് പുഴ.പൂകൈതയാറെന്നും ഇതിനെ അറിയപ്പെടുന്നു.32 ഓളം മത്സ്യയിനങ്ങളും 17 കുളക്കടവും അതുപോലെ ചരക്കു ഗതാഗതവും യാത്രഗതാഗതവും നടന്നിരുന്ന ഒരു പുഴയായിരുന്നു ഇത്.കാലക്രെമേണ ജനങ്ങൾ പുഴയിൽ നിറയെ അറവുമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിക്ഷേപിച്ചതിനാൽ പുഴയുടെ നീരൊഴുക്ക് നിലനിലച്ചിട്ട് മത്സ്യങ്ങൾ ചത്തൊടുങ്ങുകയും യാത്രസൗകര്യം തീർത്തും ഇല്ലാതെ വരുകയും ചെയ്തു.പുഴയുടെ ഇരുവശങ്ങളിലും കുട്ടികൾ കൈകോർത്തു പിടിച്ചു അതിനെതിരെ പ്രതികരിച്ചു.ജനപ്രധിനികൾ അടങ്ങിയ ഒരു സംഘം ആളുകൾ ബോട്ട് യാത്ര നടത്തി പ്രതികരിച്ചു.
അക്ഷരദീപം
വായന വാരാചരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ പ്രവർത്തനമാണ് അക്ഷരദീപം .ഓരോ ക്ലാസ്സ്മുറികളിലും കുട്ടികളും അദ്ധ്യാപകരും ചേർന്ന് അക്ഷരദീപം തെളിയിച്ചു.
പുസ്തക ഉടുപ്പ്
വായന വാരാചരണവുമായി ബന്ധപ്പെട്ട് വിദ്യാലയം ആവിഷ്കരിച്ച വ്യത്യസ്തതയാർന്ന പരിപാടിയായിരുന്നു പുസ്തകഉടുപ്പ് .അന്നത്തെ ദിവസം വിദ്യാലയത്തിലെ മുഴവൻ കുട്ടികളും അദ്ധ്യാപകരും ജീവനക്കാരും ഓരോ പുസ്തകങ്ങളായി വേഷം പകർന്നാണ് വിദ്യാലയത്തിൽ എത്തിയത്.അവർ അണിഞ്ഞു വന്ന ഉടുപ്പിൽ ഓരോ പുസ്തകങ്ങളും അതിന്റെ എഴുത്തുകാരും പുസ്തകരൂപത്തിൽ ആലേഖനം ചെയ്യപ്പെട്ടിരുന്നു.ബഷീറും ഷേക്‌സ്പിയറും കേശവദേവും അങ്ങനെ പുതിയവരും പഴയകാലത്തുള്ളവരുമായ എഴുത്തുകാർ വിദ്യാലയാങ്കണത്തിൽ പരസ്പരം സംവദിച്ചുകൊണ്ട് നടക്കുന്ന കാഴ്ച കാണാൻ എല്ലാ മാധ്യമങ്ങളും വിദ്യാലയത്തിൽ എത്തുകയും പിറ്റേന്നത്തെ പത്രങ്ങളിലെ മുൻ പേജ് വാർത്തയായി വിദ്യാലയം മാറുകയും ചെയ്തു.