"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
കൺവീനർ : സുജ ടീച്ചർ | കൺവീനർ : സുജ ടീച്ചർ | ||
=== | ====== '''<big>കു</big>ട്ടികളിൽ ശാസ്ത്രബോധവും ശാസ്ത്രാന്വേഷണാഭിമുഖ്യവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ സയൻസ് ക്ലബ്ബ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത്. മാന്വൽ പ്രകാരം യു.പി, ഹൈസ്ക്കൂൾ , വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം എന്നിവിടങ്ങളിലായി പ്രത്യേകം ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു. നിരവധി പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട് നടന്നുവരുന്നു. ശാസ്ത്രപ്രഭാഷണങ്ങൾ, കുട്ടികളിൽ ശാസ്ത്രാഭിരുചിയുണർത്തുന്ന പരിപാടികൾ തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്.''' ====== | ||
=== '''ഓൺലൈൻ ശാസ്ത്ര ക്വിസ്സുകൾ പോലുള്ള പരിപാടികളും സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കാറുണ്ട്. ഇൻസ്പെയർ അവാർഡിന് അർഹരായ കുട്ടികളെ തയ്യാറാക്കുന്നതിലും സയൻസ് ക്ലബ്ബ് വേണ്ട പിന്തുണ നൽകിവരാറുണ്ട്.''' === | ====== '''ഓൺലൈൻ ശാസ്ത്ര ക്വിസ്സുകൾ പോലുള്ള പരിപാടികളും സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കാറുണ്ട്. ഇൻസ്പെയർ അവാർഡിന് അർഹരായ കുട്ടികളെ തയ്യാറാക്കുന്നതിലും സയൻസ് ക്ലബ്ബ് വേണ്ട പിന്തുണ നൽകിവരാറുണ്ട്.''' ====== | ||
[[പ്രമാണം:35026 envmt..jpg|വലത്ത്|ചട്ടരഹിതം]] | [[പ്രമാണം:35026 envmt..jpg|വലത്ത്|ചട്ടരഹിതം]] | ||
21:45, 20 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കൺവീനർ : സുജ ടീച്ചർ
കുട്ടികളിൽ ശാസ്ത്രബോധവും ശാസ്ത്രാന്വേഷണാഭിമുഖ്യവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ സയൻസ് ക്ലബ്ബ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത്. മാന്വൽ പ്രകാരം യു.പി, ഹൈസ്ക്കൂൾ , വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം എന്നിവിടങ്ങളിലായി പ്രത്യേകം ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു. നിരവധി പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട് നടന്നുവരുന്നു. ശാസ്ത്രപ്രഭാഷണങ്ങൾ, കുട്ടികളിൽ ശാസ്ത്രാഭിരുചിയുണർത്തുന്ന പരിപാടികൾ തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്.
ഓൺലൈൻ ശാസ്ത്ര ക്വിസ്സുകൾ പോലുള്ള പരിപാടികളും സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കാറുണ്ട്. ഇൻസ്പെയർ അവാർഡിന് അർഹരായ കുട്ടികളെ തയ്യാറാക്കുന്നതിലും സയൻസ് ക്ലബ്ബ് വേണ്ട പിന്തുണ നൽകിവരാറുണ്ട്.
2024-'25 അധ്യയന വർഷത്തിലെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ
2024-25 അക്കാദമിക വർഷത്തിലെ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനാഘോഷത്തോടെ ആരംഭിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വിവിധ കലാപരിപാടികൾ കാഴ്ചവെച്ചു. അസംബ്ലിയിൽ പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് റിച്ച പ്രസംഗിച്ചു, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കവിത ആസിഫ് ആലപിച്ചു, പരിസ്ഥിതി ദിന സന്ദേശം അനഘ നൽകി. കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു.
അസംബ്ലിക്ക് ശേഷം സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ക്ലാസ്സ് തലത്തിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. ക്ലാസ് തലത്തിലെ ഓരോ വിജയികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സ്കൂൾതല ക്വിസിൽ UP വിഭാഗത്തിൽ നിന്നും ആവണി (7 D) യും HS വിഭാഗത്തിൽ നിന്നും റെയിന ജോസഫ് (8 B) യും ഒന്നാം സ്ഥാനം നേടി.
2023-24 അധ്യയന വർഷത്തിലെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ
2023_24 അധ്യയന വർഷത്തിലെ സയൻസ് ക്ലബ് ഉത്ഘാടനം ക്ലബ് കൺവീനർ സന്തോഷ് സർ നിർവ്വഹിച്ചു.
50 കുട്ടികൾ ആണ് അംഗങ്ങൾ. എല്ലാ മാസവും ക്ലബിന്റെ യോഗം നടത്തി റിപ്പോർട്ട് തയ്യാറാക്കി വയ്ക്കുന്നു.
- ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി അപ്പോളോ 11 ചന്ദ്രനിൽ ഇറങ്ങുന്ന ഡിജിറ്റൽ വീഡിയോ കുട്ടികളെ കാണിച്ചു. സംവിധായകൻ ശ്രീ Dhanoj raveendra naik ന്റെ നേതൃത്വത്തിൽ നടത്തിയ ഈ പ്രദർശനം കുട്ടികൾക്ക് ഏറെ അറിവ് പകർന്നു.
- ഇന്ത്യയുടെചന്ദ്രയാൻ ദൗത്യം ലൈവ് ആയി കുട്ടികൾക്കായി പ്രദർശിപ്പിച്ചു.
- അമ്പലപ്പുഴയിൽ നടന്ന ജില്ലാ ശാസ്ത്രമേളയിൽ Working model വിഭാഗത്തിൽഅലൻ സൈമൺ , ആദിത്യ സതീഷ് (8B) എന്നീ കുട്ടികൾ A ഗ്രേഡ് കരസ്ഥമാക്കി.
- സ്റ്റിൽ മോഡൽ വിഭാഗത്തിൽ
ശ്രീഹരി എസ് , പ്രഫുൽദേവ് (8B) എന്നീ കുട്ടികൾ B ഗ്രേഡ് കരസ്ഥമാക്കി .
- ഇൻസ്‍പയർ അവാർഡ് സ്‍കോളർഷിപ്പിനു വേണ്ടി 5 കുട്ടികളുടെ പ്രോജക്റ്റ് തിരഞ്ഞെടുത്ത് അയച്ചു.
- സ്‍കൂൾ സയൻസ് ലാബ് വിപുലപ്പെടുത്തി അതിന്റെ ഉത്ഘാടനം നടത്തി.
2022-23 അദ്ധ്യയന വർഷത്തിലെ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ
2022-23 അദ്ധ്യയന വർഷത്തിലെ സയൻസ് ക്ലബിന്റെ ഉദ്ഘാടനം ജൂലൈ 20 ന് ക്ലബ് കൺവീനറായ CG സന്തോഷ് കുമാർ സാർ നിർവഹിച്ചു. 20 കുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുത്തു. ക്ലബിന്റെ പ്രസിഡന്റായി അക്ഷര സുരേഷ് (10 C), വൈസ്‍പ്രസിഡന്റായി നിരജ്ഞൻ ആർ(10 D) എന്നിവരെ തിരഞ്ഞെടുത്തു.
-
ഉപജില്ലാ ശാസ്ത്ര മേളയിൽ Improvised experiment വിഭാഗത്തിൽ first A grade കരസ്ഥമാക്കിയ ഗൗതം കൃഷ്ണ(10 D), വിഷ്ണു വിജയൻ(10 B)
- ഉദ്ഘാടനത്തിനുശേഷം കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനായി ചാന്ദ്രദിന വിഡിയോ പ്രദർശനം ഉണ്ടായിരുന്നു.
- ക്ലബ് അംഗങ്ങളേയും മറ്റ് കുട്ടികളേയും പങ്കെടുപ്പിച്ച് ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.
- ഉപജില്ലാ ശാസ്ത്ര മേളയിൽ Improvised experiment വിഭാഗത്തിൽ first A grade കരസ്ഥമാക്കിയ ഗൗതം കൃഷ്ണ(10 D), വിഷ്ണു വിജയൻ(10 B) എന്നീ കുട്ടികളെ അനുമോദിച്ചു.
- പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ടും ഓസോൺ ദിനവുമായി ബന്ധപ്പെട്ടും ക്വിസ് മൽസരം സംഘടിപ്പിച്ചു.
- സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'പ്രതിഭകൾക്കൊപ്പം' എന്ന ഓൺലൈൻ പരിപാടിയിൽ I. S. R. O ശാസ്ത്രജ്ഞന്മാരുമായി സംവദിക്കാൻ കുട്ടികൾക്ക് അവസരം ഒരുക്കി.
- വാന നിരീക്ഷകരെ വിസ്മയിപ്പിച്ച് ആകാശത്തു നടന്ന അപൂർവ പൂർണ്ണ ചന്ദ്രഗ്രഹണത്തിന്റെ വിവരണവുമായി 'നമ്മുടെ നാട് ' എന്ന പേരിൽ Online meeting സംഘടിപ്പിച്ചു. ഈ പരിപാടിയിൽ ക്ലബ്ബ് അംഗങ്ങളായ കുട്ടികളും സയൻസ് അധ്യാപകരും പങ്കെടുത്തു.
- Inspire Award Project ലേക്ക് UP യിൽ നിന്നും 2 കുട്ടികളേയും HS ൽ നിന്നും 3 കുട്ടികളേയും പങ്കെടുപ്പിച്ചു.
- സയൻസ് ക്ലബ്ബും എനർജി ക്ലബുo ചേർന്നു നടത്തിയ ഉപന്യാസ മത്സരത്തിൽ 7 C യില അർച്ചിത എം ഒന്നാം സ്ഥാനം നേടി. Poster making competition ൽ 9 D യിലെ അജയ് കാർത്തിക് ഒന്നാം സ്ഥാനം നേടി.
- ആലപ്പുഴ ജില്ലാ സയൻസ് ക്ലബ് അസോസിയേഷൻ നടത്തിയ ദേശീയ ശാസ്ത്ര സെമിനാർ മത്സരത്തിൽ മാളവിക രമേശ് (9 B) നെ പങ്കെടുപ്പിച്ചു.