"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} {{Yearframe/Header}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
 
{{Yearframe/Header}}
== '''പുല്ലൂർ ഗവൺമെൻറ് യുപി സ്കൂളിൽ വർണ്ണ കൂടാരം തുറന്നു(29-2-2024)''' ==
[[പ്രമാണം:12244-101.jpg|ലഘുചിത്രം]]
[[പ്രമാണം:12244-102.jpg|ഇടത്ത്‌|ലഘുചിത്രം]]
പുല്ലൂർ ഗവൺമെൻറ് യുപി സ്കൂളിൽ എസ് .എസ് .കെ യുടെ സഹകരണത്തോടെ നിർമ്മിച്ച പ്രീ -പ്രൈമറി പാർക്ക് വർണ്ണ കൂടാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ശിശു  കേന്ദ്രീകൃതമായ 13 ഇടങ്ങളോടുകൂടിയാണ് വർണ്ണ കൂടാരം ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത്,  പഞ്ചായത്ത് പദ്ധതികളിൽ ഉൾപ്പെടുത്തിയും പൊതുജനങ്ങളുടെ സഹായത്തോടെയും ആണ് പാർക്ക് നിർമ്മിച്ചത്. കാൽ കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ .കാർത്യായനി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അബ്ദുറഹ്മാൻ, പഞ്ചായത്ത് അംഗങ്ങളായ ടി .വി .കരിയൻ ,എം .വി. നാരായണൻ, പി പ്രീതി , ഡിപിസി വിഎസ് ബിജുരാജ് ,ഹെഡ്മാസ്റ്റർ വി .വി പ്രഭാകരൻ പി.ടി.എ പ്രസിഡണ്ട് കെ ബാബു,  സ്റ്റാഫ് സെക്രട്ടറി എം. വി രവീന്ദ്രൻ ,എം.പി .ടി.എ പ്രസിഡണ്ട് നിഷ കൊടവലം എന്നിവർ സംസാരിച്ചു.[[ജി.യു.പി.എസ്. പുല്ലൂർ/വർണ്ണക്കൂടാരം|വർണ്ണക്കൂടാരത്തെ കുറിച്ച് കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]
 
== '''പ്രീ -പ്രൈമറി "ആട്ടവും പാട്ടും" ഉത്സവം(7-3-2024)''' ==
[[പ്രമാണം:12244-168.jpg|ലഘുചിത്രം|167x167ബിന്ദു]]
പ്രീ -സ്കൂളിൽ തയ്യാറാക്കിയിരിക്കുന്ന പ്രവർത്തന ഇടങ്ങളെ ഉപയോഗപ്പെടുത്തി കളിരീതിയിൽ നൽകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ വികാസപരമായ ശേഷികൾ നേടാൻ കുട്ടിയെ സഹായിക്കുക എന്നതിനെ അടിസ്ഥാനമാക്കി പുല്ലൂർ ഗവൺമെൻറ് യുപി സ്കൂളിൽ "ആട്ടവും പാട്ടും" നടത്തി .ഈ വർഷം സ്കൂളുകളിൽ നടപ്പിലാക്കിയ കഥോൽസവം, വരയുത്സവം , തുടങ്ങിയ പരിപാടികളുടെ തുടർച്ചയായി ആണ് ഈ പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുന്നത് .സ്കൂളിൽ തയ്യാറാക്കിയ പ്രവർത്തന ഇടങ്ങളെ ഉപയോഗപ്പെടുത്തി കുട്ടിക്കവിതകളും ,പാട്ടുകളും ,വായത്താരികളും ,അഭിനയ ഗാനങ്ങളും താളാത്മകമായി അവതരിപ്പിക്കുന്നതിനുള്ള വിവിധങ്ങളായ തന്ത്രങ്ങൾ തിരിച്ചറിയുക എന്നതാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നത്.
 
== '''പുല്ലൂർ ഗവൺമെൻറ് യു.പി സ്കൂൾ നൂറാം  വാർഷികാഘോഷം സംഘാടക സമിതി രൂപീകരിച്ചു(10.03.2024)''' ==
[[പ്രമാണം:12244-110.jpg|ലഘുചിത്രം]]
[[പ്രമാണം:12244-111.jpg|ഇടത്ത്‌|ലഘുചിത്രം|128x128ബിന്ദു]]
പുല്ലൂർ ഗവൺമെൻറ് യു.പി സ്കൂൾ നൂറാം  വാർഷികാഘോഷം സംഘാടക സമിതി രൂപീകരിച്ചു . സ്കൂളിന്റെ നൂറാം വാർഷികം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു .സംഘാടകസമിതി രൂപവൽക്കരണ യോഗം പഞ്ചായത്ത് പ്രസിഡണ്ട് സി കെ  അരവിന്ദൻ ഉദ്ഘാടനം ചെയ്തു .പഞ്ചായത്തംഗം ടി .വി കരിയൻ അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ചന്ദ്രൻ കരിച്ചേരി ,എം .വി. നാരായണൻ ,പി .പ്രീതി ,എ ഷീബ ഷാജി എടമുണ്ട ,നിഷ കൊടവലം ,എം വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.[[ജി.യു.പി.എസ്. പുല്ലൂർ/നൂറാം വാർഷികാഘോഷം|'''കൂടുതൽ അറിയുന്നതിന്''']]
 
== '''ഗണിത ഫെസ്റ്റ് (11-03-2024)''' ==
[[പ്രമാണം:12244-130.jpg|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു]]
[[പ്രമാണം:12244-129.jpg|ലഘുചിത്രം|154x154ബിന്ദു]]
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ  11-03-2024 തിങ്കളാഴ്ച്ച ഗണിത ഫെസ്റ്റ്  നടത്തി.യൂ ,പി വിഭാഗം കുട്ടികൾ ഇതിൽ പങ്കെടുത്തു.ഗണിത അസംബ്ലി,പസിലുകൾ ,ജ്യോമെട്രിക്കൽ ചാർട്ട് , പാറ്റേൺ , സംഖ്യകൾ കൊണ്ടുള്ള വിവിധ  കളികൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു.
 
== '''"ചിത്രകലയെ പരിചയപ്പെടാം" ക്ലാസ്സ് സംഘടിപ്പിച്ചു (12-03-2024)''' ==
[[പ്രമാണം:12244-132.jpg|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു]]
[[പ്രമാണം:12244-138.jpg|ലഘുചിത്രം|167x167ബിന്ദു]]
പുല്ലൂർ ഗവണ്മെന്റ് യൂ .പി സ്കൂൾ  പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത ചിത്രകാരനുമായ ശ്രീ .രാജേന്ദ്രൻ പുല്ലൂരിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി "'''ചിത്രകലയെ പരിചയപ്പെടാം"''' ക്ലാസ്സ്  സംഘടിപ്പിച്ചു .സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.പ്രഭാകരൻ.വി.വി. സ്വാഗതം പറഞ്ഞു ,ശ്രീ രാജേന്ദ്രൻ പുല്ലൂർ ഉദ്‌ഘാടനം നിർവഹിച്ചു കൊണ്ട് വിഷയാവതരണം നടത്തി.ചിത്രരചനയിൽ താല്പര്യമുള്ള ഏകദേശം നൂറോളം വിദ്യർത്ഥികൾ ഇതിൽ പങ്കെടുത്തു. അദ്ദേഹം കുട്ടികളുമായി സംവദിക്കുകയും ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ.ബാബു അധ്യക്ഷത വഹിച്ച  ചടങ്ങിന് ,സ്റ്റാഫ് സെക്രട്ടറി ശ്രീ.രവീന്ദ്രൻ മാസ്റ്റർ നന്ദി പ്രകാശനം നടത്തി
 
== '''പുല്ലൂർ ഗവൺമെൻറ് യുപി സ്കൂളിനു "ഹരിത സ്ഥാപനം" എന്ന പദവി ലഭിച്ചു''' (16-03-24) ==
[[പ്രമാണം:12244-144.jpg|ഇടത്ത്‌|ലഘുചിത്രം|265x265ബിന്ദു]]
[[പ്രമാണം:12244-145.jpg|ലഘുചിത്രം|252x252ബിന്ദു]]
പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം സമൂഹത്തിന് പകർന്നു നൽകുവാനായി ഹരിത പെരുമാറ്റചട്ടം പാലിച്ചുകൊണ്ട് ശുചിത്വ മാലിന്യ സംസ്കരണം, ജല സുരക്ഷ,   ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട  മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ പദവി ലഭിച്ചത്
 
== '''ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പ് സംഘടിപ്പിച്ചു(23.03-2024)''' ==
[[പ്രമാണം:12244-169.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:12244-170.jpg|ലഘുചിത്രം]]
പുല്ലൂർ  ഗവൺമെന്റ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പ് സംഘടിപ്പിച്ചു.ഏഴാന്തരം വിദ്യാർത്ഥിനി കുമാരി.ദേവാർച്ചന  പ്രസ്തുത ചടങ്ങിൽ  സ്വാഗതം പറഞ്ഞു..  സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പ്രഭാകരൻ.വി.വി.,  പിടിഎ പ്രസിഡണ്ട് ശ്രീ .ബാബു , എം .പിടിഎ പ്രസിഡണ്ട് നിഷ, സീനിയർ അസിസ്റ്റന്റ് ശൈലജ ടീച്ചർ ,സ്റ്റാഫ് സെക്രട്ടറി ശ്രീ രവീന്ദ്രൻ മാസ്റ്റർ  എന്നിവർ ഉൾപ്പടെ എല്ലാ അധ്യാപകരും കുട്ടികൾക്ക് ആശംസ അർപ്പിച്ച് സംസാരിച്ചു. കുട്ടികൾ തങ്ങളുടെ വിദ്യാലയ അനുഭവങ്ങൾ പങ്കുവെച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.ഏഴാന്തരത്തിലെ വിദ്യാർത്ഥിയും സ്കൂൾ ലീഡറും കൂടിയായ ശ്രീദർശ്  ചടങ്ങിനി നന്ദി പറഞ്ഞു.
 
== '''പഠനോത്സവം (27.03.2024)''' ==
[[പ്രമാണം:12244-171.jpg|ലഘുചിത്രം|'''<nowiki/>'അപ്പൂപ്പൻ താടി'  പ്രകാശനം''' ]]
[[പ്രമാണം:12244-173.jpg|ഇടത്ത്‌|ലഘുചിത്രം|247x247ബിന്ദു]]
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടത്തിവരുന്ന പഠനോത്സവത്തിന് പുല്ലൂർ  ഗവഃ യുപി സ്കൂളും വേദിയായി. ഒരു വർഷം വിദ്യാർത്ഥികൾ സ്വായത്തമാക്കിയ പഠനനേട്ടങ്ങൾ രക്ഷിതാക്കൾക്കും സമൂഹത്തിനും മുന്നിൽ പ്രകടിപ്പിക്കുന്ന പഠനോത്സവം - 27.3.2024 ബുധനാഴ്ച്ച സ്കൂൾ ഹാളിൽ 10 മണിയോടെയാണ് ആരംഭിച്ചത്. അറിവിന്റെ നേർക്കാഴ്ചയായി അറിയപ്പെടുന്ന ഈ പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ .പ്രഭാകരൻ വി.വി   സ്വാഗതം പറഞ്ഞു .പി .ടി .എ പ്രസിഡന്റ് ശ്രീ.ബാബു വിന്റെ അധ്യക്ഷതയിൽ DPC ശ്രീ.വി.എസ് .ബിജുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ബേക്കൽ ഉപജില്ലാ BPC  ശ്രീ.ദിലീപ് കുമാർ .കെ.എം മുഖ്യാതിഥി ആയിരുന്നു.ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ സ്വാതന്ത്ര രചനപുസ്തക സമാഹാരം '''അപ്പൂപ്പൻ താടി''' , യൂ പി വിഭാഗം വിദ്യാർത്ഥികളുടെ തിരഞ്ഞെടുത്ത ഹിന്ദി ഡയറി സമാഹാരമായ '''ഹം ദം'''  എന്നിവയുടെ പ്രകാശനം ശ്രീ.വി.എസ്.ബിജുരാജ് നിർവ്വഹിച്ചു.2022-23 വർഷത്തെ lLSS-USS വിജയികൾക്കുള്ള അനുമോദനവും , ടി.കെ.സരസ്വതി സ്മാരക എൻഡോവ്മെന്റ് വിതരണവും, പുലർകാല വായനയിൽ അഗ്രഗണ്യരായ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഇതോടൊപ്പം നടന്നു.ഇംഗ്ലീഷ് ,മലയാളം, ഹിന്ദി എന്നീ ഭാഷാ കോർണറുകളും ശാസ്താ സാമൂഹ്യശാസ്ത്ര ഗണിത കോർണുകളും,ഫുഡ് കോർണർ, പ്രവർത്തി പരിചയ കോർണർ എന്നിവയും ഇതിന്റെ ആകർഷണീയത ആയിരുന്നു.ഈ വർഷം കുട്ടികൾ പഠിച്ച പാഠഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഓരോ അവതരണവും. പഠനോത്സവത്തിൽ രക്ഷിതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഓരോ കുട്ടിയും എത്രമാത്രം പഠന നേട്ടങ്ങൾ കൈവരിച്ചു എന്നത് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ പഠനോത്സവം പ്രധാന പങ്കുവഹിച്ചു..വൈകിട്ട്  അഞ്ചുമണിക്ക് പഠനോത്സവം സമാപിച്ചു
 
== '''സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു.(30.03.2023)''' ==
[[പ്രമാണം:12244 185.jpg|ഇടത്ത്‌|ലഘുചിത്രം|189x189ബിന്ദു|മാതൃഭൂമി -1-04-2024 ]]
[[പ്രമാണം:12244 186.jpg|ലഘുചിത്രം]]
പുല്ലൂർ ഗവണ്മെന്റ് യൂ .പി സ്കൂൾ വാർഷികാഘോഷവും അതോടൊപ്പം ദീർഘ നാളത്തെ സേവനത്തിനുശേഷം സർവിസിൽ  നിന്നും വിരമിക്കുന്ന  സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.പ്രഭാകരൻ മാസ്റ്റർക്കുള്ള യാത്രയയപ്പും നടന്നു.യാത്രയയപ്പ് സമ്മേളനം ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.അരവിന്ദ ഉദ്‌ഘാടനംചെയ്തു.ശ്രീ.പ്രകാശൻ കരിവെള്ളൂർ മുഖ്യാഥിതി ആയിരുന്നു .സീനിയർ അസിസ്റ്റന്റ് ശ്രീമതി ശൈലജ  ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ ബാബു അധ്യക്ഷത വഹിച്ചു.എം പി ടി എ പ്രസിഡന്റ് ശ്രീമതി നിഷ, പി ടി എ വൈസ് പ്രസിഡന്റ്  ശ്രീ.പ്രകാശൻ   കാനത്തിൽ, എസ് .എം.സി ചെയർമാൻ ശ്രീ ഷാജി, ശ്രീ.വിഷ്ണു നമ്പൂതിരി മാസ്റ്റർ , പൂർവ്വ വിദ്യാർത്ഥി ശ്രീ.എ.ടി.ശശി  എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു...മറുപടി പ്രസംഗത്തിനുശേഷം സ്റ്റാഫ് സെക്രട്ടറി ശ്രീ.രവീന്ദ്രൻ മാസ്റ്റർ നന്ദിപറഞ്ഞു.യാത്രയയപ്പ് യോഗത്തിൽ ഏഴാം തരത്തിലെ വിദ്യാർത്ഥികൾ മുന്നൂറ് സ്റ്റീൽ ഗ്ലാസ്സുകൾ സ്കൂളിന് നൽകി മാതൃകയായി..[[ജി.യു.പി.എസ്. പുല്ലൂർ/ചിത്രശാല|കൂടുതൽ ചിത്രങ്ങൾ കാണുന്നതിന്]]
 
== '''''എൽ.എസ് .എസ് -യു .എസ് .എസ് നേട്ടവുമായി പുല്ലൂർ ഗവണ്മെന്റ് യൂ .പി സ്കൂൾ വിദ്യാർത്ഥികൾ(27-04-2024)''''' ==
[[പ്രമാണം:12244-212.jpg|ഇടത്ത്‌|ലഘുചിത്രം|219x219ബിന്ദു|മാതൃഭൂമി -6-05-2024]]
[[പ്രമാണം:12244-206.jpg|ലഘുചിത്രം|208x208ബിന്ദു|മാതൃഭൂമി -06-05-2024]]
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് 2023-24 ൽ നടത്തിയ എൽ എസ് എസ്-യുഎസ്എസ് പരീക്ഷയിൽ  മികച്ച വിജയം നേടി '''''പുല്ലൂർ ഗവണ്മെന്റ് യൂ .പി സ്കൂൾ'''''  വിദ്യാർത്ഥികൾ.  യുഎസ്എസ് പരീക്ഷയിൽ 3  വിദ്യാർഥികളും എൽഎസ്എസ് പരീക്ഷയിൽ 15 വിദ്യാർഥികളുമാണ് മികച്ച നേട്ടം കൈവരിച്ചത്.സ്കോളർഷിപ്പ് നേടിയ കുട്ടികളെ സ്റ്റാഫ് -പിടിഎ കമ്മിറ്റി അഭിനന്ദിച്ചു.
 
== ആദിദേവിന്റെ ഒന്നാം പാഠം ഇനി "ഒന്നാം ക്ലാസിൽ" (28-05-2024) ==
[[പ്രമാണം:12244-214.jpg|ലഘുചിത്രം|168x168ബിന്ദു]]
[[പ്രമാണം:12244-215.jpg|ഇടത്ത്‌|ലഘുചിത്രം|198x198ബിന്ദു]]
വർഷങ്ങൾക്കു മുൻപ് മുൻപുള്ള കുഞ്ഞു രചന നിധി പോലെ കാത്തുവെച്ച മാഷ് , ഒന്നാം ക്ലാസിൽ എഴുതിയ കഥയിലൂടെ എട്ടു വർഷങ്ങൾക്കിപ്പുറം പാഠപുസ്തകത്തിൽ രചയിതാവായി ഇടം നേടി ആദിദേവ്.ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം കുട്ടികളുടെ കൈകളിൽ എത്തുമ്പോൾ അതിലെ '''കിനാവ്''' എന്ന പാഠമാണ് ആദിദേവിന്റെ രചനയായി വരുന്നത്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി തയ്യാറാക്കിയ പാഠപുസ്തകങ്ങളിൽ കുട്ടികൾക്ക് അവരുടേതായ ഇടം ലഭിച്ചു എന്നതാണ് ഇതിന്റെ പ്രത്യേകത.

12:46, 5 ജൂൺ 2024-നു നിലവിലുള്ള രൂപം