"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
== '''<u>അന്താരാഷ്ട്ര യോഗ ദിനം</u>''' == | == '''<u>അന്താരാഷ്ട്ര യോഗ ദിനം</u>''' == | ||
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ചേന്ദമംഗലൂർ ഹയർ സെക്കൻ്ററി സ്കൂൾ NCC കാഡറ്റുകൾ യോഗ പരിശീലനം നടത്തി. മുക്കം ഹൈജീൻ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ബഹ്ജബാനു യോഗ ഉദ്ഘാടനം ചെയ്തു. മുക്കം ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ എം.എ അബ്ദുൽ ഗഫൂർ മുഖ്യാതിഥിയായി | അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ചേന്ദമംഗലൂർ ഹയർ സെക്കൻ്ററി സ്കൂൾ NCC കാഡറ്റുകൾ യോഗ പരിശീലനം നടത്തി. മുക്കം ഹൈജീൻ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ബഹ്ജബാനു യോഗ ഉദ്ഘാടനം ചെയ്തു. മുക്കം ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ എം.എ അബ്ദുൽ ഗഫൂർ മുഖ്യാതിഥിയായി<gallery> | ||
പ്രമാണം:47068-yoga5.jpg|alt= | |||
പ്രമാണം:47068-yoga4.jpg|alt= | |||
പ്രമാണം:47068-yoga3.jpg|alt= | |||
പ്രമാണം:47068-yoga2.jpg|alt= | |||
</gallery> |
16:47, 25 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോൽസവം 23
പരിസ്ഥിതി ദിനാചരണം
ചേന്ദമംഗല്ലൂർ ഹയർ സെക്കന്റെറി സ്കൂളിലെ ഹരിതം ഇക്കോ ആൻഡ് ഫോറെസ്ട്രി ക്ലബ് പരിസ്ഥിതി ദിനാചരണം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ക്ലബ്ബ് കോഡിനേറ്റർ ഡോ. മുഹമ്മദ് ഷിജാദ് സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്മാസ്റ്റർ U.P മുഹമ്മദലി അധ്യക്ഷത വഹിച്ച പരിപാടി, ബാലസാഹിത്യ അവാർഡ് നേടിയ ചേന്ദമംഗല്ലൂർ ഹയർ സെക്കന്റെറി സ്കൂൾ അധ്യാപകൻ S. കമറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിലെ മുഖ്യാതിഥി റിട്ടയേർഡ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. അബ്ദുൽ ഗഫൂർ 'പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെയുള്ള പോരാട്ടം' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസെടുത്തു. കലാകാരനായ ബന്ന ചേന്ദമംഗല്ലൂർ ആശംസകൾ അർപ്പിച്ച ചടങ്ങിന് അസിസ്റ്റന്റ് കോഡിനേറ്റർ അമീർ അലി നന്ദി അറിയിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും ചിത്രരചന, പരിസ്ഥിതി ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. സ്കൂൾ ക്യാമ്പസിൽ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചാണ് പരിസ്ഥിതി ദിനാചരണം അവസാനിച്ചത്.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചിത്രരചന മത്സരവും പ്രസംഗ മത്സരവും സംഘടിപ്പിച്ചു.തുടർന്ന് നടന്ന വിദ്യാർത്ഥികളുടെ ചിത്രപ്രദർശനം സ്കൂൾ ഹെഡ്മാസ്റ്റർ ബഹു : UP മുഹമ്മദലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ബന്നമാസ്റ്റർ ആശംസകൾ നേർന്നു സംസാരിച്ചു.
വായനാവാരാചരണം
ചേന്ദമംഗല്ലൂർ സ്കൂൾ റീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി സംവാദ സദസ്സ് സംഘടിപ്പിച്ചു. ചേന്ദമംഗല്ലൂർ സ്കൂളിലെ അധ്യാപകരും സാഹിത്യ പ്രവർത്തകരുമായ ബന്ന ചേന്ദമംഗല്ലൂർ, എസ് ഖമറുദ്ദീൻ, എൻ കെ സലീം എന്നിവർ സംവാദങ്ങൾക്ക് നേതൃത്വം നൽകി.ബഷീർ പാലത്ത്, നദീർ ബിൻ ഹനീഫ്, റോഷൻ ആർ സലീൽ , ജലീൽ കെ എൻ എന്നിവർ സംസാരിച്ചു.
അന്താരാഷ്ട്ര യോഗ ദിനം
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ചേന്ദമംഗലൂർ ഹയർ സെക്കൻ്ററി സ്കൂൾ NCC കാഡറ്റുകൾ യോഗ പരിശീലനം നടത്തി. മുക്കം ഹൈജീൻ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ബഹ്ജബാനു യോഗ ഉദ്ഘാടനം ചെയ്തു. മുക്കം ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ എം.എ അബ്ദുൽ ഗഫൂർ മുഖ്യാതിഥിയായി