"ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രധാനതാൾ)
(ചെ.) (താൾ ശൂന്യമാക്കി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ 1993 ൽ സ്ഥാപിച്ച ആശ്രമവിദ്യാലയമാണ് നിലമ്പൂർ ഇന്ദിരാഗാന്ധി സ്മാരക മാതൃകാ ആശ്രമ വിദ്യാലയം മലപ്പുറം ജില്ലയിലെ പ്രാക്തന ഗോത്ര വിഭാഗക്കാരായ കാട്ടുനായ്ക്കൻ, ചോലനായ്ക്കർ എന്നീ വിഭാഗത്തിലെ ക‍ൂട്ടികൾക്കു മാത്രമാണ് ഇവിടെ പ്രവേശനം നൽകുന്നത്.


ആദ്യ കാലഘട്ടത്തിൽ 1993ൽ എൽ.പി സ്കൂളായി മഞ്ചേരിയിൽ തുടങ്ങിയ ഈ വിദ്യാലയം ഘട്ടംഘട്ടമായി യു.പിയായും ഹൈസ്കൂളായി ഉയർത്തി. 2015ൽ ഹയർസെക്കണ്ടറി ബാച്ച് ആരംഭിക്കുകയും ചെയ്തു. അങ്ങനെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ പരിപൂർണ്ണതയിലെത്തി നിൽക്കുന്ന ഈ സ്ഥാപനം എസ്.എസ്.എൽ.സി. പൊതുപരീക്ഷയിൽ മാത്രമല്ല, NMMSപോലുള്ള മത്സരപരീക്ഷകളിലും മികവ് തെളിയിച്ച് തിളങ്ങിനിൽക്കുന്നു. സമൂഹത്തിലെ ഏറ്റവും പിന്നോക്ക മേഖലയിൽ നിന്നുള്ള കുട്ടികളാണ് നമ്മുടെ വിദ്യാലയത്തിൽ പ്രവേശനം നേടുന്നത്. പശ്ചിമഘട്ട മലനിരകളിലെ നിലമ്പൂർ, കരുളായി പ്രദേശത്തെ വനാതിർത്തിയിലെ ജനവാസമേഖലകളിൽ നിന്നും 30 കിലോമീറ്റർ വരെ ദൂരത്തിൽ നിബിഡവനാന്തരങ്ങളിൽ കഴിയുന്നവരാണിവർ. അതുകൊണ്ടുതന്നെ മുഖ്യധാരയിൽ നിന്നും അകന്നു കഴിയുന്നതിനാണ്. ഇവർക്കു താല്പര്യവും സാധാരണ വിദ്യാർത്ഥികൾ തന്റെ ഗൃഹത്തിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും ബാലവാടി പോലുള്ള വ്യവസ്ഥാപിത കേന്ദ്രങ്ങളിൽ നിന്നും ദൃശ്യ ശൃവ്യ മാധ്യമങ്ങളിൽ നിന്നുമൊക്കെ കണ്ടും കേട്ടും ധാരാളം അനുഭവങ്ങളും അറിവുകളുമായാണ് ഒന്നാം തരത്തിൽ പ്രവേശനം നേടുന്നത്. എന്നാൽ ആധുനിക സമൂഹത്തിലെ കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ കാട്ടുനായ്ക്കൻ ചോലനായ്ക്കൻ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സമൂഹത്തിൽ നിന്നു ലഭിക്കുന്ന അറിവുകളും അനുഭവങ്ങളും വളരെ പരിമിതമാണ്. കൂടാതെ ഇവരുടെ ഭാഷയും വ്യത്യസ്തമാണ്. വാമൊഴിയായി മാത്രം ഉപയോഗിക്കുന്ന നായ്ക്കൻ ഭാഷയാണ് ഇവരുടേത്
1993 -ൽ വിരലിലെണ്ണാവുന്ന കുട്ടികളുമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇപ്പോൾ 1 മുതൽ 12 വരെ ക്ലാസ്സുകളിലായി 570 കുട്ടികൾ പഠനം നടത്തുന്നു. വിദ്യാർത്ഥികളുടെ എണ്ണം കൊണ്ടും പ്രവേശനം നേടുന്ന വിഭാഗക്കാരുടെ സാംസ്കാരിക വ്യത്യസ്തത കൊണ്ടും കേരളത്തിലെ മറ്റു എം ആർ എസ്സുകളിൽ നിന്നും വിഭിന്നമാണ് നിലമ്പൂർ ഐ.ജി.എം. എ ആർ സ്കൂളിന്റെ പശ്ചാത്തലം അതുകൊണ്ടു തന്നെ
ഓപ്പൺടെറസ് ഇതിന് വളരെ അനുയോജ്യമായ സ്ഥലമാണെന്നും ഈ പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ സ്ഥാപനത്തിന്റെ മഴക്കാലത്തുപോലും തടസ്സമില്ലാതെ നടത്താമെന്നും വേണ്ടിവന്നാൽ സമീപത്തെ കോളനികളിലെ വീടുകൾക്കുപോലും വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി എത്തിക്കാൻ കഴിയുമെന്നും ഈ സംഘം സ്ഥാപന മേധാവിയെ അറിയിക്കുകയുണ്ടായി. ഭീമമായ സംഖ്യ വൈദ്യുതി ചാർജ്ജ് ഇനത്തിൽ അടക്കേണ്ടിവരുന്ന നമുക്ക് പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളെ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതുവഴി സാമ്പത്തിക ഭദ്രത കൈക്കൊള്ളുന്നതിനും സാധിക്കുന്നതാണ്.

23:34, 22 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=ചരിത്രം&oldid=2481389" എന്ന താളിൽനിന്ന് ശേഖരിച്ചത്