"സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പൊതുസ്ഥാപനങ്ങൾ) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
* സെന്റ് മേരീസ് എച്ച് എസ് എസ് .മുളളൻകൊല്ലി | * സെന്റ് മേരീസ് എച്ച് എസ് എസ് .മുളളൻകൊല്ലി | ||
* കൃഷിഭവൻ | |||
* മുള്ളൻകൊല്ലി സർക്കാർ ഹോമിയോ ഡിസ്പെൻസറി | |||
[[പ്രമാണം:15037-smhss.jpg|thumb|'''സെന്റ് മേരീസ് എച്ച് എസ് എസ് .മുളളൻകൊല്ലി''']] | [[പ്രമാണം:15037-smhss.jpg|thumb|'''സെന്റ് മേരീസ് എച്ച് എസ് എസ് .മുളളൻകൊല്ലി''']] | ||
* പോസ്റ്റ് ഓഫീസ് | * പോസ്റ്റ് ഓഫീസ് | ||
വരി 17: | വരി 19: | ||
ഹൈസ്കൂൾവിദ്യാഭ്യാസത്തിന് ആദ്യകാലങ്ങളിൽ പയ്യമ്പിള്ളി, നടവയൽ ഹൈസ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. പുൽപള്ളി വിജയാഹൈസ്കൂൾ ആരംഭിച്ചതോടെ കൂടുതൽ കുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചു. മുള്ളൻകൊല്ലി ഹൈസ്കൂളാണ് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂൾ. മുള്ളൻകൊല്ലിയുടെ വളർച്ചയിൽ മുള്ളൻകൊല്ലി സെന്റ് മേരീസ് ദേവാലയത്തിന്റെ സംഭാവന എടുത്തുപറയേണ്ടതാണ്. 1955-ൽ സ്ഥാപിച്ച ഈ ദേവാലയം അന്നുമുതൽ ഇന്നുവരെ ജാതിമതഭേദമെന്യേ മുള്ളൻകൊല്ലിയുടെ സർവ്വതോമുഖമായ പുരോഗതിക്ക് നേതൃത്വം നൽകുന്നു. ഈ ദേവാലയത്തിലെ വാർഷികം എല്ലാ മതവിഭാഗക്കാരും ചേർന്നു സഹകരിച്ചു ഒരു മഹോത്സവമാക്കി മാറ്റുന്നു. ഈ പള്ളിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട (1976-77 കാലഘട്ടം) സെന്റ്മേരീസ് ഹൈസ്ക്കൂളാകട്ടെ ഇന്നൊരു ഹയർ സെക്കണ്ടറിസ്ക്കൂളായി വളർന്നിരിക്കുന്നു. 1953 നവംബറിൽ, 38 കുട്ടികളോടുകൂടി തറപ്പത്ത് ഉലഹന്നാന്റെ പറമ്പിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണ് ഇന്ന് സെന്റ് തോമസ് യു.പി.സ്കൂളായി രൂപാന്തരപ്പെട്ടത്. | ഹൈസ്കൂൾവിദ്യാഭ്യാസത്തിന് ആദ്യകാലങ്ങളിൽ പയ്യമ്പിള്ളി, നടവയൽ ഹൈസ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. പുൽപള്ളി വിജയാഹൈസ്കൂൾ ആരംഭിച്ചതോടെ കൂടുതൽ കുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചു. മുള്ളൻകൊല്ലി ഹൈസ്കൂളാണ് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂൾ. മുള്ളൻകൊല്ലിയുടെ വളർച്ചയിൽ മുള്ളൻകൊല്ലി സെന്റ് മേരീസ് ദേവാലയത്തിന്റെ സംഭാവന എടുത്തുപറയേണ്ടതാണ്. 1955-ൽ സ്ഥാപിച്ച ഈ ദേവാലയം അന്നുമുതൽ ഇന്നുവരെ ജാതിമതഭേദമെന്യേ മുള്ളൻകൊല്ലിയുടെ സർവ്വതോമുഖമായ പുരോഗതിക്ക് നേതൃത്വം നൽകുന്നു. ഈ ദേവാലയത്തിലെ വാർഷികം എല്ലാ മതവിഭാഗക്കാരും ചേർന്നു സഹകരിച്ചു ഒരു മഹോത്സവമാക്കി മാറ്റുന്നു. ഈ പള്ളിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട (1976-77 കാലഘട്ടം) സെന്റ്മേരീസ് ഹൈസ്ക്കൂളാകട്ടെ ഇന്നൊരു ഹയർ സെക്കണ്ടറിസ്ക്കൂളായി വളർന്നിരിക്കുന്നു. 1953 നവംബറിൽ, 38 കുട്ടികളോടുകൂടി തറപ്പത്ത് ഉലഹന്നാന്റെ പറമ്പിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണ് ഇന്ന് സെന്റ് തോമസ് യു.പി.സ്കൂളായി രൂപാന്തരപ്പെട്ടത്. | ||
[[പ്രമാണം:15037-S.T MARY'S H.S.S MULLENKOLLY.png|thumb|സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/ഹൈസ്കൂൾ]] | [[പ്രമാണം:15037-S.T MARY'S H.S.S MULLENKOLLY.png|thumb|സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/ഹൈസ്കൂൾ]] | ||
ഈ സ്ഥാപനത്തിന്റെ സ്ഥാപകമാനേജർ പി.സി.തോമസ്സ് മാസ്റ്ററായിരുന്നു. മരക്കടവ് ഗവൺമെന്റ് എൽ.പി.സ്കൂൾ, കാപ്പിസെറ്റ് ഗവ.യു.പി.സ്കൂൾ, ശശിമല ഗവ.യു.പി.സ്കൂൾ, സീതാമൌണ്ട് ഗവ.എൽ.പി.സ്കൂൾ, പെരിക്കല്ലൂർ ഗവ.ഹൈസ്കൂൾ, പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യു.പി.സ്കൂൾ, കബനിഗിരി നിർമ്മലാ ഹൈസ്കൂൾ, സെന്റ് മേരീസ് യു.പി.സ്കൂ കബനിഗിരി തുടങ്ങിയ സ്ഥാപനങ്ങളെല്ലാം മുള്ളൻകൊല്ലിയുടെ വിദ്യാഭ്യാസരംഗത്ത് നിസ്തുല സേവനങ്ങളാണ് നൽകിവരുന്നത്. </p>1950 കാലഘട്ടങ്ങളിൽ മുള്ളൻകൊല്ലി ഗതാഗതസൌകര്യങ്ങളുടെ കാര്യത്തിൽ തികച്ചും ഇരുണ്ട യുഗത്തിലായിരുന്നു. കാട്ടാനകളുടെ സഞ്ചാരമാർഗ്ഗമാണ് ആദ്യമായി ഇവിടുത്തെ കുടിയേറ്റക്കാർ സഞ്ചാരപാതകളായി തിരഞ്ഞെടുത്തത്. | ഈ സ്ഥാപനത്തിന്റെ സ്ഥാപകമാനേജർ പി.സി.തോമസ്സ് മാസ്റ്ററായിരുന്നു. മരക്കടവ് ഗവൺമെന്റ് എൽ.പി.സ്കൂൾ, കാപ്പിസെറ്റ് ഗവ.യു.പി.സ്കൂൾ, ശശിമല ഗവ.യു.പി.സ്കൂൾ, സീതാമൌണ്ട് ഗവ.എൽ.പി.സ്കൂൾ, പെരിക്കല്ലൂർ ഗവ.ഹൈസ്കൂൾ, പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യു.പി.സ്കൂൾ, കബനിഗിരി നിർമ്മലാ ഹൈസ്കൂൾ, സെന്റ് മേരീസ് യു.പി.സ്കൂ കബനിഗിരി തുടങ്ങിയ സ്ഥാപനങ്ങളെല്ലാം മുള്ളൻകൊല്ലിയുടെ വിദ്യാഭ്യാസരംഗത്ത് നിസ്തുല സേവനങ്ങളാണ് നൽകിവരുന്നത്. </p>1950 കാലഘട്ടങ്ങളിൽ മുള്ളൻകൊല്ലി ഗതാഗതസൌകര്യങ്ങളുടെ കാര്യത്തിൽ തികച്ചും ഇരുണ്ട യുഗത്തിലായിരുന്നു. കാട്ടാനകളുടെ സഞ്ചാരമാർഗ്ഗമാണ് ആദ്യമായി ഇവിടുത്തെ കുടിയേറ്റക്കാർ സഞ്ചാരപാതകളായി തിരഞ്ഞെടുത്തത്. | ||
[[പ്രമാണം:15037;S.T MARY'S H.S.S MULLENKOLLY.jpg|thumb|സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി]] | |||
കൊല്ലിയിലെ ആദ്യകാലറോഡായിരുന്നു ഇതെന്ന് അന്നുള്ളവർ പറയുന്നു. 1956-ൽ മുള്ളൻകൊല്ലിയിൽ നിന്നും നാട്ടുകാരുടെ സഹായത്തോടു കൂടി പുൽപ്പള്ളിയിലേക്ക് റോഡ് വെട്ടുകയുണ്ടായി. ഇതാണ് ഇന്നത്തെ മുള്ളൻകൊല്ലി-പുൽപള്ളി റോഡ് ആയി പരിണമിച്ചത്. 1960-65 കാലഘട്ടങ്ങളിലായി മുള്ളൻകൊല്ലിയിലെ വിവിധ ഭാഗങ്ങളിലേക്ക് നാട്ടുകാർ കൂട്ടംകൂട്ടമായി നിന്ന് റോഡ് വെട്ടുകയുണ്ടായി. ആയിരകണക്കിനാളുകൾ അർപ്പണബുദ്ധിയോടു കൂടി ഈ മേഖലയിൽ അവരുടെ സഹകരണം കാഴ്ചവച്ചതുകൊണ്ടാണ് ഇന്ന് മുള്ളൻകൊല്ലിയിൽ അറിയപ്പെടുന്ന എല്ലാ റോഡുകളും രൂപം കൊണ്ടത്. പോത്തിനെ കശ്ശാപ്പു ചെയ്ത് വൻ സദ്യയൊരുക്കി ആർഭാടപൂർവ്വം നടത്തിയ റോഡു നിർമ്മാണം ഇന്നും എല്ലാവരേയും ആവേശം കൊള്ളിക്കുന്നതാണ് | |||
'''<u><sup><big>പുൽപ്പള്ളി ചില ചരിത്ര ചിന്തകൾ</big></sup></u>''' | '''<u><sup><big>പുൽപ്പള്ളി ചില ചരിത്ര ചിന്തകൾ</big></sup></u>''' | ||
വരി 41: | വരി 45: | ||
1974-ൽ കടന്നുവന്ന ബഹു.ജേക്കബ് നരിക്കുഴിയച്ചൻ മുള്ളൻകൊല്ലി സെൻ്റ് മേരീസ് ഹൈസ്‌കൂളിൻ്റെ സ്ഥാപകനും ആദ്യത്തെ മാനേജരുമായിരുന്നു. 1977 ഏപ്രിൽ 3 - ഞായറാഴ്‌ച മാനന്തവാടി രൂപതാദ്ധ്യക്ഷൻ, മുളളൻകൊല്ലി പള്ളിയെ 6 ഇടവകകളുടെ ഫൊറോനയായി പ്രഖ്യാപിച്ചപ്പോൾ നരിക്കുഴിയച്ചനായി രുന്നു ആദ്യത്തെ വികാരി. അദ്ദേഹം പണികഴിപ്പിച്ചതാണ് ഇന്നുള്ള വൈദികമന്ദിരം. പിന്നീട് വന്ന ഫാ. തോമസ് മണ്ണൂരച്ചനാണ് കാണുന്ന മനോഹരമായ ദേവാലയം പണിയാൻ അതുല്യ നേതൃത്വം നൽകിയത്.1981 ജനുവരി 21 മാർ വള്ളോപ്പിള്ളി പിതാവിന്റെയും മാർ ജേക്കബ് തൂങ്കുഴി പിതാവിന്റെയും കാർമികത്വത്തിൽ പള്ളിയുടെ ശിലാ സ്ഥാപനം നടത്തുകയും 1988 ൽ മാർ വള്ളോപ്പിള്ളി, മാർ ജേക്കബ് തൂങ്കുഴി, മാർ മങ്കുഴിക്കരി എന്നീ പിതാക്കൻമാരുടെ കാർമികത്വത്തിൽ പള്ളിയുടെ വെഞ്ചരിപ്പ് നടത്തുകയും ചെയ്തു.<!--visbot verified-chils->--> | 1974-ൽ കടന്നുവന്ന ബഹു.ജേക്കബ് നരിക്കുഴിയച്ചൻ മുള്ളൻകൊല്ലി സെൻ്റ് മേരീസ് ഹൈസ്‌കൂളിൻ്റെ സ്ഥാപകനും ആദ്യത്തെ മാനേജരുമായിരുന്നു. 1977 ഏപ്രിൽ 3 - ഞായറാഴ്‌ച മാനന്തവാടി രൂപതാദ്ധ്യക്ഷൻ, മുളളൻകൊല്ലി പള്ളിയെ 6 ഇടവകകളുടെ ഫൊറോനയായി പ്രഖ്യാപിച്ചപ്പോൾ നരിക്കുഴിയച്ചനായി രുന്നു ആദ്യത്തെ വികാരി. അദ്ദേഹം പണികഴിപ്പിച്ചതാണ് ഇന്നുള്ള വൈദികമന്ദിരം. പിന്നീട് വന്ന ഫാ. തോമസ് മണ്ണൂരച്ചനാണ് കാണുന്ന മനോഹരമായ ദേവാലയം പണിയാൻ അതുല്യ നേതൃത്വം നൽകിയത്.1981 ജനുവരി 21 മാർ വള്ളോപ്പിള്ളി പിതാവിന്റെയും മാർ ജേക്കബ് തൂങ്കുഴി പിതാവിന്റെയും കാർമികത്വത്തിൽ പള്ളിയുടെ ശിലാ സ്ഥാപനം നടത്തുകയും 1988 ൽ മാർ വള്ളോപ്പിള്ളി, മാർ ജേക്കബ് തൂങ്കുഴി, മാർ മങ്കുഴിക്കരി എന്നീ പിതാക്കൻമാരുടെ കാർമികത്വത്തിൽ പള്ളിയുടെ വെഞ്ചരിപ്പ് നടത്തുകയും ചെയ്തു.<!--visbot verified-chils->--> | ||
'''<big><u>കാട്ടുനായ്ക്കർ</u></big>''' | |||
മൈസൂർ കാടുകളിൽനിന്നും കുടിയേറിപ്പാർത്ത കാട്ടുനായ്ക്കന്മാർ മലഞ്ചേരിവുകളിൽ കൂട്ടമായി താമസിക്കുന്നു .ഇവരുടെ വീടുകളെ '''പാടി''' എന്നാണ് പറഞ്ഞിരുന്നത് .തലവൻ '''മുതലി'''യാണ് .ഇവർ ആദിമ വർഗ്ഗത്തിൽ പെടുന്നു .ഫോറെസ്റ് വകുപ്പിൽ ആന നോട്ടം ഇവരുടെ പാരമ്പര്യ തൊഴിലാണ്.മാസ്തി ദേവനെ ആരാധിക്കുന്നു ഗോപാലൻ നായരുടെ ചരിത്ര ഗ്രന്ഥത്തിൽ ഇവരുടെ പ്രധാന ആഹാരം കട്ടിൽ നിന്നും കിട്ടുന്ന കിഴങ്ങു വർഗമാണെന്നും മുളങ്കമ്പുകൾ കൂട്ടിയുറച്ചു തീയുണ്ടാക്കുവാൻ ഇവർ മിടുക്കരാണെന്നും രേഖപെടുത്തിയിട്ടുണ്ട് . |
19:05, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
മുളളൻകൊല്ലി
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ പുൽപ്പള്ളി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മുള്ളൻകൊല്ലി
പൊതുസ്ഥാപനങ്ങൾ
- സെന്റ് മേരീസ് എച്ച് എസ് എസ് .മുളളൻകൊല്ലി
- കൃഷിഭവൻ
- മുള്ളൻകൊല്ലി സർക്കാർ ഹോമിയോ ഡിസ്പെൻസറി
- പോസ്റ്റ് ഓഫീസ്
- കേരളം ഗ്രാമീണ ബാങ്ക്
സാമൂഹിക ചരിത്രം
ശശിമല ഭാഗത്ത് കാണപ്പെടുന്ന വീരക്കല്ല് പുൽപ്പള്ളി പ്രദേശത്ത് ചേരരാജാക്കന്മാരുടെ ഭരണകാലഘട്ടത്തിന്റെ പ്രതീകമായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. കോട്ടയം രാജാക്കന്മാർ വയനാടിനെ ആക്രമിച്ചു കീഴടക്കിയ ശേഷം ഭരണസൌകര്യത്തിനായി പല നാടുകളായി വിഭജിച്ചു. മുത്തേർനാട്, എള്ളൂർ നാട്, വയനാട്, പൊരുന്നൂർ, നല്ലൂർനാട്, കുറുമ്പാലനാട്, എടനാട് ശക്കൂർ, തൊണ്ടാർ നാട്, പാക്കം സ്വരൂപം, വേലിയമ്പം എന്നിവയായിരുന്നു അവ. ഇതിൽ മൂന്നാമത്തെ നാടായ വയനാട് കോട്ടയത്തെ മൂന്നാമത്തെ രാജാവിന്റെ കീഴിലായിരുന്നു. കുപ്പത്തോട്, പുറക്കാടി, അഞ്ചുകുന്ന് അംശങ്ങളാണ് വയനാട്ടിൽ ഉൾപ്പെട്ടിരുന്നത്. കുപ്പത്തോടു നായർ, തൊണ്ടാർ നമ്പ്യാർ, പുൽപാടിനായർ, ചീക്കല്ലൂർ നായർ എന്നിവരായിരുന്നു വയനാട്ടിലെ നാടുവാഴികൾ.
മുകളിൽ പ്രസ്താവിച്ച പത്തു നാടുകളിൽ മൂന്നാമത്തെ നാടായ വയനാടിൽ ഉൾപ്പെടുന്നതായിരുന്നു, ഇന്നത്തെ പുൽപള്ളിയും, മുള്ളൻകൊല്ലിയും, സീതാദേവിക്ഷേത്രവും. പഴശ്ശിരാജാവിന്റെയും ബ്രീട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും സൈന്യങ്ങൾ തമ്മിൽ പുൽപള്ളി കാടുകളിൽ വച്ചു പോരാട്ടം നടന്നിരുന്നു. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന നാട്ടുരാജാക്കന്മാർ ബ്രീട്ടിഷുകാരുമായി രമ്യതയിലെത്തിയപ്പോൾ വൈദേശിക മേധാവിത്വത്തിനെതിരെ ആയുധമെടുത്തു പോരാടി സുദീർഘമായ 9 വർഷക്കാലം അവരെ ഈ പുൽപള്ളി കാട്ടിൽ തളച്ചിട്ട പഴശ്ശിരാജാവിന്റെ ജീവിതവുമായി ഈ നാടിന് സുദൃഢമായ ബന്ധമാണുള്ളത്. വയനാടിന്റെ അധികാരാവകാശങ്ങളെച്ചൊല്ലി ടിപ്പുസുൽത്താനും കോട്ടയം രാജകുടുംബാംഗമായ കേരളവർമ്മ പഴശ്ശിരാജാവും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങളായിരുന്നു ടിപ്പു-പഴശ്ശി പോരാട്ടത്തിന്റെ മുഖ്യകാരണം. ആദിവാസി ഗോത്രവിഭാഗക്കാരായ പണിയർ, മുള്ളക്കുറുമർ, ഊരാളിക്കുറുമർ, കാട്ടു നായ്ക്കർ, അടിയാൻ, കുറിച്യർ എന്നിവർ നൂറ്റാണ്ടുകളായി വയനാട്ടിന്റെ വിവിധ ഭാഗങ്ങളിലെപ്പോലെ ഇവിടെയും കാണപ്പെടുന്നുണ്ട്. ഈ നാട്ടിലെ പ്രസിദ്ധമായ ഉത്സവത്തെപ്പറ്റി കേട്ടറിഞ്ഞ്, നല്ലൊരു ചായക്കട നടത്തി അത്യാവശ്യം പണം സമ്പാദിക്കാൻ വേണ്ടി 1947-ൽ പുൽപള്ളി ക്ഷേത്രപരിസരത്തെത്തിയ പനച്ചിക്കൽ മത്തായിയാണ് പുൽപള്ളി മണ്ണിൽ കുടിയേറ്റക്കാരന്റെ ആദ്യത്തെ കൂടാരം പണിതത്.
1949 ഡിസംബർ മാസത്തിലാണ് തിരുവിതാംകൂറിന്റെ വിവിധ മേഖലകളിൽ നിന്നും കുടിയേറ്റത്തിന്റെ പ്രവാഹം ആരംഭിച്ചത്. മാനന്തവാടി, ബൈരക്കൂപ്പ, പെരിക്കല്ലൂർ വഴിയാണ് കുടിയേറ്റക്കാർ എത്തിച്ചേർന്നത്. അവർ ആദ്യമായി കേന്ദ്രീകരിച്ച സ്ഥലങ്ങൾ മരകാവ്, മുള്ളൻകൊല്ലി, മരക്കടവ് എന്നിവിടങ്ങളായിരുന്നു. മരകാവിൽ പനച്ചിക്കൽ മത്തായി, ഐക്കരക്കാനായിൽ ജോസഫ്, തൊട്ടിയിൽ വർക്കിജോസഫ്, കരിമ്പടക്കുഴിയിൽ ഉലഹന്നാൻ, പാറുള്ളി കുര്യാക്കോസ് എന്നിവരും മുള്ളൻകൊല്ലിയിൽ തറപ്പത്ത് ഉലഹന്നാൻ, മഠത്തിൽ മത്തായി, മഠത്തിൽ തോമസ്സ്, തളികപ്പറമ്പിൽ മത്തായി, പുല്ലാന്താനിയിൽ ഔസേഫ്, വെള്ളിലാം തടത്തിൽ പൈലി, മരക്കടവിൽ പഴയ തോട്ടത്തിൽ വർക്കി, ഞൊണ്ടൻ മാക്കൽ തോമസ്, നീറനാനിക്കൽ വർക്കി, മാർക്കോസ്, തോലാനികുന്നൽ മാർക്കോസ് എന്നിവരാണ് പുൽപള്ളിയുടെ വിവിധ മേഖലകളിൽ താമസമുറപ്പിച്ച ആദ്യകുടിയേറ്റക്കാർ.
1949 കാലഘട്ടങ്ങളിൽ മുള്ളൻകൊല്ലിയിലെ ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന പണിയന്മാരും, നായ്ക്കന്മാരും, ചെട്ടിമാരും, കുറുമരും അടിമപ്പണി ചെയ്തു ജീവിച്ചുപോരികയായിരുന്നു. കുറെപ്പേർ വേട്ടയാടലും കിഴങ്ങുമാന്തലും പുറ്റുതേൻ ശേഖരിക്കലും തൊഴിലായി സ്വീകരിച്ചു. മേലാളന്മാരുടെ കാലിനോട്ടവും മറ്റൊരു ഉപജീവനമാർഗ്ഗമായിരുന്നു. മഴക്കാലം മാറിയാൽ കുടുംബസമേതം വനങ്ങളിലേക്കു പോകും. പൊന്തക്കാടുകളിൽച്ചെന്ന് അവരുടെ കൊച്ചുകുട്ടികളെ തുണിവിരിച്ച് നിലത്തു കിടത്തും. നായ്ക്കളേയും മുതിർന്ന കുട്ടികളേയും കൂട്ടിനിരത്തും. പിന്നീട് കിഴങ്ങു മാന്തൽ, പുറ്റുതേൻ ശേഖരണം എന്നിവ നടത്തുന്നു. കൂരൻ, കാട്ടാട്, മുയൽ, മലയണ്ണാൻ, മാൻ എന്നിവയെ പിടിച്ച് ചുട്ടു തിന്നുന്നു. ആദിമനിവാസികൾക്ക് മേലാളന്മാർ കൊടുത്തിരുന്ന കൂലി നെല്ലു മാത്രമായിരുന്നു. വല്ലി എന്നായിരുന്നു ഇത്തരത്തിലുള്ള കൂലിയുടെ പേര്. കൊയ്ത്തു കഴിയുമ്പോൾ 5 പൊതി നെല്ലും (25 പറ) കൊടുത്തിരുന്നു. ഇതിന് കുണ്ടൽ എന്നാണ് പറഞ്ഞിരുന്നത്. ഉത്സവത്തിന് ആറുമൂഴം നീളമുള്ള ഒരു വലിയ മുണ്ടും (കാരയ്ക്കൻ എന്നാണ് പറയുന്നത്), ഓരോ വലിയ മുറുക്കാൻ പൊതിയും ഓരോ പുരുഷത്തൊഴിലാളിക്കും കൊടുത്തിരുന്നു. 1949-ന് മുമ്പ് ഇവിടെ ക്രിസ്ത്യൻ, മുസ്ളിം സമൂഹങ്ങൾ ഇന്നത്തെപ്പോലെ വ്യാപകമായി കുടിയേറിയിരുന്നില്ല. ഹൈന്ദവ വിഭാഗത്തിൽപ്പെട്ട ചെട്ടിമാരും, ജൈനമതവിശ്വാസികളായ ഗൌഡമാരും ആദിമനിവാസികളായ പണിയർ, നായ്ക്കന്മാർ, കുണ്ടുവാടിയൻമാർ, മുള്ളക്കുറുമർ എന്നിവരായിരുന്നു ഇവിടത്തെ താമസക്കാർ. ഈ മേഖലയിൽ കുടിയേറ്റത്തിന്റെ കാറ്റു വീശിയതോടുകൂടിയാണ് മൊത്തത്തിലുള്ള ജീവിതരീതിയിൽ മാറ്റങ്ങളുണ്ടായത്. മുള്ളുകുറുമാർ, ഊരാളിക്കുറുമർ, വേട്ടുകുറുമർ, തേൻ കുറുമർ (ഇപ്പോഴത്തെ നായ്ക്കന്മാർ) എന്നിങ്ങനെ കുറുമന്മാർ പലവിഭാഗത്തിൽപ്പെടുന്നു. ചെട്ടിമാരുടേയും കുറുമന്മാരുടേയും പ്രധാന തൊഴിൽ കൃഷിയായിരുന്നു. വയലിൽ നെൽകൃഷി മാത്രം ചെയ്തു പോന്നു. കരയിൽ മുത്താറി, ചാമ, തിന എന്നിവ കൃഷി ചെയ്തിരുന്ന കുറുമന്മാരിൽ മൂപ്പൻ, ഇരുപ്പുടുണ്ടായിരുന്ന കരിയൻ മൂപ്പനായിരുന്നു. ചെട്ടിമാരിൽ മൂപ്പൻ ഇടമല തിമ്മപ്പൻ ചെട്ടിയായിരുന്നു. ആദ്യകാലത്ത് നിത്യോപയോഗ സാധനങ്ങൾക്കായി തലച്ചാപ്പയാണ് ആശ്രയിച്ചിരുന്നത്. തലച്ചാപ്പയെന്നാൽ കുട്ടകളിൽ നിത്യോപയോഗ സാധനങ്ങൾ നിറച്ച് വീടുകളിൽ കൊണ്ടുപോയി വിൽക്കുക എന്നാണർത്ഥം.
കാട്ടുമൃഗങ്ങൾ വിഹരിച്ചിരുന്ന ഘോരവനങ്ങളിലൂടെ സഞ്ചരിച്ച്, ആളുകൾ മാനന്തവാടി, പനമരം, മീനങ്ങാടി മേഖലകളിലെത്തി, സാധനങ്ങൾ വാങ്ങിയിരുന്നു. 1950-കളിൽ ഒരേക്കർ കരഭൂമിയുടെ വില 25 രൂപയും 1954-ൽ 50 രൂപയും 60-കളിൽ 200 രൂപയുമായിരുന്നു. കുടിയേറ്റകർഷകർ ആദ്യമൊക്കെ കരയിൽ നെല്ലു വിതയ്ക്കുകയായിരുന്നു ചെയ്തത്. പൂതകളി, കറുത്തൻ, പൊന്നരിമാല ഇതെല്ലാമായിരുന്നു നെൽവിത്തുകൾ. വയലിലെ കൃഷി തുടങ്ങിയപ്പോൾ പാൽത്തൊണ്ടി, മരത്തൊണ്ടി, ചേറ്റുവെളിയൻ, ഗന്ധകശാല എന്നീ വിത്തിനങ്ങൾ കൃഷി ചെയ്തു. നെൽകൃഷി കൊണ്ടും കപ്പകൃഷി കൊണ്ടും ജീവിതം മുന്നാട്ടു നീക്കാനാകാതെ വന്നപ്പോൾ 1952-ൽ ആദ്യമായി പുൽതൈലകൃഷി കൂടി ആരംഭിച്ചു. മുള്ളൻകൊല്ലിയിലെ ജനതയുടെ താങ്ങും തണലുമായി പുൽക്കൃഷി വളരെക്കാലം നിലനിന്നു. മരങ്ങളെല്ലാം വിറകാക്കിത്തീർക്കുകയും പുറമെനിന്ന് വിറക് കിട്ടാതെവരികയും ചെയ്ത സാഹചര്യത്തിൽ പുൽകൃഷി ഉപേക്ഷിച്ച് സ്ഥായിയായ തോട്ടവിളകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
കേരളത്തിന്റെ കറുത്ത പൊന്ന് എന്ന് വിശേഷിപ്പിക്കുന്ന കുരുമുളകു കൃഷിയിലേക്കുള്ള ചുവടുമാറ്റം പെട്ടെന്നുതന്നെ മുള്ളൻകൊല്ലി ജനതയെ സമ്പൽസമൃദ്ധിയിലെത്തിച്ചു. പുൽപ്പള്ളി-മുള്ളൻക്കൊല്ലി മേഖലയിൽ 1980-കളുടെ ആരംഭം വരെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സൌകര്യം ഉണ്ടായിരുന്നില്ല. ഒരു കോളേജ് സ്ഥാപിക്കുന്നതിനായുള്ള സ്ഥലം നൽകാൻ ദേവസ്വം മനേജർ കുപ്പത്തോട് മാധവൻ നായർ വാക്കാൽ സമ്മതിച്ചു. ക്ഷേത്രത്തിനു സമീപം തരിശായിക്കിടന്ന 26 ഏക്കർ സ്ഥലമായിരുന്നു അത്. എന്നാൽ ഈ ഭൂമിയെ സംബന്ധിച്ച അവകാശതർക്കങ്ങൾ പുൽപ്പള്ളിയിൽ പോലീസ് വെടിവെയ്പ്പിനും മറ്റു മർദ്ദനങ്ങൾക്കും കാരണമായി. മൂന്നു വ്യക്തികൾ വെടിവെയ്പിൽ മരിക്കുകയും ചെയ്തു. പൌലോസ് പുത്തൻ പുരക്കൽ, ജോർജ്ജ്, വർഗ്ഗീസ് എന്നിവരാണ് മരിച്ചുവീണത്. 1983 ജൂലായ് 6-നായിരുന്നു ഈ ദാരുണസംഭവം നടന്നത്. ഈ സംഭവുമായി ബന്ധപ്പെട്ട് ഇതേസമയം മുള്ളൻകൊല്ലിയിൽ നടന്ന പോലീസ് വെടിവെയ്പ്പിലും മുള്ളൻകൊല്ലി സെന്റ്മേരീസ് ഹൈസ്കൂളിലും പരിസരപ്രദേശങ്ങളിലും നടന്ന ലാത്തിച്ചാർജിലും വിദ്യാർത്ഥികളും അധ്യാപകരുമടക്കം നിരവധിയാളുകൾക്ക് പരിക്കേൽക്കുകയുണ്ടായി. ഇത് കുടിയിറക്കുഭീഷണിക്ക് ശേഷം ഈ പ്രദേശത്തെ ജനങ്ങളെ നടുക്കിയ മറ്റൊരു സംഭവമായിരുന്നു.
മുള്ളൻകൊല്ലിയുടെ വളർച്ചയിൽ മുള്ളൻകൊല്ലി സെന്റ് മേരീസ് ദേവാലയത്തിന്റെ സംഭാവന എടുത്തുപറയേണ്ടതാണ്. 1955-ൽ സ്ഥാപിച്ച ഈ ദേവാലയം അന്നുമുതൽ ഇന്നുവരെ ജാതിമതഭേദമെന്യേ മുള്ളൻകൊല്ലിയുടെ സർവ്വതോമുഖമായ പുരോഗതിക്ക് നേതൃത്വം നൽകുന്നു. ഈ ദേവാലയത്തിലെ വാർഷികം എല്ലാ മതവിഭാഗക്കാരും ചേർന്നു സഹകരിച്ചു ഒരു മഹോത്സവമാക്കി മാറ്റുന്നു. ഈ പള്ളിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട (1976-77 കാലഘട്ടം) സെന്റ്മേരീസ് ഹൈസ്ക്കൂളാകട്ടെ ഇന്നാരു ഹയർ സെക്കണ്ടറിസ്ക്കൂളായി വളർന്നിരിക്കുന്നു.
1957-ൽ തിരുവിതാംകൂറിൽ നിന്നും മറ്റു മേഖലകളിൽ നിന്നും മുസ്ളീംസമൂഹവും മറ്റുള്ളവരോടൊപ്പം മുള്ളൻകൊല്ലിയിലേക്കു കുടിയേറി. ബ്രീട്ടിഷുകാരുടെ കാലത്ത് കർണ്ണാടകയിലെ സയിദ് സിറാജുദ്ദിൻ സാഹിബിന് 500 ഏക്കർ സ്ഥലം ജന്മാവകാശമായി ലഭിച്ചിരുന്നു. ഇദ്ദേഹമൊരു പട്ടാണിവിഭാഗത്തിൽപ്പെടുന്ന ആളായിരുന്നതുകൊണ്ട് ഈ സ്ഥലത്തിന് പട്ടാണിക്കൂപ്പ് എന്ന പേരുകിട്ടി. ഇതാണ് ഇന്നത്തെ പട്ടാണിക്കൂപ്പ്. അദ്ദേഹം മുസ്ളീം ജനവിഭാഗത്തിന് വീടുവയ്ക്കാനുള്ള സ്ഥലം സൌജന്യമായി നൽകി. 1962-ലാണ് പുൽപള്ളി പഞ്ചായത്ത് രൂപം കൊണ്ടത്. 1965-67 കാലഘട്ടത്തിൽ കുടിയിറക്കു ഭീഷണി നിലനിന്നിരുന്നു. ഇത് അവഗണിച്ചുകൊണ്ട് ദേവസ്വം ഭൂമിയിൽ വ്യാപകമായി കയ്യേറ്റം നടന്നു. ഈ സാഹചര്യത്തിൽ ഭൂമി സംരക്ഷിക്കുന്നതിന് നിരവധി സമരങ്ങൾ ഇവിടെ നടന്നു. എന്നാൽ ദേവസ്വം അധികാരികൾ പോലീസുകാരെ ഉപയോഗിച്ച് വീടുകൾ തീവെച്ചു നശിപ്പിക്കുകയും വീട്ടുകാരെ മർദ്ദിക്കുകയും ചെയ്തു. വെറും പട്ടിണിക്കോലങ്ങൾ മാത്രമായി മാറിയ മനുഷ്യരുടെ പോരാട്ടത്തിന്റെ പരിണതഫലമാണ് 1967-ൽ രൂപീകരിച്ച ഒരു കർഷകസമിതി. 1970 ജനുവരി 1-ന് ഭൂപരിഷ്ക്കരണനിയമത്തിന് അംഗീകാരം കിട്ടിയതോടെയാണ് കൃഷിക്കാർക്ക് ആശ്വാസം ലഭിച്ചത്. 1968 നവംബർ മാസം 24-ാം തീയതി നക്സൽബാരികൾ പുൽപ്പള്ളി എം.എസ്.പി ക്യാമ്പ് ആക്രമിക്കുകയുണ്ടായി. ഈ സംഭവത്തോടുകൂടി പുൽപ്പള്ളിയുടെ പേർ പുറംലോകത്ത് ശ്രദ്ധിക്കപ്പെട്ടു.
സാംസ്കാരികചരിത്രം
ആദിവാസി ഗോത്രവിഭാഗക്കാരായ പണിയർ, മുള്ളക്കുറുമർ, ഊരാളിക്കുറുമർ, കാട്ടു നായ്ക്കർ, അടിയാൻ, കുറിച്യർ എന്നിവർ നൂറ്റാണ്ടുകളായി വയനാട്ടിന്റെ വിവിധ ഭാഗങ്ങളിലെപ്പോലെ ഇവിടെയും കാണപ്പെടുന്നുണ്ട്. ആദിവാസികളെല്ലാവരും തന്നെ ദൈവവിശ്വാസികളാണ്. ദൈവം കാണൽ ആദിവാസികളുടെ ഒരു പ്രധാനപ്പെട്ട ചടങ്ങാണ്. മുറ്റത്തിന്റെ നടുക്ക് മരമുട്ടികൾ കൂട്ടിയിട്ട് തീ കത്തിക്കുന്നു. അതിന്റെ സമീപത്തായി മുണ്ടുവിരിച്ച് മുണ്ടിൽ വലിയ വാഴയില വെക്കുന്നു. അവല്, തേങ്ങ, ബെല്ലം, സമ്പ്രാണിത്തിരി, മുറുക്കാൻ എന്നിവയും വയ്ക്കുന്നു. അതിന്റെ മുമ്പിൽ നിന്ന് വലിയൊരു വാൾ കൈയിൽ പിടിച്ച് അരയ്ക്കുചുറ്റും ചുവന്ന തുണി കെട്ടി തീയ്ക്കു വട്ടംകറങ്ങി, ആർത്തട്ടഹസിച്ച് ഉറഞ്ഞുതുള്ളുന്നു. മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോൾ ആദിവാസികൾക്കു നേരിടാൻ പോകുന്ന രോഗങ്ങളും കഷ്ടപ്പാടുകളും പ്രവചിക്കുന്നു. അതിന് ചികിത്സാവിധിയും നിർദ്ദേശിക്കുന്നു. കൊയത്തുകാലം കഴിഞ്ഞാൽ വയലുകളിൽ ആദിവാസികളുടെ പ്രത്യേകതരം കലാപരിപാടികൾ അരങ്ങുതകർക്കുന്നു. ഒറാട്ടനാടകം, കുറത്തിനാടകം, കുറത്തിഡാൻസ്, തുടികൊട്ട്, കുഴലൂത്ത് എന്നിവയെല്ലാം ഇക്കൂട്ടരുടെ കലാപരിപാടികളാണ്. വിഷുക്കളി നായ്ക്കൻ വിഭാഗത്തിന്റെ കലാരൂപമാണ്. കരിയും ചായവും ശരീരത്തു പൂശി കരികൊണ്ട് കണ്ണെഴുതി കൊന്നപ്പൂക്കൾ കുമ്പൻതൊപ്പി രൂപത്തിൽ തലയിൽ കെട്ടി കൈകളിൽ മുളവടികളും പിടിച്ച് നാലും, അഞ്ചും പേരടങ്ങുന്ന ഗ്രൂപ്പുകൾ വീടുകൾതോറുമെത്തി അവരുടെ കലകൾ അവതരിപ്പിക്കുന്നു. താളത്തിനൊത്ത ചുവടുവയ്പുകളും അതിനനുസരിച്ചുള്ള നാടൻ പാട്ടുകളും ഉണ്ടായിരിക്കും.
ജാതിമതവർഗ്ഗവ്യത്യാസമില്ലാതെ ഉത്സവകാലങ്ങളിൽ അമ്പലപ്പറമ്പിലെ വിശാലമായ മൈതാനിയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് അഭൂതപൂർവ്വമായ കാഴ്ചയാണ്. എഴു ദിവസത്തോളം പരന്ന് ഒഴുകുന്ന ഉത്സവപ്പറമ്പിലെ ജനക്കൂട്ടം, കച്ചവട സ്ഥാപനങ്ങൾ, വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവയൊക്കെ അതിന്റെ സവിശേഷതയാണ്. ഒരു വർഷത്തേക്കുള്ള മുഴുവൻ സാധനങ്ങളും വാങ്ങിക്കൂട്ടാൻ അരിച്ചുപെറുക്കി സൂക്ഷിച്ചുവയ്ക്കുന്ന മുഴുവൻ നാണയത്തുട്ടുകളും, ഉത്സവകാലത്താണ് അവർ ചെലവിടുന്നത്. കുപ്പിവളകൾ, മാലകൾ, ചേലകൾ, കുട്ടിയുടുപ്പുകൾ, പാദരക്ഷകൾ, കമ്പിളികൾ, ഷാളുകൾ തുടങ്ങി ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങൾ വാങ്ങാനും വിൽക്കാനുമുള്ള വലിയ വിപണി ഈ ദിവസങ്ങളിൽ രൂപം കൊള്ളുന്നു. ഉണങ്ങിയ ചുള്ളിക്കമ്പുകൾ കൂട്ടി തീ കത്തിച്ച് അതിനുചുറ്റും വിരിച്ച വൈക്കോലിൽ കാലും നീട്ടിയിരുന്ന് തീയും കാഞ്ഞ് മുറുക്കിത്തുപ്പി സൊറ പറഞ്ഞിരിക്കുന്ന ആദിവാസികൾക്ക് ഇതൊരു മഹോത്സവമാണ്. മുള്ളൻകൊല്ലിയുടെ വളർച്ചയിൽ മുള്ളൻകൊല്ലി സെന്റ് മേരീസ് ദേവാലയത്തിന്റെ സംഭാവന എടുത്തുപറയേണ്ടതാണ്. 1955-ൽ സ്ഥാപിച്ച ഈ ദേവാലയം അന്നുമുതൽ ഇന്നുവരെ ജാതിമതഭേദമെന്യേ മുള്ളൻകൊല്ലിയുടെ സർവ്വതോമുഖമായ പുരോഗതിക്ക് നേതൃത്വം നൽകുന്നു. ഈ ദേവാലയത്തിലെ വാർഷികം എല്ലാ മതവിഭാഗക്കാരും ചേർന്നു സഹകരിച്ചു ഒരു മഹോത്സവമാക്കി മാറ്റുന്നു. മുള്ളൻകൊല്ലി സെന്റ് മേരീസ് ചർച്ച് ആണ് ഇവിടുത്തെ ആദ്യത്തെ ക്രിസ്ത്യൻ ആരാധനാലയം.
ചാമപ്പാറ അമ്പലം പ്രമുഖഹൈന്ദവക്ഷേത്രമാണ്. പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിലെ ഉത്സവം എല്ലാ മതവിഭാഗങ്ങളുടേയും ഉത്സവമായി കണക്കാകുന്നു. പുൽപള്ളി പ്രദേശത്തെ ആദ്യത്തെ മുസ്ളിംദേവാലയം പട്ടാണിക്കൂപ്പിലാണ്. 1979-ൽ പള്ളിയുടെ പുനർനിർമ്മാണം ആരംഭിച്ചു. 1984 മാർച്ച് 28-ന് പുതിയപള്ളിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇതിന്റെ നിർമ്മാണത്തിന് മതവ്യത്യാസം കൂടാതെ എല്ലാവരുടെയും സാമ്പത്തിക സഹായവും ലഭിച്ചിട്ടുണ്ട്. ആദ്യകാലഘട്ടത്തിൽ കുടിയേറിയ ഏതാനും കുടുംബങ്ങളാണ് ഈ പ്രദേശത്തിന്റെ വളർച്ചയിൽ നിർണ്ണായകമായ പങ്കു വഹിച്ചത്. പകലന്തിയോളം പണിയെടുത്ത് തളരുന്ന യുവാക്കളുടെ വൈകുന്നരങ്ങളിലെ ഒത്തുചേരൽ ഒരു സാംസ്ക്കാരിക പ്രസ്ഥാനമായി രൂപപ്പെട്ടു. 1954-ൽ രൂപീകരിച്ച പുൽപ്പള്ളി യുവജനകലാസമിതി അവരുടെ ആവേശവും പ്രതീക്ഷയുമായി വളർന്നു. തെക്കനാട്ട് മാത്യുവിന്റെ നേതൃത്വത്തിൽ പൊൻകുന്നം വർക്കിയുടെ പൂജ എന്ന സംഗീതനാടകം ആദ്യമായി ചൈന്തകുന്നിൽ അരങ്ങേറ്റം നടത്തിയപ്പോൾ അതൊരു ചരിത്രസംഭവമായി. പരിപാടികൾക്ക് ഉച്ചഭാഷിണി ഉണ്ടായിരിക്കുന്നതാണ് എന്ന അരനൂറ്റാണ്ടുമുമ്പുള്ള നോട്ടീസുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വാചകം ഉച്ചഭാഷിണി വളരെ വിരളമായിരുന്നുവെന്നതിന് തെളിവാണ്.
വിദ്യാഭ്യാസ-ആരോഗ്യ-ഗതാഗത ചരിത്രം
പഴയകാലത്ത് ആരോഗ്യചികിത്സാസൌകര്യം പരമദയനീയമായിരുന്നു. മുള്ളൻകൊല്ലിയിലെ പാപ്പച്ചൻ വൈദ്യരുടെ സേവനം ഈ രംഗത്ത് എടുത്തുപറയേണ്ടതാണ്. അദ്ദേഹം നൽകിയ പച്ചമരുന്നുകളുപയോഗിച്ച് രോഗശാന്തി നേടിയ നിരവധി രോഗികളുണ്ട്. ഗൌരവതരങ്ങളായ രോഗങ്ങൾക്ക് അഭയം പ്രാപിച്ചിരുന്നത് മാനന്തവാടിയിലുള്ള രാഘവൻ കമ്പൌണ്ടറെയാണ്. പാവപ്പെട്ടവരായ രോഗികളുടെ ദുഃഖം കണ്ട് മനസ്സലിഞ്ഞ ഇദ്ദേഹം സൌജന്യമായി മരുന്നും ഒപ്പം യാത്രക്കൂലിയും കൊടുത്തു സഹായിച്ചിരുന്നുവെന്ന് മുള്ളൻക്കൊല്ലിയിലെ പഴമക്കാർ ഓർമ്മിക്കുന്നു. രണ്ടു മുളവടികളിൽ കെട്ടിവച്ച ചാരുകസേരയിൽ ഇരുത്തി രോഗികളെ, നാലാൾ കൂടി മുള്ളൻകൊല്ലിയിൽ നിന്ന് മാനന്തവാടിയിലേക്ക് എടുത്തുകൊണ്ടുപോയിരുന്ന രംഗങ്ങൾ ഇന്നും തേങ്ങലോടെ മനുഷ്യമനസ്സിൽ പച്ചപിടിച്ചുനിൽക്കുന്നു. മരക്കടവ് ഗവ.എൽ.പി.സ്കൂളാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ സർക്കാർ വിദ്യാലയം. 1954-ൽ ഒരു ഷെഡിൽ ഏകാധ്യാപകസ്കൂളായി ആരംഭിച്ചതാണ് ഈ വിദ്യാലയം. ജി.എൽ.പി.സ്കൂൾ പുൽപള്ളി എന്നായിരുന്നു ആദ്യത്തെ പേര്. 1954-ൽ തന്ന ആരംഭിച്ച മുള്ളൻകൊല്ലി സെന്റ് തോമസ് യു.പി.സ്കൂൾ ഈ പ്രദേശത്തെ ആദ്യത്തെ സ്വകാര്യവിദ്യാലയമാണ്.
ഹൈസ്കൂൾവിദ്യാഭ്യാസത്തിന് ആദ്യകാലങ്ങളിൽ പയ്യമ്പിള്ളി, നടവയൽ ഹൈസ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. പുൽപള്ളി വിജയാഹൈസ്കൂൾ ആരംഭിച്ചതോടെ കൂടുതൽ കുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചു. മുള്ളൻകൊല്ലി ഹൈസ്കൂളാണ് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂൾ. മുള്ളൻകൊല്ലിയുടെ വളർച്ചയിൽ മുള്ളൻകൊല്ലി സെന്റ് മേരീസ് ദേവാലയത്തിന്റെ സംഭാവന എടുത്തുപറയേണ്ടതാണ്. 1955-ൽ സ്ഥാപിച്ച ഈ ദേവാലയം അന്നുമുതൽ ഇന്നുവരെ ജാതിമതഭേദമെന്യേ മുള്ളൻകൊല്ലിയുടെ സർവ്വതോമുഖമായ പുരോഗതിക്ക് നേതൃത്വം നൽകുന്നു. ഈ ദേവാലയത്തിലെ വാർഷികം എല്ലാ മതവിഭാഗക്കാരും ചേർന്നു സഹകരിച്ചു ഒരു മഹോത്സവമാക്കി മാറ്റുന്നു. ഈ പള്ളിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട (1976-77 കാലഘട്ടം) സെന്റ്മേരീസ് ഹൈസ്ക്കൂളാകട്ടെ ഇന്നൊരു ഹയർ സെക്കണ്ടറിസ്ക്കൂളായി വളർന്നിരിക്കുന്നു. 1953 നവംബറിൽ, 38 കുട്ടികളോടുകൂടി തറപ്പത്ത് ഉലഹന്നാന്റെ പറമ്പിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണ് ഇന്ന് സെന്റ് തോമസ് യു.പി.സ്കൂളായി രൂപാന്തരപ്പെട്ടത്.
ഈ സ്ഥാപനത്തിന്റെ സ്ഥാപകമാനേജർ പി.സി.തോമസ്സ് മാസ്റ്ററായിരുന്നു. മരക്കടവ് ഗവൺമെന്റ് എൽ.പി.സ്കൂൾ, കാപ്പിസെറ്റ് ഗവ.യു.പി.സ്കൂൾ, ശശിമല ഗവ.യു.പി.സ്കൂൾ, സീതാമൌണ്ട് ഗവ.എൽ.പി.സ്കൂൾ, പെരിക്കല്ലൂർ ഗവ.ഹൈസ്കൂൾ, പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യു.പി.സ്കൂൾ, കബനിഗിരി നിർമ്മലാ ഹൈസ്കൂൾ, സെന്റ് മേരീസ് യു.പി.സ്കൂ കബനിഗിരി തുടങ്ങിയ സ്ഥാപനങ്ങളെല്ലാം മുള്ളൻകൊല്ലിയുടെ വിദ്യാഭ്യാസരംഗത്ത് നിസ്തുല സേവനങ്ങളാണ് നൽകിവരുന്നത്.
1950 കാലഘട്ടങ്ങളിൽ മുള്ളൻകൊല്ലി ഗതാഗതസൌകര്യങ്ങളുടെ കാര്യത്തിൽ തികച്ചും ഇരുണ്ട യുഗത്തിലായിരുന്നു. കാട്ടാനകളുടെ സഞ്ചാരമാർഗ്ഗമാണ് ആദ്യമായി ഇവിടുത്തെ കുടിയേറ്റക്കാർ സഞ്ചാരപാതകളായി തിരഞ്ഞെടുത്തത്.
കൊല്ലിയിലെ ആദ്യകാലറോഡായിരുന്നു ഇതെന്ന് അന്നുള്ളവർ പറയുന്നു. 1956-ൽ മുള്ളൻകൊല്ലിയിൽ നിന്നും നാട്ടുകാരുടെ സഹായത്തോടു കൂടി പുൽപ്പള്ളിയിലേക്ക് റോഡ് വെട്ടുകയുണ്ടായി. ഇതാണ് ഇന്നത്തെ മുള്ളൻകൊല്ലി-പുൽപള്ളി റോഡ് ആയി പരിണമിച്ചത്. 1960-65 കാലഘട്ടങ്ങളിലായി മുള്ളൻകൊല്ലിയിലെ വിവിധ ഭാഗങ്ങളിലേക്ക് നാട്ടുകാർ കൂട്ടംകൂട്ടമായി നിന്ന് റോഡ് വെട്ടുകയുണ്ടായി. ആയിരകണക്കിനാളുകൾ അർപ്പണബുദ്ധിയോടു കൂടി ഈ മേഖലയിൽ അവരുടെ സഹകരണം കാഴ്ചവച്ചതുകൊണ്ടാണ് ഇന്ന് മുള്ളൻകൊല്ലിയിൽ അറിയപ്പെടുന്ന എല്ലാ റോഡുകളും രൂപം കൊണ്ടത്. പോത്തിനെ കശ്ശാപ്പു ചെയ്ത് വൻ സദ്യയൊരുക്കി ആർഭാടപൂർവ്വം നടത്തിയ റോഡു നിർമ്മാണം ഇന്നും എല്ലാവരേയും ആവേശം കൊള്ളിക്കുന്നതാണ്
പുൽപ്പള്ളി ചില ചരിത്ര ചിന്തകൾ
മലബാർ സീരിസ് എന്ന പേരിൽ മലബാറിലെ താലൂക്കുകളുടെ ചരിത്ര രചനക്ക് ആരംഭം കുറിച്ച അന്നത്തെ മലബാർ ഡെപ്യൂട്ടി കളക്ടർ ആയിരുന്ന റാവു ബഹദൂർ സി ഗോപാലൻനായർ 1911 ൽ പ്രസിദ്ധപ്പെടുത്തിയ 'വയനാട് ഇട്സ് പീപ്പിൾ ആൻഡ് ട്രഡീഷൻ; എന്ന വയനാടിനെ സംബന്ധിച്ച ആദ്യത്തെ ചരിത്ര ഗ്രന്ഥത്തിൽ പുൽപള്ളി ക്ഷേത്രത്തെ പരാമർശിച്ചിട്ടുണ്ട് ഇതിഹാസ ഗ്രന്ഥങ്ങളുമായി വായനാടിനുള്ള ബന്ധം അദ്ദേഹം അനുസ്മരിച്ചു .വയനാടിന്റെ പടിഞ്ഞാറു കോട്ടപോലെ സ്ഥിതിചെയ്യുന്ന ബാണാസുരൻമല മഹാഭാരതത്തിൽ ശ്രീകൃഷ്ണൻ നടത്തിയ ബാണയുദ്ധത്തിലെ പ്രതിയോഗി ആയിരുന്ന ബാണാസുരന്റെ പേരിലാണ് അറിയപ്പെട്ടത് .ബാണനുമായി ബന്ധമില്ലെങ്കിൽ ഈ മല ബാണാസുരൻമലയായി മാറേണ്ട കാര്യമില്ലല്ലോ .മലബാർ ഗസറ്റിയറിൽ ഈ മലയിൽ രാക്ഷസൻ കെട്ടിയ കോട്ടയുണ്ടെന്നു വിശ്വസിക്കപ്പെടുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്
ഈസ്റ്റ് ഇന്ത്യ കമ്പനി ഭരണം
1805 ൽ പഴശ്ശിത്തമ്പുരാൻ വീരചരമം വരിച്ചതോടെ വയനാടിന്റെ ഭരണം കമ്പനിയുടെ കയ്യിലായിത്തീർന്ന് .കോട്ടയം രാജാക്കന്മാർ നാടപ്പിലാക്കിയിരുന്ന പ്രാദേശിക ഭരണസംവിധാനം തുടരാനാണ് കമ്പനിക്കാർ തീരുമാനിച്ചത് അത് പ്രകാരം 1810 നവംബറിൽ ഉത്തര മലബാർ ജില്ലാകോടതിയുടെ ഉത്തരവു പ്രകാരം നായർ പ്രമാണിമാരിൽനിന്നും യോഗ്യത തെളിയിക്കുന്ന രേഖകൾവാങ്ങി പരിശോധിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്
സീതാലവ കുശ ക്ഷേത്രം
മത സൗഹാർദ്ദത്തിന്റെ ഉത്തമ പ്രധീകമാണ് സീതാലവ കുശ ക്ഷേത്രം .പുൽപ്പള്ളിക്കാരുടെ മുഴുവൻ അമ്മയാണ്.
വയനാട്ടിലെ ഏറ്റവും വലിയ ക്ഷേത്രക്കുളം.പതിനെട്ടാം നൂറ്റാണ്ടിൽ ശ്രീ പഴശിരാജയാണ്
പുൽപ്പള്ളിയിലെ സീതാദേവി ക്ഷേത്രം പണികഴിപ്പിച്ചത് .എല്ലാ വർഷവും ജനുവരി മാസത്തിൽ നടക്കുന്ന ക്ഷേത്രോത്സവം വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ളുകളെ ആകർഷിക്കുന്നു .സീതാദേവി ഉത്സവ ദിവസങ്ങളിൽ നാനാജാതി മതസ്ഥരും ക്ഷേത്രത്തിൽ വന്നു തൊഴുതു കാണിക്കയർപ്പിച്ചു വഴിപാട് കഴിച്ചു മടങ്ങും 1991 ൽ ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നപ്പോൾ വമ്പിച്ച തോതിൽ സംഭാവനകൾ ചെയ്ത അന്യ മതസ്ഥർ പുൽപ്പള്ളിയിലുണ്ട് .ക്ഷേത്രത്തിലെ ഉത്സവം പണ്ടുമുതൽക്കേ ചെട്ടിമാരുടെ ,മറ്റു ആദിവാസികളുടെ എന്നിവരുടെ ക്കൂട്ടായ്മയോട് കൂടിയാണ് നടത്തിവന്നിരുന്നത് .
സെന്റ് മേരീസ് ഫൊറോനാ ദേവാലയം, മുള്ളൻകൊല്ലി
രണ്ടാം ലോകമഹായുദ്ധത്തിൻ്റെയും ബ്രിട്ടീഷ് ഭരണത്തിൻ്റെയും പുന്നപ്ര വയലാർ വെടിവെപ്പിന്റെയും പശ്ചാത്തലത്തിൽ ദാരിദ്ര്യത്തിൻ്റെയും പട്ടിണിയുടെയും രോഗത്തിന്റെയും പിടിയിലമർന്നിരുന്ന ജനങ്ങൾ ഇതിൽനിന്നു മോചനം നേടാനായി മലബാർ പ്രദേശത്തേയ്ക്കു കുടിയേറി. കുടിയേറ്റ ക്കാരിൽ ചിലർ പുൽപ്പള്ളി ദേവസ്വം വക സ്ഥലം വാങ്ങു കയും അവിടെ താമസിക്കുകയും ചെയ്തു. ആദ്യകാല കുടിയേറ്റക്കാരുടെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. ഏറുമാടങ്ങളിൽ താമസിച്ചിരുന്ന അവർ രോഗത്തോടും, പട്ടിണി യോടും,വന്യ മൃഗങ്ങളോടും പടവെട്ടി കൊടുംവനമായിരുന്ന പ്രദേശങ്ങൾ തങ്ങളുടെ അദ്ധ്വാനത്താൽ സമൃദ്ധിയുടെ മരുപ്പച്ച യാക്കിതീർത്തു.
1950-52 കാലങ്ങളിൽ പുൽപ്പള്ളിയിൽ കുടിയേറിയ കുടുംബങ്ങളെ നടവയൽ,മാർ സ്ലീവ പള്ളി ഇടവകക്കാരായി കണക്കാക്കിയിരുന്നു. 1952 ജൂൺ 7-ാം തീയതി നടവയൽ പള്ളി വികാരിയായിരുന്ന ബഹു. ബർക്കുമാൻസച്ചൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗ ത്തിലാണ് പുൽപ്പള്ളിയിൽ ഒരു ആരാധനാലയം സ്ഥാപിക്കണമെന്നു ഭാവനയിലുണ്ടായിരുന്ന മോഹം കാരണവൻമാർ പ്രകടിപ്പിച്ചത്. അതിനുവേണ്ടിയുള്ള പണം മാസകൂട്ടങ്ങൾ നടത്തി അംഗങ്ങളിൽനിന്നു പിരിച്ചെടുത്തിരുന്നു. അങ്ങനെ മുള്ളൻകൊല്ലിയിൽ ഷെഡ്ഡും കുർബാനയും തുടങ്ങി. പക്ഷെ ആദ്യം വന്ന കുടിയേറ്റക്കാർ താമസം തുടങ്ങിയത് മരകാവായതുകൊണ്ടും, നടവയലിൽ നിന്നും വന്ന് കുർബാന ചൊല്ലാൻ അച്ചനു സൗകര്യമാ യതുകൊണ്ടും പള്ളി മരകാവിൽ വേണമെന്ന് അവിടുത്തുകാർ വാദിച്ചു. ബഹു.ബർക്കുമാൻസച്ചൻ മരകാവുകാരുടെ കൂടെ ചേർന്നു എന്നു ചിന്തിച്ചുകൊണ്ട് മുള്ളൻകൊല്ലിക്കാർ മാനന്തവാടിയിലുള്ള ബഹു. കഴിക്കച്ചാലിലച്ചനെ ചെന്നു കണ്ടു. അച്ചൻ അഭിവന്ദ്യ തലശ്ശേരി രൂപതാധ്യക്ഷൻ മാർ വള്ളോപ്പിള്ളി പിതാവിനെ ചെന്നു കാണുകയും ചെയ്‌തു. തൽഫലമായി 1955-ൽ പിതാവ് പുൽപ്പള്ളി സന്ദർശിച്ചു.പുൽപ്പള്ളിയെ രൂപതയിലെ ഒരു ഇടവകയായി അംഗീകരിച്ചിട്ടുണ്ടെന്നും ഒരു വൈദികനെ അയച്ചു തരുമെന്നും പ്രഖ്യാപിക്കുകയും ചെയ്‌തു. അങ്ങനെ 1956-ൽ മുള്ളൻകൊല്ലിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ ആദ്യത്തെ ഇടവക നിലവിൽ വരുകയും ബഹു ചെങ്ങാടക്കരി കുര്യാക്കോസ് അച്ചൻ പള്ളിയുടെ ആദ്യത്തെ സ്ഥിരം വികാരിയായി നിയമിതനാവുകയും ചെയ്തു. 1958-ൽ ഫാദർ അലക്സാണ്ടർ മണക്കാട്ടുമറ്റം വികാ രിയായി. അദ്ദേഹം മുള്ളൻകൊല്ലിയിലും മരകാവിലും, മരക്കടവിലും ഒരു പോലെ ശ്രദ്ധിച്ചിരുന്നു. കുടിയിറക്കിനുവേണ്ടിയുള്ള പടയൊരുക്കങ്ങളിൽ വിരണ്ടുനിന്ന പ്രശ്‌നഭൂമിയിലേക്കാണ് 1962-ൽ ബഹു. ജോസഫ് കുന്നേലച്ചൻ കടന്നുവന്നത്. കുന്നേ ലച്ചൻ്റെ ഭരണകാലം വഴിവെട്ടിൻ്റെയും, ഞാറ്റുവേലയുടെയും കാലമായിരുന്നു.
അതിനുശേഷം കടന്നുവന്ന ബഹു. ജോസഫ് നെച്ചിക്കാട്ടച്ചൻ കുടിയിറക്കിനെതിരെ പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു. 1965-ൽ കടന്നുവന്ന ജോസ് മണിമലതറപ്പിൽ അച്ചൻ, സെൻ്റ് തോമസ് യു പി സ്‌കൂളിൻ്റെ കെട്ടിടങ്ങൾ, ക്വീൻ മേരി ഹോസ്‌പിറ്റൽ എന്നിവ പണിതുയർത്തി. കൂടാതെ മുള്ളൻകൊല്ലി-പുൽപ്പള്ളി റോഡിന്റെ നിർമാണം അദ്ദേഹത്തിൻ്റെ നേതൃത്വത്തിലായി രുന്നു. അദ്ദേഹത്തിൻ്റെ കാലത്തായിരുന്നു പുൽപ്പള്ളി പോലീസ് സ്റ്റേഷൻ, നക്‌സലൈറ്റുകാർ ആക്രമിക്കുകയും, പുൽപ്പള്ളി കേരളത്തിൻ്റെ മുഴുവൻ ശ്രദ്ധയിലേക്ക് കടന്നു വരികയും, ഇവിടം വികസനത്തിന്റെ പാതയിലേയ്ക്ക് നീങ്ങുകയും ചെയ്തത്. മുള്ളൻകൊല്ലി പള്ളിവക സ്ഥലത്ത് കുരുമുളക് ചെടികൾ നട്ടത് പിന്നീട് വന്ന ബഹു. തോമസ് തൈത്തോട്ടത്തിലച്ചൻ്റെ കാലത്തായിരുന്നു.
1974-ൽ കടന്നുവന്ന ബഹു.ജേക്കബ് നരിക്കുഴിയച്ചൻ മുള്ളൻകൊല്ലി സെൻ്റ് മേരീസ് ഹൈസ്‌കൂളിൻ്റെ സ്ഥാപകനും ആദ്യത്തെ മാനേജരുമായിരുന്നു. 1977 ഏപ്രിൽ 3 - ഞായറാഴ്‌ച മാനന്തവാടി രൂപതാദ്ധ്യക്ഷൻ, മുളളൻകൊല്ലി പള്ളിയെ 6 ഇടവകകളുടെ ഫൊറോനയായി പ്രഖ്യാപിച്ചപ്പോൾ നരിക്കുഴിയച്ചനായി രുന്നു ആദ്യത്തെ വികാരി. അദ്ദേഹം പണികഴിപ്പിച്ചതാണ് ഇന്നുള്ള വൈദികമന്ദിരം. പിന്നീട് വന്ന ഫാ. തോമസ് മണ്ണൂരച്ചനാണ് കാണുന്ന മനോഹരമായ ദേവാലയം പണിയാൻ അതുല്യ നേതൃത്വം നൽകിയത്.1981 ജനുവരി 21 മാർ വള്ളോപ്പിള്ളി പിതാവിന്റെയും മാർ ജേക്കബ് തൂങ്കുഴി പിതാവിന്റെയും കാർമികത്വത്തിൽ പള്ളിയുടെ ശിലാ സ്ഥാപനം നടത്തുകയും 1988 ൽ മാർ വള്ളോപ്പിള്ളി, മാർ ജേക്കബ് തൂങ്കുഴി, മാർ മങ്കുഴിക്കരി എന്നീ പിതാക്കൻമാരുടെ കാർമികത്വത്തിൽ പള്ളിയുടെ വെഞ്ചരിപ്പ് നടത്തുകയും ചെയ്തു.
കാട്ടുനായ്ക്കർ
മൈസൂർ കാടുകളിൽനിന്നും കുടിയേറിപ്പാർത്ത കാട്ടുനായ്ക്കന്മാർ മലഞ്ചേരിവുകളിൽ കൂട്ടമായി താമസിക്കുന്നു .ഇവരുടെ വീടുകളെ പാടി എന്നാണ് പറഞ്ഞിരുന്നത് .തലവൻ മുതലിയാണ് .ഇവർ ആദിമ വർഗ്ഗത്തിൽ പെടുന്നു .ഫോറെസ്റ് വകുപ്പിൽ ആന നോട്ടം ഇവരുടെ പാരമ്പര്യ തൊഴിലാണ്.മാസ്തി ദേവനെ ആരാധിക്കുന്നു ഗോപാലൻ നായരുടെ ചരിത്ര ഗ്രന്ഥത്തിൽ ഇവരുടെ പ്രധാന ആഹാരം കട്ടിൽ നിന്നും കിട്ടുന്ന കിഴങ്ങു വർഗമാണെന്നും മുളങ്കമ്പുകൾ കൂട്ടിയുറച്ചു തീയുണ്ടാക്കുവാൻ ഇവർ മിടുക്കരാണെന്നും രേഖപെടുത്തിയിട്ടുണ്ട് .