"എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഈ സ്കൂളിൽ, 2013 മുതൽ ടPC രൂപീകൃതമായി. അന്ന് ഹെഡ്മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:BS21 IDK 29004 6.jpg|ലഘുചിത്രം|പാസ്സിങ് ഔട്ട് പരേഡ് ]]
[[പ്രമാണം:പാസ്സിങ് ഔട്ട് പരേഡ് .jpg|ലഘുചിത്രം|പാസ്സിങ് ഔട്ട് പരേഡ് ]]
ഈ സ്കൂളിൽ, 2013 മുതൽ ടPC രൂപീകൃതമായി. അന്ന് ഹെഡ്മാസ്റ്ററായിരുന്ന ശ്രീ ജോസ് ഇടശ്ശേരിയുടെ പ്രത്യേക താത്പര്യപ്രകാരം രൂപീകൃതമായ SP C, അന്നത്തെ CP0 മാരായിരുന്ന ശ്രീ ജോൺസൺ കെ കെ യുടെയും ശ്രീമതി ആൻസി  മാത്യുവിൻ്റെയും നേതൃത്വത്തിൽ വളർന്ന് പന്തലിച്ച് ഇപ്പോൾ ഒൻപതാം ബാച്ചിൻ്റെ ആരംഭത്തിൽ നിൽക്കുന്നു.

       സംസ്ഥാന തലത്തിൽ നിന്നും ലഭിക്കുന്ന ആക്ടിവിറ്റി കലണ്ടറിൻ്റെ കൃത്യമായ പ്രവർത്തനങ്ങൾ നടത്തി ,ഇടുക്കി ജില്ലയിലെ മികച്ച യൂണിറ്റുകളിൽ ഒന്നായി  കരിങ്കുന്നം യൂണിറ്റ് അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്നതിൽ ഏറെ അഭിമാനമുണ്ട്. ഇതിനു പുറമെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയായി കരിങ്കുന്നം യുണിറ്റ് തങ്ങളുടെ സഹജീവി സനേഹം പ്രകടമാക്കിയിട്ടുണ്ട്. അനാഥാലയ - വൃദ്ധസദനങ്ങളുടെ സന്ദർശനവും സഹായവും എല്ലാ വർഷവും നടത്തപ്പെടുന്നു. ഇതു വഴി കുട്ടികൾക്ക് ലഭിക്കുന്ന മൂല്യബോധം വളരെ ശ്രേഷ്ഠ മെന്ന് മാതാപിതാക്കൾ പലവട്ടം അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. 2014ലും, 2018 ലും സ്കൂളിൻ്റെ ഭവന നിർമ്മാണ പ്രോജക്റ്റിൽ SP C ക്രിയാത്മക ഇടപെടലുകൾ നടത്തി രണ്ട് പെൺകുട്ടികൾക്ക് ഭവനം നിർമ്മിച്ചു കൊടുക്കാൻ കഴിഞ്ഞത് ഒരു പൊൻ തൂവലായി ,യൂണിറ്റ് കരുതുന്നു.

17:00, 15 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

പാസ്സിങ് ഔട്ട് പരേഡ്

         അച്ചക്കവും സേവന സന്നദ്ധതയുമാണ് കരിങ്കുന്നം SP C യൂണിറ്റിൻ്റെ മുഖമുദ്രയും മുദ്രാവാക്യവും. സ്ഥാപിതമായതു മുതൽ ഇന്നുവരെ ,ഈ മുഖമുദ്ര ഹൃദയങ്ങളിൽ ആലേഖനം ചെയ്തു സ്കൂളിൻ്റെ വിവിധങ്ങളായ എല്ലാ  ആഭ്യന്തര കാര്യങ്ങളിലും വോളൻ്റിയർ ചെയ്തു SP C കേഡറ്റുകൾ സേവനം ചെയ്യുന്നു.
     എല്ലാ ദേശീയ ദിനങ്ങളും മറ്റു പ്രസക്ത ദിനാചരണങ്ങളും ഏറ്റവും മനോഹരമായി ചെയ്തു വരുന്നു.
             രണ്ടു വർഷത്തെ കഠിന പരിശീലനത്തിനു ശേഷം, ഒൻപതാം ക്ലാസ്സിൻ്റെ അവസാനം നടത്തപ്പെടുന്ന പാസിംഗ് ഔട്ട് പരേഡ്, ഏറ്റവും വർണ്ണാഭമായ ചടങ്ങാണ്. മാതാപിതാക്കളുടെ സഹകരണനോടു കൂടി രാഷ്ട്രീയ മതമേലധികാരികളുടെ അനുവാദത്തോട് കൂടി നടക്കുന്ന പാസിംഗ് ഔട്ട് പരേഡ്, ഈ നാടിൻ്റെ തന്നെ ഉത്സവമാണ്.
           2015ൽ അഞ്ജന ബാബുവും, 2017 ൽ അച്ചു ജയമോനും,2019 ൽ അഞ്ജലി പീറ്ററും ,ഇടുക്കി ജില്ലയുടെ പരേഡ് കമാണ്ടർമാരായത്, കരിങ്കുന്നം യൂണിറ്റിൻ്റെ അച്ചക്കത്തിൻ്റെയും ട്രെയിനിംഗ് എഫിഷ്യൻസിയുടെയും ഒരിക്കലും വിസ്മരിക്കാനാവാത്ത മകുടോദാഹരണങ്ങളാണ്. കരിങ്കുന്നം പോലീസ് സ്റ്റേഷൻ്റെ പൂർണ്ണമായ സഹകരണവും,DI മാരായിരുന്ന അശോക്, യമുന ദേവി, ബിജു, ശ്രീജ, അംബുജൻ.എൻ.എം തുടങ്ങിയവരുടെ സേവനം നിസ്തുലങ്ങളാണ്.ഇപ്പോൾ CP0 മാരായ കുര്യാക്കോസ് മാത്യവും, റമിത പീറ്ററിനു മൊപ്പം, DI മാരായ അലിയാർ, അഞ്ചു റ്റി.ബി എന്നിവർ ഉൾപ്പെടുന്ന നാലംഗ ടീമാണ് കരിങ്കുന്നം യൂണിറ്റിനെ നയിക്കുന്നത്. യൂണിറ്റിൻ്റെ കസ്റ്റോഡിയനായി, ഹെഡ്മിസ്ട്രസ്, സി.ഷൈനി എസ്.വി.എം എല്ലാ പ്രോത്സാസാഹനവും നൽകി വരുന്നു.