"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
<big>'''പരിസ്ഥിതി ക്ലബ്ബ്'''</big><br>
<big>'''പരിസ്ഥിതി ക്ലബ്ബ്'''</big><br>
കൺവീനർ : രജി എസ് ആർ<br>
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പാഠ്യപദ്ധതിയോടൊപ്പം ഉൾപ്പെടുത്തിയിട്ടുള്ള ഒരു പ്രവർത്തന മേഖലയാണ് ഇക്കോ ക്ലബ്. നമ്മുടെ പ്രകൃതിയെയും പ്രകൃതിയിലെ വിവിധ പരിസ്ഥിതി ഘടകങ്ങളെയും തനത് ആവാസവ്യവസ്ഥകൾക്ക് കോട്ടം തട്ടാത്ത രീതിയിൽ പ്രയോജനപ്പെടുത്തുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനും പങ്കാളികളാക്കുന്നതിനും സഹായിക്കുക എന്നതാണ് ഇക്കോ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. 2023 - 24 അധ്യയനവർഷത്തിന്റെ ആരംഭത്തിൽ തന്നെ വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ തൽപരരായ വിദ്യാർഥികളെ ഉൾപ്പെടുത്തി അധ്യാപകരുടെ നേതൃത്വത്തിൽ ഇക്കോ ക്ലബ് രൂപീകരിക്കുകയുണ്ടായി. ഇക്കോ ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഹൈസ്കൂൾ വിഭാഗം ബയോളജി അധ്യാപിക കൺവീനറും സീനിയർ അസിസ്റ്റന്റ് കോ-ഓർഡിനേറ്ററും ആയ ഈ ക്ലബ്ബിൽ എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിൽ നിന്നും 6 അധ്യാപകരും 50 ക്ലബ്ബ് അംഗങ്ങളും പ്രവർത്തിച്ചുവരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ്, പ്രിൻസിപ്പൽ, അധ്യാപകർ, അനധ്യാപകർ എന്നിവരിൽ നിന്നും ക്ലബ്ബിന് ആവശ്യമായ എല്ലാവിധ സഹായവും പിന്തുണയും ലഭിക്കുന്നു.

===ജൂൺ 2023===
===ജൂൺ 2023===
വരി 28: വരി 29:
===സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി 2023 - 24===
===സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി 2023 - 24===
സ്കൂൾ പച്ചക്കറി തോട്ടം പദ്ധതി 2023-24, ബഹുമാനപ്പെട്ട വെങ്ങാനൂർ പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ. പ്രകാശ് ക്രിസ്റ്റിൻ 01/08/2023 ന് നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ഭഗത് റൂഫസ്, പിടിഎ പ്രസിഡന്റ് ശ്രീ. പ്രവീൺ, പ്രിൻസിപ്പൽ ബീന ടീച്ചർ, ഹെഡ്മിസ്ട്രസ്സ്  സുഖി ടീച്ചർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീബ ടീച്ചർ, ക്ലബ് പ്രവർത്തകരായ അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പച്ചക്കറി തൈകൾ നട്ട് പ്രവർത്തനത്തിൽ സജീവ പങ്കാളികളായി. സ്കൂൾ മട്ടുപ്പാവിൽ ക്രമീകരിച്ച ഗ്രോബാഗുകളിൽ പയർ, സാലഡ് വെള്ളരി, പീച്ചിങ്ങ, തക്കാളി, വഴുതന, മുളക് എന്നീ പച്ചക്കറി തൈകൾ നട്ടു കൊണ്ടായിരുന്നു ഉദ്ഘാടനം. ഈ പ്രവർത്തനത്തിൽ ഭിന്നശേഷി കുട്ടികളുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തിയിരുന്നു. കുട്ടികൾ തന്നെ തയ്യാറാക്കിയ ജൈവ കീടനാശിനിയാണ് കീടനിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. ഇക്കോ ക്ലബ്ബിലെ  അംഗങ്ങളെ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ രാവിലെയും വൈകിട്ടും വെള്ളം നനയ്ക്കൽ, കള പറിക്കൽ, കീടനിയന്ത്രണം ഇവ ചെയ്തു വരുന്നു.

ഇതോടൊപ്പം തന്നെ സ്കൂൾ അടുക്കളയുടെ പുറകിലായി പന്തലിട്ട് ചതുരപ്പയർ കൃഷി ചെയ്തു. അതിലും നല്ല വിളവാണ് കിട്ടിയത്.\
ഇതോടൊപ്പം തന്നെ സ്കൂൾ അടുക്കളയുടെ പുറകിലായി പന്തലിട്ട് ചതുരപ്പയർ കൃഷി ചെയ്തു. അതിലും നല്ല വിളവാണ് കിട്ടിയത്.

===മില്ലറ്റ് ===
===മില്ലറ്റ് ===

16:42, 13 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

പരിസ്ഥിതി ക്ലബ്ബ്
കൺവീനർ : രജി എസ് ആർ
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പാഠ്യപദ്ധതിയോടൊപ്പം ഉൾപ്പെടുത്തിയിട്ടുള്ള ഒരു പ്രവർത്തന മേഖലയാണ് ഇക്കോ ക്ലബ്. നമ്മുടെ പ്രകൃതിയെയും പ്രകൃതിയിലെ വിവിധ പരിസ്ഥിതി ഘടകങ്ങളെയും തനത് ആവാസവ്യവസ്ഥകൾക്ക് കോട്ടം തട്ടാത്ത രീതിയിൽ പ്രയോജനപ്പെടുത്തുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനും പങ്കാളികളാക്കുന്നതിനും സഹായിക്കുക എന്നതാണ് ഇക്കോ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. 2023 - 24 അധ്യയനവർഷത്തിന്റെ ആരംഭത്തിൽ തന്നെ വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ തൽപരരായ വിദ്യാർഥികളെ ഉൾപ്പെടുത്തി അധ്യാപകരുടെ നേതൃത്വത്തിൽ ഇക്കോ ക്ലബ് രൂപീകരിക്കുകയുണ്ടായി. ഇക്കോ ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഹൈസ്കൂൾ വിഭാഗം ബയോളജി അധ്യാപിക കൺവീനറും സീനിയർ അസിസ്റ്റന്റ് കോ-ഓർഡിനേറ്ററും ആയ ഈ ക്ലബ്ബിൽ എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിൽ നിന്നും 6 അധ്യാപകരും 50 ക്ലബ്ബ് അംഗങ്ങളും പ്രവർത്തിച്ചുവരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ്, പ്രിൻസിപ്പൽ, അധ്യാപകർ, അനധ്യാപകർ എന്നിവരിൽ നിന്നും ക്ലബ്ബിന് ആവശ്യമായ എല്ലാവിധ സഹായവും പിന്തുണയും ലഭിക്കുന്നു.

ജൂൺ 2023

2023- 24 അധ്യയന വർഷത്തെ ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ ജൂൺ ഒന്നിന് തന്നെ തുടങ്ങുകയുണ്ടായി. ആദ്യ പ്രവർത്തനമായി സ്കൂൾ ഔഷധസസ്യ തോട്ടത്തിലെ ഔഷധസസ്യങ്ങൾക്ക് നാമകരണം ചെയ്ത് ബോർഡുകൾ സ്ഥാപിച്ചു. രുദ്രാക്ഷം, പഴുതാര വല്ലി, ഇരുവേലി, കിരിയാത്ത്, വാതം കൊല്ലി, മൈലാഞ്ചി, വയമ്പ്, രാമച്ചം, കേശവർദ്ധിനി തുടങ്ങി 30 ഇനം ഔഷധസസ്യങ്ങളാണ് ഔഷധ സസ്യത്തോട്ടത്തിൽ ക്രമീകരിച്ചിട്ടുള്ളത്.

പോസ്റ്റർ രചന

02/06/2023 ന് ഉപന്യാസ രചന, പോസ്റ്റർ രചന എന്നിവ നടത്തി

പരിസ്ഥിതിദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വ്യത്യസ്ത തരം പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദിന ഗാനാലാപനം, പരിസ്ഥിതി ദിന പോസ്റ്റർ രചന, ഉപന്യാസ മത്സരം, പരിസ്ഥിതി ദിന ക്വിസ്, വൃക്ഷ മുത്തശ്ശിയെ ആദരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കൂടാതെ സ്കൂൾ പരിസരത്തും വീടുകളിലും ഫലവൃക്ഷത്തൈകൾ നടുന്ന പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവ പങ്കാളികളായി. പരിസ്ഥിതി ദിന പ്രവർത്തന ഭാഗമായി സ്കൂളിൽ ഇക്കോ ക്ലബ് അംഗങ്ങൾ ദശപുഷത്തോട്ടം സജ്ജീകരിച്ചു.

ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശനം

17/ 6 /23 ഇക്കോക്ലബ് അംഗങ്ങൾ ചെറുവാരക്കോണം ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കുകയും വിവിധതരം സസ്യങ്ങൾ, അവയുടെ ശാസ്ത്രീയ നാമം, പ്രാധാന്യം എന്നിവ മനസ്സിലാക്കുകയും ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ്, ബോൺസായ് തുടങ്ങിയ കൃഷി സമ്പ്രദായങ്ങൾ പരിചയപ്പെടുകയും ചെയ്തു.

ശലഭോദ്യാനം

സ്കൂൾ ശലഭോദ്യാനത്തിൽ വേഗം പൂക്കൾ ഉണ്ടാകുന്ന സസ്യങ്ങൾ 27/6/2023ന് കൂടുതലായി വെച്ചുപിടിപ്പിച്ചു.

ഫലവൃക്ഷതൈ നടീൽ

എക്കോ ക്ലബ് അംഗങ്ങളും അധ്യാപകരും 6/ 7 /2023ന് സ്കൂൾ വളപ്പിൽ റമ്പൂട്ടാൻ, മാവ്, പുളിച്ചി, മൾബറി, അവക്കാഡോ, ലൂബിക്ക തുടങ്ങിയ ഫലവൃക്ഷതൈകൾ വച്ചു പിടിപ്പിച്ചു

ഇക്കോക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം

21/07/2023 ന് ഇക്കോ ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്തംഗം ശ്രീ. ഭഗത് റൂഫസ് നിർവഹിച്ചു.

കർഷകദിനം

17 8 20023 ചിങ്ങം 1 കൊയ്ത്തുൽസവ ദിനത്തിൽ പഞ്ചായത്തിലെ എല്ലാ വാർഡിലെയും പച്ചക്കറി കൃഷി തൈ നടീൽ പദ്ധതിയുടെ ഭാഗമായി മുട്ടക്കാട് ചലഞ്ച് നഗർ എൻ എസ് എസ് കരയോഗം ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇക്കോ ക്ലബ് അംഗങ്ങളും അധ്യാപകരും പങ്കാളികളായി. ചടങ്ങിൽ വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആർ എസ് ശ്രീകുമാർ, കൃഷി ഓഫീസർ ശ്രീ. പ്രകാശ് ക്രിസ്റ്റിൻ, അഡ്വക്കേറ്റ് എം വിൻസന്റ് എം എൽ എ , അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം വി മൻമോഹൻ ജില്ലാ പഞ്ചായത്തംഗം ശ്രീ ഭഗത് റൂഫസ് എന്നിവർ സന്നിഹിതരായിരുന്നു. ഇക്കോ ക്ലബ് അംഗങ്ങൾ പച്ചക്കറി തൈകൾ നടുകയും കൊയ്ത്തു പാട്ട് കൊയ്ത്തു നൃത്തം എന്നിവ അവതരിപ്പിക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ സ്കൂൾ പച്ചക്കറി തോട്ടത്തിലേക്ക് ആവശ്യമായ പച്ചക്കറി തൈകളും കിട്ടുകയുണ്ടായി.

ചീര വിളവെടുപ്പ്

22 /7 /23ന് സ്കൂളിലെ ചീരക്കൃഷിത്തോട്ടത്തിൽ നിന്നും ചീര വിളവെടുപ്പ് നടത്തി. വിളവെടുത്ത ചീര സ്കൂൾ ഉച്ചഭക്ഷണ വിഭാഗത്തിന് ഹെഡ്മിസ്ട്രസ്സ് കൈമാറി.

സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതി 2023 - 24

സ്കൂൾ പച്ചക്കറി തോട്ടം പദ്ധതി 2023-24, ബഹുമാനപ്പെട്ട വെങ്ങാനൂർ പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ. പ്രകാശ് ക്രിസ്റ്റിൻ 01/08/2023 ന് നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ഭഗത് റൂഫസ്, പിടിഎ പ്രസിഡന്റ് ശ്രീ. പ്രവീൺ, പ്രിൻസിപ്പൽ ബീന ടീച്ചർ, ഹെഡ്മിസ്ട്രസ്സ് സുഖി ടീച്ചർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീബ ടീച്ചർ, ക്ലബ് പ്രവർത്തകരായ അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പച്ചക്കറി തൈകൾ നട്ട് പ്രവർത്തനത്തിൽ സജീവ പങ്കാളികളായി. സ്കൂൾ മട്ടുപ്പാവിൽ ക്രമീകരിച്ച ഗ്രോബാഗുകളിൽ പയർ, സാലഡ് വെള്ളരി, പീച്ചിങ്ങ, തക്കാളി, വഴുതന, മുളക് എന്നീ പച്ചക്കറി തൈകൾ നട്ടു കൊണ്ടായിരുന്നു ഉദ്ഘാടനം. ഈ പ്രവർത്തനത്തിൽ ഭിന്നശേഷി കുട്ടികളുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തിയിരുന്നു. കുട്ടികൾ തന്നെ തയ്യാറാക്കിയ ജൈവ കീടനാശിനിയാണ് കീടനിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. ഇക്കോ ക്ലബ്ബിലെ അംഗങ്ങളെ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ രാവിലെയും വൈകിട്ടും വെള്ളം നനയ്ക്കൽ, കള പറിക്കൽ, കീടനിയന്ത്രണം ഇവ ചെയ്തു വരുന്നു. ഇതോടൊപ്പം തന്നെ സ്കൂൾ അടുക്കളയുടെ പുറകിലായി പന്തലിട്ട് ചതുരപ്പയർ കൃഷി ചെയ്തു. അതിലും നല്ല വിളവാണ് കിട്ടിയത്.

മില്ലറ്റ്

ഇക്കോ ക്ലബ്ബ് അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിയ മറ്റൊരു പ്രവർത്തനമായിരുന്നു സെപ്റ്റംബർ 9ന് വനിത - ശിശു വികസന വകുപ്പിന്റെ പോഷൻ മാഹ് പദ്ധതിയുടെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച മില്ലറ്റ് വിഭവങ്ങളുടെ പ്രദർശനോദ്‌ഘാടനം ബഹുമാനപ്പെട്ട എച്ച് ഡി ടീച്ചർ നിർവഹിച്ചു. കൗൺസിലർ ശ്രീമതി മേബൽ, ICDS സൂപ്പർവൈസർ ശ്രീമതി സവിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നമ്മുടെ ആരോഗ്യ സംരക്ഷണത്തിൽ ചെറു ധാന്യങ്ങളുടെ പ്രാധാന്യം അവയിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ഒരു ധാരണ കൈവരിക്കാൻ ഇത് സഹായകമായി. സെപ്റ്റംബർ 13ന് നടന്ന നാഷണൽ സയൻസ് സെമിനാർ സബ്ജില്ലാതല മത്സരത്തിൽ ചെറു ധാന്യങ്ങളുടെ പ്രാധാന്യം, അവയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ, കൃഷിരീതി എന്നിവയെക്കുറിച്ച് നടത്തിയ സെമിനാറിൽ ഇക്കോ ക്ലബ് അംഗമായ അഷിത എസ് രാജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

അക്വാ ഫെസ്റ്റ്

വിനോദത്തിനും വിജ്ഞാനത്തിനും വേണ്ടി കേരളകൗമുദി സംഘടിപ്പിച്ച അക്വാ ഫെസ്റ്റിൽ സെപ്റ്റംബർ 16 ന് ഇക്കോ ക്ലബ് അംഗങ്ങൾ പങ്കെടുത്തു. ഒന്നാം ഘട്ട വിളവെടുപ്പുത്സവം സെപ്റ്റംബർ 25ന് ബഹുമാനപ്പെട്ട കൃഷി ഓഫീസർ ശ്രീ. പ്രകാശ് ക്രിസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പയർ, സാലഡ് വെള്ളരി, പീച്ചിങ്ങ, തക്കാളി തുടങ്ങിയ വിഭവങ്ങൾ HM സുഖി ടീച്ചറിന് ശ്രീ ഭഗത് റൂഫസ് കൈമാറി. തുടർന്ന് കൃത്യമായ ഇടവേളകളിൽ വിളവെടുത്ത് സ്കൂൾ ഉച്ചഭക്ഷണ വിഭാഗത്തിന് കൈമാറുകയാണ് ചെയ്യുന്നത്.

മാസത്തിലൊരു ദിവസം ക്ലബ്ബ് അംഗങ്ങൾ സ്കൂളും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഒക്ടോബർ 8 ന് ഹരിത വിദ്യാലയത്തിന്റെ ഭാഗമായി ഇക്കോ ക്ലബ് അംഗങ്ങൾ സ്കൂളും പരിസരവും പ്ലാസ്റ്റിക് വേർതിരിച്ച് വൃത്തിയാക്കി.

അന്താരാഷ്ട്ര മണ്ണ് ദിനം

ഡിസംബർ 5 അന്താരാഷ്ട്ര മണ്ണ് ദിനത്തോടനുബന്ധിച്ച് 30/ 11/ 23 ന് സെൻട്രൽ സോയിൽ ആൻഡ് പ്ലാന്റ് ഹെൽത്ത് സെന്റർ ഹാളിൽ നടന്ന പ്രസംഗ മത്സരത്തിൽ ഇക്കോ ക്ലബ്ബ് അംഗങ്ങളായ അഷിത എസ് രാജ് ഒന്നാം സ്ഥാനവും ക്വിസ് മത്സരത്തിൽ അർജുൻ എസ് ആർ, മാളവിക എസ് എസ് എന്നിവർ മൂന്നാം സ്ഥാനവും നേടി.

നാടൻ ഭക്ഷ്യവസ്തു പ്രദർശനം

ഇക്കോ ക്ലബ്‌ അംഗങ്ങളുടെ സഹകരണം ഉണ്ടായിരുന്ന മറ്റൊരു പ്രവർത്തനമാണ് എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങൾ ഉൾപ്പെടുത്തി 7 /12/ 23ന് സ്കൂളിൽ നടന്ന നാടൻ ഭക്ഷ്യവസ്തു പ്രദർശനം. കുട്ടികളും അധ്യാപകരും അവരവരുടെ വീടുകളിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളായ ചേന, ചേമ്പ്, കാച്ചിൽ, മരച്ചീനി, മധുര കിഴങ്ങ് തുടങ്ങിയ കിഴങ്ങ് വർഗ്ഗങ്ങൾ, പലതരം ഭക്ഷ്യയോഗ്യമായ ഇലകൾ, ഫലങ്ങൾ, ധാന്യങ്ങൾ എന്നിവ കൊണ്ടുവരികയും അവയുടെ പ്രദർശനവും ആണ് നടന്നത്. തുടർന്ന് 8 /12/ 23 ന് ഈ വിഭവങ്ങൾ ഉപയോഗിച്ച് സ്കൂൾ ഉച്ചഭക്ഷണ വിഭാഗം നടത്തിയ ഭക്ഷ്യമേളയിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സദ്യ നൽകുകയുണ്ടായി.

മട്ടുപ്പാവ് കൃഷി - രണ്ടാം ഘട്ടം

കൃഷിയുടെ രണ്ടാം ഘട്ട പ്രവർത്തനമായി മട്ടുപ്പാവിൽ ഫ്രിഡ്ജ് ബോക്സുകൾ ക്രമീകരിച്ച് ചീര കൃഷി ചെയ്യുന്നുണ്ട്. ചീര കൃഷിയുടെ വിളവെടുപ്പ് 11/ 12/ 23ന് വെങ്ങാനൂർ കൃഷി ഓഫീസർ ശ്രീമതി ശ്രീജയുടെ സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. ഭഗത്ത് റൂഫസ് നിർവഹിച്ചു. തുടർന്ന് വിളവെടുക്കുന്ന ചീരയിൽ ഉച്ച ഭക്ഷണത്തിനെടുത്ത ശേഷം ബാക്കി വരുന്നത് അധ്യാപകർക്ക് വിൽക്കുകയും അങ്ങനെ ശേഖരിക്കുന്ന തുക ഉപയോഗിച്ച് സ്കൂളിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കാനുള്ള ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. അതിൽ നിന്നും ഈ വർഷം പിരിഞ്ഞു കിട്ടിയ തുകയും അധ്യാപകരുടെ സംഭവനയും ചേർത്ത് 20000/- രൂപ ബാങ്കിൽ സ്ഥിര നിക്ഷേപം ഇട്ട ശേഷം FD സർട്ടിഫിക്കറ്റ് ഫെബ്രുവരി 20 ന് നാലാം ക്ലാസിൽ പഠിക്കുന്ന, പിതാവ് നഷ്ടപ്പെട്ട കുട്ടിക്ക് ഇക്കോ ക്ലബ് അംഗങ്ങളുടെ സാന്നിധ്യത്തിൽ കൈമാറി.

അക്വേറിയം സന്ദർശനം

വിഴിഞ്ഞം CMFRI യുടെ വാർഷികത്തോടനുബന്ധിച്ച് ഇക്കോ ക്ലബ്‌ അംഗങ്ങൾ അക്വേറിയം സന്ദർശിച്ചു. വ്യത്യസ്ത തരം മത്സ്യങ്ങൾ, പവിഴപ്പുറ്റുകൾ, മുത്തുച്ചിപ്പികൾ എന്നിവ കുട്ടികളിൽ കൗതുകമുണർത്തുന്നതും വിജ്ഞാന പ്രദവുമായിരുന്നു. മറൈൻ ലൈഫ് ആൻഡ്‌ ഇറ്റ്സ് ബയോഡൈവേഴ്സിറ്റി എന്ന വിഷയത്തിൽ CMFRI നടത്തിയ ക്വിസ് മത്സരത്തിൽ ക്ലബ്‌ അംഗങ്ങളായ മാളവിക S S ഒന്നാം സ്ഥാനവും അക്ഷയ R S മൂന്നാം സ്ഥാനവും നേടി.

പാലോട് ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശനം

ജനുവരി 30 ന് പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, കോട്ടൂർ ആന പരിപാലന കേന്ദ്രം, പേപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ക്ലബ്‌ അംഗങ്ങളുടെ ഒരു ഫീൽഡ് ട്രിപ്പ്‌ സംഘടിപ്പിച്ചു. എക്സിറ്റു കൺസർവേഷൻ, ഇൻ - സിറ്റു കൺസർവേഷൻ രീതികൾ, വിവിധ കൃഷി രീതികൾ, ബയോസ്ഫിയർ റിസേർവ് എന്നിവ നേരിട്ടനുഭവിച്ചറിയാനും വംശനാശഭീഷണി നേരിടുന്ന സ്പീഷീസ് ആയ മരമഞ്ഞൾ, ഹോർത്തുസ് മലബാറിക്കസിന് സംഭാവന നൽകിയ ഇട്ടി അച്യുതൻ വൈദ്യരുടെ പ്രവർത്തനങ്ങളായ ചുവർചിത്രങ്ങൾ എന്നിവ കാണാനും മനസ്സിലാക്കാനും സാധിച്ചു എന്നത് കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി.

ചിത്രശാല