"ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 1: | വരി 1: | ||
== '''മ അൻ മആ അറബിക് ഷോർട് ഫിലിം''' == | == '''മ അൻ മആ അറബിക് ഷോർട് ഫിലിം''' == | ||
[[പ്രമാണം:IMG-20240115-WA0008.jpg|ലഘുചിത്രം| | [[പ്രമാണം:IMG-20240115-WA0008.jpg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:IMG-20240118-WA0009.jpg|നടുവിൽ|ലഘുചിത്രം]] | |||
''<big><u>'''ഭാഷകൾ ചങ്ങലകൾ പൊട്ടിക്കെട്ടെ''' ...........</u></big>'' | |||
''<code>മഅൻ മഅ</code>'' | |||
''<big>ഭാഷ കേവലം കൂട്ടക്ഷരങ്ങളല്ല. അവ മനുഷ്യ ജീവിതത്തിന്റെ താളവും പ്രതീക്ഷയും ആണ്. ജാതിയുടെയും മതത്തിന്റെയും അതിർത്തികളുടെയും കള്ളികളിൽ തളച്ചിട്ട് വീർപ്പു മുട്ടുന്ന ഒരോ ഭാഷയും അതിന്റെ ശ്വാസം വീണ്ടെടുക്കണം. അവയെ വരിഞ്ഞു മുറുക്കിയ ചങ്ങലകൾ പൊട്ടിച്ചേ പറ്റൂ...ജി.എം.യു.പി സ്കൂൾ ചേന്ദമംഗല്ലൂർ സൗഹൃദ വിപ്ലവത്തിന്റെ മുഷ്ടികൾ വാനിലേക്കുയർത്തി ആ ചങ്ങലകൾ തകർക്കുകയാണ്. ഇവിടെ ഭാഷകൾ സ്വതന്ത്രമാകുകയാണ്. പ്രിയ അധ്യാപകൻ ധ്രുവകാന്തിന്റെ തെളിച്ചമുളള കഥക്ക് നിതിൻ മാഷിന്റെ ക്യാമറ പതിഞ്ഞപ്പോൾ മനോഹരമായ ഒരു ദൃശ്യാവിഷ്ക്കാരം പിറന്നു 'മഅൻ മഅ '. ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞു മോൾ ദേവികയും സഹപ്രവർത്തകരായ അശ്വതി ടീച്ചറും മജീദ് മാഷും സുജിത് മാഷും വാസു മാഷും അഭിനയ സാധ്യതകളെ തൊട്ടു വർണ്ണാഭമാക്കി. അണിയറിയൽ അധ്യാപികമാരായ ഷബ്ന എടക്കണ്ടിയും അർച്ചനയും സറീനയും സാലിമയും.</big>'' | |||
''<big>ഭാഷ കേവലം കൂട്ടക്ഷരങ്ങളല്ല. അവ മനുഷ്യ ജീവിതത്തിന്റെ താളവും പ്രതീക്ഷയും ആണ്. ജാതിയുടെയും മതത്തിന്റെയും അതിർത്തികളുടെയും കള്ളികളിൽ തളച്ചിട്ട് വീർപ്പു മുട്ടുന്ന ഒരോ ഭാഷയും അതിന്റെ ശ്വാസം വീണ്ടെടുക്കണം. അവയെ വരിഞ്ഞു മുറുക്കിയ ചങ്ങലകൾ പൊട്ടിച്ചേ പറ്റൂ... | |||
ജി.എം.യു.പി സ്കൂൾ ചേന്ദമംഗല്ലൂർ സൗഹൃദ വിപ്ലവത്തിന്റെ മുഷ്ടികൾ വാനിലേക്കുയർത്തി ആ ചങ്ങലകൾ തകർക്കുകയാണ്. ഇവിടെ ഭാഷകൾ സ്വതന്ത്രമാകുകയാണ്. പ്രിയ അധ്യാപകൻ ധ്രുവകാന്തിന്റെ തെളിച്ചമുളള കഥക്ക് നിതിൻ മാഷിന്റെ ക്യാമറ പതിഞ്ഞപ്പോൾ മനോഹരമായ ഒരു ദൃശ്യാവിഷ്ക്കാരം പിറന്നു 'മഅൻ മഅ '. ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞു മോൾ ദേവികയും സഹപ്രവർത്തകരായ അശ്വതി ടീച്ചറും മജീദ് മാഷും സുജിത് മാഷും വാസു മാഷും അഭിനയ സാധ്യതകളെ തൊട്ടു വർണ്ണാഭമാക്കി. അണിയറിയൽ അധ്യാപികമാരായ ഷബ്ന എടക്കണ്ടിയും അർച്ചനയും സറീനയും സാലിമയും. | |||
''<big>മജിദ് പുളിക്കലിന്റെ ഏകോപന മികവിൽ ഹെഡ് മാസ്റ്റർ വാസു മാസ്റ്ററിന്റെ നേതൃത്വത്തിൽ മികവിന്റെ ഒരിതൾ കൂടി വിരിയുകയാണ്.</big>'' | ''<big>മജിദ് പുളിക്കലിന്റെ ഏകോപന മികവിൽ ഹെഡ് മാസ്റ്റർ വാസു മാസ്റ്ററിന്റെ നേതൃത്വത്തിൽ മികവിന്റെ ഒരിതൾ കൂടി വിരിയുകയാണ്.</big>'' |
16:49, 4 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
മ അൻ മആ അറബിക് ഷോർട് ഫിലിം
ഭാഷകൾ ചങ്ങലകൾ പൊട്ടിക്കെട്ടെ ...........
മഅൻ മഅ
ഭാഷ കേവലം കൂട്ടക്ഷരങ്ങളല്ല. അവ മനുഷ്യ ജീവിതത്തിന്റെ താളവും പ്രതീക്ഷയും ആണ്. ജാതിയുടെയും മതത്തിന്റെയും അതിർത്തികളുടെയും കള്ളികളിൽ തളച്ചിട്ട് വീർപ്പു മുട്ടുന്ന ഒരോ ഭാഷയും അതിന്റെ ശ്വാസം വീണ്ടെടുക്കണം. അവയെ വരിഞ്ഞു മുറുക്കിയ ചങ്ങലകൾ പൊട്ടിച്ചേ പറ്റൂ...ജി.എം.യു.പി സ്കൂൾ ചേന്ദമംഗല്ലൂർ സൗഹൃദ വിപ്ലവത്തിന്റെ മുഷ്ടികൾ വാനിലേക്കുയർത്തി ആ ചങ്ങലകൾ തകർക്കുകയാണ്. ഇവിടെ ഭാഷകൾ സ്വതന്ത്രമാകുകയാണ്. പ്രിയ അധ്യാപകൻ ധ്രുവകാന്തിന്റെ തെളിച്ചമുളള കഥക്ക് നിതിൻ മാഷിന്റെ ക്യാമറ പതിഞ്ഞപ്പോൾ മനോഹരമായ ഒരു ദൃശ്യാവിഷ്ക്കാരം പിറന്നു 'മഅൻ മഅ '. ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞു മോൾ ദേവികയും സഹപ്രവർത്തകരായ അശ്വതി ടീച്ചറും മജീദ് മാഷും സുജിത് മാഷും വാസു മാഷും അഭിനയ സാധ്യതകളെ തൊട്ടു വർണ്ണാഭമാക്കി. അണിയറിയൽ അധ്യാപികമാരായ ഷബ്ന എടക്കണ്ടിയും അർച്ചനയും സറീനയും സാലിമയും.
മജിദ് പുളിക്കലിന്റെ ഏകോപന മികവിൽ ഹെഡ് മാസ്റ്റർ വാസു മാസ്റ്ററിന്റെ നേതൃത്വത്തിൽ മികവിന്റെ ഒരിതൾ കൂടി വിരിയുകയാണ്.
ഒരു പൊതു വിദ്യാലയത്തിന്റെ ആത്മവിശ്വാസത്തിന്റെ കയ്യൊപ്പ്
സാജിദ് പുതിയോട്ടിൽ
അൽ മാഹിർ അറബിക് പരീക്ഷ
ജി.എം.യു.പി സ്കൂൾ ചേന്ദംമങ്ങല്ലൂർ ൽ അൽമാഹിർ അറബിക് സ്ക്കോളർഷിപ് പരീക്ഷ നടന്നു. അധ്യാപകരായ സെറീന ടീച്ചർ, മജീദ് മാസ്റ്റർ, ധ്രുവകാന്ത് മാസ്റ്റർ, സാലിമ ടീച്ചർ തുടങ്ങിയവർ പരീക്ഷക്ക് നേതൃത്വം നൽകി.
പ്രകൃതിയെ അറിയാം (മഞ്ചാടി) പ്രീ പ്രൈമറി
ഗ്രീൻ ഡേ യുടെ ഭാഗമായി എൽ കെ ജി, യു കെ ജി കുട്ടികളും അധ്യാപകരും ശ്രീ ടി.കെ അബ്‌ദുൾ റസാഖ് സാർ ന്റെ വീട് സന്ദർശിച്ചു . വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളും പൂക്കളും കുട്ടികൾക്ക് കണ്ടുമനസ്സിലാക്കുവാനുള്ള അവസരം ലഭിച്ചു . കുട്ടികൾക്ക് ഇത് പുതിയൊരു അനുഭവമായിരുന്നു . അധ്യാപികമാരായ ശ്രീമതി പ്രിയ ടീച്ചർ ,അനിത ടീച്ചർ , സിന്ധു എന്നിവർ വീട് സന്ദർശനത്തിന് നേതൃത്വം നൽകി.
ജി.എം.യു.പി. സ്കൂളിൽ ദ്വിദിന സഹവാസക്യാമ്പ് 'നൂൽ പട്ടം'
പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്കൂൾ സോഷ്യൽ സർവീസ് സ്കീം പദ്ധതിയുടെ ഭാഗമായി ചേന്ദമംഗല്ലൂർ ജി.എം.യു.പി. സ്കൂളിൽ ദ്വിദിന സഹവാസക്യാമ്പ് 'നൂൽ പട്ടം' സംഘടിപ്പിച്ചു.
" സേവനം സഹജീവനം" എന്ന ആപ്തവാക്യം മുൻ നിർത്തി സംഘടിപ്പിച്ച
ക്യാമ്പിൽ
ഗ്രൂപ്പ് ഡൈനാമിക്സ്
പുലരിത്തുടി
ഒരു കുഴലിൻ നാദം നമ്മൾ
അകക്കണ്ണ് തൊടുമ്പോൾ
പ്രകൃതി പാഠം
പട്ടവും നൂലും
തുടങ്ങിയ സെഷനുകളാണ് നടന്നത്.
ശ്രീനിവാസൻ ചെറുകുളത്തൂർ
ലിനീഷ് നരയംകുളം
സുധാകരൻ ചൂലൂർ
അബ്ദു അരീക്കോട്
ഹുസൈൻ. പി.എ.
ഇർഫാൻ കെ.ടി
തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നല്കി.
കൂട്ടായ്മയുടെ കരുത്തും കരുതലും അറിഞ്ഞ്
സർഗാത്മകതയുടെയും സ്വയം പ്രകടനത്തിന്റെയും സൗന്ദര്യം നുകർന്ന്
പ്രകൃതിയെ അടുത്തറിഞ്ഞ്ജി.എം.യു.പി. സ്കൂളിൽ ദ്വിദിന സഹവാസക്യാമ്പ് 'നൂൽ പട്ടം' സംഘടിപ്പിച്ചു.
ഭിന്നശേഷിക്കാരുടെ ജീവിതം നേരിട്ട
നുഭവിച്ച്
കുടുംബത്തിലും വിദ്യാലയത്തിലും സമൂഹത്തിലും സ്വന്തം സ്ഥാനം ബോധ്യപ്പെട്ട് കുട്ടികൾ രണ്ടു ദിവസം ചെലവഴിച്ചു.
മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ
ദീപ്തി.ടി. ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഇ. സത്യനാരായണൻ
കൗൺസിലർ അബ്ദുൾ ഗഫൂർ , കുന്ദമംഗലം ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ അജയൻ എൻ.പി.
പി.ടി.എ.പ്രസിഡണ്ട് സുബീഷ് . ഒ, എസ്.എം.സി. ചെയർമാൻ ബഷീർ അമ്പലത്തിങ്ങൽ, എം.പി.ടി.എ പ്രസിഡണ്ട്
ഷബ്ന ജാസ്മിൻ , കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസലുറഹ്മാൻ , പി.ടി.എ. വൈസ് പ്രസിഡണ്ട് ഡോ.എം.പി. മുഹമ്മദ്, പ്രഥമാധ്യാപകൻ കെ.വാസു, സ്റ്റാഫ് സെക്രട്ടറി ത്രിവേണി പി. എസ്. ആർ.ജി
കൺവീനർ സജീവ്.കെ.
സ്കൂൾ ലീഡർ ജസ ജുമാൻ തുടങ്ങിയവർ സംബന്ധിച്ചു.
ക്യാമ്പ് ഡയരക്ടർ സാജിദ് പുതിയോട്ടിൽ, യൂണിറ്റ് കോർഡിനേറ്റർ
കർണകുമാർ ഡി.പി.
അധ്യാപകർ, പി.ടി.എ. , എസ്.എം.സി ,
എം.പി. ടി.എ അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നല്കി Dhr 21:28, 5 മാർച്ച് 2024 (IST)
മുക്കം സബ്ജില്ലാ കലാമേളയിൽ അറബിക് സംഘഗാനത്തിന് ഫസ്റ്റ് എ ഗ്രേഡ് നേടിയ ടീം (എൽ.പി )
സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പ് സ്വർണ മെഡൽ ജേതാവ് അഖിലക്ക് സ്വീകരണം നൽകി
സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പ് സ്വർണ മെഡൽ ജേതാവ് അഖിലക്ക് സ്വീകരണം നൽകി മുക്കം: സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തോടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കി ദേശീയ മത്സര പരിശീലനത്തിനായി യാത്ര പോകുന്ന ചേന്നമംഗലൂർ സ്കൂൾ വിദ്യാർത്ഥിനി അഖിലക്ക് അനുമോദനവും യാത്രയയപ്പും നൽകി.ചടങ്ങിൽ മുക്കം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വക്കേറ്റ് ചാന്ദിനി മുഖ്യാതിഥിയായി പങ്കെടുത്തു.പെൺകുട്ടികളുടെ പ്രതിരോധത്തിനും മനശക്തിക്കും ആയോധനകല പരിശീലനം ഏറെ പ്രയോജനപ്രദം ആണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഡ്വക്കേറ്റ് ചാന്ദിനി അഭിപ്രായപ്പെട്ടു.പരിശീലകൻ ഫഹദിന് നഗരസഭ കൗൺസിലർ ഗഫൂർ മാസ്റ്റർ പൊന്നാട അണിയിച്ചു.പിടിഎ പ്രസിഡണ്ട് സുബീഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എസ്എംസി ചെയർമാൻ ബഷീർ അമ്പലത്തിങ്ങൽ, പ്രധാനാധ്യാപകൻ കെ വാസു മാസ്റ്റർ,കായികാധ്യാപകൻ ഫസലുറഹ്മാൻ,കെ സുജിത്ത് മാസ്റ്റർ,വി. മിനി,സാജിദ് പുതിയോട്ടിൽ എന്നിവർ ആശംസ പ്രസംഗം നിർവഹിച്ചു.വാദ്യഘോഷങ്ങളോടെ നടന്ന വിദ്യാർത്ഥികളുടെ അനുമോദന ഘോഷയാത്രക്ക് പിടിഎ കമ്മിറ്റി അംഗങ്ങളും അധ്യാപകരും നേതൃത്വം നൽകി. Dhr 21:40, 5 മാർച്ച് 2024 (IST)
പൂമ്പാറ്റ (കവിത )
വർണ്ണചിറകുള്ള പൂമ്പാറ്റേ
സുന്ദരിയായൊരു പൂമ്പാറ്റേ
പൂന്തേൻ നുകരും പൂമ്പാറ്റേ
അഴകേറുന്നൊരു പൂമ്പാറ്റേ
കൂട്ടുകാരോടൊത്തുകളിക്കും
പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ
എന്റെ അരികേ വന്നീടു
കവിളിൽ മുത്തം നൽകാം ഞാൻ
SHAHTHA SHERIN
Dhr 21:45, 5 മാർച്ച് 2024 (IST)
ചിത്രോത്സവം
ജി.എം.യു.പി.സ്കൂൾ ചേന്ദമംങ്ങല്ലൂരിൽ ഒന്നാം ക്ലാസ്സിൽ ചിത്രോത്സവം നടത്തി. പ്രധാന അധ്യാപകൻ വാസു മാസ്റ്റർ ചിത്രോത്സവം ഉത്ഘാടനം ചെയ്തു.ഒന്നാം ക്ലാസ്സിലെ അധ്യാപികമാരായ പ്രീത ടീച്ചർ, സൗമ്യ ടീച്ചർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. Dhr 16:31, 4 ഏപ്രിൽ 2024 (IST)