"ജി.യു.പി.എസ്.അടുക്കത്തുവയൽ/ക്ലബ്ബുകൾ/SEED CLUB" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
'''<big>സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ</big> 2023-24'''
'''<big>സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ</big> 2023-24'''
'''ഒന്നാംഘട്ട പച്ചക്കറി വിളവെടുപ്പ്'''
ജി. യു. പി .എസ് അടുക്കത്ത്ബയലിൽ ഒന്നാംഘട്ട പച്ചക്കറി വിളവെടുപ്പ് നടന്നു. HM  യശോദടീച്ചർ  , ലത ടീച്ചർ, വിദ്യാർത്ഥികൾ എന്നിവർ വിളവെടുപ്പിൽ പങ്കാളികളായി.


'''ഹരിത ജ്യോതി പുരസ്കാരം'''  
'''ഹരിത ജ്യോതി പുരസ്കാരം'''  

11:12, 20 മാർച്ച് 2024-നു നിലവിലുള്ള രൂപം

സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24

ഒന്നാംഘട്ട പച്ചക്കറി വിളവെടുപ്പ്

ജി. യു. പി .എസ് അടുക്കത്ത്ബയലിൽ ഒന്നാംഘട്ട പച്ചക്കറി വിളവെടുപ്പ് നടന്നു. HM  യശോദടീച്ചർ  , ലത ടീച്ചർ, വിദ്യാർത്ഥികൾ എന്നിവർ വിളവെടുപ്പിൽ പങ്കാളികളായി.

ഹരിത ജ്യോതി പുരസ്കാരം

കാസർഗോഡ് വിദ്യാഭ്യാസ ജില്ലയുടെ മികച്ച സീഡ് പ്രവർത്തനത്തിനുള്ള ഹരിത ജ്യോതി പുരസ്കാരം ജി.യു. പി.എസ്. അടുക്കത്ത് ബയലിന്.  സ്കൂൾ സീഡ് യൂണിറ്റിനെ അസംബ്ലിയിൽ അനുമോദിച്ചു. സ്കൂൾ സീഡ് കൺവീനർ ലത ടീച്ചറെ മികച്ച സീഡ് കോർഡിനേറ്ററായും പ്രഖ്യാപിച്ചു. മികച്ച സീഡ് കോർഡിനേറ്റർക്കുള്ള സമ്മാനത്തുകയായ 5000 രൂപ സ്കൂൾ അസംബ്ലിയിൽ വച്ച് ലത ടീച്ചർ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി സമർപ്പിച്ചു.

ജൂൺ 15:  പയസ്വിനി ഒന്നാം വർഷം

      2022 ജൂൺ 15 ന് പറിച്ച് നട്ട പയസ്വിനി മാവിന്റെ ഒന്നാം വാർഷികം ഈ ജൂൺ 15 ന് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. കവി മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു. കവയത്രി സുഗതകുമാരി ടീച്ചറുടെ കവിത ചൊല്ലിയും അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. മാവിനെ കുറിച്ചുള്ള   കുട്ടികളുടെ രചനകൾ അടങ്ങിയ  പയസ്വിനി മാഗസിൻ അദ്ദേഹം പ്രകാശനം ചെയ്തു.. പത്മനാഭൻ ബ്ലാത്തൂർ, പ്രൊഫ:മൂഡിത്തായ,പീപ്പിൾ ഫോറം അംഗങ്ങൾ , ULCC പ്രതിധിനികൾ, മാതൃഭൂമി കാസറഗോഡ് ബ്യൂറോ അംഗങ്ങൾ എന്നിവർ സംബന്ധിച്ചു .


സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23

ജൂൺ 15:കവയിത്രി സുഗതകുമാരി ടീച്ചർ നട്ട 'പയസ്വിനി'മാവ് ഇനി അടുക്കത്ത്ബയൽ സ്ക്കൂളിലെ കുട്ടികൾക്ക് .

അടുക്കത്ത്ബയൽ : കാസർഗോഡ് ടൗണിൽ കവിയത്രി സുഗതകുമാരി ടീച്ചർ നട്ട പയസ്വിനി മാവ് ഇനി അടുക്കത്ത് ബയൽ സ്കൂളിലെ കുട്ടികൾക്ക് മാങ്കനിയും തണലും നൽകും . ദേശീയപാത വികസനത്തിന് വഴിയൊരുക്കാനാണ് ഓർമ്മകൾ ഒരുപാട് പേറുന്ന മാവിനെ മാറ്റി നട്ടത്. കാസർഗോഡ് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് മരങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 2006 ഡിസംബറിലാണ് സുഗതകുമാരി ടീച്ചർ മാവിന്റെ തൈ നട്ടത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിരവധി മരങ്ങൾ മുറിച്ചപ്പോഴും സുഗതകുമാരി ടീച്ചറുടെ വൈകാരികബന്ധം നിലനിൽക്കുന്ന പയസ്വിനി മാവ് മുറിക്കാൻ മനസ്സ് വന്നില്ല. ഈ സമയം മാവിനെ സംരക്ഷിക്കാൻ അടുക്കത്ത്ബയൽ സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ മുന്നോട്ടു വന്നു. തുടർന്ന് വനം വകുപ്പ് , സാമൂഹിക പരിസ്ഥിതി  ഇൻസ്റ്റിറ്റ്യൂട്ട്, കൃഷി വകുപ്പ് എന്നിവരോട് കൂടിയാലോചിച്ച് മാവിനെ സ്കൂൾ അങ്കണത്തിൽ മാറ്റി നടാൻ തീരുമാനിച്ചത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് മരത്തിന്റെ നടീൽ പ്രവൃത്തി ആരംഭിച്ചത്. നടീലിനായി സ്കൂളിലെത്തിച്ച മാവിനെ പുഷ്പവൃഷ്ടിയോടെ ആയിരത്തോളം വരുന്ന വിദ്യാർത്ഥികൾ സ്വീകരിച്ചു. തുടർന്ന് ഏറെ ശ്രമകരമായി രണ്ടര മീറ്റർ ആഴമുള്ള കുഴിയിൽ മാവ് നട്ടുപിടിപ്പിച്ചു. N A നെല്ലിക്കുന്ന് എംഎൽഎ, ഉത്തരമേഖല  ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി, ഡി എഫ് ഒ ബിജു, അസിസ്റ്റന്റ് കൺസർവേറ്റർ ധനേഷ്, ഊരാളുങ്കൽ സൊസൈറ്റി ഡയറക്ടർ പി പ്രകാശൻ , കെ ടി കെ അജി, പി കെ സുരേഷ് ബാബു, കെ ടി രാജൻ, കാസർഗോഡ് പീപ്പിൾസ് ഫോറം പ്രതിനിധികൾ , ദേശീയ പാത അതോറിറ്റി പ്രതിനിധികൾ എന്നിവരും മാവ് മാറ്റി നടുന്നതിന് സാക്ഷ്യം വഹിക്കാനെത്തി.