"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 124: | വരി 124: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : | ||
സി. സ്കൊളാസ്റ്റിക്ക ഡി. എം | |||
1952-1970 | സി. സ്കൊളാസ്റ്റിക്ക ഡി. എം 1952-1970 | ||
ശ്രീമതി സൂസമ്മ ജോര്‍ജ്ജ് 1970-1971 | |||
ശ്രീമതി റ്റി. സി. സാറാമ്മ 1971-1984 | |||
സി. ഫ്രാന്‍സിസ് ഷാന്താള്‍ ഡി. എം. 1984-85 | |||
സി. വെറോണിക്ക ഡി. എം. 1985-1989 | |||
സി. ഫ്ലാവിയ ഡി. എം. 1989-1995 | |||
സി. ജോര്‍ജ്ജിയ ഡി. എം. 1995-1997 | |||
സി. സുശീല ഡി. എം. 1997-2002 | |||
സി. ആന്‍സി ഡി. എം. 2002-2007 | |||
ശ്രീമതി ശോശാമ്മ ഗീവര്‍ഗ്ഗീസ് 2007-2008 | |||
സി. ആനി ജോസഫ് ഡി. എം. 2008-2011 | |||
ശ്രീമതി. ഷീല എന്‍. കെ 2011-2012 | |||
ശ്രീമതി. സാലി ജേക്കബ് 2012-2015 | |||
'''==''' പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | '''==''' പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
21:50, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട് | |
---|---|
വിലാസം | |
നെല്ലിമൂട് തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 27 - ജനുവരി - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
15-01-2017 | 44013 |
ചരിത്രം
സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് മുന്‍പ് ഗ്രാമീണ മേഖലയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായിരുന്ന കാലഘട്ടത്തില്‍ ശ്രീ പി.കെ. ദേവദാസ് MA.LT നെല്ലിമൂട്ടില്‍ സ്ഥാപിച്ചതാണ് ശ്രീ ചിത്രോദയം ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍. സ്ക്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റര്‍ അദ്ദേഹം തന്നെയായിരുന്നു. കൊച്ചി തിരുവിതാംകൂര്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനമ്പള്ളി ഗോവിന്ദമേനോന്‍ കൊണ്ടുവന്ന ചില വിദ്യാഭ്യാസ നിയമങ്ങളും മറ്റു കാരണങ്ങളും ഈ സ്ഥാപനത്തെ അടച്ചു പൂട്ടലിന്റെ വക്കില്‍ എത്തിച്ചു. ഈ നിര്‍ണ്ണായക ഘട്ടത്തില്‍ 1952 ജനുവരി 27 ന് തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ഈവാനിയോസ് തിരുമേനി ഈ സ്ക്കൂള്‍ ഏറ്റെടുക്കുകയും നടത്തിപ്പിനായി മേരിമക്കള്‍ സന്ന്യാസിനി സമൂഹത്തെ ഏല്‍പ്പിക്കുകയും ചെയ്തു. കലാലയത്തെ സെന്റ് ക്രിസോസ്റ്റംസ് എന്ന് പുനര്‍നാമകരണം ചെയ്തു. കലാലയ കൈമാറ്റത്തിന് ശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍. സ്കൊളാസ്റ്റിക്ക ഡി.എം. ആയിരുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ കുടുംബം, സമൂഹം, രാഷ്ട്രം എന്നിവയുടെ പുരോഗതി സാധ്യമാക്കുക, സ്വഭാവ രൂപവല്‍ക്കരണം നല്‍കുക എന്നിവയായിരുന്നു വിദ്യാലയത്തിന്റെ ലക്ഷ്യം. കുട്ടികളില്‍ സത്യം, നീതി, സമാധാനം തുടങ്ങിയ മാനവിക മൂല്യങ്ങള്‍ വളര്‍ത്തുന്നതില്‍ സന്ന്യാസിനികള്‍ അതീവ ശ്രദ്ധപുലര്‍ത്തി.
ഇന്ന് L.K.G. മുതല്‍ പ്ലസ് ടു വരെ ഏകദേശം 4000 ത്തോളം കട്ടികള്‍ ഇവിടെ അധ്യയനം നടത്തുന്നു.
സെന്റ് ക്രിസോസ്റ്റംസിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകള്‍
1951 - വരെ ശ്രീ. ചിത്രേദയം സ്ക്കൂള്‍, 1952 - MSC മാനേജ്മെന്റ് കലാലയം വാങ്ങുന്നു, പുനര്‍നാമകരണം - സെന്റ് ക്രിസോസ്റ്റംസ് ജി,എച്ച്, എസ്സ്, 1964 - നഴ്സറി വിഭാഗം ആരംഭിച്ചു, 1966 - L.P വിഭാഗം ആരംഭിച്ചു , 1977 - രജത ജൂബിലി ആഘോഷം , 1980 - S.S.L.C യ്ക്ക് സെന്റെര്‍ അനുവദിച്ചു, 1984 - S.S.L.C പരീക്ഷയില്‍ കുമാരി നിഷ. എല്‍. - ന് 8-ാം റാങ്ക്, 1989 - S.S.L.C പരീക്ഷയില്‍ കുമാരി സന്ധ്യ. സി.വി. യ്ക്ക് 14-ാം റാങ്ക് , 2001-02 - സുവര്‍ണ ജൂബിലി ആഘോഷം , 2002 - S.S.L.C പരീക്ഷയില്‍ കുമാരി അനുജ. എസ് - ന് 3-ാം റാങ്ക്, 2002 - HSS വിഭാഗം ആരംഭിച്ചു, 2004 - S.S.L.C പരീക്ഷയില്‍ കുമാരി പ്രഭാചന്ദ്രന് 5-ാം റാങ്ക്, 2004-05 - NCERT പ്രതിനിധി സംഘം വിദ്യാലയം സന്ദര്‍ശിച്ചു.
സാധ്യായദിവസങ്ങളില്‍ രാവിലെ 9.30 ന് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. 8.30 മുതല്‍ സ്കൂളില്‍ എത്തുന്ന കുട്ടികള്‍ അച്ചടക്കത്തോടെ ക്ലാസ് മുറികളിലിരുന്ന് പഠനത്തില്‍ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ പ്രീഫെക്ടുകളെയും അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്.വൈകുന്നേരം 3.30 ന് ക്ലാസുകള്‍ അവസാനിക്കുന്നു. കുട്ടികളുടെ പഠനനിലവാരവും പുരോഗതിയും പരിശോധിക്കുന്നതിനായി ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തുന്നു.പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ വരുത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകം ശ്രദ്ധകൊടുക്കുകയും പ്രവൃത്തിസമയംകൂടാതെ രാവിലെയും വൈകുന്നേരവും ശനിയാഴ്ചകളിലും ക്ലാസ് എടുക്കുന്നു. പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥമായ സേവനം നിര്‍വഹിക്കുന്ന അധ്യാപക സമൂഹം ഈ സ്കൂളിന്റെ അഭിമാനമാണ്. സ്കൂളിന്റെ സമഗ്രവികസനത്തിനായി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസിനോടൊപ്പം സ്റ്റാഫ് സെക്രട്ടറിമാരായി ശ്രീമതി. മിനി. ജി, ശ്രീമതി ഷീല റ്റി. ആര്‍ എന്നിവരും എസ് ആര്‍. ജി കണ്‍വീനേഴ്സായി ശ്രീമതി ലിസി ഫിലിപ്പ്, ഷീജ ബി. എസ് എന്നിവരും പ്രവര്‍ത്തിക്കുന്നു
ഈ വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 10 E ലെ പ്യാരിജ എസ് ലാല്‍ സ്കൂള്‍ ലീഡര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിന് 2 കമ്പ്യൂട്ടര്‍ ലാബുകളിലായി ഏകദേശം 28 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. 2 സ്മാര്‍ട്ട് റൂമുകളുണ്ട്. സയന്‍സ് ലാബ്,ലൈബ്രറി,സൊസൈറ്റി എന്നിവയുണ്ട്.കുട്ടികള്‍ക്കായി വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
സേവനസന്നദ്ധരും ദേശസ്നേഹികളും വര്‍ണ്ണവര്‍ഗ്ഗജാതിമതങ്ങള്‍ക്കതീതമായി മാനവികത ഉള്‍ക്കൊള്ളുന്ന ഉത്തമപൗരന്മാരായി വളരുവാന്‍ കുട്ടികളെ സജ്ജരാക്കുന്ന പ്രസ്ഥാനമാണ് ഭാരത് സ്കൗട്സ് & ഗൈഡ്സ്. സി. സാരൂപ്യ, ശ്രീമതി വിമല എന്നിവരുടെ നേതൃത്വത്തില്‍ ഗൈഡിംഗിന്റെ 2 യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
ഗണിത ക്ലബ്ബ്
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയില്‍ ഒരു ഗണിതശാസ്ത്രക്ലബ് പ്രവര്‍ത്തിക്കുന്നു
സയന്‍സ് ക്ലബ്ബ്
ശാസ്ത്രാഭിമുഖ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രവിഷയത്തില്‍ അഭിരുചിയുള്ള കുട്ടികളെ ഉള്‍പ്പെടുത്തി സയന്‍സ് ക്ലബ് പ്രവര്‍ത്തിക്കുന്നു
സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്വം മനസ്സിലാക്കി വളരുവാന്‍ സഹായിക്കത്തക്ക വിധമുള്ള പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ സയന്‍സ് ക്ലബ് നടത്തുന്നു. ദിനാചരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കുട്ടികളില്‍ ബോധവല്‍ക്കരണം നടത്തുന്നു.
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് അധ്യാപികമാരുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ക്ലബ് അംഗങ്ങള്‍ ഒത്തുച്ചേരുകയും വിവിധ മത്സരങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് അസംബ്ലി നടത്താറുണ്ട്.
എക്കോ ക്ലബ്
പ്രകൃതിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി അതിനവരെ സജ്ജരാക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി എക്കോ ക്ലബ് മുന്നോട്ടു പോകുന്നു.
ഹെല്‍ത്ത് ക്ലബ്ബ്
ആരോഗ്യം സമ്പത്താണ് എന്ന് വളര്‍ന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെല്‍ത്ത് ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഹിന്ദി ക്ലബ്ബ്
രാഷ്ട്രഭാഷയായ ഹിന്ദിയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി വിവിധ പരിപാടികള്‍ ഹിന്ദി ക്ലബ്ബ് സംഘടിപ്പിക്കുന്നു. വായനാവാരത്തോടനുബന്ധിച്ച് ക്ലാസ് അടിസ്ഥാനത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഹിന്ദി അസംബ്ലി നടത്തുകയും ചെയ്തു
2016-17 ലെ പ്രവര്‍ത്തനങ്ങള്‍
2016-17 അധ്യയനവര്‍ഷത്തെ പ്രവേശനോത്സവം ജൂണ്‍ 1 ന് ആഘോഷപൂര്‍വ്വം നടത്തുകയുണ്ടായി. നവാഗതരായ 574 കുട്ടികള്‍ക്ക് മെഴുകുതിരികള്‍ നല്‍കി ഹൃദ്യമായി സ്വീകരിച്ചു. തുടര്‍ന്ന് ഹെഡ്മിസ്ട്രസ് സി.കരോളിന്‍ ഡി. എം. ന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പുല്ലുവിള സ്കൂള്‍ റിട്ട്. അധ്യാപകന്‍ ശ്രീ. വര്‍ഗ്ഗീസ്. വി. റ്റി ഉദ്ഘാടനം നിര്‍വഹിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ രാജു ,അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് മെംമ്പര്‍ അംബിക. എല്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി.തുടര്‍ന്നു കുട്ടികള്‍ക്ക് മധുരം നല്‍കി പുതിയ ക്ലാസുകളിലേയ്ക്ക് ആനയിച്ചു.
പരിസ്ഥിതിദിനാഘോഷം ജൂണ്‍ 6 ന് എക്കോ ക്ളബ്ബ്, സയന്‍സ് ക്ളബ്ബ് എന്നിവയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ രാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഹെഡ്മിസ്ട്രസ് സി.കരോളിന്‍ ഡി. എം. കുമാരി മെര്‍ലിന് വൃക്ഷത്തെ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.പുല്ലുവിള സ്കൂള്‍ റിട്ട്. അധ്യാപകന്‍ ശ്രീ. വര്‍ഗ്ഗീസ്. വി. റ്റി ആശംസപ്രസംഗം നടത്തി. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് ഉപന്യാസ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. പരിസ്ഥിതിദിന റാലി സ്കൂള്‍ മുതല്‍ നെല്ലിമൂട് ജംഗ്ഷന്‍ വരെ നടത്തി.വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് സ്കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു.
വായനാവാരാചരണത്തിന്റെ ഭാഗമായി ജൂണ്‍ 19 ന് ഹെഡ്മിസ്ട്രസ് സി.കരോളിന്‍ ഡി. എം. ന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കാഞ്ഞിരംകുളം ഗവ. കോളേജ് മലയാള വിഭാഗം അധ്യാപകന്‍ ശ്രീ. ജയകുമാര്‍ സന്ദേശം നല്‍കി.കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.ക്ലാസ് റൂമില്‍ കുട്ടി ലൈബ്രറി തയ്യാറാക്കുന്നതിന് പുസ്തക ശേഖരണം നടത്തി. ജൂണ്‍ 22 ന് 10.30—11.30 വരെ വായനയെ പ്രോത്സാഹിപ്പിക്കന്നതിനായി പുസ്തകങ്ങള്‍ നല്‍കി വായന നടത്തി.കുട്ടികള്‍ തയ്യാറാക്കിയ വായനാകുറിപ്പുകള്‍ ശേഖരിച്ച് പതിപ്പ് തയ്യാറാക്കി.ജൂണ്‍ 24 ന് വായനാവാരത്തിന്റെ സമാപന ചടങ്ങ് ബി. ആര്‍. സി ട്രെയിനര്‍ ശ്രീമതി സന്ധ്യയുടെ നേതൃത്വത്തില്‍ നടന്നു.തദവസരത്തില്‍ ഹെഡ്മിസ്ട്രസ് വായനാപതിപ്പ് പ്രകാശനം ചെയ്തു. കുട്ടികള്‍ പുസ്തകചങ്ങല ഒരുക്കി. വായനാമരം,അക്ഷര ബലൂണ്‍ എന്നിവ പ്രദര്‍ശിപ്പിച്ചു.
2015-16 വര്‍ഷത്തെ എസ്.എസ്എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ ഗ്രേഡ് കിട്ടിയ 53 കുട്ടികളെയും 9 എ+ നേടിയ 49 കുട്ടികളെയും അഭിനന്ദിക്കുന്നതിനായി ജൂണ്‍ 23 ന് വിജയോത്സവും തുടര്‍ന്ന് വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തപ്പെട്ടു. തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ അഭിവന്ദ്യ സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപോലീത്തായുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബാലാവകാശ സംപക്ഷണ കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ ശ്രീമതി. ശോഭാ കോശി ഉദ്ഘാടകയായിരുന്നു. റവ. ഫാ. യോഹന്നാന്‍ മുളമൂട്ടില്‍ (കറസ്പോണ്ടന്റ് എം. എസ്. സി. സ്കൂള്‍), ഹെഡ്മിസ്ട്രസ് സി.കരോളിന്‍ ഡി. എം., ശ്രീമതി. ആര്‍. സുജാത (ജില്ലാ പഞ്ചായത്തംഗം),ശ്രീ. ജെ. ജോണി(അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്),ശ്രീമതി. എല്‍. അംബിക (അതിയന്നൂര്‍ ഗ്രാമ പഞ്ചായത്ത്) എന്നിവര്‍ ആശംസ പ്രസംഗം നടത്തി. തുടര്‍ന്ന് വിജയികലായ കുട്ടികള്‍ക്ക് ട്രോഫിയും മെഡലും നല്‍കി. പി. റ്റി. എ. പ്രസിഡന്റ് ശ്രീ. രാജു നന്ദി പ്രകാശിപ്പിച്ചു.
ജൂണ്‍ 28 ന് ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് നടന്ന അസംബ്ലിയില്‍ ആരോഗ്യ വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.ലഹരിവിരുദ്ധ സന്ദേശം നല്‍കുന്ന വിവിധ പരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു.തുടര്‍ന്ന് കുട്ടികള്‍ നെല്ലിമൂട് ജംഗഷന്‍ വരെ ലഹരിവിരുദ്ധസന്ദേശം നല്‍കുന്ന മുദ്രവാക്യങ്ങളുമായി റാലി നടത്തി.
ആഗസ്റ്റ് 8 ന് ഹിരോഷിമ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി. 9എ യിലെ ഗോപിക യുദ്ധവിരുദ്ധ സന്ദേശം നല്‍കി. യുദ്ധവിരുദ്ധ പ്രതിജ്ഞ ശരണ്യ . ജി ചൊല്ലി കൊടുത്തു. കുട്ടികള്‍ യുദ്ധത്തിന്റെ ഭീകരത, നാശം ഇവ ഉള്‍പ്പെടുത്തി പ്രസംഗം, ഗാനം ഇവ അവതരിപ്പിച്ചു തുടര്‍ന്ന് നെല്ലിമൂട് ജംഗഷന്‍ വരെ റാലി നടത്തി.
ആഗസ്റ്റ് 15 ന് സ്വാതന്ത്യദിനത്തില്‍ 8.30 ന് ഹെഡ്മിസ്ട്രസ് സി.കരോളിന്‍ ഡി. എം. ,പി.റ്റി.എ പ്രസിഡന്റ് ശ്രീ രാജു എന്നിവരുടെ സാന്നിധ്യത്തില്‍ ഗൈഡിംഗ് കുട്ടികളുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി ദേശീയഗാനം ആലപിച്ചു.സ്കൂള്‍ ലീഡര്‍ പ്യാരിജ എസ് ലാല്‍ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.മാഗസിന്‍ പ്രകാശനം നടന്നു. തുടര്‍ന്ന് കുട്ടികള്‍ക്ക് മധുരം നല്കി സന്തോഷത്തോടെ പിരിഞ്ഞു.
ആഗസ്റ്റ് 22 ന് ഓണാഘോഷം വിപുലമായി നടത്തി. 4 ഗ്രൂപ്പുകളിലായി നാടന്‍ പാട്ട്, ഓണപ്പാട്ട്, മാവേലി എന്നിവയുടെ മത്സരം നടത്തി. കുട്ടികള്‍ അത്തപ്പുക്കളം ഒരുക്കി. അതിനുശേഷം എല്ലാവര്‍ക്കും പായസം നല്‍കി.
ഒക്ടോബര്‍ 2 മുതല്‍ ഗാന്ധിജയന്തി വാരാഘോഷം നടന്നു. ഇതോടനുബന്ധിച്ച് ക്വിസ്,പ്രസംഗം,ഉപന്യാസം, ദേശഭക്തിഗാനം ഇവയുടെ മത്സരം നടത്തി. സ്കൂളും പരിസരവും കുട്ടികള്‍ വൃത്തിയാക്കി. ഒക്ടോബര്‍ 4 ന് നടന്ന യോഗത്തില്‍ പ്രതിജ്ഞ സ്കൂള്‍ ലീഡര്‍ പ്യാരിജ എസ് ലാല്‍ ചൊല്ലികൊടുത്തു. നന്ദന ഡി. ബിജു ഗാന്ധിജിയെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. പി. റ്റി. എ. പ്രസിഡന്റ് ശ്രീ. രാജു ഗാന്ധിജയന്തിദിന സന്ദേശം നല്‍കി. കേരളഗാന്ധി സ്മാരകന്ധി വിദ്യാഭ്യാസ വകുപ്പ്, ഗാന്ധിപീസ് ഫൗണ്ടേഷന്‍ തിരുവനന്തപുരം ജില്ലയിലെ മികച്ച ഗാന്ധി സ്കൂള്‍,മികച്ച ഹെഡ്മിസ്ട്രസ്, മികച്ച കൈയ്യെഴുത്തുമാസിക എന്നിവയ്ക്കുള്ള അവാര്‍ഡ് സ്കൂളിനു ലഭിച്ചു.
ഒക്ടോബര്‍ 3 ന് മരുതൂര്‍ക്കോണം സ്കൂളില്‍ വച്ചുനടന്ന ഗാന്ധികലോല്‍സവത്തില്‍ യു. പി, എച്ച്. എസ് വിഭാഗങ്ങള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു .ജില്ലാതല മത്സരത്തില്‍ ദേശഭക്തിഗാനത്തിന് ഒന്നാം സ്ഥാനം ലഭിച്ചു.
മാനേജ്മെന്റ്
മലങ്കര കത്തോലിക്ക സഭയുടെ തിരുവനന്തപുരം അതിരൂപതയുടെ സ്ഥാപനം. മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലിമ്മീസ് കാതോലിക്കാ ബാവ മാനേജരായും, വെരി. റവ. ഫാ. യോഹന്നാന്‍ മുളമൂട്ടില്‍ കറസ്പോണ്ടന്‍റായും പ്രവര്‍ത്തിക്കുന്നു. മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എം.എസ്.സി സ്കൂൾസ് എന്നാണ് അറിയപ്പെടുന്നത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
സി. സ്കൊളാസ്റ്റിക്ക ഡി. എം 1952-1970
ശ്രീമതി സൂസമ്മ ജോര്‍ജ്ജ് 1970-1971
ശ്രീമതി റ്റി. സി. സാറാമ്മ 1971-1984
സി. ഫ്രാന്‍സിസ് ഷാന്താള്‍ ഡി. എം. 1984-85
സി. വെറോണിക്ക ഡി. എം. 1985-1989
സി. ഫ്ലാവിയ ഡി. എം. 1989-1995
സി. ജോര്‍ജ്ജിയ ഡി. എം. 1995-1997
സി. സുശീല ഡി. എം. 1997-2002
സി. ആന്‍സി ഡി. എം. 2002-2007
ശ്രീമതി ശോശാമ്മ ഗീവര്‍ഗ്ഗീസ് 2007-2008
സി. ആനി ജോസഫ് ഡി. എം. 2008-2011
ശ്രീമതി. ഷീല എന്‍. കെ 2011-2012
ശ്രീമതി. സാലി ജേക്കബ് 2012-2015
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
1.മികച്ച പാര്‍ലമെന്റേറിയന്‍ - ശ്രീ. ചാള്‍സ്. എക്സ് എം.പി 2.മൂന്‍ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ശ്രീ. സുന്ദരം നാടാര്‍ 3.കരമന എന്‍.എസ്.എസ്. കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും എഴുത്തുകാരിയുമായ Prof. ശ്രീദേവി 4.ശ്രീ ബിപിന്‍ - Airforce Transport Pilot – Hyderabad
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.3757202,77.0454426 | zoom=12 }}
|}