"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Scghs44013 (സംവാദം | സംഭാവനകൾ) |
Scghs44013 (സംവാദം | സംഭാവനകൾ) |
||
വരി 99: | വരി 99: | ||
== '''ക്രിസ്തുമസ്''' '''ദിനാഘോഷപരിപാടികൾ''' == | == '''ക്രിസ്തുമസ്''' '''ദിനാഘോഷപരിപാടികൾ''' == | ||
2023- 24 അധ്യയന വർഷത്തെ ക്രിസ്തുമസ്ദിനാഘോഷ പരിപാടികൾ കെ സി എസ് എൽ ന്റെ നേതൃത്വത്തിൽ ഡിസംബർ 22 വെള്ളിയാഴ്ച നടന്നു. റെഡ്,യെല്ലോ, ബ്ലൂ,ഗ്രീൻ എന്നീ ഹൗസുകളിലായി കുട്ടികളെ തരംതിരിച്ച് വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. പുൽക്കൂട് നിർമ്മാണം,കരോൾ ഗാനം,സാന്താക്ലോസ്, പ്രസംഗം എന്നീ മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ക്രിസ്തുമസ് ദിനത്തിൽ കുട്ടികൾ പുതിയ ഡ്രസ്സ് കൊണ്ടുവന്നു ക്ലാസ്സിലെ പാവപെട്ട കുട്ടികൾക്ക് സ്നേഹസമ്മാനം നൽകി. 10 മണിക്ക് നടന്ന മീറ്റിങ്ങിൽ അധ്യക്ഷ പദവി നിർവഹിച്ചത് ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് ശ്രീ ജോണി അവർകൾ ആയിരുന്നു. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ലിറ്റിൽ എം പി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. ഉത്ഘാടന കർമ്മം | 2023- 24 അധ്യയന വർഷത്തെ ക്രിസ്തുമസ്ദിനാഘോഷ പരിപാടികൾ കെ സി എസ് എൽ ന്റെ നേതൃത്വത്തിൽ ഡിസംബർ 22 വെള്ളിയാഴ്ച നടന്നു. റെഡ്,യെല്ലോ, ബ്ലൂ,ഗ്രീൻ എന്നീ ഹൗസുകളിലായി കുട്ടികളെ തരംതിരിച്ച് വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. പുൽക്കൂട് നിർമ്മാണം,കരോൾ ഗാനം,സാന്താക്ലോസ്, പ്രസംഗം എന്നീ മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ക്രിസ്തുമസ് ദിനത്തിൽ കുട്ടികൾ പുതിയ ഡ്രസ്സ് കൊണ്ടുവന്നു ക്ലാസ്സിലെ പാവപെട്ട കുട്ടികൾക്ക് സ്നേഹസമ്മാനം നൽകി. 10 മണിക്ക് നടന്ന മീറ്റിങ്ങിൽ അധ്യക്ഷ പദവി നിർവഹിച്ചത് ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് ശ്രീ ജോണി അവർകൾ ആയിരുന്നു. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ലിറ്റിൽ എം പി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. ഉത്ഘാടന കർമ്മം ഡി എം പ്രൊവിൻഷ്യൽ മദർ കാരുണ്യ നിർവഹിച്ചു. വെൺകുളം ദിവ്യകാരുണ്യ ദേവാലയം ഇടവക വികാരി ഫാദർ ബിനു ക്രിസ്മസ് സന്ദേശത്തോടൊപ്പം ആശംസകൾ നേർന്നു. മീറ്റിങ്ങിന്റെ മധ്യേ സ്കൂളിന്റെ അഭിമാനമായ 8Dയിലെ അൻസാ ബി എസ് ന് യു എസ് എസ് സ്കോളർഷിപ്പ് district level topper എന്ന നിലയിൽ chairman moulded furniture സ്പോൺസർ ചെയ്ത ക്യാഷ് അവാർഡ്, തിരുവനന്തപുരം ജില്ലയിൽ വിതരണചുമതലയുള്ള ശ്രീ മേരിദാസ്അവർകളിൽ നിന്നും ഏറ്റുവാങ്ങി. തുടർന്ന് കെ സി എസ് എൽ രൂപത ചെയർപേഴ്സൺ സിയാന എസ് ശ്യാം,സ്കൂൾ ലീഡർ അഞ്ജന ജെ എസ് എന്നീ കുട്ടികൾ ക്രിസ്മസ് ആശംസകൾ നേർന്നു. ഒരുകൂട്ടം വിദ്യാർത്ഥികൾ ഹൃദ്യമായ കരോൾ ഗാനം അവതരിപ്പിച്ചു.മദർ കാരുണ്യ ഡി എം മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. വിദ്യാർത്ഥി പ്രതിനിധി എയ്ഞ്ചൽ ആർ മിത്ര കൃതജ്ഞത രേഖപ്പെടുത്തി. മീറ്റിങ്ങിനെ തുടർന്ന് ക്രിസ്മസ് കേക്ക് കുട്ടികൾക്കും അധ്യാപകർക്കും വിതരണം ചെയ്തു. സമ്മാനങ്ങൾ കൈമാറിയും ഈ ആഘോഷവേള ആഹ്ലാദപൂർണമാക്കി. | ||
== '''72 സ്കൂൾ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനം''' == | == '''72 സ്കൂൾ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനം''' == |
16:28, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
ജൂൺ ഒന്നിന് 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. റെഡ് ക്രോസ്സ് കുട്ടികളുടെ നേതൃത്വത്തിൽ നവാഗതരെ ബാഡ്ജും ബലൂണുകളും മധുരവും നൽകി സ്വീകരിച്ചു. ഈശ്വരപ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. വർണ്ണോജ്വലമായ സ്വാഗതനൃത്തം ഏറെ ആകർഷകമായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി. ലിറ്റിൽ എം.പി നവാഗതർക്കും കടന്നുവന്ന ഏവർക്കും സ്വാഗതം ആശംസിച്ചു. പി. റ്റി. എ പ്രസിഡൻറ് ശ്രീ. ജോണി അധ്യക്ഷ പ്രസംഗം നടത്തി. പാറശാല രൂപത എം.എസ്.സി സ്കൂൾസ് കറസ്പോൺഡന്റ് റവ. മോൺ. ജോസ് കോണത്തുവിള പ്രവേശനോത്സവത്തിന്റെ വിജ്ഞാനദീപം തെളിയിച്ച ഉദ്ഘാടനകർമ്മം നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥിനിയും റേഡിയോ അവതാരകയുമായ ശ്രീമതി ആർ. ജെ അഞ്ജലി മുഖ്യപ്രഭാഷണത്തിലൂടെ സ്കൂൾ അനുഭവങ്ങൾ പങ്കുവെക്കുകയും വിവിധ മേഖലകളിൽ വിജയം കൈവരിക്കാൻ വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്തു. പി. റ്റി. എ അംഗമായ ശ്രീ. ശ്രീകുമാർ നവാഗതർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ശ്രീ. ജോണി 5B യിലെ കാർത്തിക്കിന് പുസ്തകങ്ങൾ നൽകി അഞ്ജലി ആർ 5E യിലെ ആതിര ബി. വി യ്ക്കു യൂണിഫോം നൽകി. ശ്രീമതി ലിറ്റിൽ ടീച്ചർ റേഡിയോ അവതാരകയായ ആർ. ജെ അഞ്ജലിയ്ക്കു സ്നേഹപകാരം നൽകി പി. റ്റി. എ വൈസ് പ്രസിഡന്റ് ശ്രീ. രാജീവിന്റെ കൃതഞ്ജതയോട് കൂടി യോഗം അവസാനിച്ചു.
ലോക പരിസ്ഥിതി ദിനം
ഗൈഡിംങ്ങ്, റെഡ് ക്രോസ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ വളരെയധികം ഗംഭീരമായി ആഘോഷിച്ചു. സ്കൂൾ പരിസരം വിവിധ ചാർട്ടുകൾ കൊണ്ട് അലങ്കരിക്കുകയും എല്ലാ ക്ലാസ്സുകളിലും ഗൈഡിങ് കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതി പാലനത്തിനായുള്ള നിർദ്ദേശങ്ങൾ സൂചിപ്പിക്കുന്ന ചാർട്ടുകൾ ക്രമീകരിക്കുകയും ചെയ്തു. സ്കൂൾ പരിസരത്ത് പൂന്തോട്ടം നിർമ്മാണത്തിന് ഗൈഡിംങ്ങ് കുട്ടികൾ തുടക്കം കുറിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡൻറ് ശ്രീ ജോണി അധ്യക്ഷത നിർവഹിക്കുകയും പ്രകൃതിസംരക്ഷണത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി ലിറ്റിൽ എം.പി, ഡെപ്യൂട്ടി ശ്രീമതി എച്ച്.എം ശ്രീമതി ബ്ലെസി കുരുവിള എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. ശ്രീമതി ലിറ്റിൽ ടീച്ചർ ഈ മീറ്റിങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.നിരഞ്ജന സൗമ്യ എന്നീ കുട്ടികൾ പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം അവതരിപ്പിച്ചു പരിസ്ഥിതിയെ കുറിച്ചുള്ള ഗാനാലാമനം ഏറെ ശ്രദ്ധേയമായി. CWSN വിദ്യാർഥി ആരതി മോഹനൻ അതിമനോഹരമായ പ്രസംഗം അവതരിപ്പിച്ചത് ഏവരെയും അതിശയിപ്പിച്ചു.പ്രകൃതി സംരക്ഷണ പ്രതിജ്ഞ കുട്ടികളും അധ്യാപകരും ഒത്തുചേർന്ന ഏറ്റുചൊല്ലി. റെഡ് ക്രോസ്സിലെ കുട്ടികൾ നിർധനരായ അഞ്ചു മുതൽ 10 വരെയുള്ള കുട്ടികൾക്ക് പഠനസാമഗ്രികൾ വിതരണം ചെയ്തു. സ്കൂളിന്റെ മുൻവശത്ത് തണൽ വൃക്ഷമായ ലക്ഷ്മി തരു വീശിഷ്ട വ്യക്തികൾ ചേർന്ന് നട്ടത് വേറിട്ട പ്രവർത്തനം ആയിരുന്നു.. 9C യിലെ അലോണ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു പത്തുമണിയോടെ യോഗം അവസാനിച്ചു.
വായനാദിനം
ജൂൺ 19 വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.സ്കൂൾ അങ്കണത്തിൽ നടന്ന മീറ്റിംഗിൽ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും സജീവമായി പങ്കെടുത്തു. 9C യിലെ മനാക്ക ഏവർക്കും സ്വാഗതം ആശംസിച്ചു.നമ്മുടെ സ്കൂളിന്റെ പ്രഥമാധ്യാപിക ശ്രീമതി ലിറ്റിൽ ടീച്ചർ വായനദിന ആശംസകൾ നേർന്നു.പ്രാസംഗികയും കഥാകാരിയും ആയ ശ്രീമതി മീര വായനദിന സന്ദേശം നൽകി. 9j യിലെ അഞ്ജന ജെ എസ് അതിമനോഹരമായ വായനദിന പ്രസംഗം കാഴ്ചവച്ചു. മലയാളത്തനിമയാർന്ന നാടൻപാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു.9I യിലെ ദേവതീർത്ഥ പ്രശസ്ത കൃതിയായ ആൽക്കമിസ്റ്റ് എന്ന പുസ്തകത്തെ പരിചയപ്പെടുത്തി.ഹിന്ദി ഇംഗ്ലീഷ് എന്നീ ഭാഷാ വിഷയങ്ങളിലും കുട്ടികൾ വിവിധ പരിപാടികൾ നടത്തി. വായനാ മരവും പ്ലക്കാടുകളും കൊണ്ട് സ്കൂൾ അലങ്കരിച്ചു. 7D യിലെ കുട്ടികൾ തയ്യാറാക്കിയ പതിപ്പ് ശ്രീമതി ലിറ്റിൽ ടീച്ചർ പ്രകാശനം ചെയ്തു. 9Cയിലെ അലോന ഏവർക്കും നന്ദി പ്രകാശിപ്പിച്ചു .
അന്താരാഷ്ട്ര യോഗ ദിനം
ജൂൺ 21 ഈ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ യോഗ പ്രദർശനവും പ്രസംഗവും സംഘടിപ്പിച്ചു. ആരോഗ്യമുള്ള മനസ്സും ശരീരവും നിലനിർത്തുന്നതിന് യോഗയുടെ ഗുണങ്ങളെയും പ്രാധാന്യത്തെയും കുറിച്ച് വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയും ബോധവൽക്കരിക്കുകയും ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. യോഗ പരിശീലകൻ വിവിധ പോസുകളുടെയും സ്വീക്വൻസുകളുടെയും പ്രദർശനം നയിച്ചു. അതേസമയം യോഗയുടെ ഉത്ഭവവും തത്വചിന്തയും എടുത്തു കാണിച്ചു. ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും ചെയ്തു.
ലോക ലഹരി വിരുദ്ധ ദിനം
ജൂൺ 26 ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ആയ ശ്രീമതി ബ്ലെസ്സി കുരുവിള ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ച് കുട്ടികളെ അഭിസംബോധന ചെയ്തു.. ലഹരി വിരുദ്ധ ദിനത്തെ കുറിച്ച് കുമാരി നിവേദ്യ വി ദിലീപ് പ്രസംഗം അവതരിപ്പിച്ചു. ലഹരി വിരുദ്ധ ദിന പ്രതിജ്ഞ കുമാരി ദൃശ്യ സന്തോഷ് കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്ലക്കാർഡുകൾ ഏന്തിയ കുട്ടികളുടെ റാലിയോടെ പൊതു പരിപാടികൾ അവസാനിച്ചു.
വിജയോത്സവം
ജൂൺ 30 എസ് എസ് എൽ സി പരീക്ഷയ്ക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുന്നതിനായി സമ്മേളനം നടത്തപ്പെട്ടു. വിദ്യാർത്ഥിനികളുടെ രംഗപൂജയോട് കൂടി പരിപാടികൾ ആരംഭിച്ചു പി ടി എ പ്രസിഡൻറ് ശ്രീ ജോണി അവർകളുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ സ്വാഗതം അർപ്പിച്ചു. പാറശാല ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ യൗസേബയോസ് മെത്രാപ്പോലീത്ത ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഡയറ്റ് പ്രതിനിധി ശ്രീമതി ഗീത നായർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ഗായകസംഘം അനുമോദന ഗാനം ആലപിച്ചു. നിർമല പ്രോവിൻസ് വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ മേരീസ് സ്റ്റീഫൻ ഡി. എം, വാർഡ് മെമ്പർ ഷിജു കെ വി എന്നിവർ ആശംസകൾ അർപ്പിച്ചു.പൂർവ്വ വിദ്യാർത്ഥിനി കുമാരി ദിയ ദേവ് സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് 10 എ പ്ലസ് ഒൻപത് എ പ്ലസ് നേടിയ വിദ്യാർത്ഥിനികൾക്ക് ട്രോഫിയും മെഡലും വിതരണം ചെയ്തു. പിടിഎ വൈസ് പ്രസിഡൻറ് ശ്രീ. കെ എൻ രാജീവ് കൃതജ്ഞത അർപ്പിച്ചു. ദേശീയ ഗാനത്തോടെ പരിപാടികൾ അവസാനിച്ചു.
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഉച്ചയ്ക്ക് ശേഷം ക്ലബുകളുടെ ഉദ്ഘാടന കർമ്മം പൂർവ്വ വിദ്യാർത്ഥിനിയും വെൺപകൽ കമ്യൂണിറ്റി ഹെൽത്ത് സെൻററിലെ ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോക്ടർ ആര്യ നിർവഹിച്ചു. തുടർന്ന് വിവിധ ക്ലബ്ബുകളുടെ പരിപാടികൾ അവതരിപ്പിച്ചു.
വനമഹോത്സവ ദിനം
ജൂലൈ ഒന്നിന് വിവിധ പരിപാടികളോട് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു. ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. കുമാരി അഭിരാമി എം എസ് വനമഹോത്സവ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം അവതരിപ്പിച്ചു.. കുട്ടികളുടെ വിവിധ പരിപാടികളോടെ മീറ്റിംഗ് അവസാനിച്ചു.
ആരോഗ്യവും വ്യക്തി ശുചിത്വവും
ഈ വിഷയത്തെ അടിസ്ഥാനമാക്കി ജൂലൈ 7ന് ശ്രീമതി പ്രിയ കുട്ടികൾക്ക് ക്ലാസ് എടുത്തു. കുട്ടികൾക്ക് ഏറ്റവും അത്യാവശ്യമായ വ്യക്തി ശുചിത്വത്തെ കുറിച്ചുള്ള ഈ ക്ലാസ്സ് വളരെ പ്രയോജനപ്രദമായിരുന്നു.
ലോക പ്രകൃതി സംരക്ഷണ ദിനം
ജൂലൈ 29ന് ലോക പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട കുട്ടികളുടെ വിവിധ പരിപാടികൾ സ്കൂളിൽ നടത്തപ്പെട്ടു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ഈ ദിവസത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. തുടർന്ന് വംശനാശ ഭീഷണി നേരിടുന്ന ജീവജാലകങ്ങളെ കുറിച്ചുള്ള മാഗസിൻ ബഹുമാനപ്പെട്ട ഹെഡ്മിസ് പ്രകാശനം ചെയ്തു. 8 9 ക്ലാസുകളിലെ സയൻസ് ക്ലബ് അംഗങ്ങൾ ചേർന്ന് പ്രകൃതി സംരക്ഷണ സന്ദേശം നൽകുന്ന മൈമും നൃത്തവും അവതരിപ്പിച്ചു.
ഹിരോഷിമ നാഗസാക്കി ദിനം
ഓഗസ്റ്റ് 6,9 തീയതികളിൽ പ്രത്യേക അസംബ്ലിയിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളും സമാധാനത്തിന്റെ പ്രതീകമായ സുഡോക്കോ കൊക്കുകളും കൈയിലെയാണ് കുട്ടികൾ അസംബ്ലിയിൽ അണിനിരന്നത്. ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും യുദ്ധങ്ങൾ സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷങ്ങളെ കുറിച്ചും ഭൂമിയിൽ സമാധാനം നിലനിർത്തേണ്ട ആവശ്യകതയെക്കുറിച്ചും 9 E യിലെ സിയാന,8B യിലെ നിവേദ്യ വി ദിലീപ് എന്നീ കുട്ടികൾ പ്രസംഗിച്ചു തുടർന്ന് 9 K യിലെ കൃഷ്ണ നന്ദ യും കൂട്ടുകാരും മനോഹരമായ ഒരു യുദ്ധവിരുദ്ധ ഗാനം ആലപിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ ഈ ദിനത്തിന്റെ പ്രാധാന്യത്തെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.
സ്വാതന്ത്ര്യ ദിനം
2023 - 24 അധ്യായന വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം റെഡ് ക്രോസ്, ഗൈഡിങ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായി നടത്തി. ഗൈഡിങ് വിദ്യാർഥിനികൾ പതാക ഉയർത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു.ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ സ്വാതന്ത്ര്യ ദിന പതാക ഉയർത്തി. പ്രസിഡൻറ് ശ്രീ ജോണി, ശ്രീമതി ലിറ്റിൽ ടീച്ചർ എന്നിവർ ഏവർക്കും സ്വാതന്ത്ര്യ ദിന ആശംസകൾ നേർ ന്നു. ഗൈഡിങ് വിദ്യാർഥിനികൾ മലയാളം, ഹിന്ദി ഭാഷകളിൽ ദേശഭക്തിഗാനം അവതരിപ്പിച്ചത് ഏറെ ഹൃദയമായിരുന്നു. വന്ദേമാതരം എന്ന നൃത്താവിഷ്കാരം സ്വാതന്ത്ര്യ ദിനാഘോഷത്തിന് കൂടുതൽ മികവേകി. റെഡ് ക്രോസിലെ കുട്ടികൾ ഒത്തുചേർന്ന് രക്തദാനം നടത്തിയത് വേറിട്ടപ്രവർത്തനമായിരുന്നു ധാരാളം രക്ഷകർത്താക്കൾ ക്യാമ്പിൽ പങ്കെടുത്തു
ഓണാഘോഷം
ഈ വർഷത്തെ ഓണാഘോഷം വളരെ ഗംഭീരമായി നടത്തി. പ്രത്യേകമായി സംഘടിപ്പിച്ച യോഗത്തിൽ ഉദ്ഘാടനം ബഹുമാനപ്പെട്ട കോവളം നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് എം. വിൻസെന്റ് നിർവഹിച്ചു. പ്രശസ്ത കവിയായ ശ്രീ ഗിരീഷ് പുലിയൂർ മുഖ്യ പ്രഭാഷണം നടത്തി. പി.റ്റി. എ പ്രസിഡന്റ് ശ്രീ. ജോണി അധ്യക്ഷ പദവി അലങ്കരിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ ഏവരെയും സ്വാഗതം ചെയ്യുകയും ഓണാശംസകൾ അറിയിക്കുകയും ചെയ്തു.
കുട്ടികൾക്കായി ഓണപ്പാട്ട്,പ്രസംഗം എന്നീ ഇനങ്ങൾക്ക് മത്സരം സംഘടിപ്പിക്കുകയും വിജയിച്ച കുട്ടികൾക്ക് സമ്മാനം നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വിദ്യാലയ അങ്കണത്തിൽ മെഗാ തിരുവാതിര നടത്തിയത് വേറിട്ട കാഴ്ചയായിരുന്നു. അധ്യാപകരുടെ തിരുവാതിര കുട്ടികൾക്ക് ഏറെ കൗതുകകരമായി. പത്താം ക്ലാസിലെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് വർണ്ണാഭമായ പൂക്കളം ഒരുക്കി. കുട്ടികൾക്കായുള്ള ഓണത്തിന്റെ മധുരവിരുന്നും ഏറെ ആസ്വാദ്യമായിരുന്നു.
സെപ്റ്റംബർ 5 അധ്യാപക ദിനം
ഈ വർഷത്തെ അധ്യാപക ദിനം വിപുലമായി നടത്തപ്പെട്ടു. 8F ലെ എഫ്ര ജോണിയുടെ അവതരണത്തോടെ പരിപാടികൾ ആരംഭിച്ചു.8A യിലെ അബിന ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചറിനെ പൂക്കൾ നൽകി കുട്ടികൾ ആദരിച്ചു. ടീച്ചർ എല്ലാ അധ്യാപകർക്കും അധ്യാപക ദിനത്തിന്റെ ആശംസകൾ നേരുകയും അസംബ്ലിയിൽ ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
സെപ്റ്റംബർ 10 ഹിന്ദി ദിനം
ഹിന്ദി ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിപാടികൾ നടത്തപ്പെട്ടു സ്കൂൾ അസംബ്ലിയിൽ ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് 9 I യിലെ ദേവതീർത്ഥ സംസാരിച്ചു ക്ലാസ് തലത്തിൽ പോസ്റ്റർ നിർമ്മാണം,കവിത പാരായണം, കഥപറച്ചിൽ എന്നിവ നടത്തപ്പെട്ടു.
ബോധവൽക്കരണ ക്ലാസ്
സെപ്റ്റംബർ 15
ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് 9, 10 ക്ലാസുകളിലെ കുട്ടികൾക്കായി നടത്തപ്പെട്ടു. അഡ്വക്കേറ്റ് ദേവദാസ്, അഡ്വക്കേറ്റ് വാഹിദ്, അഡ്വക്കേറ്റ് ഷെറിൻ എന്നീ വിശിഷ്ട വ്യക്തികളാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. ലഹരി, മൊബൈൽ ദുരുപയോഗം, നിയമങ്ങൾ എന്നീ വിഷയങ്ങളാണ് ചർച്ച ചെയ്യപ്പെട്ടത്.
ഗാന്ധി ജയന്തി ഒക്ടോബർ 2
പി റ്റി .എ പ്രസിഡൻറ് ശ്രീ ജോണി ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് പി.റ്റി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അനു അന്ന, ഐഷാ ഫാത്തിമ ഇന്നീ വിദ്യാർഥിനികൾ നടത്തിയ സർവ്വമത പ്രാർത്ഥനയിൽ എല്ലാവരും പങ്കെടുത്തു. ശ്രീ ജോണി മുഖ്യപ്രഭാഷണം നടത്തി. ഗാന്ധി പ്രതിജ്ഞ, പ്രസംഗം ദേശഭക്തിഗാനം എന്നീ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.സെക്രട്ടറി ശ്രീമതി പ്രതിഭ ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി.
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 6 ശുചീകരണ ദിനമായി ആചരിച്ചു സ്കൂളും പരിസരവും ക്ലാസ് മുറികളും അധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ശുചീകരണം നടത്തപ്പെട്ടു.
സ്കൂൾ തല കലോൽസവം
ഈ വർഷത്തെ സ്കൂൾ കലോൽസവം സെപ്റ്റംബർ 15 ന് നടത്തപ്പെട്ടു. 3 സ്റ്റേജുകളിലായി മൽസരം നടത്തപ്പെട്ടു. ഒരോ ഇനത്തിലും വിധികർത്താക്കൾ . മികച്ച കുട്ടികളെ തെരഞ്ഞെടുത്തു. അവർ സബ് ജില്ലാ തലത്തിലേക്ക് മൽസരിക്കാൻ അർഹത നേടുകയും ചെയ്തു.
== സബ്ജില്ലാ കലോത്സവം ഈ വർഷത്തെ സബ്ജില്ലാ കലോത്സവം നവംബർ 6,7, 8, 9 തീയതികളിൽ ന്യൂ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെട്ടു നിരവധി കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്തു. രചന മത്സരം, കലാ മത്സരം എന്നീ വിഭാഗങ്ങൾക്ക് യുപി, എച്ച് എസ് വിഭാഗത്തിലെ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
ക്ലാസ് പി.റ്റി.എ.
സെപ്റ്റംബർ 16 ശനിയാഴ്ച രാവിലെ 9.00 ന്
ക്ലാസ് പി.റ്റി.എ ആരംഭിച്ചു. ക്ലാസ് തലത്തിൽ നടന്ന മീറ്റിംഗിൽ അധ്യാപകർ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട
കാര്യങ്ങൾ രക്ഷകർത്തക്കളോട് ചോദിച്ചു മനസ്സിലാക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
തുടർന്ന് ഓരോ ക്ലാസിനും പൊതുവായ മീറ്റിംഗ് ഹെഡ്മിസ് ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ടീച്ചർ രക്ഷകർത്താകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയുo ചെയ്തു. 3.00 മണിയോട് മീറ്റിംഗ് അവസാനിച്ചു.
കായിക ദിനം സെപ്റ്റംബർ 26
ഈ വർഷത്തെ കായിക ദിനം പരിപാടികളാൽ വർണ ഭരിതമായിരുന്നു ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ 5 ലെയും 6 ലെയും കുട്ടികൾ വിശിഷ്ട വ്യക്തികളെ സ്വീകരിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ ജോണി അവർകളാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. നാല് ഗ്രൂപ്പുകൾ ആയി തിരിച്ചിരുന്ന കുട്ടികൾ ചേർന്നുള്ള മാർച്ച് പാസ്റ്റ് അതിമനോഹരമായിരുന്നു. അതേതുടർന്ന് നടന്ന ദീപശിഖ പ്രയാണത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ തെളിച്ച ദീപശിഖ കുട്ടികൾ കൈമാറി പ്രയാണം പൂർത്തിയാക്കി. തുടർന്ന് ഉപഹാര സമർപ്പണം ആയിരുന്നു ദേശീയഗാനത്തോടെ മീറ്റിംഗ് അവസാനിച്ചു. തുടർന്ന് വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു യുപി, എച്ച്.എസ് വിഭാഗത്തിലെ കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനർഹരായി. 3.30 നു മൽസരങ്ങൾ അവസാനിച്ചു.
കേരളപ്പിറവി ദിനം നവംബർ 2
ഈ വർഷത്തെ കേരളപ്പിറവി ദിനം നവംബർ 2ന് ഗംഭീരമായ ആഘോഷിച്ചു അന്നേദിവസം നടന്ന സ്കൂൾ അസംബ്ലിയിൽ 9 E യിലെആര്യ കേരളപ്പിറവി ദിനത്തിന്റെ സന്ദേശം നൽകി. 8 A യിലെ ആരാധാന സജീവിന്റെ നേതൃത്വത്തിൽ സംഘഗാനം അവതരിപ്പിച്ചു. കൂടാതെ കേരള സർക്കാരിന്റെ കേരളീയം എന്ന പരിപാടിയിലേക്ക് കുട്ടികളെ ക്ഷണിക്കുന്ന ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ശ്രീമതി സെലിൻ ടീച്ചർ വായിച്ചു .8J യിലെ പ്രിയ ഏവർക്കും നന്ദി രേഖപ്പെടുത്തി. ഈ ദിനത്തോടനുബന്ധിച്ചുള്ള വാരാചരണം തുടർന്നുള്ള ദിവസങ്ങളിൽ നടന്നു. കേട്ടെഴുത്ത്, ഉപന്യാസം, കയ്യെഴുത്ത് മത്സരം എന്നീ ഇനങ്ങളിൽ കുട്ടികൾക്ക് മത്സരം നടത്തുകയും ചെയ്തു. മലയാളഭാഷയുടെ മഹത്വം വിളിച്ചറിയിക്കുന്ന 'മാണിക്യവീണ' എന്ന കവിത ചൊല്ലിയത് ഏറെ ശ്രദ്ധേയമായിരുന്നു.
ശിശുദിനാഘോഷം
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ അനുസ്മരണാർത്ഥം പ്രത്യേക അസംബ്ലി ക്രമീകരിച്ചു. 10F ലെ ആഷ്ന സതീഷ്,8D യിലെ അനുഷ്ക എന്നീ കുട്ടികൾ ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു.. ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ ശിശുദിനം സന്ദേശം നൽകി. കുട്ടികൾ സംഘ നൃത്തം അവതരിപ്പിച്ചു. റെഡ് ക്രോസി ലെ കുട്ടികളുടെ നേതൃത്വത്തിൽ റാലി നടത്തി. അന്നേ ദിവസം ധനുവച്ചപുര ത്തുള്ള മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ താമസിക്കുന്ന മന്ദിരം സന്ദർശിച്ചു.അവർക്കു വാട്ടർ പ്യൂരിഫയർ നൽകുകയും ചെയ്തു. അവരോടൊത്തു ഉച്ചഭക്ഷണം കഴിക്കുകയും തുടർന്ന് വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു.
പഠനയാത്ര,വിനോദയാത്ര
പത്താം ക്ലാസിലെ കുട്ടികളെ ഈ വർഷം രണ്ടുദിവസത്തെ വിനോദയാത്രയ്ക്കായി ഊട്ടി കൊടേക്കനാൽ എന്നിവിടങ്ങളിലും
ഒരു ദിവസത്തെ വിനോദയാത്രയ്ക്കായി തെന്മല, പാലരുവി, കോട്ടക്കൽ കൊട്ടാരം എന്നീ സ്ഥലങ്ങളിൽ കൊണ്ടുപോയി.
എട്ടാം ക്ലാസിലെ കുട്ടികൾക്കായി തിരുവനന്തപുരം മ്യൂസിയം, പ്ലാനിറ്റോറിയം,വാക്സ് മ്യൂസിയം, കുതിരമാളിക എന്നീ സ്ഥലങ്ങളിലും ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി കന്യാകുമാരി, പത്മനാഭപുരം കൊട്ടാരം,കാറ്റാടിമല,വട്ടക്കോട്ട എന്നീ സ്ഥലങ്ങളിലും വിനോദയാത്ര സംഘടിപ്പിച്ചു.
കെ.സി.എസി.ൽ കുട്ടികളെ വെട്ടുകാട്, വേളി എന്നീ സ്ഥലങ്ങളിൽ കൊണ്ടുപോയി.
ഏഴാം ക്ലാസിലെ കുട്ടികൾക്ക് പഠന യാത്രയായി കുഴിപ്പള്ളം ബോട്ടാണിക്കൽ ഗാർഡനിലും
കേരളനിയമസഭാ പുസ്തകോത്സവത്തോടനുബന്ധിച്ച് നിയമസഭ,മ്യൂസിയം, പ്ലാനിറ്റോറിയം എന്നീ സ്ഥലങ്ങളിൽ നവംബർ മാസം ഏഴാം തീയതി കുട്ടികളെ കൊണ്ടുപോയി.
ക്രിസ്തുമസ് ദിനാഘോഷപരിപാടികൾ
2023- 24 അധ്യയന വർഷത്തെ ക്രിസ്തുമസ്ദിനാഘോഷ പരിപാടികൾ കെ സി എസ് എൽ ന്റെ നേതൃത്വത്തിൽ ഡിസംബർ 22 വെള്ളിയാഴ്ച നടന്നു. റെഡ്,യെല്ലോ, ബ്ലൂ,ഗ്രീൻ എന്നീ ഹൗസുകളിലായി കുട്ടികളെ തരംതിരിച്ച് വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. പുൽക്കൂട് നിർമ്മാണം,കരോൾ ഗാനം,സാന്താക്ലോസ്, പ്രസംഗം എന്നീ മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ക്രിസ്തുമസ് ദിനത്തിൽ കുട്ടികൾ പുതിയ ഡ്രസ്സ് കൊണ്ടുവന്നു ക്ലാസ്സിലെ പാവപെട്ട കുട്ടികൾക്ക് സ്നേഹസമ്മാനം നൽകി. 10 മണിക്ക് നടന്ന മീറ്റിങ്ങിൽ അധ്യക്ഷ പദവി നിർവഹിച്ചത് ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് ശ്രീ ജോണി അവർകൾ ആയിരുന്നു. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ലിറ്റിൽ എം പി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. ഉത്ഘാടന കർമ്മം ഡി എം പ്രൊവിൻഷ്യൽ മദർ കാരുണ്യ നിർവഹിച്ചു. വെൺകുളം ദിവ്യകാരുണ്യ ദേവാലയം ഇടവക വികാരി ഫാദർ ബിനു ക്രിസ്മസ് സന്ദേശത്തോടൊപ്പം ആശംസകൾ നേർന്നു. മീറ്റിങ്ങിന്റെ മധ്യേ സ്കൂളിന്റെ അഭിമാനമായ 8Dയിലെ അൻസാ ബി എസ് ന് യു എസ് എസ് സ്കോളർഷിപ്പ് district level topper എന്ന നിലയിൽ chairman moulded furniture സ്പോൺസർ ചെയ്ത ക്യാഷ് അവാർഡ്, തിരുവനന്തപുരം ജില്ലയിൽ വിതരണചുമതലയുള്ള ശ്രീ മേരിദാസ്അവർകളിൽ നിന്നും ഏറ്റുവാങ്ങി. തുടർന്ന് കെ സി എസ് എൽ രൂപത ചെയർപേഴ്സൺ സിയാന എസ് ശ്യാം,സ്കൂൾ ലീഡർ അഞ്ജന ജെ എസ് എന്നീ കുട്ടികൾ ക്രിസ്മസ് ആശംസകൾ നേർന്നു. ഒരുകൂട്ടം വിദ്യാർത്ഥികൾ ഹൃദ്യമായ കരോൾ ഗാനം അവതരിപ്പിച്ചു.മദർ കാരുണ്യ ഡി എം മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. വിദ്യാർത്ഥി പ്രതിനിധി എയ്ഞ്ചൽ ആർ മിത്ര കൃതജ്ഞത രേഖപ്പെടുത്തി. മീറ്റിങ്ങിനെ തുടർന്ന് ക്രിസ്മസ് കേക്ക് കുട്ടികൾക്കും അധ്യാപകർക്കും വിതരണം ചെയ്തു. സമ്മാനങ്ങൾ കൈമാറിയും ഈ ആഘോഷവേള ആഹ്ലാദപൂർണമാക്കി.
72 സ്കൂൾ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനം
72 സ്കൂൾ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും ക്രൈസ്റ്റ് ഗീലിയ 2024 എന്ന നാമധേയത്തിൽ ജനുവരിയിൽ ജനുവരി 15 ,16 തീയതികളിൽ നടത്തപ്പെട്ടു 15/ 1 /2024 തിങ്കൾ രാവിലെ കൃത്യം 9.00 മണിക്ക് ഗൈഡിങ്, റെഡ് ക്രോസ് കുട്ടികളുടെ അകമ്പടിയോടെ റവ. സ്മിത ജോസ് ഡി എം വാർഷിക ആഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് പതാക ഉയർത്തി പൊതുയോഗത്തിനായി കടന്നുവന്ന വിശിഷ്ട അതിഥികളെയും ആദരണീയ ഗുരുശ്രേഷ്ഠതയും വിവിധ വർണ്ണധാരികളായ വിദ്യാർത്ഥികൾ വേദിയിലേക്ക് അനുനയിച്ച കാഴ്ച ഏറെ ഹൃദ്യമായിരുന്നു..രംഗപൂജയോടെ യോഗം ആരംഭിച്ചു ബഹുമാനപ്പെട്ട പ്രസിഡന്റ് ജോണി അധ്യക്ഷത വഹിച്ച പ്രസ്തുത യോഗത്തിൽ പാറശാല രൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ തോമസ് മാർ യൗസേബസ് അനുഗ്രഹപ്രഭാഷണം നടത്തി.സ്റ്റാഫ് സെക്രട്ടറി ശ്രീമതി മിനി ഏവർക്കും സ്വാഗതം ആശംസിച്ചു .സ്കൂളിന്റെ മികവിറ്റ പ്രവർത്തന റിപ്പോർട്ട് കുട്ടികൾ വ്യത്യസ്തതയോടെ അവതരിപ്പിച്ചു. അധ്യാപകരുടെ ഓർമ്മകളും വാക്കുകളും കോർത്തിണക്കിയ ഡോക്കുമെന്റേഷൻ ഏറെ ആകർഷകമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഡി സുരേഷ് കുമാർ തിരിതെളിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു. അതോടൊപ്പം വിരമിക്കുന്ന ആദരണീയരായ ഒമ്പത് പേരും തിരിതെളിച്ച് അതിൽ പങ്കുചേർന്നു .അവതാരികയും മോട്ടിവേഷണൽ സ്പീക്കറുമായ അഡ്വക്കേറ്റ് ജ്യോതി രാധിക വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി . റവ സെലിൻ ജോസ് സ്കൂൾ വാർത്താപത്രിക പ്രകാശനം ചെയ്തു സംസാരിച്ചു.
റിപ്പബ്ലിക് ദിനം (26 /1/ 2024)
റിപ്പബ്ലിക് ദിനം 26 /1 /2024 വെള്ളിയാഴ്ച റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു രാഷ്ട്രത്തോടുള്ള ആദരസൂചകമായി ഗൈഡിങ് കുട്ടികളുടെ അകമ്പടിയോടെ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ എംപി ടീച്ചർ പതാക ഉയർത്തുകയും സന്ദേശം നൽകുകയും ചെയ്തു പിടി പ്രസിഡന്റ് ശ്രീ ജോണി അവർകൾ ഈ ദിനത്തിന്റെ പ്രാധാന്യത്തെ മുൻനിർത്തി ആശംസകൾ നേർന്നു വിദ്യാർത്ഥികൾ പ്രസംഗിച്ചു
ഉച്ചഭക്ഷണം
കുട്ടികൾക്ക് പോഷകഗുണമുള്ള ഉച്ചഭക്ഷണം നൽകുന്നു. ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും നൽകുന്നു .അദ്ധ്യാപകരാണ് ഇതിന് നേതൃത്വം നൽകുന്നത്.