"ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/ ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം. ♦️♦️♦️...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം./ ക്ലബ്ബുകൾ എന്ന താൾ ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/ ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം.


♦️♦️♦️♦️♦️♦️♦️♦️♦️
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം 2021 ആഗസ്റ്റ് മാസം 26-ാം തിയതി രാവിലെ 10 മണിക്ക് അമൃതാ ടി.വി. ലെ മിമിക്രി മഹാമേളയിലൂടെ പ്രസിദ്ധനായ മിമിക്രി ആർട്ടിസ്റ്റ് ശ്രീ. മധുലാൽ കൊയിലാണ്ടി നിർവഹിച്ചു. ചടങ്ങിൽ അധ്യക്ഷസ്ഥാനം വഹിച്ചത് വിദ്യാരംഗം കലാസാഹിത്യവേദി ജനറൽ കൺവീനറായ 7Bൽ പഠിക്കുന്ന അബൂബക്കർ സിദ്ദീഖ് ആണ്. ഈ ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തത് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഏഴാംക്ലാസ്സ് കൺവീനറായ നഹല ആണ്. തുടർന്ന് വിദ്യാർത്ഥികളുടെ  സർഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തിയ ഒരു സർഗ്ഗാത്മക പതിപ്പ് നമ്മുടെ സ്കൂളിലെ എല്ലാ കലാസാഹിത്യ രംഗത്തും മുന്നിൽ നിൽക്കുന്ന 6Eൽ പഠിക്കുന്ന ഫാത്തിമ ഫിദ പ്രകാശനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപ്രകടനങ്ങളോടെ ഈ ചടങ്ങ് അവസാനിച്ചു.

13:51, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം