"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 154: വരി 154:


[[ചിത്രം:Sand1.jpg]]
[[ചിത്രം:Sand1.jpg]]
[[ചിത്രം:1030184.jpg]]


==വഴികാട്ടി==
==വഴികാട്ടി==

12:10, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം
വിലാസം
ഭരണങ്ങാനം

കോട്ടയം ജില്ല
സ്ഥാപിതം19 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , English
അവസാനം തിരുത്തിയത്
14-01-201731076




വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്താല്‍ പുണ്യ പൂര്‍ണ്ണമായ ഭരണങ്ങാനം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂള്‍.


പ്രമാണം:/home/keltron/Desktop/31076-1.jpg

വി. അല്‍ഫോന്‍സാമ്മ- സ്ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനി, മുന്‍ അധ്യാപിക- ഭാരതത്തിന്റെ വിശുദ്ധ

വിദ്യാലയചരിത്രം

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ ഭരണങ്ങാനം ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂള്‍ കേരളത്തിലെ കീത്തികേട്ട വിദ്യാലയങ്ങളിലൊന്നാണ്. സ്ത്രീവിദ്യാഭ്യാസം സാര്‍വ്വത്രികമല്ലാതിരുന്ന കാലത്ത്, ഭരണങ്ങാനത്ത് ഒരു സ്കൂള്‍ സ് ഥാപിക്കേണ്ടതിനെക്കുറിച്ച് ക്രാന്തദര്‍ശിയായ റവ. ഫാ. ഫ്രാന്‍സിസ് തുടിപ്പാറ ചിന്തിക്കുകയും 1929 ഡിസംബര്‍ 25ന് റവ. ഫാ. കുരുവിള പ്ലാത്തോട്ടം സ്കൂളിന്റെ ശിലാസ് ഥാപനകര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു. 1930 മെയ് 19ന് മാര്‍ ജയിംസ് കാളാശ്ശേരില്‍ സ്ക്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. പഠനപാഠ്യേതരരംഗങ്ങളിലെ മികവുകൊണ്ട് ശ്രദ്ധേയമാണ് സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂള്‍.

റവ. ഫാ. ഫ്രാന്‍സിസ് തുടിപ്പാറ (വിദ്യാലയസ്ഥാപകന്‍)

ഭൗതികസൗകര്യങ്ങള്‍

പ്രശാന്തവും ഹരിതസുന്ദരവുമായ രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ടര്‍ ലാബും മള്‍ട്ടിമീഡിയറൂമും സയന്‍സ് ലാബും മ്യൂസിക് റൂമും വിദ്യാലയത്തിനുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യ മാണ്. കായികപരിശീലനത്തിനും വ്യായാമത്തിനുമായി അതിവിസ്തൃതമായ മൈതാനവും കളിസ്ഥലവുമുണ്ട് . എല്ലാവിധ സൗകര്യങ്ങളോടും കൂടിയ രണ്ട് ഹോസ്റ്റലുകളും വിദ്യാലയത്തോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു.

[[== സ്ക്കൂളിലെ വിവിധ ദൃശ്യങ്ങള്‍ ==

പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍

  • [[ഗൈഡിംഗ്]

മാനേജ്മെന്റ്

ഫ്രാന്‍സിസ്കന്‍ ക്ലാരിസ് റ്റ് കോണ്‍വെന്‍റിന്റെ മേല്‍നോട്ടത്തിലാണ് വിദ്യാലയത്തിന്റെ ഭരണകാര്യങ്ങള്‍ നടക്കുന്നത്. റവ. സി. ആനി ട്രീസാ ആണ് സ്ക്കൂള്‍ മാനേജര്‍. സ്ക്കൂള്‍ ഹെഡ് മിസ്ട്രസ് റവ. സി. ഷൈന്‍ റോസ് ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • 1930- 1949 : റവ. സി. കൊച്ചുത്രേസ്യാ
  • 1949- 1950 : ശ്രീമതി. സി.ജെ. ശോശാമ്മ
  • 1950- 1951  : ശ്രീമതി. എലൈസാ എമ്മാനുവല്‍
  • 1951- 1952  : ശ്രീമതി. കെ. റ്റി. അച്ചാമ്മ
  • 1952- 1954  : മി. കെ. എം. മത്തായി
  • 1954- 1986  : റവ. സി. ക്രൂസിഫിക്സ്
  • 1986- 1987  : റവ. സി. മാര്‍ഗരറ്റ് മേരി
  • 1987- 1996  : റവ. സി. റോസ് തെരേസ്
  • 1996- 2002 : റവ. സി. ക്രിസ്റ്റിലീനാ
  • 2002- 2009 : റവ. സി. ക്രിസ്റ്റി വടക്കേല്‍
  • 2009- 2011 : റവ. സി. ലിസ്യൂ ഗ്രേസ്
  • 2011 -  : Sr Shini Thomas

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കലാരംഗം

  • മിസ് കുമാരി  : പ്രശസ്തയായ സിനിമാതാരം.
  • കിരണ്‍ മരിയാ ജോസ്  : പ്രസംഗമത്സരത്തില്‍ സംസ്ഥാനതലവിജയി
  • അമ്മു ഔസേപ്പച്ചന്‍  : നൃത്തമത്സരങ്ങളില്‍ സംസ്ഥാനതലവിജയി
  • ക്ലിയാ ജോസ്  : പെയിന്റിംഗ് സംസ്ഥാനതലവിജയി
  • ഐറിന്‍ മേരി ജോണ്‍  : കന്നട പദ്യം ചൊല്ലല്‍ സംസ്ഥാനതലവിജയി

അക്കാദമിക് രംഗം

  • ബി. സന്ധ്യ ഐ. പി. എസ്  : ട്രാഫിക് ഐ. ജി
  • ബിന്ദു സെബാസ്റ്റ്യന്‍  : ആദ്യ വനിതാപൈലറ്റ്
  • അപര്‍ണ്ണാ തെരേസ് സാബു  : ഐ. ക്യു. ടെസ്റ്റ് സംസ്ഥാനതലവിജയി
  • അല്‍ഫോന്‍സാ എഡ്വേര്‍ഡ്  : സി. വി. രാമന്‍ ഉപന്യാസമത്സരത്തില്‍ സംസ്ഥാനതലവിജയി
  • എല്‍സാ ജോസ് & അല്‍ഫോന്‍സാ എഡ്വേര്‍ഡ് : സയന്‍സ് പ്രോജക്റ്റ് സംസ്ഥാനതലവിജയി


നൃത്തച്ചുവടുകളുമായി സ്കൂളിലെ കലാകാരികള്‍....


കലാകായികരംഗങ്ങള്‍- ദേശീയതല-സംസ്ഥാനതല- മത്സരവിജയികള്‍

  • ജിബിമോള്‍ എബ്രാഹം
  • ശരണ്യ എ. കെ
  • പുഷ്പാ പി ജോസഫ്
  • കൊച്ചുറാണി സെബാസ്റ്റ്യന്‍
  • നിഷാ വേണുഗോപാല്‍
  • സുനിതാ റ്റി. ബോബി
  • ജിഷാ ആര്‍
  • അനു മോള്‍ ജോണ്‍
  • ജോജിമോള് ജോസഫ്
  • അഞ്ജു മാത്യു
  • അഞ്ജലി ജോസ്
  • സൂര്യ കെ സന്തോഷ്
  • സ്മൃതിമോള്‍ വി. രാജേന്ദ്രന്‍
  • ലിബിയ ഷാജി
  • ഡൈബി സെബാസ്റ്റ്യന്‍
  • അഞ്ജലി തോമസ്
  • അമ്മു ഔസേപ്പച്ചന്‍ :നൃത്തനൃത്യേതരയിനങ്ങളില്‍ സംസ്ഥാനതലവിജയി
  • ജിമി ജോര്‍ജ്ജ്  : സിനിമാതാരം, നൃത്തനൃത്യേതരയിനങ്ങളില്‍ സംസ്ഥാനതലവിജയി
  • നിഖിലാ വിമല്‍  : സിനിമാതാരം, നൃത്തനൃത്യേതരയിനങ്ങളില്‍ സംസ്ഥാനതലവിജയി
  • സുപര്‍ണ്ണാ എസ്  : ശാസ്ത്രീയസംഗീതത്തില്‍ സംസ്ഥാനതലവിജയി
  • കവിതാ മരിയ ഡേവിസ്&പാര്‍ട്ടി : സംസ്ഥാനതലത്തില്‍ മാര്‍ഗ്ഗംകളിയില്‍ ഒന്നാം സ്ഥാനം

പ്രവേശനോത്സവം- ചിത്രങ്ങള്‍

2012- 2013 പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം

2012- 2013 അധ്യയനവര്‍ഷത്തെ പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം ജൂലൈ 20 വെള്ളി 2. 30 p. m ന് സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ബി. സന്ധ്യ I. P. S ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ സംഗമം. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ അധ്യാപകരോടൊത്ത് അനുഭവങ്ങള്‍ പങ്കുവച്ചു.

പ്രമാണം:1030184.jpg

വഴികാട്ടി