"പടപ്പേങ്ങാട് എൽ പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 27: വരി 27:


റേഷൻ കട
റേഷൻ കട
[[വർഗ്ഗം:എന്റെ ഗ്രാമം]]

10:33, 24 ജനുവരി 2024-നു നിലവിലുള്ള രൂപം

പടപ്പേങ്ങാട്

തളിപ്പറമ്പ-ആലക്കോട്-മടക്കാട്(വലതു വശം റോഡ്)-പടപ്പേങ്ങാട്

ചരിത്രം

മലയോര മേഖലയുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെടുന്ന ഒരു പ്രദേശമാണ് പടപ്പേങ്ങാട് .അന്യദേശത്തെ സൈന്യം പടപ്പേങ്ങാട് എന്ന സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. ക്ഷേത്ര ഊരാളന്മാരായ നമ്പൂതിരിമാർ ഭയന്നു. ക്ഷേത്രം നശിക്കാതിരിക്കാൻ പടക്ക് അവർ വഴങ്ങി. അങ്ങനെ പട വഴങ്ങിയ നാടായി. പട വഴങ്ങിയ നാട് പടപ്പേങ്ങാടായി രൂപാന്തരപ്പെട്ടു.  പടപ്പയിൽ എന്ന പേരായ വൃക്ഷങ്ങൾ ധാരാളം ഉണ്ടായിരുന്നതിനാൽ പടപ്പയിൽ കാട് പടപ്പേങ്ങാട് ആയി എന്നും ഐതിഹ്യമുണ്ട്.

ആരാധനാലയങ്ങൾ

പടപ്പേങ്ങാട് സോമേശ്വരി ക്ഷേത്രം വിശാലമായ ഒരു പ്രദേശത്തിൻറെ ആസ്ഥാനം തന്നെയായിരുന്നു. കോയിത്താവളം, കരിഞ്ചാമുണ്ഡി സ്ഥാനത്തേക്ക് നെയ്യും തിരിയും കൊണ്ടുവന്നിരുന്നത് പടപ്പേങ്ങാട് സോമേശ്വരി ക്ഷേത്രത്തിൽ നിന്നാണ്. ധാരാളം ഭൂസ്വത്തുക്കൾ ഉണ്ടായിരുന്ന ഒരു ക്ഷേത്രമാണ് സോമേശ്വരി ക്ഷേത്രം. യാദവ വംശത്തിൽപ്പെട്ട മണിയാണിമാരാണ്. പ്രദേശവാസികളിൽ അധികവും ക്ഷേത്രവുമായി ബന്ധപ്പെട്ട ആയിരുന്നു. അവരുടെ ജീവിതം പ്രധാന തൊഴിൽ കന്നുകാലി പരിപാലനവും കൃഷിയും ആയിരുന്നു. ക്ഷേത്ര പരിസരത്തായി പുരാതനമായ ഒരു ഗുഹ ഇന്നും കാണപ്പെടുന്നുണ്ട്. അതിലൂടെ സഞ്ചരിച്ച തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എത്തിച്ചേരാം എന്നാണ് വിശ്വാസം. ചപ്പാരപ്പടവ്, കൂവേരി തുടങ്ങിയവയായിരുന്നു പടപ്പേങ്ങാടി നടുത്ത പുരാതന ഗ്രാമങ്ങൾ. ടിപ്പുവിന്റെ പടയോട്ട കാലത്ത് സൈന്യം ചപ്പാരപ്പടവിൽ എത്തി. ഭയചികിതരായ ആളുകൾകൂടി കൂടിയത് പടപ്പേങ്ങാട് സോമേശ്വരി ക്ഷേത്ര പരിസരത്തായിരുന്നു. എന്തുകൊണ്ടോ ടിപ്പു പടപ്പേങ്ങാട് സോമേശ്വരി ക്ഷേത്രം ആക്രമിച്ചില്ല.

ശ്രദ്ധേയരായ വ്യക്തികൾ

പോത്തേര എഴുത്തച്ഛൻ

കൂവേരിയിൽ ജനിച്ചു  വളർന്നയാളും, പിന്നീട് പടപ്പേങ്ങാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിച്ചു വന്നതുമായ പോത്തേര എഴുത്തച്ഛൻ ആണത്രേ ശൂസോമ മഹർഷിയുടെ സ്മരണാർത്ഥം ഭഗവതിക്ക് സോമേശ്വരി എന്ന നാമകരണം . എഴുത്തച്ഛന്റെ സമകാലീനനായിരുന്നു അദ്ദേഹം എന്ന് . അദ്ദേഹത്തിൻറെ സൂര്യസ്തുതി എന്ന കൃതി പൂർണ്ണരൂപത്തിൽ തന്നെ വീണ്ടെടുക്കാൻ സാധിച്ചിട്ടുണ്ട്. തമിഴിന്റെ സ്വാധീനം കാര്യമായി കാണപ്പെടുന്ന ഈ കൃതിയിൽ മലയാളഭാഷ സ്വതന്ത്രമായി രൂപാന്തരപ്പെട്ടു വരുന്ന കാലഘട്ടത്തിൽ എഴുതപ്പെട്ടത് ആണെന്ന് അനുമാനിക്കാം. മുതൽ 51 അക്ഷരത്തിൽ രചിക്കപ്പെട്ട കൃതി ഭാഷയിലുള്ള അദ്ദേഹത്തിൻറെ അസാധാരണ വൈഭവം  വെളിവാക്കുന്നത് തന്നെയാണ്.

പൊതുസ്ഥാപനങ്ങൾ

ഗവ എൽ പി സ്‍ക‍ൂൾl പടപ്പേങ്ങട്.

അമ്മംകുളം അംഗന വാടി

പടപ്പേങ്ങാട് അംഗന വാടി

വെമ്മാനി അംഗന വാടി

പൊതു ജന വായന ശാല ആലിൻ കീഴ്

പൊതു ജന വായന ശാല വെമ്മാനി

റേഷൻ കട