"സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 24: | വരി 24: | ||
== <FONT size="6" color="RED">'''''ആരാധനാലയങ്ങൾ'''''</FONT>== | == <FONT size="6" color="RED">'''''ആരാധനാലയങ്ങൾ'''''</FONT>== | ||
വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾ ആനിക്കാട് ഗ്രാമത്തിലുണ്ട്. സ്കൂളിനു സമീപത്തായി ആനിക്കാട് സെൻറ് സെബാസ്ററ്യൻസ് കത്തോലിക്ക പള്ളി സ്ഥിതി ചെയ്യുന്നു. ഈ പള്ളിയിലെ തീർത്ഥാടനകേന്ദ്രമായ കണ്ണമ്പുഴ സെൻറ് ആൻറണീസ് ഷ്റൈനും ആനിക്കാട് ഗ്രാമത്തിലാണ്. ആനിക്കാട് ഉൾപ്പെടുന്ന ആവോലി ഗ്രാമത്തിലാണ് പ്രസിദ്ധമായ സുബ്രമണ്യസ്വാമിക്ഷേത്രമുള്ളത്. | വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾ ആനിക്കാട് ഗ്രാമത്തിലുണ്ട്. സ്കൂളിനു സമീപത്തായി ആനിക്കാട് സെൻറ് സെബാസ്ററ്യൻസ് കത്തോലിക്ക പള്ളി സ്ഥിതി ചെയ്യുന്നു. ഈ പള്ളിയിലെ തീർത്ഥാടനകേന്ദ്രമായ കണ്ണമ്പുഴ സെൻറ് ആൻറണീസ് ഷ്റൈനും ആനിക്കാട് ഗ്രാമത്തിലാണ്. ആനിക്കാട് ഉൾപ്പെടുന്ന ആവോലി ഗ്രാമത്തിലാണ് പ്രസിദ്ധമായ സുബ്രമണ്യസ്വാമിക്ഷേത്രമുള്ളത്. ഈ ക്ഷേത്രം കൂടാതെ ആനിക്കാട് ചിറപ്പടിയിൽ തിരുവുംപ്ലൂാവിൽ ശ്രീമഹാദേവക്ഷേത്രവുമുണ്ട്. മുമ്പ് കേരളകാശി എന്നും ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നു എന്നും പറയപ്പെടുന്നു. ഗംഗാതീർത്ഥത്തിന്റെയും യോഗീശ്വരന്റെയും സാന്നിദ്ധ്യം മൂലം കാശീതീർത്ഥം ഉറവയായൊലിക്കുന്ന മുലസ്ഥാനം പിതൃകർമ്മങ്ങൾക്ക് വളരെ പ്രാധാന്യമുള്ളതായിത്തീർന്നു. കർക്കിടകമാസത്തിലെ അമാവാസിക്കും ശിവരാത്രിക്കും പതിനായിരക്കണക്കിനാളുകൾ ഇവിടെ പിതൃകർമ്മങ്ങൾക്കായെത്തുന്നു. സ്ഥലദേവമാഹാത്മ്യം ഒത്തുചേർന്ന ത്രിവേണിസംഗമസ്ഥാനം തന്നെയാണ് തിരുവുംപ്ലാവിൽ ക്ഷേത്രസങ്കേതം. ആനിക്കാട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് സ്ഥിതിചെയ്യുന്നതും ഇതിനു സമീപത്താണ്. | ||
വരി 30: | വരി 30: | ||
ആനിക്കാട് ഗ്രാമത്തിൽ വിവിധ വിദ്യാലയങ്ങൾ ഉണ്ട്. കൊച്ചുകുട്ടികളുടെ പഠനത്തിനായുള്ള LKG, UKG ക്ലാസ്സുകൾ ,അംഗനവാടികൾ ഇവ ലിസ്യു നഴ്സറി എന്ന പേരിൽ ആനിക്കാട് ഗ്രാമത്തിലുണ്ട്. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകൾ ആനിക്കാട് സെൻറ് ആന്റണീസ് L P സ്കുൂളിൽ നടത്തപ്പെടുന്നു. അഞ്ജു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾ ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്നു. ഇങ്ങനെ വ്യത്യസ്തങ്ങളായ വിദ്യാമന്ദിരങ്ങളാൽ സമ്പന്നമാണ് എന്റെ ആനിക്കാട് ഗ്രാമം. | ആനിക്കാട് ഗ്രാമത്തിൽ വിവിധ വിദ്യാലയങ്ങൾ ഉണ്ട്. കൊച്ചുകുട്ടികളുടെ പഠനത്തിനായുള്ള LKG, UKG ക്ലാസ്സുകൾ ,അംഗനവാടികൾ ഇവ ലിസ്യു നഴ്സറി എന്ന പേരിൽ ആനിക്കാട് ഗ്രാമത്തിലുണ്ട്. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകൾ ആനിക്കാട് സെൻറ് ആന്റണീസ് L P സ്കുൂളിൽ നടത്തപ്പെടുന്നു. അഞ്ജു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾ ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്നു. ഇങ്ങനെ വ്യത്യസ്തങ്ങളായ വിദ്യാമന്ദിരങ്ങളാൽ സമ്പന്നമാണ് എന്റെ ആനിക്കാട് ഗ്രാമം. | ||
== <FONT size="6" color="RED">''''' | == <FONT size="6" color="RED">'''''പ്രമുഖ വ്യക്തികൾ'''''</FONT>== | ||
എന്റെ ആനിക്കാട് ഗ്രാമം രാഷ്ട്രീയ -സിനിമ- കായിക താരങ്ങളാൽ | എന്റെ ആനിക്കാട് ഗ്രാമം രാഷ്ട്രീയ -സിനിമ- കായിക താരങ്ങളാൽ പ്രശസ്തിയാർജ്ജിച്ചിട്ടുണ്ട് . രാഷ്ട്രീയ മേഖലയിൽ MLA എൽദോസ് കുന്നപ്പിള്ളിയും സിനിമ മേഖലയിൽ യുവ നടനായ ഭഗത് മാനുവൽ ,കായിക താരമായ ഒളിമ്പ്യൻ സിനി ജോസ് എന്നിവർ എന്റെ ഗ്രാമത്തിൽ ജനിച്ച വളർന്നു ആനിക്കാട് എന്ന ഗ്രാമത്തെ പ്രശസ്തിയിൽ എത്തിച്ചവരാണ്. | ||
[[വർഗ്ഗം:28044]] | [[വർഗ്ഗം:28044]] | ||
[[വർഗ്ഗം:എന്റെ ഗ്രാമം]] | [[വർഗ്ഗം:എന്റെ ഗ്രാമം]] |
12:35, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
ചരിത്രം
കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ് ആനിക്കാട് . ആവോലി പഞ്ചായത്തിൽ മൂവാറ്റുപുഴ ടൗണിന് സമീപമാണ് ഇത് .ആനിക്കാ എന്നറിയപ്പെടുന്ന ആഞ്ഞിലി മരത്തിന്റെ പഴം കൂടുതലായി കാണപ്പെട്ടതുകൊണ്ടാണ് ഇ ദേശത്തിനു ആനിക്കാട് എന്നു പേരുവന്നത് എന്നാണ് ഐതീഹ്യം .കർഷക പാര്യമ്പര്യമുള്ള സ്ഥലമാണ് ആനിക്കാട് .നിരവധി സർക്കാർ സ്ഥാപനങ്ങളും പ്രശസ്തമായ അമ്പലങ്ങളും പള്ളികളും നിലനിൽക്കുന്ന സുന്ദരമായ കൊച്ചു ഗ്രാമമാണ് ആനിക്കാട് .
സ്ഥാനം
കേരളത്തിലെ മൂവാറ്റുപുഴ താലൂക്കിലാണ് ആനിക്കാട് സ്ഥിതിചെയ്യുന്നത്.മെയി൯ ഈസ്റ്റേൺ ഹൈവേയിൽ മൂവാറ്റുപുഴ -വാഴക്കുളത്തിന് ഇടയിൽ മൂവാറ്റുപുഴയിൽ നിന്ന് 4KM ,വാഴക്കുളത്തുനിന്ന് 4KM ,തൊടുപുഴയിലേക്ക് 12KM എന്നിങ്ങനെയാണ് ആനിക്കാട് സ്ഥിതിചെയ്യുന്നത്. ആനിക്കാടിന്റെ സമ്പദ് വ്യവസ്ഥ കൃഷിയെ ആശ്രയിച്ചിരിക്കന്നു. പ്രധാന കൃഷികൾ റബ്ബറും പൈനാപ്പിളുമാണ്.
ഗതാഗതം
ആനിക്കാട് വില്ലജ് ഉൾപ്പെടെയുള്ള മുവാറ്റുപുഴയുടെ RTO കോഡ് KL17 ആണ് .ആനിക്കാട് നിന്ന് 4 കിലോമീറ്റര് അകലെ മുവാറ്റുപുഴ പട്ടണത്തിനു തെക്കു എംസി റോഡിലാണ് KSRTC ബസ്സ്റ്റാൻഡ് സ്ഥിതി ചെയുന്നത്..35 കിലോമീറ്റര് അകലെയുള്ള തൃപ്പൂണിത്തുറ ,40 കിലോമീറ്റര് അകലെയുള്ള ആലുവ ,45 കിലോമീറ്റര് എറണാകുളം സൗത്ത് ,45 കിലോമീറ്റര് അകലെയുള്ള എറണാകുളം നോർത്ത് എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ .ആനിക്കാട് നിന്ന് 35 കിലോമീറ്റര് അകലെയാണ് നെടുമ്പാശേരി വിമാനത്താവളം സ്ഥിതി ചെയുന്നത് ..SH 8 മെയിൻ ഈസ്റ്റേൺ ഹൈവേ കടന്നുപോകുന്നത് ആനിക്കാട് ഗ്രാമത്തിലൂടെ ആണ് .NH 85 ൽ നിന്ന് അകലെ കൊച്ചി ധനുഷ്‌കോടി മുന്നാറിലൂടെ കടന്നു പോകുന്നു .വളരെഏറെ തിരക്കുള്ള റോഡ് ആണ് ഇവിടെ ഉള്ളത് .
പൊതു സ്ഥാപനങ്ങൾ
പ്രൈമറി ഹെൽത്ത് സെന്റർ, വെറ്റിനറി ഹോസ്പിറ്റൽ, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, ഹോമിയോ ഡിസ്പെ൯സറി, സെന്റ് ആന്റണിസ് എൽ.പി സ്കുുൾ, നിർമ്മല കോളേജ്, വിശ്വജ്യോതി എഞ്ചിനിയറിംഗ് കോളേജ്.
അടുത്തുള്ള പട്ടണങ്ങൾ
മൂവാറ്റുപുഴ , തൊടുപുഴ , കോതമംഗലം , കൂത്താട്ടുകുളം എന്നിവയാണ് അടുത്തുള്ള പ്രധാന പട്ടണങ്ങൾ . വാഴക്കുളം , കല്ലൂർക്കാട് , പോത്താനിക്കാട് തുടങ്ങി ആനിക്കാടിന് സമീപമുള്ള നിരവധി ചെറിയ സബർബൻ പട്ടണങ്ങളുണ്ട്.
സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. വിദ്യാലയത്തെക്കുറിച്ച്
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ വദ്യാഭ്യാസജില്ലയിലെ കല്ലൂർക്കാട് ഉപവിദ്യാഭ്യാസ ജില്ലയിൽപ്പെട്ട മികച്ച സ്കൂൾ. അറുപത് വർഷത്തെ പാരമ്പര്യം വിളിച്ചോതുന്ന മികവാർന്ന എയ്ഡഡ് ഹയർസെക്ക൯ഡറി വിദ്യാലയം. അജ്ഞുമുതൽ പന്ത്രണ്ടുവരെ ക്ളാസ്സുകളിലായി ആയിരത്തിലധികം വിദ്യാ൪ത്ഥികൾ ഈ സ്കൂളിൽ അധ്യയനം നടത്തുന്നു.
ചിത്രശാല
ആരാധനാലയങ്ങൾ
വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾ ആനിക്കാട് ഗ്രാമത്തിലുണ്ട്. സ്കൂളിനു സമീപത്തായി ആനിക്കാട് സെൻറ് സെബാസ്ററ്യൻസ് കത്തോലിക്ക പള്ളി സ്ഥിതി ചെയ്യുന്നു. ഈ പള്ളിയിലെ തീർത്ഥാടനകേന്ദ്രമായ കണ്ണമ്പുഴ സെൻറ് ആൻറണീസ് ഷ്റൈനും ആനിക്കാട് ഗ്രാമത്തിലാണ്. ആനിക്കാട് ഉൾപ്പെടുന്ന ആവോലി ഗ്രാമത്തിലാണ് പ്രസിദ്ധമായ സുബ്രമണ്യസ്വാമിക്ഷേത്രമുള്ളത്. ഈ ക്ഷേത്രം കൂടാതെ ആനിക്കാട് ചിറപ്പടിയിൽ തിരുവുംപ്ലൂാവിൽ ശ്രീമഹാദേവക്ഷേത്രവുമുണ്ട്. മുമ്പ് കേരളകാശി എന്നും ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നു എന്നും പറയപ്പെടുന്നു. ഗംഗാതീർത്ഥത്തിന്റെയും യോഗീശ്വരന്റെയും സാന്നിദ്ധ്യം മൂലം കാശീതീർത്ഥം ഉറവയായൊലിക്കുന്ന മുലസ്ഥാനം പിതൃകർമ്മങ്ങൾക്ക് വളരെ പ്രാധാന്യമുള്ളതായിത്തീർന്നു. കർക്കിടകമാസത്തിലെ അമാവാസിക്കും ശിവരാത്രിക്കും പതിനായിരക്കണക്കിനാളുകൾ ഇവിടെ പിതൃകർമ്മങ്ങൾക്കായെത്തുന്നു. സ്ഥലദേവമാഹാത്മ്യം ഒത്തുചേർന്ന ത്രിവേണിസംഗമസ്ഥാനം തന്നെയാണ് തിരുവുംപ്ലാവിൽ ക്ഷേത്രസങ്കേതം. ആനിക്കാട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് സ്ഥിതിചെയ്യുന്നതും ഇതിനു സമീപത്താണ്.
വിദ്യാലയങ്ങൾ
ആനിക്കാട് ഗ്രാമത്തിൽ വിവിധ വിദ്യാലയങ്ങൾ ഉണ്ട്. കൊച്ചുകുട്ടികളുടെ പഠനത്തിനായുള്ള LKG, UKG ക്ലാസ്സുകൾ ,അംഗനവാടികൾ ഇവ ലിസ്യു നഴ്സറി എന്ന പേരിൽ ആനിക്കാട് ഗ്രാമത്തിലുണ്ട്. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകൾ ആനിക്കാട് സെൻറ് ആന്റണീസ് L P സ്കുൂളിൽ നടത്തപ്പെടുന്നു. അഞ്ജു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾ ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്നു. ഇങ്ങനെ വ്യത്യസ്തങ്ങളായ വിദ്യാമന്ദിരങ്ങളാൽ സമ്പന്നമാണ് എന്റെ ആനിക്കാട് ഗ്രാമം.
പ്രമുഖ വ്യക്തികൾ
എന്റെ ആനിക്കാട് ഗ്രാമം രാഷ്ട്രീയ -സിനിമ- കായിക താരങ്ങളാൽ പ്രശസ്തിയാർജ്ജിച്ചിട്ടുണ്ട് . രാഷ്ട്രീയ മേഖലയിൽ MLA എൽദോസ് കുന്നപ്പിള്ളിയും സിനിമ മേഖലയിൽ യുവ നടനായ ഭഗത് മാനുവൽ ,കായിക താരമായ ഒളിമ്പ്യൻ സിനി ജോസ് എന്നിവർ എന്റെ ഗ്രാമത്തിൽ ജനിച്ച വളർന്നു ആനിക്കാട് എന്ന ഗ്രാമത്തെ പ്രശസ്തിയിൽ എത്തിച്ചവരാണ്.