"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 12: വരി 12:
=== '''<u><big>ചിത്ര ശാല</big></u>''' ===
=== '''<u><big>ചിത്ര ശാല</big></u>''' ===
<gallery>
<gallery>
പ്രമാണം:19667 Ente Gramam 11.jpg|alt=കരിങ്കപ്പാറ തോടിലെ പാറകളുടെ സാന്നിദ്ധ്യം |കരിങ്കപ്പാറ തോടിലെ പാറകളുടെ സാന്നിദ്ധ്യം  
പ്രമാണം:19667 Ente Gramam 11.jpg|alt=കരിങ്കപ്പാറ തോടിലെ പാറകളുടെ സാന്നിദ്ധ്യം|കരിങ്കപ്പാറ തോടിലെ പാറകളുടെ സാന്നിദ്ധ്യം
പ്രമാണം:19667 Ente Gramam 16.jpg|alt=കരിങ്കപ്പാറ അങ്ങാടി |കരിങ്കപ്പാറ അങ്ങാടി  
പ്രമാണം:19667 Ente Gramam 16.jpg|alt=കരിങ്കപ്പാറ അങ്ങാടി|കരിങ്കപ്പാറ അങ്ങാടി
പ്രമാണം:19667 Ente Gramam 21.jpg|alt=കരിങ്കപ്പാറ ജി യു പി സ്കൂൾ കെട്ടിടം |കരിങ്കപ്പാറ ജി യു പി സ്കൂൾ കെട്ടിടം
പ്രമാണം:19667 Ente Gramam 21.jpg|alt=കരിങ്കപ്പാറ ജി യു പി സ്കൂൾ മൈതാനം|കരിങ്കപ്പാറ ജി യു പി സ്കൂൾ മൈതാനം
</gallery>
</gallery>

11:43, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കരിങ്കപ്പാറ

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്നും 12 km അകലെ കരിങ്കപ്പാറ എന്ന ഈ പ്രദേശം കിഴക്കു പെരുമണ്ണ പഞ്ചായത്തും തെക്കു പൊന്മുണ്ടം പഞ്ചായത്തും,വടക്കു നന്നമ്പ്ര പഞ്ചായത്തും അതിരിടുന്ന ഒഴുർ പഞ്ചായത്തിലെ ഗ്രാമ പ്രദേശമാണ്.ഈ പ്രദേശത്തിന്റെ ആസ്ഥാനമായി കണക്കാക്കുന്നത് “പാറ” എന്ന പേരിൽ വിളിക്കുന്ന ഇടമാണ് .ധാരാളമായുള്ള കരിങ്കല്ലുകളുടെ സാനിധ്യം ഈ പ്രദേശത്തിന് പേര് വരാൻ കാരണമായി.സങ്കീർണ്ണമായ ഭൂപ്രദേശമായി കണക്കാക്കപ്പെടുന്ന ഈ പ്രദേശം കയറ്റവും ഇറക്കവും പാടശേഖരവും പാറക്കെട്ടുകളും നീർച്ചാലുകളും തോടുകളും ഉൾക്കൊള്ളുന്നതാണ്.ശരാശരി 25 km ചുറ്റളവാണ്‌ ഈപ്രദേശത്തിനുള്ളത് .

ഗതാഗതം

ഭൂമിശാസ്ത്രപരമായി ഒരുപാടു സങ്കീർണതകളും ഗതാഗത പരിമിതികളും നിറഞ്ഞതാണ് ഈ പ്രദേശം.ദേശീയപാതയിൽ നിന്ന് വൈലത്തൂർ-കോഴിച്ചെന റോഡ്‌ വഴി തിരൂരിലേക്കും അത്താണിക്കൽ-തെയ്യാല റോഡ്‌ വഴി താനൂരിലേക്കും ,തിരൂർ ,താനൂർ റെയിൽവേ സ്റ്റേഷനിലേക്കും കോഴിച്ചെന വഴി ,ദേശീയപാത യിലൂടെ കോഴിക്കോട് വിമാനത്താവളത്തിലേക്കും വഴി തുറക്കുന്നു.

കൃഷി

തികച്ചും കാർഷികസമ്പന്നമായ ഈ പ്രദേശത്തു തെങ്ങു,കവുങ്ങു,വെറ്റില,കുരുമുളക് നെല്ല് എന്നിവ ധാരാളമായി കൃഷി ചെയ്തു വരുന്നു.തിരൂർ പ്രദേശത്തു അന്യമായിരുന്ന റബര് കൃഷി യുടെ കൗതുക ചരിത്രം കൂടി ഉൾക്കൊള്ളുന്നതാണ് കരിങ്കപ്പാറ.വളരെ വർഷങ്ങൾക്ക്മുൻപ് റബ്ബർഎസ്റ്റേറ്റ് ഇവിടെ നിലകൊണ്ടിരുന്നു .ഈ പ്രദേശത്തു നിന്ന് റബ്ബർ ടാപ്പിംഗ് ജോലിക്കു പോയിരുന്ന ഒരുകൂട്ടം ആളുകൾ ചേർന്ന് രൂപപ്പെടുത്തിയ ഈ എസ്റ്റേറ്റ് ഇന്ന എസ്റ്റേറ്റ് പടി എന്ന കേവല നാമത്തിൽ മാത്രം ഒതുങ്ങിയിക്കുന്നു.തൊട്ടിയിൽ യാവു   ഹാജിയെ പോലുള്ള ആ തലമുറയിലെ ഏതാനും വ്യക്തികൾ ഇന്നുയതിന്റെ ജീവിച്ചിരിക്കുന്ന സ്മാരകങ്ങളായി ഇവിടെയുണ്ട്.

ചിത്ര ശാല