"ജി.എം.എൽ.പി.എസ്. പന്തലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== '''പന്തല്ലൂർ''' [[പ്രമാണം:18542 school gate.jpg|thump|സ്കൂൾഗേറ്റ്‍]]
== '''പന്തല്ലൂർ'''  
[[പ്രമാണം:18542 school gate.jpg|thump|സ്കൂൾ ഗേറ്റ്]]
മലപ്പറം ജില്ലയിലെ ആനക്കയം  പഞ്ചായത്തിലെ  ഏറ്റവും ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് പന്തല്ലൂർ. നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കർഷക കലാപങ്ങൾക്കും ജന്മിത്വ പ്രതിരോധത്തിനും ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റങ്ങൾക്കും പേര് കേട്ട നാടാണ് ഇത്. വില്യം ലോഗന്റെ   
മലപ്പറം ജില്ലയിലെ ആനക്കയം  പഞ്ചായത്തിലെ  ഏറ്റവും ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് പന്തല്ലൂർ. നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കർഷക കലാപങ്ങൾക്കും ജന്മിത്വ പ്രതിരോധത്തിനും ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റങ്ങൾക്കും പേര് കേട്ട നാടാണ് ഇത്. വില്യം ലോഗന്റെ   
മലബാർ മാനുവലിൽ കലാപകാരികളുടെ ദേശം എന്ന് പരാമർശിക്കപ്പെട്ട സ്ഥലമാണ് പന്തല്ലൂർ.
മലബാർ മാനുവലിൽ കലാപകാരികളുടെ ദേശം എന്ന് പരാമർശിക്കപ്പെട്ട സ്ഥലമാണ് പന്തല്ലൂർ.

10:09, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

== പന്തല്ലൂർ സ്കൂൾ ഗേറ്റ് മലപ്പറം ജില്ലയിലെ ആനക്കയം പഞ്ചായത്തിലെ ഏറ്റവും ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് പന്തല്ലൂർ. നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കർഷക കലാപങ്ങൾക്കും ജന്മിത്വ പ്രതിരോധത്തിനും ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റങ്ങൾക്കും പേര് കേട്ട നാടാണ് ഇത്. വില്യം ലോഗന്റെ മലബാർ മാനുവലിൽ കലാപകാരികളുടെ ദേശം എന്ന് പരാമർശിക്കപ്പെട്ട സ്ഥലമാണ് പന്തല്ലൂർ.

ഭൂമി ശാസ്ത്രം:

മഞ്ചേരി ആനക്കയത്ത് നിന്നും പാണ്ടിക്കാട് ഭാഗത്തേക്ക് പോകുന്ന വഴിയിൽ നിന്ന് ഏകദേശം 9 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു മലമ്പ്രദേശമാണ് പന്തല്ലൂർ. ആനക്കയം പഞ്ചായത്തിന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഉയരം കൂടിയ ഒരു പ്രദേശമാണ് ഇത്. പുരാതനമായ ഒരു ജീവിത സംസ്കാരം നിലനിന്നിരുന്ന ഒരു പ്രദേശമാണ് പന്തല്ലൂർ.

പ്രധാന പൊതു സ്ഥലങ്ങൾ

  • മുടിക്കോട് വില്ലേജ് ഓഫീസ്
  • പന്തല്ലൂർ ഹയർ സെക്കന്ററി സ്‌കൂൾ
  • പന്തല്ലൂർ ഭഗവതി ക്ഷേത്രം

പ്രധാന വ്യക്തികൾ

ആരാധനാലയങ്ങൾ

വിദ്യാഭ്യാസ സ്ഥാപങ്ങൾ

പേരിന് പിന്നിലെ ഐതിഹ്യം:

ഭഗവതി ക്ഷേത്രം 2000 വർഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്ന പന്തല്ലൂർ ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെടുത്തി പറയുന്നതാണ് പ്രസ്തുത ഐതിഹ്യം.

കഥ ഇങ്ങനെ:

ആദ്യ കാലഘട്ടത്തിൽ ക്ഷേത്രത്തിൽ പുനഃ പ്രതിഷ്ഠ നടത്തിയപ്പോൾ ദേവി വിഗ്രഹം അവിടെ ഉറക്കാതിരുന്നുവത്രേ. അത് വഴി വന്ന നാറാണത്തു ഭ്രാന്തൻ ഒരു താബൂലം (വെറ്റില ) ആവശ്യപ്പെട്ടു. അങ്ങനെ ആ വെറ്റില കൂട്ടി മുറുക്കി അവിടെ തുപ്പി. ശേഷം ദേവി വിഗ്രഹം അവിടെ ഉറപ്പിക്കാൻ പറഞ്ഞപ്പോൾ വിഗ്രഹം അവിടെ ഉറച്ചുവത്രെ.ഈ സംഭവത്തിന് ശേഷം വെറ്റില മൂലം ഉറച്ചത് എന്ന പശ്ചാത്തലത്തിൽ താമ്പല്ലൂർ എന്ന് പറയുകയും പിന്നീട് ആ പേര് ലോപിച്ചു പന്തല്ലൂർ ആയി മാറുകയും ചെയ്തു എന്നാണു പഴമക്കാർ പറയുന്ന ഒരു കാര്യം.

2000 വർഷം പഴക്കമുള്ള ഭഗവതി ക്ഷേത്രം അവിടെയുണ്ട് എന്നതും മഹാശിലാ യുഗ കാലഘട്ടത്തിലെ ജനതയുടെ ജീവിത സംസ്കാരം പറയുന്ന നന്നങ്ങാടി ഈ പ്രദേശത്തു കണ്ടെടുക്കപ്പെട്ടിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലും ഒരു ആദിമ ജനത ജീവിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഇവയെല്ലാം ആധികാരിക ചരിത്ര രേഖകൾ അവലംബമാക്കി പറയാൻ സാധിക്കുന്ന ഒന്നല്ല എന്ന കാര്യം ഓർക്കേണ്ടതാണ്.

ക്രിസ്താബ്ദം 820 നോടടുത്തു സാമൂതിരി രാജാവ് പന്തല്ലൂരിൽ കടന്നു വന്നിരുന്നുവെന്ന് വള്ളുവനാടിന്റെ ചരിത്രം അന്വേഷിച്ച എസ്.രാജേന്ത് എഴുതിയിട്ടുണ്ട്.

പോരാട്ട ചരിത്രം:

ജന്മിത്വ നാട് വാഴ്ചക്കും അധിനിവേശ ശക്തികൾക്കുമെതിരെ സധൈര്യം പടപൊരുതിയ നിരവധി ചരിത്ര സ്മരണകളാൽ സമ്പന്നമാണ് പന്തല്ലൂർദേശം. മുടിക്കോട് തൊട്ട് ചിറ്റത്ത് പാറ വരെ എത്തുന്ന ഒരു ചെറിയ പ്രദേശത്തിന് ഗംഭീരമായ ജന്മി വിരുദ്ധ അധിനിവേശ വിരുദ്ധ കലാപ പാരമ്പര്യം അവകാശപ്പെടാനുണ്ട് എന്നത് വസ്തുതയാണ്.

മുടിക്കോട് ജയിൽ

ജയിൽ ഖിലാഫത്ത് സമര കാലത്ത് സമരക്കാരെ പിടികൂടുന്നതിനും തടവിലിടുന്നതിനും വേണ്ടി ബ്രിട്ടീഷുകാർ സ്ഥാപിച്ച ജയിലിന്റെ അവശിഷ്ടങ്ങൾ പന്തലൂർ മുടിക്കോട് വില്ലേജ് ഓഫീസിന്റെ അടുത്തു ഇന്നും കാണാം. പത്തോളം തടവുകാരെ പാർപ്പിക്കാവുന്ന ഒരു ചെറു ജയിലിന്റെ അവശിഷ്ടങ്ങളാണ് ഇപ്പോൾ ഇവിടെയുള്ളത്. ഖിലാഫത്ത് സമരത്തിന്റെയും സ്വതന്ത്ര സമര പോരാട്ട ചരിത്രത്തിന്റെയും സ്മരണകളാണ് ഈ ജയിലിന്റെ കാഴ്ചകൾ ഉണർത്തുന്നത്. പക്ഷെ അധികൃതർ ശ്രദ്ധിക്കാതെ ഈ ചരിത്ര സ്മാരകം ഇന്ന് നശിച്ചു പോകുന്ന അവസ്ഥയിലാണുള്ളത്.