"ഗവ.യു .പി .സ്കൂൾ നുച്ചിയാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 44: | വരി 44: | ||
====== ചിത്രശല ====== | ====== ചിത്രശല ====== | ||
[[പ്രമാണം:13446 gups nuchiyad- main block.jpeg|thumb|school main block]] |
22:00, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
നുച്ചിയാട് ഉളിക്കൽ
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് നുച്യാട്.
2001-ലെ സെൻസസ് പ്രകാരം 6210 പുരുഷന്മാരും 6152 സ്ത്രീകളുമുള്ള 12362 ജനസംഖ്യ കാണപ്പെടുന്നു.
നുച്ചിയാട് ക്ഷേത്രം മുതൽ നുച്ചിയാട് ജുമാ മസ്ജിദ് വരെ ഉള്ള പുഴയോരങ്ങളിൽ ആയിരം വർഷങ്ങൾക് മുമ്പേ മനുഷ്യ വാസം ഉണ്ടായിരുന്നതായി കരുതപ്പെടുന്നു .
കാലങ്ങൾക് മുൻപേ തന്നെ കൃഷി ആശ്രയിച്ചു ജീവിച്ചവരായിരുന്നു ഇവിടത്തുകാർ .ഇവിടെ ജന്മി കൂടിയാൻ വ്യവസ്ഥ നിലനിന്നിരുന്നു.
സ്ഥലത്തെ പ്രധാന ജന്മി ആയിരുന്നത് ഉണ്ണാംമാണ് നായനാർ ആയിരുന്നു.അവരുടെ കയ്യിലുണ്ടായിരുന്ന ഏക്കർ കണക്കിന് സ്ഥലത്തിന്റെ ഒരു ഭാഗമായിരുന്നു നുച്ചിയാട്.
കര നെൽകൃഷി ,ചോളം,മുത്താറി,മുളക്,മറ്റു പച്ചക്കറികൾ തുടങ്ങി പല തരാം കൃഷികൾ ഇവിടെ നടത്തിയിരുന്നു
ഇരിക്കൂർ ഭാഗത്തു നിന്ന് കുടിയേറിയ ഇസ്ലാം മതസ്ഥരും പരിക്കളം ,കല്ലിയാട് ഭാഗത്തു നിന്നും വന്ന ഹിന്ദു മത വിശ്വാസികളും തിരുവിതാംകൂറിൽ നിന്നും കുടിയേറിയ ക്രിസ്തിയരും ഉൾപ്പെടെ മത സൗഹാർദ്ദത്തോടെ ഇവിടെ ജീവിക്കുന്നു.
1995 ൽ പണി പൂർത്തിയായ നുച്ചിയാട് പാലം ആണ് ഇവിടെ വികസനത്തിന് തുടക്കം കുറിച്ചത് .മറ്റു നാടുകളിലേക്കുള്ള ബന്ധം കൂടുതൽ സുലഭമാകാൻ ഇത് സഹായകമായി
ഭൂമിശാസ്ത്രം
കണ്ണൂർ പട്ടണത്തിലൂടെ ദേശീയപാത കടന്നുപോകുന്നു. മംഗലാപുരവും മുംബൈയും വടക്കുഭാഗത്തും കൊച്ചി, തിരുവനന്തപുരം എന്നിവ തെക്ക് ഭാഗത്തും ദേശീയപാതയിൽ പ്രവേശിക്കാം. ഇരിട്ടിയുടെ കിഴക്കുഭാഗത്തുള്ള റോഡ് മൈസൂരിലേക്കും ബാംഗ്ലൂരിലേക്കും ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് പാതയിലെ കണ്ണൂരാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ വിമാനത്താവളങ്ങളുണ്ട്. എസ്എച്ച് 59 നുച്ചിയാടിനെ ലോകത്തിന്റെ മറ്റെല്ലാ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
ഗവണ്മെന്റ് യു പി സ്കൂൾ നുച്ചിയാട്
നുച്ചിയാട് സർവീസ് സഹകരണ ബാങ്ക്
നുച്ചിയാട് പോസ്റ്റ്ഓഫീസ്
നുച്ചിയാട് വില്ലേജ് ഓഫീസ്
അംഗനവാടി
ആരാധനാലയങ്ങൾ
നുച്ചിയാട് ജുമാ മസ്ജിദ്
ഭഗവതി ക്ഷേത്രം
പാലങ്കീൽ ചർച്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഗവണ്മെന്റ് യു പി സ്കൂൾ നുച്ചിയാട്