"ഡി.എച്ച്.എസ്. നെല്ലിപ്പുഴ/എന്റെ ഗ്രാമം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 3: | വരി 3: | ||
സൈലന്റ് വാലി എന്ന അതിപുരാതനമായ പരിണാമ ചരിത്രവും ആവാസ വ്യവസ്ഥയുമുള്ള നിത്യഹരിത വനങ്ങൾ ഇവിടെ നിന്ന് 66 കിലോമീറ്റർ അകലെയാണ്. കേരളത്തിലെ ഏറ്റവും വലിയ താലൂക്കുകളിൽ ഒന്നാണിത്. പാലക്കാട് ജില്ലാ ആസ്ഥാനത്തിൽ നിന്നും 40 കി.മീ. വടക്ക്-പടിഞ്ഞാറ്റു മാറിയാണ് ഇതിന്റെ സ്ഥാനം.മണ്ണാറക്കാട്ടു നായർ. മണ്ണ് + അറ + കാട് എന്നതായിരിക്കാം ദീർഘോച്ചാരണത്തിൽ മണ്ണാറക്കാട് ആവുന്നത്. ''എന്റെ നായാട്ടുടയ അനന്തരവൻ കണ്ടു കാർയ്യം'' എന്നാണ് വള്ളുവക്കോനാതിരി മണ്ണാറക്കാട്ടു നായരെ സംബോധന ചെയ്തിരുന്നത്. ടിപ്പു സുൽത്താന്റെ അധിനിവേശത്തിന്റെയും 1921-ലെ മാപ്പിള ലഹളയുടെയും ചരിത്രമുണ്ട് മണ്ണാർക്കാടിന്. മണ്ണാർക്കാടിന്റെ മുൻപത്തെ ഭരണാധികാരി/ദശവാഴി മണ്ണാർക്കാട് മൂപ്പിൽ നായർ വള്ളുവക്കോനാതിരിയുടെ സാമന്തനായിരുന്നു. | സൈലന്റ് വാലി എന്ന അതിപുരാതനമായ പരിണാമ ചരിത്രവും ആവാസ വ്യവസ്ഥയുമുള്ള നിത്യഹരിത വനങ്ങൾ ഇവിടെ നിന്ന് 66 കിലോമീറ്റർ അകലെയാണ്. കേരളത്തിലെ ഏറ്റവും വലിയ താലൂക്കുകളിൽ ഒന്നാണിത്. പാലക്കാട് ജില്ലാ ആസ്ഥാനത്തിൽ നിന്നും 40 കി.മീ. വടക്ക്-പടിഞ്ഞാറ്റു മാറിയാണ് ഇതിന്റെ സ്ഥാനം.മണ്ണാറക്കാട്ടു നായർ. മണ്ണ് + അറ + കാട് എന്നതായിരിക്കാം ദീർഘോച്ചാരണത്തിൽ മണ്ണാറക്കാട് ആവുന്നത്. ''എന്റെ നായാട്ടുടയ അനന്തരവൻ കണ്ടു കാർയ്യം'' എന്നാണ് വള്ളുവക്കോനാതിരി മണ്ണാറക്കാട്ടു നായരെ സംബോധന ചെയ്തിരുന്നത്. ടിപ്പു സുൽത്താന്റെ അധിനിവേശത്തിന്റെയും 1921-ലെ മാപ്പിള ലഹളയുടെയും ചരിത്രമുണ്ട് മണ്ണാർക്കാടിന്. മണ്ണാർക്കാടിന്റെ മുൻപത്തെ ഭരണാധികാരി/ദശവാഴി മണ്ണാർക്കാട് മൂപ്പിൽ നായർ വള്ളുവക്കോനാതിരിയുടെ സാമന്തനായിരുന്നു. | ||
മണ്ണാർക്കാട് നായർ തറവാട് | മണ്ണാർക്കാട് നായർ തറവാട് |
21:35, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
നെല്ലിപ്പുഴ മണ്ണാർക്കാട്
പാലക്കാട് ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മണ്ണാർക്കാട്
സൈലന്റ് വാലി എന്ന അതിപുരാതനമായ പരിണാമ ചരിത്രവും ആവാസ വ്യവസ്ഥയുമുള്ള നിത്യഹരിത വനങ്ങൾ ഇവിടെ നിന്ന് 66 കിലോമീറ്റർ അകലെയാണ്. കേരളത്തിലെ ഏറ്റവും വലിയ താലൂക്കുകളിൽ ഒന്നാണിത്. പാലക്കാട് ജില്ലാ ആസ്ഥാനത്തിൽ നിന്നും 40 കി.മീ. വടക്ക്-പടിഞ്ഞാറ്റു മാറിയാണ് ഇതിന്റെ സ്ഥാനം.മണ്ണാറക്കാട്ടു നായർ. മണ്ണ് + അറ + കാട് എന്നതായിരിക്കാം ദീർഘോച്ചാരണത്തിൽ മണ്ണാറക്കാട് ആവുന്നത്. എന്റെ നായാട്ടുടയ അനന്തരവൻ കണ്ടു കാർയ്യം എന്നാണ് വള്ളുവക്കോനാതിരി മണ്ണാറക്കാട്ടു നായരെ സംബോധന ചെയ്തിരുന്നത്. ടിപ്പു സുൽത്താന്റെ അധിനിവേശത്തിന്റെയും 1921-ലെ മാപ്പിള ലഹളയുടെയും ചരിത്രമുണ്ട് മണ്ണാർക്കാടിന്. മണ്ണാർക്കാടിന്റെ മുൻപത്തെ ഭരണാധികാരി/ദശവാഴി മണ്ണാർക്കാട് മൂപ്പിൽ നായർ വള്ളുവക്കോനാതിരിയുടെ സാമന്തനായിരുന്നു.
മണ്ണാർക്കാട് നായർ തറവാട്
ഒരു കാലത്ത് അധികാരത്തിന്റേയും സമ്പന്നതയുടേയും ഉന്നതിയിൽ നാട്ടുഭരണം ഉള്ളംകയ്യിൽ നിർത്തിയ മണ്ണാർക്കാട് നായർ തറവാട് കെട്ടിട സമുച്ഛയം നാശോന്മുഖമാകുന്നു. നാട്ടുഭരണത്തിന്റെ കാലശേഷം സാംസ്‌ക്കാരിക പ്രവർത്തനങ്ങളുടേയും കലാരംഗത്തിന്റേയും കൂടി തറവാടായിരുന്നു ഇവിടം. ഏറെ പ്രശസ്തമായ തനിയാവർത്തനം സിനിമയിൽ ബാലൻ മാഷിന്റെ തറവാടായി ചിത്രീകരിച്ചത് ഇവിടെയായിരുന്നു. അധർവം, അനന്തൻ താമസിക്കുന്ന വീട്, ഗസൽ, അമ്മ, അംബിക ചേച്ചി തുടങ്ങി നിരവധി മലയാള സിനിമകൾ ഈ തറവാട്ടിൽ പിറവിയെടുത്തു. കേരള വാസ്തുവിദ്യയുടെ കേതാരമായ ഈ പതിനാറുകെട്ടിലെ പ്രധാന നാലുകെട്ടിലെ പണിയെല്ലാം പ്രശസ്തമായ ഉളിചെത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ അപൂർവമായി കാണപ്പെടുന്ന പതിനാറുകെട്ടുകളിൽ ഒന്നാണ് ഈ തറവാട്. വള്ളുവനാട്ടിലെ പ്രഭു കുടുംബത്തിൽവച്ചേറ്റവും ശക്തരായിരുന്നവരാണിവർ.ഇവരുടെ ഉദ്ഭവത്തെക്കുറിച്ചു ചരിത്രത്തിൽ വർഷം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ചരിത്രത്തിൽ ഒരുപാട് കഥകൾ മണ്ണാർക്കാട് നായർ തറവാട്ടുക്കാരെകുറിച്ച് പറയുന്നുണ്ട്. സാമൂതിരിയുമായുള്ള യുദ്ധത്തിൽ വള്ളുവനാട് രാജാവ് തോൽക്കുകയും വള്ളുവനാടിന്റെ ഒരു ഭാഗമായ മണ്ണാർക്കാട്, അട്ടപ്പാടി, പൂഞ്ചോല എന്നീ വിശാലഭൂഭാഗങ്ങളുടെ ഭരണകർത്താവായി സാമൂതിരി തന്റെ പടനായകരിലൊരാളെ നിയോഗിക്കുകയും പിന്നീടദ്ദേഹം മണ്ണാർക്കാട് മുപ്പിൽ നായർ എന്നറിയപ്പെടുകയും ചെയ്തുവെന്നതാണ് ഒരു ചരിത്രം.ഹിസ്റ്റോറിയൻ കോങ്ങാട് ബാലഗംഗാധരൻ മാഷ് പറയുന്നത് ഇങ്ങനെയാണ് .വള്ളുവനാട്ടിലെ പ്രഭുകുടുംബങ്ങളിൽ പെടുമെങ്കിലും മണ്ണാർക്കാട് നായർക്ക് നാടുവാഴി സ്ഥാനമുണ്ടായിരുന്നില്ല .വമ്പിച്ച ഭൂസ്വത്തിനു ഉടമയായിരുന്നു ഇവർ .മണ്ണാർക്കാട് മലവാരവും, അട്ടപ്പാടിയും ,സൈലന്റ് വാലിയുമടക്കം ഇവരുടെ സ്വകാര്യ സ്വത്തായിരുന്നു .കുന്നത്താട്ട് മാടമ്പിൽ എന്നാണ് ഗൃഹനാമം. ഇവിടുത്തെ സ്ഥാനിക്കു അരിയിട്ടു വാഴ്ചയുണ്ടായിരുന്നു. തച്ചങ്ങാട്ട് അച്ചൻ ആണു പട്ടോല മേനോൻ ( പ്രധാന കാര്യസ്ഥൻ). അരക്കുർശ്ശി ദേശത്തു ഉദയർക്കുന്നു ഭഗവതിയാണു ഇവരുടെ പരദേവത.മണ്ണാർക്കാട് നായർക്കു ചാത്തു ഉണ്ണാമൻ എന്നാണു സ്ഥാനം. രണ്ടാം സ്ഥാനം യാക്കുണ്ണാമൻ എന്നു പറയും . എന്റെ നായാട്ടുടയ അനന്തിരവൻ എന്നാണു വള്ളുവക്കോനാതിരി ഇവരെ സംബോധന ചെയ്യുക.നാടു വാഴിയല്ലാത്തത് കൊണ്ടു മാലിഖാൻ അനുവദിച്ചില്ലെന്നും ചരിത്രരേഖകൾ വ്യക്തമാക്കുന്നുണ്ട്. ഏകദേശം ഇരുനൂറോളം വർഷം പഴക്കമുണ്ട് ഈ തറവാടിനെന്നാണ് ചരിത്രരേഖകളിൽ കാണുന്നത് . വള്ളുവനാടിന്റെ ചരിത്രത്തിൽ ഇവർക്കുള്ള പങ്ക് ഏറെ വലുതാണ്....
പോത്തു സ്ഥാപനങ്ങൾ
- ഡി.എച്ച്.എസ്. നെല്ലിപ്പുഴ
- കൃഷിഭവൻ മണ്ണാർക്കാട്
- പോസ്റ്റ് ഓഫീസ് മണ്ണാർക്കാട്
- മണ്ണാർക്കാട് സഹകരണ ബാങ്ക്
- മണ്ണാർക്കാട് താലൂക്ക് ആശുപത്രി
ഭൂമി ശാസ്ത്രം
കുന്തിപ്പുഴ,നെല്ലിപ്പുഴ എന്നീ നദികൾക്ക് ഇടയ്ക്കു കിടക്കുന്ന മണ്ണാർക്കാട് താഴ്വര അതിന്റെ പ്രകൃതി സൗന്ദര്യത്തിന് പ്രശസ്തമാണ്. സൈലന്റ് വാലി നിത്യഹരിത വനങ്ങളും അട്ടപ്പാടി ഹൈറേഞ്ചും മണ്ണാർക്കാടിന്റെ പ്രകൃതിസൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. വിനോദസഞ്ചാരത്തിനായി മലകയറുന്ന സാഹസികർക്ക് മണ്ണാർക്കാട് ഒരു പ്രധാന താവളമാണ്. സൈലന്റ് വാലിയിലേക്ക് പോകുന്നതിന് മണ്ണാർക്കാട് ഒരു നല്ല തുടക്കം ആണ്.കൃഷിയാണ് പ്രധാന വരുമാന മാർഗ്ഗം. റബ്ബർ, തേങ്ങ, അടക്ക , നേന്ത്രക്ക, പഴം, കുരുമുളക്, ജാതിക്ക, നെല്ല് എന്നിവയാണ് പ്രധാന കാർഷിക വിളകൾ. അമിതമായ രാസവള ഉപയോഗം കാരണം മണ്ണാർക്കാട്ടിലെ ജൈവ വ്യവസ്ഥയ്ക്ക് കോട്ടം തട്ടിയിരുന്നു. എങ്കിലും ഒരു പതിറ്റാണ്ടായി ജനങ്ങൾ ഇതിനെതിരെ ബോധവാന്മാരായി ജൈവ വളങ്ങൾ ഉപയോഗിച്ചത് പല ഉരഗ വർഗ്ഗങ്ങളും പൂമ്പാറ്റകളും നദീജല മത്സ്യങ്ങളും മറ്റ് ജീവജാലങ്ങളും വംശനാശത്തിന്റെ വക്കിൽ നിന്ന് തിരിച്ചുവരാൻ കാരണമായി.
ചിത്രശാല
-
കുന്തിപ്പുഴ
-
ഡി.എച്ച്.എസ്. നെല്ലിപ്പുഴ
-
ഭവാനി
-
അട്ടപ്പാടി