"എച്ച്.ഡബ്ല്യു.എൽ.പി.സ്കൂൾ പാവുക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിവരങ്ങൾ ഉൾപ്പെടുത്തി)
(വിവരങ്ങൾ ഉൾപ്പെടുത്തി)
വരി 1: വരി 1:
[[പ്രമാണം:36325-pwlps-pavukakra.jpg|പകരം= മാന്നാർ |ലഘുചിത്രം|പട്ടികജാതി വെൽഫെയർ എൽ പി സ്കൂൾ പാവുക്കര ]]
[[പ്രമാണം:36325-pwlps-pavukakra.jpg|പകരം= മാന്നാർ |ലഘുചിത്രം|പട്ടികജാതി വെൽഫെയർ എൽ പി സ്കൂൾ പാവുക്കര ]]


== ഹരിജൻ വെൽഫെയർ എൽ  പി സ്കൂൾ  എന്നത് പട്ടികജാതി ==
= ഹരിജൻ വെൽഫെയർ എൽ  പി സ്കൂൾ  എന്നത് പട്ടികജാതി =
വെൽഫെയർ എൽ  പി സ്കൂൾ എന്ന് പുനർ നാമകരണം
വെൽഫെയർ എൽ  പി സ്കൂൾ എന്ന് പുനർ നാമകരണം



19:39, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മാന്നാർ
പട്ടികജാതി വെൽഫെയർ എൽ പി സ്കൂൾ പാവുക്കര

ഹരിജൻ വെൽഫെയർ എൽ  പി സ്കൂൾ  എന്നത് പട്ടികജാതി

വെൽഫെയർ എൽ  പി സ്കൂൾ എന്ന് പുനർ നാമകരണം

ചെയ്തിട്ടുണ്ട്.

പാവുക്കര കല്ലുമൂട്  മൂക്കാത്താരി  റോഡിന് വടക്ക് വശത്തു

പട്ടികജാതി വെൽഫെയർ  എൽ  പി സ്കൂൾ സ്ഥിതി ചെയ്യുന്നു .പൊതുസ്ഥാപനങ്ങൾ

മലയാള വർഷം 1122 ഇടവമാസം (1944 ജൂൺ) സ്കൂൾ സ്ഥിതി

ചെയ്യുന്നിടത് 6 സെൻറ് വസ്തു കുന്നുംമ്പള്ളിയിൽ നാരായണപിള്ള

ദാനമായി നൽകുകയും വസ്തുവിൽ ഹരിജൻ വെൽഫെയർ സ്കൂൾ

സ്ഥാപിക്കപ്പെട്ടു.കണ്ണം പിടവത്ത് കൃഷ്ണൻ എന്നിവർ സ്കൂൾ

സ്ഥാപിക്കുന്നതിന് കണ്ണം പിടവത്ത് ശ്രീധരൻ അദ്ധ്യാപകനായി

സ്കൂളിൽ പഠനം  ആരംഭിച്ചു

പൊതുസ്ഥാപനങ്ങൾ

മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫീസ്

കൃഷി ഭവൻ മാന്നാർ
കൃഷിഭവൻ

കൃഷി ഭവൻ

മാന്നാർ സബ്ട്രഷറി ഓഫീസ്

കുരട്ടിശ്ശേരി വില്ലേജ് ഓഫീസ്

മാന്നാർ വില്ലേജ് ഓഫീസ്


ആരാധനാലയങ്ങൾ

തൃക്കുരുട്ടി മഹാദേവക്ഷേത്രം

സെൻറ്പീറ്റേഴ്‌സ് ചർച് പാവുക്കര

സെൻ പീറ്റേഴ്‌സ് ചർച്ച്‌
സെൻ പീറ്റേഴ്‌സ് ചർച്ച്‌

വിരുപ്പിൽ ശ്രീഭദ്രകാളിക്ഷേത്രം

സെൻ്റ് പീറ്റേഴ്‌സ് ചർച്ച്-പാവുക്കര

മാന്നാർ വീയപുരം റോഡിൽ പമ്പാനദി തിരത്ത് (കുര്യത്ത് കടവിന്

സമീപം) സെൻ്റ് ചീറ്റേഴ്‌സ് ലത്തീൻ കത്തോലിക്ക ദേവാലയം സ്ഥിതി

ചെയ്യുന്നു.

ക്രിസ്‌തുവർഷം 1792 ൽ വിശുദ്ധ പത്രോസ് ശ്ലീഹായുടെ നാമത്തിൽ

സ്ഥാപിച്ചതാണ് ഈ ഇട വക ദേവാലയം. 1970 ൽ പുതുക്കി

പണിതിട്ടുള്ള ദേവാലയം ഒരേക്കർ ഭൂമിയിലാണ് സ്ഥിതി ചെയ്യു ന്നത്.

പോർട്ടുഗീസ് നാവിക സൈന്യാധിപന്റെ നേതൃത്വത്തിൽ എ.ഡി 1502 ൽ

കൊല്ലത്ത് എത്തിയ ഫ്രാൻസിസ്‌കൾ വൈദികർ കൊല്ലം ക്രിസ്ത്യാ

നികളുടെ ഇടയിൽ പ്രേഷിതവേല നടത്തുകയും കൂടുതൽ സ്ഥലങ്ങളിൽ

പള്ളികൾ സ്ഥാപിച്ചു ആയതിൻ്റെ ഫലമായി നിർനാട്ടിൽ (കടപ്ര, നിര

ണം, മാന്നാർ) എത്തുകയും, റീത്തുകാരുടെ ഇട യിൽ പ്രേഷിത വേല

നടത്തുകയും ഗോഥിക് = ശില്പകല മാതൃകയിൽ അവർക്കായി

പമ്പാനദി യുടെ തെക്കേകരയിൽ ഒരു ചർച്ച് പണികഴിപ്പിച്ചു.

വിരുപ്പിൽ ശ്രീ ഭദ്രകാളീ ക്ഷേത്രം

ഭദ്രകാളി ക്ഷേത്രം
വിരുപ്പിൽ ക്ഷേത്രം

മാന്നാർ-വീയപുരം റോഡിൽ പാവുക്കര പന്തളാറ്റിൻ ജംഗ്ഷനിൽ

വിരുപ്പിൽ റോഡിൽ കിഴക്ക് ദർശനമായി വിരുപ്പിൽ ശ്രീഭദ്രകാളി

ക്ഷേത്രം നിലകൊള്ളുന്നു. മാന്നാർ തൃക്കുരട്ടി മഹാദേവ

ക്ഷേത്രത്തിൽ നിന്നും ഏകദേശം ഒരു കി. മി. പടിഞ്ഞാറ്

മൂർത്തിട്ട എന്ന സ്ഥലത്താണ് ഈ ക്ഷേത്രത്തിൻ്റെ മൂലസ്ഥാനം.

500 വർഷത്തിന് മുകളിൽ പഴക്കമുള്ള ക്ഷേത്രമാണിത്.

തൃക്കുരട്ടി മഹാദേവർ ക്ഷേത്രം

തൃക്കുരട്ടി മഹാദേവർ ഇല്ലാതെ മാന്നാറിന് ഒരു ചരിത്രമില്ല.

മഹാദേവർ വാണരുളുന്ന ദേശത്തെ മഹാദേവപുരം

എന്നറിയപ്പെട്ടു. സ്ഥലത്ത് എ പിന്നീട് മാന്നാർ

എന്നറിയപ്പെട്ടുവെന്നാണ് സ്ഥല നാമചരിതം.

മാന്നാർ ഠൗണിൽ തിരുവല്ല മാവേലിക്കര റോഡിൻ്റെ കിഴക്ക്

വശത്ത് ദക്ഷിണഭാരതത്തിലെ പ്രശസ്‌തശിവക്ഷേത്രമായ തൃക്കുരട്ടി

മഹാദേവ ക്ഷേത്രം കിഴക്ക് ദർശനത്തിൽ സ്ഥിതിചെയ്യുന്നു. സതി

ദഹനാനന്തരം അത്യുഗ്രതപസിലിരിക്കുന്ന മഹാരുദ്രനായാണ്

പരമശിവൻ ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്.

ഭൂപ്രകൃതി

ആരെയും ആകർഷിക്കുന്ന പ്രകൃതി ഭംഗിയാണ് മാന്നാറിനു

പാവുക്കര കണ്ഠം
പാവുക്കര കണ്ഠം

സമീപമുള്ള പാവുക്കര എന്ന പ്രദേശത്തിനുള്ളത് . അപ്പർ കുട്ടനാട് എന്ന്

ഈ പ്രദേശം അറിയപ്പെടുന്നു . മഴക്കാലങ്ങളിൽ വെള്ളപ്പൊക്കം

ഉണ്ടാകാറുണ്ടെങ്കിലും നെൽ വയലുകളും നീന്തിത്തുടിക്കുന്ന താറാവുകളും

ശാന്തമായ അന്തരീക്ഷവുമെല്ലാം ആരെയും ആകർഷിക്കും.

വ്യവസായം

വെങ്കലങ്ങളുടെ നാട്

വെങ്കല പാത്ര നിർമ്മാണത്തിന് അന്താരാഷ്ട്ര പ്രശസ്തി നേടിയ നാടാണ്

മാന്നാർ . ഓട് , ചെമ്പ് , പിച്ചള , അലൂമിനിയം എന്നീ ലോഹ

നിർമ്മിതങ്ങളായ വിളക്കുകൾ , പള്ളിമണികൾ , പൂജാസാധനസാമഗ്രികൾ

ആലയിൽ നിർമിച്ച വിളക്കുകൾ
ആലയിൽ നിർമിച്ച വിളക്കുകൾ

, വാർപ്പ് , ഉരുളി , കരകൗശലവസ്‌തുക്കൾ , പാത്രങ്ങൾ , എന്നിവ

കൂടാതെ ക്ഷേത്രത്തിൽ പണിതുയർത്തുന്ന കൊടിമരങ്ങൾ , മേച്ചിലുകൾ ,

വിഗ്രഹങ്ങൾ , പ്രതിമാശില്പങ്ങൾ വരെ മാന്നാറിലെ ശില്പികളായ

വിശ്വകർമ്മ സമുദായത്തിന്റെ നിർമ്മാണ പ്രക്രിയകളുടെ

ചരിത്രപാരമ്പര്യമാണ് . സ്വർണ്ണം , വെള്ളി എന്നിവകൊണ്ടുള്ള

ആഭരണങ്ങളും ഇവർ നിർമ്മിച് വിപണനം ചെയ്യുന്നതിന്

നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട് . ഇരുമ്പ് കൊണ്ട് നിർമ്മിക്കുന്ന മനുഷ്യന്

ഉപയോഗപ്രദമായ വസ്തുക്കൾ നിർമ്മിക്കുന്ന ആലകൾ , വെള്ളോടിലും ,

മറ്റും നിർമ്മിക്കപ്പെടുന്ന അമൂല്യ വിഗ്രഹങ്ങൾ , പാത്രങ്ങൾ , മറ്റ്

അനവധി വസ്തുക്കൾ മാന്നാറിലെ പല ആലകളിലും (പണിയുന്ന സ്ഥലം) ഇരുന്ന് നിർമ്മിക്കുന്ന ഈ ശില്പികളുടെ കലാവൈഭവമാണ് .

അലുമിനിയ പാത്ര വ്യവസായം

മാന്നാറിൽ 1960-ൽ അലൂമിനിയ പാത്ര നിർമ്മാണ വ്യവസായ

ശാലയ്ക്ക് അന്നത്തെ ഇൻഡസ്ട്രിയൽ & കൊമേഴ്‌സ് മന്ത്രിയായിരുന്ന

കെ. എ. ദാമോദരമേനോൻ തറക്കല്ലിട്ടു. 1960 ആഗസ്റ്റ് 22-ന് തറക്കല്ലിട്ട

സ്ഥാപനം 1961ആഗസ്റ്റ് 26ന് അന്നത്തെ ഗവർണറും മുൻ

രാഷ്ട്രപതിയുമായിരുന്ന വി. വി. ഗിരി ഉദ്ഘാടനം നിർവ്വഹിച്ച സതേൺ

മെറ്റൽ റോളിങ്ങ്മിൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന അലൂമിനിയ

പാത്രനിർമ്മാണ സ്ഥാപനത്തിൻ്റെ സ്ഥാപകൻ യശ : മാന്നാർ ഹാജി

ആയി അബ്‌ദുൽ ഖാദ രുന്നു. സ്വകാര്യ ഉടമസ്ഥതയിൽ തുടങ്ങിയ ഈ

സ്ഥാപനം കേരളത്തിലെ ആദ്യത്തെ അലൂമി നിയ പാത്ര നിർമ്മാണ

സ്ഥാപനമാണ്.