"എ.എം.എൽ.പി.എസ്. കാളോത്ത്, നെടിയിരുപ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 34: വരി 34:
[[പ്രമാണം:GGH.jpg|പകരം=PIC|ലഘുചിത്രം|പഴയങ്ങാടി പള്ളി  ]]
[[പ്രമാണം:GGH.jpg|പകരം=PIC|ലഘുചിത്രം|പഴയങ്ങാടി പള്ളി  ]]

== '''പഴയങ്ങാടി പള്ളി''' ==
== '''പഴയങ്ങാടി പള്ളി'''   ==
ഹിജ്റ വർഷം എട്ടിന്റെ അന്ത്യത്തിൽ ക്രിസ്തുവർഷം പതിനാലാം നൂറ്റാണ്ടിലെ അന്ത്യത്തിലാണ് പള്ളി നിർമ്മിച്ചിരിക്കുന്നത്. പള്ളിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് കൊണ്ടോട്ടി എന്ന പേര് ലഭിച്ചത്. കൊണ്ടോട്ടി ഭാഗത്ത് പള്ളികളിൽ ആയിരുന്ന കാലത്ത് വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് പോയിരുന്നത് തിരൂരങ്ങാടിയിലേക്ക് ആയിരുന്നു . അങ്ങിനെ ഒരു വെള്ളിയാഴ്ച കാറ്റും മഴയും കാരണം അവർ തിരൂരങ്ങാടി എത്താൻ വൈകുകയും അതുകാരണം ജുമാ നമസ്കാരം നഷ്ടപ്പെടുകയും ചെയ്തു അന്ന് തിരൂരങ്ങാടിയിലെ ആളുകൾ അതിനെ കളിയാക്കിക്കൊണ്ട് "നിങ്ങൾക്ക് ഒരു ഓല കീറ്    കൊണ്ടെങ്കിലും പള്ളി നിർമ്മിച്ചു കൂടായിരുന്നോ " എന്നും ചോദിച്ചു.അതിൽ അഭിമാനക്ഷതം തോന്നിയ നാട്ടു പ്രമുഖർ എല്ലാവരും കൂടെ തലയൂർ മുഹ്സിത്തിനെ സമീപിക്കുകയും 101 പൊൻ പണവും വെറ്റിലയും കാണിക്ക സമർപ്പിച്ച് പള്ളി നിർമ്മിക്കാൻ സ്ഥലം വിട്ടു കിട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു .സ്ഥലം വിട്ടു കിട്ടിയെങ്കിലും ഇവിടെ കൊടും കാടായിരുന്നു കാടുവെട്ടി തെളിയിക്കാൻ ആളെ കിട്ടാനില്ല അപ്പോൾ മണക്കടവ് അഹമ്മദ് കുട്ടി കുഞ്ഞറമുട്ടി ,യൂണിറ്റ് മുഹമ്മദ് എന്നിവർ കുറെ പൊൻപണം ഈ കാട്ടിലേക്ക് വാരിയെറിഞ്ഞു .ആ പൊൻ പണം മോഹിച്ച് ആളുകൾ കാട് വെട്ടി തെളിച്ചു .അങ്ങനെയാണ് കൊണ്ടു വെട്ടി എന്നത് കൊണ്ടോട്ടി ആയി മാറിയത് .

15:03, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ ( പഴയ ഏറനാട് താലൂക്ക് ) നെടിയിരുപ്പ് ഗ്രാമപഞ്ചായത്തിലെ വടക്ക് പടിഞ്ഞാറ് ഭാഗത്തായാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .

സ്ഥാപകനായിരുന്ന ശ്രീ. അബ്ദുളള മൊല്ലയുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളുടെ ചരിത്രം ഈ സ്ഥാപനത്തിന് പറയാനുണ്ട്.ബ്രിട്ടീഷുകാരുടെ കാലത്ത് ലഭിച്ചിരുന്ന സർക്കാർ ഗ്രാന്റ് മാത്രമായിരുന്നു വരുമാനം.ബ്രിട്ടീഷുകാരോടും അതുവഴി ഇംഗ്ളീഷ് ഭാഷയോടും സാധാരണജനം പുറം തിരിഞ്ഞു നിന്നിരുന്ന അക്കാലത്ത് വിദ്യാഭ്യാസത്തിനായി കുട്ടികളെ ലഭിക്കുവാൻ വലിയ കടമ്പ കടക്കേണ്ടതുണ്ടായിരുന്നു.വിദ്യാർഥികളെ തേടി അധ്യാപകർ വീടുവീടാന്തരം കയറി ഇറങ്ങുകയും, അധ്യാപകരെ കണ്ടാൽ വിദ്യാർഥികൾ ഓടുകയും ചെയ്തിരുന്ന അക്കാലത്തെ ജനജീവിതവും അങ്ങേയറ്റം ദുസ്സഹമായിരുന്നു. ത്യാഗപൂർണ്ണമായ അധ്യാപന ജീവിതം നയിച്ചിരുന്ന നിഷ്കളങ്കരായ അധ്യാപകർക്കും പ്രതിമാസ വരുമാനം നൽകുവാൻ മാനേജ സഹിചിരുന്ന ബുദ്ധിമുട്ടുകൾ വിവരണാതീതമായിരുന്നു. ക്ലാസ്സ് മുറികളാണെങ്കിൽ സൗകര്യം കുറഞ്ഞവയും ഓല മേഞ്ഞവയും .....

പ്രാദേശിക ചരിത്രം 

ഖൽഹത്ത്‌ എന്ന കാളോത്ത് ,ഹസ്‌റത്‌ മുഹമ്മദ്‌ഷാ തന്റെ ദൈവിക വെളിപാടിനെ തുടർന്ന് കൊണ്ടോട്ടിയുടെ മണ്ണിൽ എത്തിയപ്പോൾ കുറച്ചുദിവസം മലയിൽ കഴിഞ് വിശ്രമത്തിനും പ്രാർത്ഥനക്കുമായി മലയുടെ അടിവാരത്തെ പ്രകൃതി സുന്ദരമായ ഒരു സ്ഥലത്തെത്തി താമസിച്ചു എന്നറിയപ്പെടുന്നു .ആ സ്ഥലമാണ് കൊണ്ടോട്ടിയിൽ നിന്നും അരീക്കോട്ടേക്ക് പോകുന്ന ഭാഗത്തെ ഒരുക്കിലോമീറ്ററോളം ചെന്നാൽ കാണുന്ന സമതലപ്രദേശം .ഇന്ന് ആ പ്രദേശമാണ് കാളോത്ത് എന്ന പേരിൽ അറിയപ്പെടുന്നത്.ഖൽഹത്ത് (വിശ്രമ കേന്ദ്രം )എന്ന പേർഷ്യൻ സംജ്ഞതയിൽ നിന്നാണ് കാളോത്ത്‌ ന്റെ ഉത്ഭവമെന്ന്  കൊണ്ടോട്ടിയുടെ വിഖ്യാത ചരിത്രകാരനായ കരീം മാസ്റ്റർ എന്ന കെ.കെ അബ്ദുൽ കരീം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് .ഈ സുന്ദരമായ പ്രദേശത്താണ് നമ്മുടെ സ്കൂൾ സ്ഥിതിചെയ്യുന്നത്.

നെടിയിരുപ്പ് 

സാമൂതിരി വംശത്തിന്റെ മൂലസ്ഥാനം മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിൽ "നെടിയിരുപ്പ് "ആയിരുന്നു.അതുകൊണ്ട് സാമൂതിരിമാരെ "നെടിയിരുപ്പ് മൂപ്പ്" എന്നും ഈ വംശത്തെ "നെടിയിരുപ്പ് സ്വരൂപം" എന്നും വിളിക്കുന്നു. നെടിയിരുപ്പ് സ്വരൂപം രാജാക്കന്മാർ സാമൂതിരിമാർ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.നെടിയിരുപ്പ് ആയിരുന്നു അവരുടെ ആസ്ഥാനം. ചില ചരിത്രകാരന്മാർ പറയുന്നതനുസരിച്ച് നാമവിക്രമ രാജകുടുംബത്തിന്റെ സമ്പത്ത് നെടിയിരുപ്പിൽ സൂക്ഷിച്ചിരുന്നതായും അവർ ആ സ്ഥലത്തെ നെടി-ഇരുപ്പ് എന്ന വിളിച്ചതായും പറയുന്നു. നെടിയിരുപ്പിലെ വരുത്തിയിൽ പറമ്പിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. നിലവിൽ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയുടെ ഭാഗമാണ് നെടിയിരുപ്പ് ഗ്രാമം. കൊളോണിയൽ കേരളത്തിൽ സാമൂതിരിയുടെ തലസ്ഥാനമായിരുന്നു നെടിയിരുപ്പ് അക്കാലത്തു ഇത് "നെടിയിരുപ്പ് സ്വരൂപം" എന്നറിയപ്പെട്ടിരുന്ന.

മൊയിൻകുട്ടിവൈദ്യർ സ്മാരകം.

ചരിത്ര പ്രധാന സ്ഥലങ്ങൾ

മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം

                                        മൊയിൻകുട്ടിവൈദ്യർ സ്മാരകം.

പ്രശസ്ത മാപ്പിളപ്പാട്ടുകവി ശ്രീ മൊയിൻകുട്ടിവൈദ്യരുടെ ജന്മസ്ഥലമാണ് കൊണ്ടോട്ടി.അദ്ദേഹത്തിന്റെ ഓർമക്കായി നിർമ്മിച്ച മോയിൻകുട്ടി വൈദ്യർ സ്മാരകം ഈ സ്കൂളിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്

                                        കൊണ്ടോട്ടി നേർച്ച 
കൊടിമരം

ചരിത്ര പ്രശസ്തമായ കൊണ്ടോട്ടി നേർച്ച ഇവിടെ പഴയങ്ങാടി ജുമാ മസ്ജിദിൽവെച്ചാണ് നടക്കാറ്

PIC
പഴയങ്ങാടി പള്ളി  