"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 73: | വരി 73: | ||
27-6-3 ബലി പെരുന്നാളാഘോഷം മൊഞ്ചുള്ള മൈലാഞ്ചി എന്ന പേരിൽ സ്കൂളിൽ കുട്ടികളും , രക്ഷിതാക്കളും , അദ്ധ്യാപകരും ചേർന്ന് മൊഞ്ചോടെ തന്നെ ആഘോഷിച്ചു. കുട്ടികളുടെ മെഗാ ഒപ്പന, രക്ഷിതാക്കളുടെ ഒപ്പന, മൈലാഞ്ചി മത്സരം എന്നിവ നടക്കുകയുണ്ടായി. മൈലാഞ്ചി മത്സരത്തിൽ 3 രക്ഷിതാക്കൾ പങ്കെടുത്തു. 3 A ക്ലാസ്സിലെ ഫൈസയുടെ ഉമ്മ അസിയാബി മൂന്നാം സ്ഥാനവും, 3 B ക്ലാസ്സിലെ റിദയുടെ ഉമ്മ ആയിഷാബി രണാം സ്ഥാനവും,4Bക്ലാസ്സിലെ മെഹറിന്റെ ഉമ്മ ആസ്യ ഒന്നാം സ്ഥാനവും നേടി. ഉച്ചക്ക് കുട്ടികൾക്ക് കോഴി ബിരിയാണി നൽകി. ഉച്ചക്ക് ശേഷം എല്ലാ ക്ലാസ്സിലെയും പെൺകുട്ടികളുടെയും ഒപ്പനയും, KG യിലെ ആൺകുട്ടികളു ടെ കോൽകളിയും ഉണ്ടായി. തുടർന്ന് രക്ഷിതാക്കളുടെ ഒപ്പനയും നടന്നു. അതിശക്തമായ മഴ പരിപാടിയെ ചെറുതായി മങ്ങലേൽപ്പിച്ചെങ്കിലും മൈലാഞ്ചി മൊഞ്ചുള്ള വളകിലുക്കവുമായി ഒപ്പന താളത്തിൽ വന്ന മൊഞ്ചത്തിമാർ കാണികളെ ഒന്നടങ്കം കയ്യിലെടുത്തു. കോഴി ബിരിയാണിയും, മൈലാഞ്ചിച്ചോപ്പും, ഒപ്പനപ്പാട്ടിന്റെ താളവും രക്ഷിതാക്കൾക്കും കുട്ടികൾക്കും തികച്ചും പെരുന്നാളിന്റെ വൈബ് നൽകുന്നതായിരുന്നു. | 27-6-3 ബലി പെരുന്നാളാഘോഷം മൊഞ്ചുള്ള മൈലാഞ്ചി എന്ന പേരിൽ സ്കൂളിൽ കുട്ടികളും , രക്ഷിതാക്കളും , അദ്ധ്യാപകരും ചേർന്ന് മൊഞ്ചോടെ തന്നെ ആഘോഷിച്ചു. കുട്ടികളുടെ മെഗാ ഒപ്പന, രക്ഷിതാക്കളുടെ ഒപ്പന, മൈലാഞ്ചി മത്സരം എന്നിവ നടക്കുകയുണ്ടായി. മൈലാഞ്ചി മത്സരത്തിൽ 3 രക്ഷിതാക്കൾ പങ്കെടുത്തു. 3 A ക്ലാസ്സിലെ ഫൈസയുടെ ഉമ്മ അസിയാബി മൂന്നാം സ്ഥാനവും, 3 B ക്ലാസ്സിലെ റിദയുടെ ഉമ്മ ആയിഷാബി രണാം സ്ഥാനവും,4Bക്ലാസ്സിലെ മെഹറിന്റെ ഉമ്മ ആസ്യ ഒന്നാം സ്ഥാനവും നേടി. ഉച്ചക്ക് കുട്ടികൾക്ക് കോഴി ബിരിയാണി നൽകി. ഉച്ചക്ക് ശേഷം എല്ലാ ക്ലാസ്സിലെയും പെൺകുട്ടികളുടെയും ഒപ്പനയും, KG യിലെ ആൺകുട്ടികളു ടെ കോൽകളിയും ഉണ്ടായി. തുടർന്ന് രക്ഷിതാക്കളുടെ ഒപ്പനയും നടന്നു. അതിശക്തമായ മഴ പരിപാടിയെ ചെറുതായി മങ്ങലേൽപ്പിച്ചെങ്കിലും മൈലാഞ്ചി മൊഞ്ചുള്ള വളകിലുക്കവുമായി ഒപ്പന താളത്തിൽ വന്ന മൊഞ്ചത്തിമാർ കാണികളെ ഒന്നടങ്കം കയ്യിലെടുത്തു. കോഴി ബിരിയാണിയും, മൈലാഞ്ചിച്ചോപ്പും, ഒപ്പനപ്പാട്ടിന്റെ താളവും രക്ഷിതാക്കൾക്കും കുട്ടികൾക്കും തികച്ചും പെരുന്നാളിന്റെ വൈബ് നൽകുന്നതായിരുന്നു. | ||
[[പ്രമാണം:18431 പെരുന്നാൾ.jpg|നടുവിൽ|ലഘുചിത്രം|പെരുന്നാൾ ദിനത്തിൽ മെഗാ ഒപ്പന]] | [[പ്രമാണം:18431 പെരുന്നാൾ.jpg|നടുവിൽ|ലഘുചിത്രം|പെരുന്നാൾ ദിനത്തിൽ മെഗാ ഒപ്പന]] | ||
== സ്കൂൾ സ്ഥാപക ദിനം == | |||
10-7-23 തിങ്കളാഴ്ച്ച സ്കൂൾ സ്ഥാപക ദിനം ആഘോഷിച്ചു. സ്കൂളിന്റെ 100-ാം വാർഷികത്തിന്റെ ഭാഗമായി 100 പരിപാടികളാണ് സംഘടിപ്പിക്കുന്നത് .സ്കൂൾ പാചക തൊഴിലാളി ഹഫ്സത്ത്, അഷറഫ് മാസ്റ്റർ സീനിയർ അധ്യാപികയായ ഏലിയാമ്മ ടീച്ചർ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു തുടർന്ന് എൽകെജിയിലെ കുട്ടികൾ സ്കൂൾ ഗ്രൗണ്ടിൽ അണിനിരന്ന് 100 എന്ന് എഴുതി. അതിനുചുറ്റുംവിവിധ കളറുകളിൽ വസ്ത്രം ധരിച്ച് ഒന്നു മുതൽ നാലു വരെയുള്ള കുട്ടികളും അണിനിരന്നു .അവരുടെ കൈകളിൽ വിവിധ വർണ്ണ കടലാസുകളിൽ 100 എന്ന് എഴുതിയ പൂക്കളും കാർഡുകളും ഉണ്ടായിരുന്നു വിദ്യാലയം മുത്തശ്ശിയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായുള്ള നൂറിന് പരിപാടിക്ക് ഒരു ഗംഭീരം തുടക്കം കുറിക്കുന്നതായിരുന്നു പരിപാടിയുടെ വീഡിയോയും അലങ്കാരവും എല്ലാം | |||
[[പ്രമാണം:18431 സ്കൂൾ പിറന്നാൾ.jpg|ഇടത്ത്|ലഘുചിത്രം|സ്കൂൾ നൂറാം പിറന്നാളിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി]] | |||
[[പ്രമാണം:18431 സ്കൂൾ പിറന്നാൾ ആഘോഷം.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ നൂറാം പിറന്നാളിന്റെ ഭാഗമായി സ്കൂളിൽ കേക്ക് മുറിച്ചപ്പോൾ]] |
14:10, 13 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ . നവകേരള മിഷന്റെ ഭാഗമായി വിദ്യഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് പൊതു വിദ്യഭ്യാസ യഞ്ജം .
നമ്മുടെ നാടിന്റെ നന്മയെന്ന് അംഗീകരിക്കപ്പെട്ട മത നിരപേക്ഷ നിലപാടും ബഹുസ്വരതയെ ഉൾക്കൊള്ളുന്ന മനോഭാവവും സഹിഷ്ണുതയും കൂട്ടമായി പ്രവർത്തിക്കാനുള്ള മനോഭാവവുമൊക്കെ വികസിച്ചു വന്നത് പൊതുവിദ്യാലയങ്ങളിലൂടെയാണ്. കേരളത്തിലെ പൊതുവിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടതും വളർന്നതും ജനകീയമായ കൂട്ടായ്മയോടും പങ്കാളിത്തത്തോടും കൂടിയാണ്. ഈ ഒത്തൊരുമയും പങ്കാളിത്തവും വർദ്ധിപ്പിക്കേണ്ട സാഹചര്യം ഇന്ന് നിലനിൽക്കുന്നുണ്ട്.
സമഗ്രമായ കാഴ്ചപ്പാടും പ്രവർത്തന പദ്ധതികളും ഇതിനു വേണ്ടി വരും. ഈ ദിശയിലേക്കുള്ള ബഹുജന കൂട്ടായ്മയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. ഭരണകർത്താക്കളും ഭരണനിർവാഹകരും പൊതു സമൂഹവും ഒരുമിച്ചു ചേർന്ന് ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപാടിനനുഗുണമായി സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള കൂട്ടായ അന്വേഷണമാണ് വേണ്ടത്. ഇതാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിഭാവനം ചെയ്യുന്നത്. ഇതിനു വേണ്ടി നമ്മുടെ സ്കൂളും തയ്യാറായി കഴിഞ്ഞു.
കളറായി പ്രവേശനോത്സവം
പുതിയ അധ്യയന വർഷത്തിലേക്ക് വിദ്യാർത്ഥികളെ വരവേൽക്കാനായി AMLPS വില്ലൂർ 1-6 -23 വ്യാഴംപ്രവേശനോത്സവം ആഘോഷിച്ചു. രാവിലെ 10:30 ന് ആരംഭിച്ച പരിപാടി BRC ട്രെയിനർ ശ്രീ R K ബിനു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻ്റ് ശ്രീ കബീർ പട്ടാമ്പി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ സിദിൻ ടി.സി സ്വാഗതവും മാനേജർ അഷ്റഫ് മാസ്റ്റർ ഷെരീഫ് മാസ്റ്റർ എന്നിവർ ആശംസകളും സീനിയർ ടീച്ചർ ഏലിയാമ്മ കെ.പി നന്ദിയും രേഖപ്പെടുത്തി. ഘോഷയാത്രയും സമ്മാനപ്പൊതികളുമായി സ്കൂൾ പുതിയ വിദ്യാർത്ഥികളെ വരവേറ്റു. വിവിധ വർണ്ണങ്ങളിലുള്ള പൂമ്പാറ്റകളെയും കൊടികളും കൈകളിലേന്തി കുരുന്നുകൾ സ്കൂൾ ഗ്രൗണ്ടിൽ അണിനിരന്നത് കാണാൻ വളരെ ഭംഗിയുണ്ടായിരുന്നു. ഘോഷയാത്രയ്ക്ക് ശേഷമുള്ള വെടിക്കെട്ടും പേപ്പർ ബ്ലാസ്റ്റിങ്ങും പരിപാടിയെ കൂടുതൽ വർണ്ണമുള്ളതാക്കി. പിന്നീട് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ കലാപരിപാടികൾ നടന്നു. പായസ വിതരണത്തോടെ പരിപാടി അവസാനിച്ചു.
പരിസ്ഥിതി ദിനം
പ്രകൃതിയെ സംരക്ഷിക്കുക എന്ന ആശയം ഉയർത്തി കാട്ടി ഐക്യരാഷ്ട്ര സഭ മുമ്പോട്ടു വച്ച ആശയമാണ് പരിസ്ഥിതി ദിനം. 1973 മുതൽ എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു.
5 - 6 - 2023 പരിസ്ഥിതി ദിനത്തിൽ സ്കൂൾ അസംബ്ലി ഉദ്ഘാടനം നടന്നു. 4 A ക്ലാസ്സിലെ ആഫ്രീൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. തുടർന്ന് ഹിദിയ ഫാത്തിമ, ഫാത്തിമ സന, റുസ് ല എന്നീ കുട്ടികൾ പ്ലാസ്റ്റിക് ബാഗിനോട് നോ പറഞ്ഞ് പേപ്പർ ബാഗുകൾ നിർമ്മിച്ച് കൊണ്ടുവന്നു. ക്ലാസ്സ് തലത്തിൽ "Environment " എന്ന word web making, poster നിർമ്മാണം തുടങ്ങിയ പരിപാടികൾ നടന്നു.
ജൂൺ 12 ബാലവേല വിരുദ്ധദിനം
അന്തർദേശീയ തൊഴിൽ സംഘടനയുടെ ആഹ്വാനപ്രകാരം എല്ലാവർഷവും ജൂൺ 12 ന് ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു. കുട്ടികൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും അത് അവസാനിപ്പിക്കുന്നതിനുള്ള പരിഹാരം വികസിപ്പിക്കുന്നതിനാണ് ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നത്.
12- 6 - 23 തിങ്കളാഴ്ച്ച ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി 4.3 ക്ലാസ്സിലെ കുട്ടികൾ അസംബ്ലിയിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. 4.A യിലെ മുഹമ്മദ് അഷർ ബാലവേലയെ കുറിച്ചും, തുട്ടികളുടെ അവകാശങ്ങളെ കുറിയും സംസാരിച്ചു. ദിയ, നിദ , അനാമിക എന്നിവർ ചേർന്ന് ബാലവേല വിരുദ്ധ ഗാനവും , പോസ്റ്റർ വാക്യങ്ങളും അവതരിപ്പിച്ചു. ഏലിയാമ്മ ടീച്ചർ അസംബ്ലിക്ക് നേതൃത്വം നൽകി.
റിഥം റേഡിയോ ഉദ്ഘാടനം
കുട്ടികളുടെ സർഗ്ഗാത്മകവും അക്കാദമികവുമായ കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കഴിഞ്ഞ 14 വർഷമായി സ്കൂളിൽ നടത്തിവരുന്ന പ്രവർത്തനമാണ് റിഥം റേഡിയോ. നീണ്ട 14വർഷത്തെ യാത്ര ഇന്നിവിടെ എത്തി നിൽക്കുമ്പോൾ തുടങ്ങിയതിലും ഒരു പാട് ദൂരം സഞ്ചരിച്ചിരിക്കുന്നു. ഞട്ടിലും മട്ടിലും ഒരു റേഡിയോ റൂം തന്നെ കുട്ടികൾക്ക് വേണ്ടി സ്കൂളിന് ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്. കേവലം ഒരു അവസരം ഒരുക്കുക എന്നതിലുപരി എല്ലാ കുട്ടികൾക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ആഗ്രഹം യാദാർത്ഥ്യമാക്കുക എന്ന ലക്ഷ്യം കൂടി റിഥം റേഡിയോയുടെ പിന്നിലുണ്ട്.
13.6-23 ചൊവ്വ റിഥം റേഡിയോയുടെ ഈ വർഷത്തെ ഉദ്ഘാടനം നടന്നു. 14 വർഷമായി നടന്നു വരുന്ന റിഥം റേഡിയോയുടെ പ്രവർത്തനോദ്ഘാടനം PTA എക്സിക്യൂട്ടീവംഗങ്ങളായ അനീഷ് ബാബു, ബീരാൻ കുട്ടി ,രക്ഷിതാവ് ഷീന എന്നിവർ ചേർന്ന് നിർവ്വഹിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ പരിപാടികളും നടന്നു. തുടർന്ന് എല്ലാ ദിവസവും രാവിലെ 10.30 മുതൽ 10.45 വരെ ഓരോ ക്ലാസ്സിലെ കുട്ടികളുടെ പരിപാടി കൾ ഓരോ ദിവസം റേഡിയോയിലൂടെ നടത്താൻ തീരുമാനിച്ചു. റേഡിയോ ചാർജ്ജുള്ള ദിയ ടീച്ചറാണ് ഉദ്ഘാടനത്തിനും, തുടർന്നുള്ള പരിപാടികൾക്കും നേതൃത്വം നൽകിയത്.
എല്ലാ ക്ലാസിലും അക്കാദമിക മാസ്റ്റർ പ്ലാൻ
വിദ്യാലയത്തിലെത്തിച്ചേരുന്ന അവസാന കുട്ടിയുടേയും ഗുണമെന്മാ വിദ്യാഭ്യാസമെന്ന അവകാശം ഉറപ്പുവരുത്തുന്നതിനുള്ള കർമ്മപരിപാടികളും അവ ഏത് രീതിയിൽ നടപ്പാക്കുമെന്ന ഉറപ്പുനൽകുന്നതുമായ വിദ്യാലയത്തിന്റെ പ്രകടന പത്രികയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ . വിദ്യാലയത്തിലെ എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി രക്ഷിതാക്കളുടെ മുന്നിൽ സി.പി.ടി എ യിൽ വെച്ച് പ്രകാശനം ചെയ്തു.
വിദ്യാർത്ഥികളെ അടുത്തറിയാം...
ഗൃഹസന്ദർശന പരിപാടിക്ക് തുടക്കമായി.
സ്കൂളിലെ എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന എല്ലാ കുട്ടികളുടെയും വീട്ടുകളിൽ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ സന്ദർശിച്ച് കുട്ടികളുടെ പഠന അന്തരീക്ഷം മനസിലാക്കുകയും അവരെ കൂടുതൽ അടുത്തറിയാനുമുള്ള പ്രവർത്തനത്തിന് സ്കൂളിൽ തുടക്കം കുറിച്ചു.
വായന ദിനം
1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു.ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.
19-6-23 തിങ്കളാഴ്ച്ച വായന ദിനത്തിന്റെ ഭാഗമായി ഹബീബ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി നടന്നു. 3 B ക്ലാസ്സിലെ കുട്ടികൾ വായനദിനത്തെ കുറിച്ചും ,വായനയുടെ പ്രാധാന്യം വിളിച്ചോതുന്നതുമായ പരിപാടികൾ അവതരിപ്പിച്ചു. അന്നേ ദിവസം 1, 2 ക്ലാസ്സിലെ കുട്ടികൾ School മുറ്റത്ത് അക്ഷരമുറ്റം ഉണ്ടാക്കി. പൂവ്, മുത്ത്, പഴങ്ങൾ, മഞ്ചാടി തുടങ്ങിയ വസ്തുക്കൾ കൊണ്ട് അക്ഷരങ്ങൾ രൂപീകരിച്ചു. ടീച്ചർ ഒരു വാക്യം പറഞ്ഞ് അതിന്റെ അവസാനം വരുന്ന അക്ഷരം ഉപയോഗിച്ച് അടുത്ത വാക്യം എഴുതുക. ഇതായിരുന്നു പ്രവർത്തനം. ഈ പ്രവർത്തനം എല്ലാ ക്ലാസ്സിലും വളരെ ആവേശത്തോടെ നടന്നു. കൂടാതെ റിഥം യൂടുബ് ചാനലിലേക്ക് ദിയ, അനാമിക, ഹിദിയാ ദുൽഖർ ഷ, മിൻഹ ഫാത്തിമ, എന്നീ കുട്ടികളുടെ വായന ദിന പ്രസംഗവും അപ് ലോഡ് ചെയ്തു. വായന ദിനത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സിലും ക്ലാസ്സ് തല ലൈബ്രറി ഉദ്ഘാടനം ചെയ്തു. ക്ലാസ്സ് ടീച്ചർമാർ ഓരോ ക്ലാസ്സിലും മാറി മാറി ഉദ്ഘാടകരായെത്തി.. വായനയുടെ പ്രാധാന്യത്തെ കുറിച്ചും , വായന ദിന സന്ദേശവും കൈമാറി. 3,4 ക്ലാസ്സുകളിൽ വായന മത്‌സരം നടത്തി. 4.A യിലെ നഷവ ഒന്നാംസ്ഥാനവും, 43 യിലെ മിസ്ബാഹുൽ ഹഖ്, രണ്ടാം സ്ഥാനവും, റസ്മ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കൂൾ വിദ്യാരംഗം ക്ലബ്ബ് കോർഡിനേറ്റർ രമ്യ ടീച്ചറുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.
എല്ലാ ക്ലാസുകളിലും ലൈബ്രറി ഒരുങ്ങി
ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും വായനമൂല ഒരുക്കുന്ന പ്രവർത്തനം സ്കൂളിൽ നടന്നു. ഓരോ ക്ലാസിലെയും ലൈബ്രറി ഉദ്ഘാടനം ചെയ്തത് മറ്റ് ക്ലാസിലെ അധ്യാപകർ ആയിരുന്നു. സ്വാഗതവും അധ്യക്ഷനും എല്ലാം വിദ്യാർത്ഥികൾ
അമ്മമാർ വരും ടീച്ചറായി -അമ്മ ടീച്ചർ പരിപാടിക്ക് തുടക്കം
എ.എം എൽ.പി സ്കൂൾ വില്ലൂരിൽ ക്ലാസ് അധ്യാപകർ ഇല്ലാത്ത ദിവസങ്ങളിലും എല്ലാ വ്യാഴാഴ്ചയും എസ്.ആർ.ജി ചേരുമ്പോഴും അധ്യാപകരില്ലാതെ ക്ലാസ് ഒഴിഞ്ഞ് കിടക്കില്ല. പകരം ഓരോ വിദ്യാർത്ഥിയുടെയും അമ്മമാർ ക്ലാസിൽ എത്തി പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വേറിട്ട പ്രവർത്തനത്തിന് തുടക്കം കുറിച്ചു. കഴിഞ്ഞ ഒരു വർഷം സ്കൂളിൽ പരീക്ഷിച്ച് വിജയിച്ച പ്രവർത്തനമാണ് ഈ അക്കാദമിക വർഷം ആദ്യം മുതലേ എൽ.കെ.ജി മുതൽ നാലാം ക്ലാസുവരെയുള്ള ക്ലാസ് റൂമുകളിൽ അമ്മ ടീച്ചർ എന്ന പേരിൽ നടപ്പിലാക്കുന്നത്. രക്ഷിതാകൾ അവർക്ക് അറിയാവുന്ന പഠന പാഠ്യേതര പ്രവർത്തനങ്ങൾ ക്ലാസുകളിൽ അവതരിപ്പിക്കും. അവർക്ക് അനുഭവങ്ങൾ പങ്കുവെക്കാനുള്ള ഡയറിയും എല്ലാ ക്ലാസിലും ഒരുക്കി. പരിപാടിയിൽ പങ്കെടുക്കുന്ന രക്ഷിതാക്കൾക്കുള്ള ഒന്നാം ഘട്ട പരിശീലനം സ്കൂളിൽ നടന്നു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പാറോളി റംല ടീച്ചർ ഉദ്ഘാടനം ചെയ്തു. മലപ്പുറം ബി.ആർ.സി ട്രയിനർ പി.പി രാജൻ മാസ്റ്റർ രക്ഷിതാക്കൾക്ക് ക്ലാസ് നൽകുകയും സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്യുകയും ചെയ്തു. ആയിരം വായന കാർഡുകളുടെ പ്രകാശനം സ്കൂൾ മാനേജർ എം.കെ മുഹമ്മദ് അഷറഫ് മാസ്റ്റർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് കബീർ പട്ടാമ്പി അധ്യക്ഷം വഹിച്ച ചടങ്ങിൽ ടി.സി സിദിൻ സ്വാഗതവും , എം. മുഹമ്മദ് ഷെരീഫ് നന്ദിയും പറഞ്ഞു
വിദ്യാർത്ഥികൾക്ക് ആയിരം വായന കാർഡ്
നമ്മുടെ സ്കൂളിലെ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലെ കുട്ടികൾക്ക് വായനയുടെ വസന്തം തീർക്കാൻ 1000 വായന കാർഡുകൾ ഒരുങ്ങുന്നു. ഓരോ ക്ലാസിലും മലയാളം, ഇംഗ്ലീഷ് വിഷയങ്ങളുടെ 100 ൽ കൂടുതൽ കാർഡുകൾ ആണ് ഉണ്ടാവുക. കുട്ടികളുടെ സർഗാത്മക കഴിവുകൾക്ക് കൂടുതൽ ശക്തി പകരാൻ സഹായിക്കുന്ന വായാന കാർഡുകളുടെ പ്രകാശന കർമ്മം 26-6-23ന്സ്കൂളിൽ നടന്നു. ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയുടെ ( എറണാകുളം) പ്രവർത്തകനായ പൗലോസ് മാഷാണ് 56 മനോഹരമായ വായനാ കാർഡുകൾ നമുക്ക് അയച്ചു തന്നത്. ബാക്കിയുള്ളവ നമ്മുടെ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഉണ്ടാക്കും.വായന കാർഡിന്റെ പ്രകാശനം സ്കൂൾ മാനേജർ മുഹമ്മദ് അഷ്റഫ് മാസ്റ്റർ നിർവ്വഹിച്ചു. ഒന്ന് എ ക്ലാസിലെ കുട്ടികൾക്കാണ് കൈമാറിയത്.
അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു
2023 - 24 അധ്യയന വർഷത്തിൽ സ്കൂളിൽ നടക്കുന്ന അക്കാദമിക പ്രവർത്തനങ്ങളുടെ കരട് പ്ലാൻ 26 - 6 - 23 ന്സ്കൂളിൽ പ്രകാശനം ചെയ്തു. ബി.ആർ സി ട്രയിനർ ശ്രീ രാജൻ മാസ്റ്റർ സ്കൂൾ ഹെഡ് മാസ്റ്റർ സിദിൻ മാസ്റ്റർക്ക് നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.
മൊഞ്ചുള്ള മൈലാഞ്ചി
27-6-3 ബലി പെരുന്നാളാഘോഷം മൊഞ്ചുള്ള മൈലാഞ്ചി എന്ന പേരിൽ സ്കൂളിൽ കുട്ടികളും , രക്ഷിതാക്കളും , അദ്ധ്യാപകരും ചേർന്ന് മൊഞ്ചോടെ തന്നെ ആഘോഷിച്ചു. കുട്ടികളുടെ മെഗാ ഒപ്പന, രക്ഷിതാക്കളുടെ ഒപ്പന, മൈലാഞ്ചി മത്സരം എന്നിവ നടക്കുകയുണ്ടായി. മൈലാഞ്ചി മത്സരത്തിൽ 3 രക്ഷിതാക്കൾ പങ്കെടുത്തു. 3 A ക്ലാസ്സിലെ ഫൈസയുടെ ഉമ്മ അസിയാബി മൂന്നാം സ്ഥാനവും, 3 B ക്ലാസ്സിലെ റിദയുടെ ഉമ്മ ആയിഷാബി രണാം സ്ഥാനവും,4Bക്ലാസ്സിലെ മെഹറിന്റെ ഉമ്മ ആസ്യ ഒന്നാം സ്ഥാനവും നേടി. ഉച്ചക്ക് കുട്ടികൾക്ക് കോഴി ബിരിയാണി നൽകി. ഉച്ചക്ക് ശേഷം എല്ലാ ക്ലാസ്സിലെയും പെൺകുട്ടികളുടെയും ഒപ്പനയും, KG യിലെ ആൺകുട്ടികളു ടെ കോൽകളിയും ഉണ്ടായി. തുടർന്ന് രക്ഷിതാക്കളുടെ ഒപ്പനയും നടന്നു. അതിശക്തമായ മഴ പരിപാടിയെ ചെറുതായി മങ്ങലേൽപ്പിച്ചെങ്കിലും മൈലാഞ്ചി മൊഞ്ചുള്ള വളകിലുക്കവുമായി ഒപ്പന താളത്തിൽ വന്ന മൊഞ്ചത്തിമാർ കാണികളെ ഒന്നടങ്കം കയ്യിലെടുത്തു. കോഴി ബിരിയാണിയും, മൈലാഞ്ചിച്ചോപ്പും, ഒപ്പനപ്പാട്ടിന്റെ താളവും രക്ഷിതാക്കൾക്കും കുട്ടികൾക്കും തികച്ചും പെരുന്നാളിന്റെ വൈബ് നൽകുന്നതായിരുന്നു.
സ്കൂൾ സ്ഥാപക ദിനം
10-7-23 തിങ്കളാഴ്ച്ച സ്കൂൾ സ്ഥാപക ദിനം ആഘോഷിച്ചു. സ്കൂളിന്റെ 100-ാം വാർഷികത്തിന്റെ ഭാഗമായി 100 പരിപാടികളാണ് സംഘടിപ്പിക്കുന്നത് .സ്കൂൾ പാചക തൊഴിലാളി ഹഫ്സത്ത്, അഷറഫ് മാസ്റ്റർ സീനിയർ അധ്യാപികയായ ഏലിയാമ്മ ടീച്ചർ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു തുടർന്ന് എൽകെജിയിലെ കുട്ടികൾ സ്കൂൾ ഗ്രൗണ്ടിൽ അണിനിരന്ന് 100 എന്ന് എഴുതി. അതിനുചുറ്റുംവിവിധ കളറുകളിൽ വസ്ത്രം ധരിച്ച് ഒന്നു മുതൽ നാലു വരെയുള്ള കുട്ടികളും അണിനിരന്നു .അവരുടെ കൈകളിൽ വിവിധ വർണ്ണ കടലാസുകളിൽ 100 എന്ന് എഴുതിയ പൂക്കളും കാർഡുകളും ഉണ്ടായിരുന്നു വിദ്യാലയം മുത്തശ്ശിയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായുള്ള നൂറിന് പരിപാടിക്ക് ഒരു ഗംഭീരം തുടക്കം കുറിക്കുന്നതായിരുന്നു പരിപാടിയുടെ വീഡിയോയും അലങ്കാരവും എല്ലാം