"SSK:2023-24/ആമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,051 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ജനുവരി
തിരുത്തലിനു സംഗ്രഹമില്ല
(fix image)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Kerala School Kalolsavam 2024 Poster.png|500px|center|frameless]]
[[പ്രമാണം:Kerala School Kalolsavam 2024 Poster.png|500px|center|frameless]]
62-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2024 ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് നടക്കും.
62-ാമത് '''സംസ്ഥാന സ്കൂൾ കലോത്സവം''' 2024 ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് നടന്നു.
[[ആശ്രാമം മൈതാനം|ആശ്രാമം മൈതാനത്തെ]] മുഖ്യവേദിയിൽ ജനുവരി 4 ന് രാവിലെ 10 മണിക്ക്, മുഖ്യമന്ത്രി [[പിണറായി വിജയൻ]] നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കലോത്സവം കുട്ടികളുടേതാണെന്നും രക്ഷിതാക്കൾ തമ്മിൽ മത്സരിക്കരുതെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
 
ഉദ്‌ഘാടന ചടങ്ങിന് മുന്നോടിയായി നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ നേതൃത്വത്തിൽ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടന്നു.  പ്രിൻസിപ്പൽ സെക്രട്ടറി [[റാണി ജോർജ്ജ്]] ചടങ്ങിന് സ്വാഗതമർപ്പിച്ചു. വിദ്യാഭ്യാസമന്ത്രി  [[വി. ശിവൻകുട്ടി]] അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, കെ.ബി. ഗണേഷ്‌കുമാർ, ജെ. ചിഞ്ചുറാണി എന്നിവരും എൻ.കെ. പ്രേമചന്ദ്രൻ എംപി, മുകേഷ്, എംഎൽഎ എന്നിവരും പങ്കെടുത്തു. നടി നിഖില വിമൽ മുഖ്യാഥിതിയായിരുന്നു.  239 ഇനങ്ങളിലായി  [[SSK:2023-24/ഫലങ്ങൾ|പതിനാലായിരത്തോളം വിദ്യാർത്ഥികൾ]] അഞ്ചുദിവസങ്ങളിലായി വിവിധ വേദികളിൽ പങ്കെടുത്തു.
 
ജനുവരി 8 ന് വൈകുന്നേരം സമാപനസമ്മേളനം [[ആശ്രാമം മൈതാനം|ആശ്രാമം മൈതാനത്തെ]] വേദിയിൽ കേരളനിയമസഭാ പ്രതിപക്ഷനേതാവ്  [[വി.ഡി. സതീശൻ]] ഉൽഘാടനം ചെയ്തു. ചലച്ചിത്രനടൻ [[മമ്മൂട്ടി]] ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
 
952 പോയന്റുകൾ നേടി കണ്ണൂർ ജില്ല ഒന്നാം സ്ഥാനം നേടി. കോഴിക്കോട് -949, പാലക്കാട് - 938 രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2034941...2044987" എന്ന താളിൽനിന്ന് ശേഖരിച്ചത്