"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 65: വരി 65:

കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്താനായി ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ജൂലൈ 21-ന് ആചരിച്ചു. ചാന്ദ്രപര്യവേഷകരുടെ വേഷത്തിൽ കുട്ടികൾ അവതരിപ്പിച്ച ലഘുനാടകം,  ചാന്ദ്ര ദിന പാട്ട്,  ചാന്ദ്രപേടകങ്ങളുടെ മോഡലുകൾ, റോക്കറ്റ് വിക്ഷേപണം, ചാന്ദ്രദിന ക്വിസ് എന്നീ പരിപാടികൾ ചാന്ദ്രദിനാചരണത്തെ വ്യത്യസ്തമാക്കി.

<gallery>
പ്രമാണം:43240 CD1.jpg
പ്രമാണം:43230 CD2.jpg
പ്രമാണം:43240 CD3.jpg
പ്രമാണം:43240 CD4.jpeg
പ്രമാണം:43240 CD5.jpeg
പ്രമാണം:43240 CD6.jpeg
</gallery>

22:35, 9 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം

പുതിയ അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിലേയ്ക്കെത്തിയ നവാഗതരെ സ്വീകരിക്കാൻ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. അക്ഷരകിരീടങ്ങളും മധുപലഹാരങ്ങളും നൽകി നവാഗതരെ സ്വീകരിച്ചു. വാർഡ് കൗൺസിലർ മിലാനി പെരേര മുഖ്യപ്രഭാഷണം നടത്തി. 'നാദലയ' മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിലെ നാടൻപാട്ട് അവതരണം പ്രവേശനോത്സവത്തിന്റെ മാറ്റ് കൂട്ടി.

പരിസ്ഥിതി ദിനാഘോഷം

ജൂൺ- 5 പരിസ്ഥിതിദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. പ്രഥമാധ്യാപിക സരിത എൽ. സ്കൂൾഅങ്കണത്തിൽ ചെടി നട്ടു ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനയും ക്വിസ് മത്സരവും സംഘടിപ്പിച്ചു. എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ഗ്രീൻ ബാഡ്‍ജ് ധരിച്ച് പരിസ്ഥിതിദിന പ്രതി‍ജ്ഞ ചൊല്ലി. സ്കൂളിൽ പച്ചക്കറിത്തോട്ടത്തിന് ആരംഭം കുറിക്കുകയും ചെയ്തു.

യോഗാദിനാചാരണം

ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളിൽ സ്പർശിച്ച് ശരീരത്തിന്റെയും മനസ്സിന്റെയും മാറ്റം ലക്ഷ്യമിടുന്നു. യോഗ  ദിനത്തിനു മുന്നോടിയായി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം കുട്ടികൾക്ക് നൽകുകയും ജൂൺ 21 നു യോഗാദിനത്തിൽ പരിശീലനം ലഭിച്ച കുട്ടികളുടെ യോഗാ പ്രദർശനവും സംഘടിപ്പിച്ചു.

വായനദിനാഘോഷം

  വായനയുടെ വാതായനങ്ങൾ കേരളീയർക്ക് മുന്നിൽ തുറന്നു നൽകിയ ശ്രീ പി എൻ പണിക്കരുടെ അനുസ്മരണാർത്ഥം വായനാദിനം വിവിധ പരിപാടികളോടെ ജൂൺ 19 നു സമുചിതമായി ആഘോഷിച്ചു.വായന സംസ്കാരം കുട്ടികളിൽ വളർത്തുന്നതിനു വേണ്ടി സ്കൂൾ ലൈബ്രറി,ക്ലാസ്സ് ലൈബ്രറി, പുതുമായർന്ന വായന തട്ടുകട  എന്നിവ ഉദ്ഘാടനം ചെയ്തു.വായനദിന ക്വിസ്, പോസ്റ്റർ പ്രദർശനം തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു

ബഷീർ അനുസ്മരണം

കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം (ജൂലൈ 5) അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിപ്പിക്കാൻ പാകത്തിൽ വേദിയിൽ പുനർജ്ജനിപ്പിച്ചു. പാത്തുമ്മയും, മുജീബും, സുഹാറയും, ഒറ്റക്കണ്ണൻ പോക്കറുമെല്ലാം കാണികൾ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്.

ചാന്ദ്രദിനം