"ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header|പ്രവേശനോത്സവം=2023 ജൂൺ ഒന്നാം തീയതി  പ്രവേശനോത്സവം, വർണ്ണക്കൂടാരം ഉദ്ഘാടനം എന്നിവ ബഹു. വിൻസെൻ്റ് എം  എൽ എ , കൗൺസിലർ ശ്രീമതി ഓമന,  ബാലരാമപുരം ബി പി സി  തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ  നടന്നു.
കുരുന്നുകൾ കിരീടവും  ചൂടി മെഴുകുതിരിയുടെ  ചെറു നാളവും കയ്യിലേന്തി ക്ലാസ്സ് മുറികളിൽ പ്രവേശിച്ചത്  കുളിർമയേകുന്ന അനുഭവമായിരുന്നു.
ക്ലാസ്സ് ടീച്ചേഴ്സ് ലഡു നൽകി അവരെ സ്വീകരിച്ചു|ലോക പരിസ്ഥിതി ദിനം=ജൂൺ 5 ന് ലോകമെമ്പാടും പരിസ്ഥിതി ദിനമായി ആചരിക്കുന്നു.
ഈ വർഷത്തെ പ്രധാന പരിസ്ഥിതി സന്ദേശം :  "  പ്ലാസ്റ്റിക്  ഉപയോഗം ഒഴിവാക്കി പ്രകൃതിയെ സംരക്ഷിക്കുക" എന്നതാണ്. അതിനായി സ്കൂളുകളും,പർശരവും പ്ലാസ്റ്റിക് മുക്തമാക്കാനുള്ള ശ്രമം നടത്തി.പ്രതിജ്ഞ എടുത്തു.
കൂടാതെ പരമാവധി ചെടികൾ/ വൃക്ഷത്തൈകൾ സ്കൂൾ  വളപ്പിലും, വീടിൻ്റെ പരിസരത്തും  നട്ടുപിടിപ്പിച്ച് ,സംരക്ഷിക്കാൻ  കുട്ടികൾ തയ്യാറായി|വായനാദിനം=ജൂൺ 19 നു ശ്രീ . പി. എൻ.പണിക്കരുടെ ചരമ ദിനം. കേരളത്തിൽ  അങ്ങോളം ഇങ്ങോളം ഓടി നടന്ന് വായനയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഗ്രന്ഥശാലകൾ സ്ഥാപിക്കുകയും,  " വായിച്ചു വളരൂ, ചിന്തിച്ചു വിവേകം  നേടൂ " എന്ന് പഠിപ്പിക്കുകയും ചെയ്ത മഹാനാണ്
ശ്രീ. പി, എൻ. പണിക്കർ.
'ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ പിതാവ് ' എന്ന പേരിൽ  ശ്രീ പുതുവയിൽ നാരായണ പണിക്കർ ( പി. എൻ.പണിക്കർ) അറിയപ്പെടുന്നു.
ഗവ. എൽ. വി. എൽ പി. എസ് . മുല്ലൂറിൽ
വായനവാരം  ശ്രീ റെജി  സാറിൻ്റെയും, മുൻ  ഡയറ്റ് പ്രിൻസിപ്പൽ.ശ്രീ. രത്നാകരൻ സാറിൻ്റെയും അനുഗ്രഹത്തോടെയും,  ആശംസകളോ ടെയും ആരംഭിച്ചു.
കുട്ടികൾക്ക് : സാഹിത്യ ക്വിസ്, പുസ്തക വായനാകുറിപ്പ് മത്സരം
അമ്മമാർക്ക്: കവിതാലാപനം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരം
തെന്നൂർക്കോണം ലൈബ്രറി സന്ദർശനം, ലൈബ്രറി പ്രവർ ത്തനങ്ങൾ  മനസ്സിലാക്കൽ, സംശയ നിവാരണം, .....
തുടർന്ന്  പി ടി എ സഹായത്തോടെ സ്കൂളിൽ പുസ്തക ക്ലിനിക് നടത്തി ക്ലാസ്സ് ലൈബ്രറികൾ വിപുലപ്പെടുത്തൽ, തുടങ്ങിയവ|സ്വാതന്ത്ര്യ ദിനാഘോഷം=2023 ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ  76 _ ആം സ്വാതന്ത്ര്യ വാർഷികം ആഘോഷിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീമതി    ആശാറാണി ത്രിവർണ പതാക ഉയർത്തി. അത് കഴിഞ്ഞിട്ട്  വർണ ശബളമായ iഘോഷയാത്ര നടന്നു.
ഗാന്ധിജി, ഭാരത് മാതാ, ജവഹർലാൽ നെഹ്റു,  ഭഗത് സിംഗ് തുടങ്ങിയവരുടെ വേഷത്തിൽ  കുഞ്ഞുങ്ങൾ  അണി ചേർന്നപ്പോൾ ഘോഷ യാത്ര  അവിസ്മരണീയമായി. സ്കൂളിൽ നിന്ന് പുറപ്പെടും മുമ്പ് ബഹു. കൗൺസിലർ കുഞ്ഞുങ്ങൾക്ക് മിഠായി  നൽകി അനുഗ്രഹിച്ചു.
ഘോഷയാത്ര കഴിഞ്ഞ് വന്നപ്പോൾ നമ്മുടെ സ്കൂളിലെ ലീല ചേച്ചി  മധുരമൂറുന്ന  സേമ്യം പായസം തയ്യാറാക്കി വച്ചിരുന്നു.
പായസം കഴിച്ചിട്ട് കുട്ടികൾ വിവിധ കലാപരിപാടികൾ  അവതരിപ്പിച്ചു.|ഓണാഘോഷം=ഈ വർഷത്തെ ഓണാഘോഷം  വളരെ ഭംഗിയായി നടന്നു. എസ് എം സി അംഗങ്ങളുടെ  സഹകരണത്തോടെ  ശോഭയുള്ള അത്തപ്പൂക്കളം, വിഭവ സമൃദ്ധമായ സദ്യ, കൂടാതെ കുഞ്ഞുങ്ങളുടെയും, അമ്മമാരുടെയും  മനം കവരുന്ന പ്രോഗ്രാമുകൾ , ....
ഞങ്ങളുടെ ഓണ സദ്യയിൽ പങ്ക് ചേ രുകയും, കുരുന്നുകൾക്ക്  നല്ല  ചിന്തകൾ പകർന്നുകൊടുക്കുകയും ചെയ്ത ശ്രീ രത്നാകരൻ  സർ, മോഹനൻ സർ, റോസ് മേരി ടീച്ചർ, ലീല ടീച്ചർ, സലീല ടീച്ചർ തുടങ്ങിവരുടെ സാന്നിധ്യം ഓണാഘോഷത്തിന്  മോടി കൂട്ടാൻ സഹായിച്ചു.|ശിശുദിനാഘോഷം=ഓരോ വർഷവും നവംബർ 14 നാം ശിശുദിനമാ യിആചരിക്കുന്നു.
  കുഞ്ഞുങ്ങളെ സ്നേഹിക്കുകയും, അവരെ കരുതുകയും ചെയ്ത കുട്ടികളുടെ ചാച്ചാജി......
മിക്കവാറും എല്ലാ കുഞ്ഞുങ്ങളും വെള്ള വസ്ത്രം ധരിച്ച് പ്ലക്കാർഡ് കയ്യിൽ പിടിച്ച്, ചുവന്ന റോസാപ്പൂവ് നെഞ്ചിൽ ചൂടി സ്കൂളിലെ ശിശുദിന റാലിയിൽ  പങ്കെടുത്തു.
നെഹ്റു ക്വിസ്, പതിപ്പ് നിർമാണം ,പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തി.
കുഞ്ഞുങ്ങൾക്ക് പായസവും കൊടുത്തു.|മില്ലറ്റ്  ഭക്ഷ്യ മേള=കൂവരക്, തിന,  ചാമ, കുതിരവാലി, വരക് തുടങ്ങിയ ചെറു ധാന്യങ്ങളിൽ  വിറ്റാമിനുകളും, ഫൈബറുകളും, പ്രോട്ടീനുകളും ,ഒക്കെ വളരെ  കൂടുതൽ അടങ്ങിയിട്ടുണ്ട്.
അതിനാൽ മില്ലെറ്റുകളുടെ പ്രാധാന്യം കുഞ്ഞു ങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി ഒരു മില്ലറ്റ് ഭക്ഷ്യമേള സംഘടിപ്പിച്ചു. ധാരാളം കുട്ടികൾ പങ്കാളികൾ ആയി.
ശ്രീ ഷാജി സർ മില്ലെട്ടുകളെപ്പറ്റി ഒരു ക്ലാസ്സെടുത്തു. വളരെ പ്രയോജനം ആയിരുന്നു.}}

21:33, 31 ഡിസംബർ 2023-നു നിലവിലുള്ള രൂപം