"പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/അക്ഷരവൃക്ഷം/പ്രതിരോധം നമ്മളിലൂടെ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് പി. എൻ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. കൂന്തള്ളൂർ/അക്ഷരവൃക്ഷം/പ്രതിരോധം നമ്മളിലൂടെ... എന്ന താൾ പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/അക്ഷരവൃക്ഷം/പ്രതിരോധം നമ്മളിലൂടെ... എന്നാക്കി മാറ്റിയിരിക്കുന്നു) |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
13:15, 23 ഡിസംബർ 2023-നു നിലവിലുള്ള രൂപം
പ്രതിരോധം നമ്മളിലൂടെ...
"മോളേ... കഴിക്കാനെടുത്ത് വച്ചിട്ടുണ്ട്, ചേട്ടനെക്കൂടി വിളിച്ചേ... ടി വി യുടെ മുമ്പിൽ കുറെ നേരമായി കുത്തിയിരിക്കുന്ന നിന്റെ അച്ഛനെക്കൂടി വിളിക്ക്."
ഈ ചെറിയ വഴക്കിന് ശേഷം നാല് പേരും ടി.വി.ക്ക് മുന്നിൽ എത്തി. അത് എന്നും ആ വീട്ടിൽ സ്ഥിരമാണ്. അതും ന്യൂസ് ചാനൽ. ഇപ്പൊ കൊറോണ വന്നതോടെ ടി.വി. നിറയേ അത് തന്നെയാണ്. "ഓരോ രാജ്യത്തും എത്ര പേർ മരിച്ചു?" അമ്മ ഇടയ്‌ക്ക് ചോദിച്ചു. ഇതിന് മറുപടിയെന്നോണം മകൾ പറഞ്ഞു: "വിദേശത്തു നിന്ന് നാട്ടിൽ എത്തുന്നോർക്കും ഇപ്പൊ കൊറോണ ഉണ്ടെന്ന്. കുറെ പേർക്ക് സ്ഥിരീകരിച്ചെന്നു രാവിലെ ന്യൂസിൽ പറഞ്ഞു".
പിറ്റേ ദിവസം രാഹുലിന് ചെറിയൊരു പനി വന്നു. അമ്മ അവന് മരുന്ന് കൊടുക്കാനായി മുറിയിലേക്ക് വന്നപ്പോൾ അവൻ കാര്യം പറഞ്ഞു. അവർ പെട്ടെന്ന് തന്നെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. അന്ന് തന്നെ രാഹുലിന്റെ സ്രവം പരിശോധനയ്ക്കായി അയച്ചു. കുടുംബാംഗങ്ങളെയും അടുത്തിടപഴകിയവരെയും ക്വാറന്റയിനിൽ ഇരിക്കാൻ ഉപദേശിക്കുകയും ചെയ്തു.
പിറ്റേ ദിവസം രാജ്യം മുഴുവൻ നടുക്കി 'ലോക്ക് ഡൗൺ' പ്രഖ്യാപിച്ചു. രാഹുലിന്റെ കുടുംബം അവന്റെ റിസൽറ്റും കണ്ടു നടുങ്ങി - "പോസിറ്റീവ്". ചികിത്സ നടത്തിയെങ്കിലും ഫലം നെഗറ്റീവ് ആയി വന്നില്ല. അത് അവന്റെ കുടുംബത്തെ ഒന്നാകെ വിഷമിപ്പിച്ചു.
ആ ആശുപത്രിയിൽ നിന്ന് രോഗമുക്തി നേടിപ്പോകുന്ന ആളുകൾക്ക് എല്ലാം ഒരു ബോധവത്കരണ ക്ലാസ് നടത്തിയ ശേഷമാണ് ആശുപത്രിയിൽ നിന്ന് പറഞ്ഞയയ്ക്കുക.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 12/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ