"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 37: വരി 37:

സ്ഥല പരിമിതിയുള്ള നമ്മുടെ സ്കൂളിന്റെ മുൻ ഭാഗം പച്ചക്കറി കൃഷിയും കപ്പ കൃഷിയും ചെയ്തു.3ഘട്ടങ്ങളിലായി വിളവെടുപ്പ് നടത്തി..   10 പേരടങ്ങുന്ന കുട്ടികളെ ഉൾപ്പെടുത്തി ഹരിത സഭ  രൂപീകരിച്ചു..ഇവർ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു..

[[പ്രമാണം:43422-2023-10.jpeg|ലഘുചിത്രം|കാർഷികം]]
ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൽ ഔഷധ ചെടികളും ആമ്പൽ കുളവും കൊണ്ട് സമ്പൽ സമൃതമായ ഉദ്യാനം കണ്ണിനു കുളിർമയേകുന്നു..
ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൽ ഔഷധ ചെടികളും ആമ്പൽ കുളവും കൊണ്ട് സമ്പൽ സമൃതമായ ഉദ്യാനം കണ്ണിനു കുളിർമയേകുന്നു..

12:54, 18 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

സോഷ്യൽ സയൻസ് ക്ലബ്ബ്

   കൺവീനർ : അഖില.എസ്.നായർ

        2023-24 അക്കാദമിക വർഷത്തെ സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആരംഭിച്ചു.ദിനാചരണ പ്രവർത്തനങ്ങളെല്ലാം തന്നെ മികവുറ്റ രീതിയിൽ നടത്താൻ ക്ലബ്ബിന് കഴിഞ്ഞു. ഈ വർഷത്തെ സബ് ജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ മികച്ച വിജയം കരസ്ഥമാക്കാൻ ക്ലബ്ബിന് കഴിഞ്ഞു. സാമൂഹ്യ ശാസ്ത്രക്വിസിൽ ഒന്നാം സ്ഥാനവും ചാർട്ട് പ്രസന്റേഷനിൽ രണ്ടാം സ്ഥാനവും നേടി ഓവറോൾ നേടാനായത് ക്ലബ്ബിന്റെ അഭിമാനാർഹമായ നേട്ടമാണ്.ക്ലബ്ബ് പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നു.

സാമൂഹ്യ ശാസ്ത്ര മേളയിൽ ചാർട്ട് പ്രസന്റേഷനിൽ second A grade

ഗാന്ധിദ‍ർശൻ

കൺവീനർ : അഭിലചന്ദ്രൻ സി.എൽ

സ്വദേശി നിർമ്മിത ലോഷൻ വിതരണോദ്ഘാടനം

മഹാത്മാഗാന്ധിജിയുടെ ദർശനങ്ങളും മൂല്യങ്ങളും കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് ഗാന്ധിദർശൻ. 40 കുട്ടികളാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത്  ഈ ക്ലബ്ബിന് കീഴിൽ കൃഷി, പൂന്തോട്ടം സ്വദേശി വസ്തുക്കൾനിർമ്മാണം, ശാന്തി സേന പ്രകൃതിജീവനം,യോഗ,ലഹരി വിരുദ്ധ പ്രവർത്തനം, പരിസര ശുചീകരണം എന്നീ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഗാന്ധി ദർശൻ ക്ലബ്ബ് മുന്നേറുകയാണ്.

സയൻസ് ക്ലബ്‌

കൺവീനർ : ബിനി.എൽ.പിള്ള

സ്കൂൾ പോസ്റ്റർ

2023 -24 അധ്യയന വർഷത്തിൽ ഗവണ്മെന്റ് എൽ പി എസ് പിരപ്പൻകോടിൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടത്തി.ജൂലൈ 21 ചാന്ദ്രദിനവും സെപ്റ്റംബർ 16 ഓസോൺ ദിനവും വളരെ വ്യത്യസ്തങ്ങളായ പരിപാടികളോട് കൂടിയാണ് നടത്തിയത്. ശാസ്ത്ര പരീക്ഷണങ്ങളുടെ പ്രദർശനം, ശാസ്ത്ര മാസികകൾ തയ്യാറാക്കൽതുടങ്ങിയ  പരിപാടികൾ സയൻസ് ക്ലബ് ഏറ്റെടുത്ത് നടപ്പിലാക്കി. ശാസ്ത്രമേളയിൽ സബ് ജില്ലയിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞത് ക്ലബ്ബ് പ്രവർത്തനങ്ങളുടെ മികവുകൊണ്ടുതന്നെയാണ്

ഗണിത ക്ലബ്

കൺവീനർ : ഷൈമ.എം.എ

ജൂലൈ 22ന് 2023- 2024 അധ്യയന വർഷത്തിലെ ഗണിത ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ബഹുമാനപ്പെട്ട എച്ച് എം പി കെ സൂസമ്മ ടീച്ചർ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു മാസത്തിൽ രണ്ട് തവണ  ക്ലബ് അംഗങ്ങൾ ഒത്തുകൂടുന്നു.28 കുട്ടികളാണ് ക്ലബ്ബിൽ ഉള്ളത് ഗണിതത്തിൽ താൽപര്യമുള്ള കുട്ടികളെയാണ് അംഗങ്ങളായി തിരഞ്ഞെടുത്തത്. ക്വിസ് മത്സരം, ഗണിതകേളികൾ എന്നിവ ക്ലബ് പ്രവർത്തനമായി നടന്നുവരുന്നു. ഗണിതമേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും പങ്കെടുത്ത 5 ഇനത്തിൽ നാലെണ്ണത്തിന് A ഗ്രേഡും ഒരു  ഇനത്തിന് ബി ഗ്രേഡും ലഭിച്ചു. ഒരു സെക്കൻഡ് പ്രൈസും ഒരു തേർഡ് പ്രൈസും ഇതിൽ  ഉൾപ്പെടും. പ്രവർത്തനങ്ങൾ നല്ല രീതിയിൽ തന്നെ നടന്നുവരുന്നു.

ഗണിത ശാസ്ത്രമേള

കാർഷിക ക്ലബ്‌

കൺവീനർ : മുഹമ്മദ് ജാസിം

സ്കൂൾ ഹരിതഭമാക്കുന്നതിന്റെ ഭാഗമായി ഗ്രീൻ ചലഞ്ച് എന്നൊരു പരിപാടി സംഘടിപ്പിച്ചു. ശ്രീമതി പി.കെ. സൂസമ്മ (HM)

ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരിൽ തുടങ്ങി രക്ഷകർത്താക്കളിലൂടെ ചെയിൻ പോലെ ഗ്രീൻ ചലഞ്ച് ഒരു വൻ വിജയമായി..500 ഇൽ പരം ചെടികൾ കൊണ്ട് സ്കൂൾ ഹരിതാഭമായി മാറി..

കാർഷികം

ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൽ ഔഷധ ചെടികളും ആമ്പൽ കുളവും കൊണ്ട് സമ്പൽ സമൃതമായ ഉദ്യാനം കണ്ണിനു കുളിർമയേകുന്നു..