"ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/വില്ലനായ രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

15:17, 14 ഡിസംബർ 2023-നു നിലവിലുള്ള രൂപം

വില്ലനായ രോഗം പ്രതിരോധത്തിൻ കൈക്കുടകൾ

രോഗത്തിൽ വിജനമായി തെരുവീഥികൾ
നാളേക്ക് വേണ്ടി ഉറങ്ങാൻ ശ്രമിക്കുന്നു
ജില്ലാശുപത്രിക്കരികിലൊരേയൊരു
രോഗത്തിൻ പീഡയാൽ
നിറഞ്ഞ ജനാവലികൾ
രോഗം എന്ന വില്ലനെ
ഞാൻ കണ്ട വേളയിൽ
മഴ കൊന്നാലും പാവം തുമ്പകൾ
മലരിൻ കൂട നിറച്ചു വിറച്ചു നിൽക്കയും
കാറ്റുകൾ പേടിച്ച് വിറച്ച്
നൃത്തത്തിൽ ആനന്ദമായി ആടി നിൽക്കയും
രോഗത്തിൽ വിജനമായി തെരുവീഥികൾ
നാളേക്ക് വേണ്ടി ഉറങ്ങാൻ ശ്രമിക്കുന്നു
ജീവിതത്തിൻ സുന്ദര ദൃഷ്ടിയിൽ
നിന്നിഷ്ടമില്ലാതെ വന്ന വില്ലനായ രോഗം
പൊൻകരൾ കൂട്ടിന്റയുള്ളിൽ
ഒരഗ്നിയായി വന്നവൻ
വിശാലമാം സന്തോഷരാവുകൾ
രോഗം എന്ന വില്ലൻ
സുന്ദരമാം ശരീരത്തെ പഴങ്കൂടാക്കി മാറ്റുന്നു
ബാല്യകാലത്തിൻ നുറുങ്ങുകഥകളാൽ
സന്തോഷരാവുകൾ ചേർന്നപ്പോൾ
ഞാൻകണ്ടു ആ രോഗം
ജീവിതം ആപത്തിൽ മുങ്ങിവീണു
സന്തോഷരാവുകൾ ആഘോഷിച്ച് ആനന്ദിച്ച ജനാവലികൾ
അതാ ചത്ത മൃഗത്തെ പോലെ
ഒന്നൊന്നായി ഇല്ലാതാകുന്നു
രോഗമാം പ്രതിസന്ധി നാം
പ്രതിരോധമാം കൈകളാൽ നേരിടാം
ഈ ജനനിയെ രോഗമാം വില്ലനിൽ നിന്ന് സംരക്ഷിക്കാം
നമുക്ക് ഒരുമിച്ച് നല്ലൊരു നാളേക്കായി കൈകോർക്കാം
 

ആര്യ എ യു
9 H ഗവ.വി & എച്ച് എസ് എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 14/ 12/ 2023 >> രചനാവിഭാഗം - കവിത