"ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ലൈബ്രറി) |
(കമ്പ്യൂട്ടർ ലാബ്) |
||
വരി 26: | വരി 26: | ||
ഹൈസ്കൂൾ ,ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ ആയി രണ്ട് വ്യത്യസ്ത ലൈബ്രറികൾ സ്കൂളിൽ ഉണ്ട്. ഹൈസ്കൂൾ കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിൽ 20ന യിരത്തിലധികം പുസ്തകങ്ങളുടെ വിപുലമായ ശേഖരം ഉണ്ട്. അതോടൊപ്പം തന്നെ കുട്ടികളുടെ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ ക്ലാസുകളിലും ദിനപത്രങ്ങൾ നല്കിവരുന്നു. ലൈബ്രറി ഡിജിറ്റലൈസ് ചെയ്ത് പുസ്തകവിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും പൂർത്തീകരിക്കുന്നു. ഹൈസ്കൂൾ മലയാളം അധ്യാപിക Suni ടീച്ചറാണ് ലൈബ്രേറിയൻ ഡ്യൂട്ടി ഏറ്റെടുത്തത്. | ഹൈസ്കൂൾ ,ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ ആയി രണ്ട് വ്യത്യസ്ത ലൈബ്രറികൾ സ്കൂളിൽ ഉണ്ട്. ഹൈസ്കൂൾ കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിൽ 20ന യിരത്തിലധികം പുസ്തകങ്ങളുടെ വിപുലമായ ശേഖരം ഉണ്ട്. അതോടൊപ്പം തന്നെ കുട്ടികളുടെ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ ക്ലാസുകളിലും ദിനപത്രങ്ങൾ നല്കിവരുന്നു. ലൈബ്രറി ഡിജിറ്റലൈസ് ചെയ്ത് പുസ്തകവിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും പൂർത്തീകരിക്കുന്നു. ഹൈസ്കൂൾ മലയാളം അധ്യാപിക Suni ടീച്ചറാണ് ലൈബ്രേറിയൻ ഡ്യൂട്ടി ഏറ്റെടുത്തത്. | ||
== കമ്പ്യൂട്ടർ ലാബ് == | |||
ഹൈസ്കൂൾ ഹയർസെക്കൻഡറി കുട്ടികളുടെ ഐടി പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് കമ്പ്യൂട്ടർ ലാബുകളാണ് സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 15 ഡെസ്ക് ടോപ്പുകളും 33 ലാപ്ടോപ്പുകളും ആണുള്ളത്. അതോടൊപ്പം തന്നെ കൈറ്റിൽ നിന്നും ലഭ്യമായ എ ഫോർ മൾട്ടിപർപ്പസ് പ്രിന്ററും, ഉപയോഗത്തിലുണ്ട് . ഹയർസെക്കൻഡറി വിഭാഗത്തിൽ 72 കമ്പ്യൂട്ടണ്ടറുകളാണ് ഐടി പഠനത്തിനായി സജ്ജമാക്കിയിട്ടുള്ളത്. എച്ച്എസ്എസ് വിഭാഗത്തിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപിക Shijiടീച്ചറും ഹൈസ്കൂൾ വിഭാഗത്തിൽ English അധ്യാപിക Sreelekshmi ടീച്ചർക്കും ആണ് കമ്പ്യൂട്ടർ ലാബിന്റെ ചുമതലയുള്ളത്. റോട്ടറി ക്ലബ് കൊച്ചി യുണൈറ്റഡ് ആണ് ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബ് സെറ്റ് ചെയ്യുകയും 10 ഡെസ്ക്ടോപ്പുകൾ ഡൊണേറ്റ് ചെയ്യുകയും ചെയ്തു .മോഡേൺ ബെഡ് കൊച്ചി ഇടപ്പള്ളി ഹൈസ്കൂളിന് 5 ഡെസ്ക്ടോപ്പും 5 ലാപ്ടോപ്പുകളും ചെയ്തു .അങ്ങനെ കമ്പ്യൂട്ടർ പഠനം വളരെ വിപുലമായ രീതിയിലാണ് പള്ളി ഹൈസ്കൂളിൽ നടത്തുന്നത് |
11:04, 26 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇടപ്പള്ളിയുടെ ഹൃദയഭാഗത്ത് നാലേക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഹൈസ്കൂളിന് 15 ക്ലാസ് റൂമുകളും ഹയർസെക്കൻഡറിക്ക് മുപ്പതോളം ക്ലാസ് റൂമുകളും ആണ് ഈ വിദ്യാലയത്തിനുള്ളത് അതിവിശാലമായ ഒരു കളി സ്ഥലവും സുസജ്ജമായ ലാബുകളും വിദ്യാലയത്തിനുണ്ട് ഇരുപതിനായിരത്തോളം പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾക്കൊള്ളുന്ന ഒരു ലൈബ്രറി സ്കൂളിലുണ്ട് നൂതന പരീക്ഷണങ്ങൾ നടത്താൻ ഉതകുന്ന രീതിയിൽ സയൻസ് ലാബുകളും വിദ്യാർഥികൾക്ക് വളരെയധ
ഗുണകരമാണ് കുട്ടിശാസ്ത്രജ്ഞന്മാരെ വാർത്തെടുക്കുന്ന ടിങ്കറിങ് ലാബ് സ്കൂളിൻറെ പ്രത്യേകതയാണ് ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും പ്രവർത്തിക്കുന്നു ഹൈസ്കൂൾ മുതൽ ഹയർസെക്കൻഡറി വരെ 872 കുട്ടികൾ പഠിക്കുന്നു ഹൈസ്കൂളിൽ 6 ഡിവിഷനുകളും ഹയർ സെക്കൻഡറി വിഭാഗത്തിൽ സയൻസ് കോമേഴ്സ് വിഭാഗങ്ങളിലായി 12ബാച്ചുകളും ഉണ്ട്
ഹൈസ്കൂൾ ബ്ലോക്ക്
15 ക്ലാസ് മുറികളും 1 സ്റ്റാഫ് മുറികളും ഓഫീസും ഉൾക്കൊള്ളുന്നതാണ് ഇടപ്പള്ളിഹൈസ്കൂൾ ബ്ലോക്ക്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 8മുതൽ പ്ലസ്ടു വരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി . പ്രൊജക്ടർ ,ലാപ്ടോപ് , ഉയർന്ന നിലവാരത്തിലുള്ള സൗണ്ട് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്നതാണ് വിദ്യാലയത്തിലെ മുഴുവൻ ക്ലാസ് മുറികളും . ഹൈസ്കൂൾ ,പ്ലസ്ടു,സെക്ഷനുകൾക്കായി വ്യത്യസ്ത മുറികളും സജ്ജീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ ലൈബ്രറി , കംപ്യൂട്ടർ ലാബ് സയൻസ് ലാബ് എന്നിവയെല്ലാം തന്നെ നിലനിൽക്കുന്നത് ഹൈസ്കൂൾ കെട്ടിടത്തിൽ തന്നെയാണ്
കളിസ്ഥലം
ഹൈസ്കൂൾ, ഹയർസെക്കൻണ്ടറി വിദ്യാർഥികൾക്കായി വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്. മധ്യഭാഗത്തായി സെവൻസ് ഫുട്ബോൾ കളിക്കാൻ ഉതകുന്ന രീതിയിലുള്ള ഫുട്ബോൾ കോർട്ടും ചുറ്റും 200 മീറ്റർ ട്രാക്ക് ഒരുക്കുന്നതിനുള്ള സൗകര്യവുമുണ്ട്. ഫുട്ബോൾ , ക്രിക്കറ്റ് ബാഡ്മിൻറൺ തുടങ്ങിയ മത്സരങ്ങൾക്കും പരിശീലനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്
കുടിവെള്ള സൗകര്യം
വിപുലമായ കുടിവെള്ള സൗകര്യമാണ് സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത്. യഥേഷ്ടം വെള്ളം ലഭിക്കുന്ന രണ്ട് കിണറുകളും ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷനും സ്കൂളിനായി ഉണ്ട്. രണ്ട് പമ്പ് സെറ്റുകൾ ആണ് എച്ച്.എസ്, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി പ്രവർത്തിപ്പിക്കുന്നത്. അതോടൊപ്പം തന്നെ ജലസേചനത്തിനായി അധികം ഒരു പമ്പ്സെറ്റ് കൂടി ഒരുക്കിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ കിണർ ശുചീകരിക്കുകയും ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. എറണാകുളത്തെ സ്വകാര്യ ലാബിൽ നിന്നുമാണ് ജല പരിശോധന നടത്തുന്നത്. കുട്ടികളുടെ ആവശ്യത്തിനായി 4 വാഷ്ബേസിൻ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ 2 വാട്ടർ പ്യൂരിഫൈർ സജ്ജീകരിച്ചിരിക്കുന്നു .
കിച്ചൺ കോംപ്ലക്സ്
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി വിശാലമായ പാചകപ്പുര ആണ് സ്കൂളിൽ ഉള്ളത്. എച്ച്.എസ്, ,എച്ച്.എസ്.എസ് കെട്ടിടത്തിൽ ലയാണ് പാചകപ്പുര സ്ഥിതി ചെയ്യുന്നത്. 600 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള പാചകപ്പുരയിൽ ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത് റഫ്രിജറേറ്റർ, ഗ്രൈൻഡർ, മിക്സർ ഗ്രൈൻഡർ, തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പൂർണ്ണമായും എൽപിജിയിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. ആവശ്യാനുസരണമുള്ള അലൂമിനിയം സ്റ്റീൽ പാത്രങ്ങൾ പാചകപ്പുരയിൽ ഉണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പാൽ വിതരണത്തിനുള്ള ഗ്ലാസ്സ് , plate വരെ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഉച്ചഭക്ഷണം, ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണം എല്ലാം തയ്യാറാക്കുന്നത് പാചകപ്പുരയിൽ വെച്ച് തന്നെയാണ്. കഴിഞ്ഞ 17 വർഷമായി പത്മിനി എന്ന പാചക തൊഴിലാളിയുടെ സേവനവും സ്കൂളിന് ലഭ്യമാണ്
ഓഡിറ്റോറിയം
സ്കൂളിലെ പൊതു പരിപാടികൾ ഭംഗിയായി നടത്തുന്നതിന് വേണ്ടി ഹയർസെക്കണ്ടറി കെട്ടിടത്തിലെ രണ്ടാം നിലയിൽ വിശാലമായ ഓഡിറ്റോറിയം സജ്ജീകരിച്ചിട്ടുണ്ട്. ചെറിയ കൂട്ടായ്മകൾക്കായി ഹയർസെക്കണ്ടറി വിഭാഗത്തിന്റെ ഒന്നാം നിലയിൽ കോൺഫറൻസ് hall സ്കൂളിനായി ഉണ്ട് . എൺപതിനായിരം രൂപ ചെലവിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സ്വന്തമായി ശബ്ദസംവിധാനവും ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ 25 ഹൈസ്പീഡ് ഫാനുകളും , വീഡിയോ പ്രദർശനത്തിനും മറ്റുമായി പോർട്ടബിൾ പ്രൊജക്ടർ സംവിധാനവും ഒരുക്കിയിട്ടുണ്ട്, ഓപ്പൺ എയർ ഓഡിറ്റോറിയം ഈ സ്കൂളിൻറെ ഏറ്റവും ആകർഷണീയമായ ഒന്നാണ് .
ലൈബ്രറി
ഹൈസ്കൂൾ ,ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ ആയി രണ്ട് വ്യത്യസ്ത ലൈബ്രറികൾ സ്കൂളിൽ ഉണ്ട്. ഹൈസ്കൂൾ കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിൽ 20ന യിരത്തിലധികം പുസ്തകങ്ങളുടെ വിപുലമായ ശേഖരം ഉണ്ട്. അതോടൊപ്പം തന്നെ കുട്ടികളുടെ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ ക്ലാസുകളിലും ദിനപത്രങ്ങൾ നല്കിവരുന്നു. ലൈബ്രറി ഡിജിറ്റലൈസ് ചെയ്ത് പുസ്തകവിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും പൂർത്തീകരിക്കുന്നു. ഹൈസ്കൂൾ മലയാളം അധ്യാപിക Suni ടീച്ചറാണ് ലൈബ്രേറിയൻ ഡ്യൂട്ടി ഏറ്റെടുത്തത്.
കമ്പ്യൂട്ടർ ലാബ്
ഹൈസ്കൂൾ ഹയർസെക്കൻഡറി കുട്ടികളുടെ ഐടി പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് കമ്പ്യൂട്ടർ ലാബുകളാണ് സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 15 ഡെസ്ക് ടോപ്പുകളും 33 ലാപ്ടോപ്പുകളും ആണുള്ളത്. അതോടൊപ്പം തന്നെ കൈറ്റിൽ നിന്നും ലഭ്യമായ എ ഫോർ മൾട്ടിപർപ്പസ് പ്രിന്ററും, ഉപയോഗത്തിലുണ്ട് . ഹയർസെക്കൻഡറി വിഭാഗത്തിൽ 72 കമ്പ്യൂട്ടണ്ടറുകളാണ് ഐടി പഠനത്തിനായി സജ്ജമാക്കിയിട്ടുള്ളത്. എച്ച്എസ്എസ് വിഭാഗത്തിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപിക Shijiടീച്ചറും ഹൈസ്കൂൾ വിഭാഗത്തിൽ English അധ്യാപിക Sreelekshmi ടീച്ചർക്കും ആണ് കമ്പ്യൂട്ടർ ലാബിന്റെ ചുമതലയുള്ളത്. റോട്ടറി ക്ലബ് കൊച്ചി യുണൈറ്റഡ് ആണ് ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബ് സെറ്റ് ചെയ്യുകയും 10 ഡെസ്ക്ടോപ്പുകൾ ഡൊണേറ്റ് ചെയ്യുകയും ചെയ്തു .മോഡേൺ ബെഡ് കൊച്ചി ഇടപ്പള്ളി ഹൈസ്കൂളിന് 5 ഡെസ്ക്ടോപ്പും 5 ലാപ്ടോപ്പുകളും ചെയ്തു .അങ്ങനെ കമ്പ്യൂട്ടർ പഠനം വളരെ വിപുലമായ രീതിയിലാണ് പള്ളി ഹൈസ്കൂളിൽ നടത്തുന്നത്