"ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം) |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}}1935-ൽ ഇടപ്പള്ളി സ്വരൂപം അധികൃതർ ആണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. ശ്രീ.രാമപണിക്കർ ആദ്യത്തെ ഹെഡ്മാസ്റ്ററായി ചുമതലയേറ്റിരുന്നു. പത്തു വർഷത്തിനുശേഷം സ്ക്കൂൾ തിരുവിതാംകൂർ ഏൽപ്പിച്ചു. കളമശ്ശേരി,കാക്കനാട്, വെണ്ണല, ചേരാനെല്ലൂർ,എളമക്കര എന്നീ സ്ഥലങ്ങളിൽ അന്ന് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനു സൗകര്യം ഉണ്ടായിരുന്നില്ല. ഈ പ്രദേശങ്ങളിലെ കുട്ടികൾ ആശ്രയിച്ചിരുന്നത് ഇടപ്പള്ളി ഹൈസ്ക്കൂളിനെയാണ്. | ||
കൊച്ചി മുൻ മേയർ ശ്രീ.സോമസുന്ദരപണിക്കര്,തൃക്കാക്കര ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അസൈനാർ,മുൻസിപ്പൽ കൗൺസിലർ അഡ്വ.ശശി എന്നിവർ ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളായിരുന്നു. 1960-ൽ സിൽവർ ജൂബിലി ആഘോഷിക്കുകയുണ്ടായി. ഇടപ്പള്ളി ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ സുവർണ്ണകാലഘട്ടത്തിൽ 2500-ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.തൊട്ടടുത്ത് കൂണുകൾ പോലെ മുളച്ചു പൊന്തിയ എയ്ഡ്ഡ്, അൺ- എയ്ഡ്ഡ് സ്ക്കൂളുകളുടെ അതിപ്രസരം, ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യം ഇവ ഈ വിദ്യാലയത്തിന്റെ ശനിദശയ്ക്കുകാരണമായി.സർക്കാർ വിദ്യാലയമാണെങ്കിലും എല്ലാസൗകര്യങ്ങളുമുള്ള ശാന്തമായ അന്തരീക്ഷമുള്ള ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം തുലോം കുറവാണ്. എങ്കിലും റിസൽട്ടിന്റെ കാര്യത്തിൽ 90% നു മേലെയാണ്. 1997-ൽ തുടങ്ങിയ ഹയർസെക്കണ്ടറി വിഭാഗത്തിൽ 750 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. അന്നുമുതൽ ഇന്നുവരെ വിജയശതമാനത്തിൽ ഉന്നതനിലവാരം നിലനിർത്തിപ്പോരുന്നു. | |||
പഠനത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും മുൻനിരയിൽ നിൽക്കുന്ന ഈ സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ 120 കുട്ടികളും 7 അദ്ധ്യാപകരും 3 അദ്ധ്യാപകേതര ജീവനക്കാരും ഊർജ്ജ്വസ്വലതയോടെ പ്രവർത്തിക്കുന്നു. | |||
2009 ജൂൺ മാസം 2-ാം തീയതി ഇവിടുത്തെ പൂർവ്വവിദ്യാർത്ഥിയായ ബഹു. മുൻസിപ്പൽ കൗൺസിലർ അഡ്വ.ശശി അവർകളുടെ പ്രവേശനോത്സവോദ്ഘാടനത്തോടെ സ്ക്കൂൾ വർഷം ആരംഭിച്ചു. എല്ലാ ക്ലബ്പുകളേയും സമന്വയിപ്പിച്ചുകൊണ്ട്സമഗ്രമായ പ്രവർത്തനമാണ് ഞങ്ങൾ നടത്തിയത്. ചവിട്ടി നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം, മുത്തുമാല നിർമ്മാണം എന്നിവ ഉൾപ്പെടുത്തി. സിഡി തയ്യാറാക്കി പ്രവർത്തന റിപ്പോർട്ട് ഡി ഇ ഒ-ക്ക് സമർപ്പിച്ചു. ,കൊച്ചി കോർപറേഷന്റെ സഹായത്തോടെ Smart class Room പ്രവർത്തനമാരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം മേയർ മേഴ്സി വില്യംസ് നടത്തി. Projector,LCD,TV ഇവയുടെ സഹായത്തോടെ കുട്ടികൾക്ക് പഠിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. ക്ലാസ്സ് ലൈബ്രറി എന്ന ആശയം ഈ വർഷം നടപ്പിൽ വന്നു. ക്ലാസ്സുകളിൽ തന്നെ ലൈബ്രറി പുസ്തകങ്ങഴ് വായിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കിയിട്ടുണ്ട്. 2009-10 ശാസ്തൃവർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഗലീലിയോ-ലിറ്റിൽ സയന്റിസ്റ്റ്' എന്ന പരിപാടിയ്ക്ക് തുടക്കമിട്ടു.ടെലിസ്ക്കോപ്പു നിർമ്മാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ നടത്തുന്നു. |
09:40, 26 നവംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1935-ൽ ഇടപ്പള്ളി സ്വരൂപം അധികൃതർ ആണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. ശ്രീ.രാമപണിക്കർ ആദ്യത്തെ ഹെഡ്മാസ്റ്ററായി ചുമതലയേറ്റിരുന്നു. പത്തു വർഷത്തിനുശേഷം സ്ക്കൂൾ തിരുവിതാംകൂർ ഏൽപ്പിച്ചു. കളമശ്ശേരി,കാക്കനാട്, വെണ്ണല, ചേരാനെല്ലൂർ,എളമക്കര എന്നീ സ്ഥലങ്ങളിൽ അന്ന് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനു സൗകര്യം ഉണ്ടായിരുന്നില്ല. ഈ പ്രദേശങ്ങളിലെ കുട്ടികൾ ആശ്രയിച്ചിരുന്നത് ഇടപ്പള്ളി ഹൈസ്ക്കൂളിനെയാണ്.
കൊച്ചി മുൻ മേയർ ശ്രീ.സോമസുന്ദരപണിക്കര്,തൃക്കാക്കര ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അസൈനാർ,മുൻസിപ്പൽ കൗൺസിലർ അഡ്വ.ശശി എന്നിവർ ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളായിരുന്നു. 1960-ൽ സിൽവർ ജൂബിലി ആഘോഷിക്കുകയുണ്ടായി. ഇടപ്പള്ളി ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ സുവർണ്ണകാലഘട്ടത്തിൽ 2500-ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.തൊട്ടടുത്ത് കൂണുകൾ പോലെ മുളച്ചു പൊന്തിയ എയ്ഡ്ഡ്, അൺ- എയ്ഡ്ഡ് സ്ക്കൂളുകളുടെ അതിപ്രസരം, ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യം ഇവ ഈ വിദ്യാലയത്തിന്റെ ശനിദശയ്ക്കുകാരണമായി.സർക്കാർ വിദ്യാലയമാണെങ്കിലും എല്ലാസൗകര്യങ്ങളുമുള്ള ശാന്തമായ അന്തരീക്ഷമുള്ള ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം തുലോം കുറവാണ്. എങ്കിലും റിസൽട്ടിന്റെ കാര്യത്തിൽ 90% നു മേലെയാണ്. 1997-ൽ തുടങ്ങിയ ഹയർസെക്കണ്ടറി വിഭാഗത്തിൽ 750 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. അന്നുമുതൽ ഇന്നുവരെ വിജയശതമാനത്തിൽ ഉന്നതനിലവാരം നിലനിർത്തിപ്പോരുന്നു.
പഠനത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും മുൻനിരയിൽ നിൽക്കുന്ന ഈ സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ 120 കുട്ടികളും 7 അദ്ധ്യാപകരും 3 അദ്ധ്യാപകേതര ജീവനക്കാരും ഊർജ്ജ്വസ്വലതയോടെ പ്രവർത്തിക്കുന്നു.
2009 ജൂൺ മാസം 2-ാം തീയതി ഇവിടുത്തെ പൂർവ്വവിദ്യാർത്ഥിയായ ബഹു. മുൻസിപ്പൽ കൗൺസിലർ അഡ്വ.ശശി അവർകളുടെ പ്രവേശനോത്സവോദ്ഘാടനത്തോടെ സ്ക്കൂൾ വർഷം ആരംഭിച്ചു. എല്ലാ ക്ലബ്പുകളേയും സമന്വയിപ്പിച്ചുകൊണ്ട്സമഗ്രമായ പ്രവർത്തനമാണ് ഞങ്ങൾ നടത്തിയത്. ചവിട്ടി നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം, മുത്തുമാല നിർമ്മാണം എന്നിവ ഉൾപ്പെടുത്തി. സിഡി തയ്യാറാക്കി പ്രവർത്തന റിപ്പോർട്ട് ഡി ഇ ഒ-ക്ക് സമർപ്പിച്ചു. ,കൊച്ചി കോർപറേഷന്റെ സഹായത്തോടെ Smart class Room പ്രവർത്തനമാരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം മേയർ മേഴ്സി വില്യംസ് നടത്തി. Projector,LCD,TV ഇവയുടെ സഹായത്തോടെ കുട്ടികൾക്ക് പഠിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. ക്ലാസ്സ് ലൈബ്രറി എന്ന ആശയം ഈ വർഷം നടപ്പിൽ വന്നു. ക്ലാസ്സുകളിൽ തന്നെ ലൈബ്രറി പുസ്തകങ്ങഴ് വായിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കിയിട്ടുണ്ട്. 2009-10 ശാസ്തൃവർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഗലീലിയോ-ലിറ്റിൽ സയന്റിസ്റ്റ്' എന്ന പരിപാടിയ്ക്ക് തുടക്കമിട്ടു.ടെലിസ്ക്കോപ്പു നിർമ്മാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ നടത്തുന്നു.