"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 171: വരി 171:


=== <small>ഓൺലൈൻ സർവീസ് പോർട്ടൽ ഹെൽപ് ഡെസ്ക്</small> ===
=== <small>ഓൺലൈൻ സർവീസ് പോർട്ടൽ ഹെൽപ് ഡെസ്ക്</small> ===
<small>ഓൺലൈൻ സർവീസ് പോർട്ടലുകസ്റലിൽ പേരുകൾ രെജിസ്റ്റർ ചെയ്യാൻ പൊതുജനങ്ങളെ സഹായിക്കാനായി ഒരു ഹെൽപ് ഡെസ്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ചു ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും കുട്ടികളുടെ സേവനം ലഭ്യമാകുക .നാല് മണി മുതൽ4.30 വരെയുള്ള സമയത്തായിരിക്കും ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുക .</small>

19:58, 25 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

25041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25041
യൂണിറ്റ് നമ്പർLK/2018/25041
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലആലുവ
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല അങ്കമാലി
ലീഡർദിയ ടോബി
ഡെപ്യൂട്ടി ലീഡർജാനറ്റ് ജെയിംസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുധ ജോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിർമല കെ പി
അവസാനം തിരുത്തിയത്
25-11-202325041

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ‌‌‌‌‌‌‌‌‌‌‌ 2022-25

ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഭരണ സമിതി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

ലിറ്റിൽ കുറെ അംഗങ്ങളെ ചേർക്കുന്നതിനുള്ള അഭിരുചി പരീക്ഷയിൽ കുട്ടികൾ വളരെ താത്പര്യപൂർവ്വം കുട്ടികൾക്ക് പങ്കെടുത്തു 35പേർക്ക് സെലെക്ഷൻ കിട്ടി

ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾക്കുള്ള പരിശീലന ക്ലാസുകൾ

എട്ടാം ക്ലാസ്സിലെ കുട്ടികളുടെ പ്രിലിമിനറി  ക്യാമ്പ്

എട്ടാം ക്ലാസ്സിലെ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയ്നർ മൈക്കിൾ സാറിന്റെ നേതൃത്വത്തിലാണ് നടന്നത് .പ്രോഗ്രാമ്മിങ്ലെ ഗെയിംസ് കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്യുകയുണ്ടായി ലിറ്റിൽ കൈറ്റ്സ് ലെ ക്ലാസുകൾ എന്ന് സ്ഥിരമായി ആരംഭിക്കും എന്ന ആകാംഷയിലായിരുന്നു ൽപ്രിലിമിനാരി ക്യാമ്പിനുശേഷം കുട്ടികൾ

സൈബർ സെക്യൂരിറ്റി ക്ലാസുകൾ

സത്യമേവജയത്തെ എന്ന പേരിൽ നടത്തിയ സൈബർ സെക്യൂരിറ്റി ക്ലാസുകൾ കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു കോറോണക്കാലത്തെ മൊബൈൽഉപയോഗത്തിനും  ഓൺലൈൻ ക്ലാസ്സുകൾക്കുമുള്ളിൽനിന്നു  കുട്ടികൾ ഏറെ വഴിതെറ്റിപോയിരുന്നു ഇന്റർനെറ്റിന്റെ ശരിയായ ഉപയോഗവും അവ നിയന്ത്രിക്കേണ്ട ആവശ്യകതയും ഇത്തരം ക്ലാസ്സുകളിലൂടെ കുട്ടികൾക്ക് വെക്തമായി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഈ ക്ലാസുകൾ എല്ലാ കുട്ടികളെയും കാണിച്ചു അധ്യാപകർ വേണ്ട നിർദേശങ്ങൾ നൽകി .

വൈ ഐ പി ക്ലാസുകൾ

യങ് ഇന്നോവട്ടോഴ്സിനുള്ള ക്ലാസുകൾ കുട്ടികൾക്ക് നൽകി ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സിനു ക്ലാസുകൾ നൽകിയതിന്റെ വെളിച്ചത്തിലാണ് കുട്ടികൾക്ക് ക്ലാസുകൾ നൽകിയത് .ക്ലാസുകൾ വളരെ താത്പര്യമുണർത്തുന്നവയായിരുന്ന് .എട്ടു ഒൻപതു പത്തു പതിനൊന്നു പന്ത്രണ്ടു തുടങ്ങിയ ക്ലാസ്സുകളിലെ കുട്ടികൾക്കാണ് ക്ലാസുകൾ നൽകിയത്

വൈ ഐ പി സെലെക്ഷൻ

പ്രമാണം:25041 yip.pptx

വൈ ഐ പി യിൽ ഈ വിദ്യാലയത്തിലെ കുട്ടികളുടെ പ്രൊജക്റ്റായ റോബോട്ടിക് ഗ്ലൗസ് രെജിസ്റ്റർ ചെയ്തിരുന്നു ലിറ്റിൽ കൈറ്റ് അംഗങ്ങളായ ജാനറ്റ് ജെയിംസ്,അതുല്യ ഷൈജു  ,അനന്യ എന്നിവരുടെ പ്രോജക്ടായിരുന്നു അത് .കുട്ടികൾക്ക് ബി ആർ സി തലത്തിൽ സെലെക്ഷൻ ലഭിക്കുകയും ജില്ലാതലത്തിൽ അവതരിപ്പിക്കാൻ അവസരം ലഭിക്കുകയും ചെയ്തു

അനിമേഷൻ ക്ലാസുകൾ

ചലിക്കുന്ന ചിതങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകളാണ് അനിമേഷൻ ക്ലാസുകൾ .കുട്ടികൾക്ക് വളരെ താത്പര്യം ജനിപ്പിക്കുന്നതായിരുന്നു ക്ലാസുകൾ കുട്ടികൾ അവരുടെ ബാനയ്ക്കനുസരിച്ചു വളരെ കൃത്യതയോടും വ്യകതയോടും കുഞ്ചൂടെ അനിമേഷൻ ചെയ്യുന്നതിൽ മികവ് പ്രകടിപ്പിച്ചു .മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ അധ്യാപകർ പ്രോത്സാഹിപ്പിച്ചു ഓരോ ഗ്രൂപ്പുകളിലും വെത്യസ്തമായ ചിത്രങ്ങൾ തയ്യാറാക്കി അവതരിപ്പിച്ചു

പ്രോഗ്രാമിങ് ക്ലാസുകൾ

ആധുനിക ലോകം സാങ്കേതികതയിൽ ഊന്നിയാണ് നിലനിൽക്കുന്നത് .അതിനാൽ ഇതിലൊരു പരിശീലനം ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായാണ് .പ്രോഗ്രാമിങിന്റെ ബാലപാഠങ്ങളാണ് എൽ കെ ക്ലാസ്സുകളിൽ കുട്ടികളെ പഠിപ്പിക്കുന്നത് സ്ക്രാച്ച് 2ലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത് .വളരെ രസകരാജായാണ് ക്ലാസുകൾ മുന്നോട്ടു പോയത് ഇൻറർനെറ്റിൽ നിന്നും കൂടുതൽ കളികളും അവയുടെ പ്രോഗ്രാമ്മുകളും കുട്ടികൾ ഉണ്ടാക്കാകാൻ ശ്രമിച്ചു പല ഗെയിംസും അവർ രസകരമായി നിർമ്മിച്ചു

മലയാളം കമ്പ്യൂട്ടിങ് ക്ലാസുകൾ

ലിറ്റിൽ കൈറ്റ്സ് പരിശീലനത്തിന്റെ ഭാഗമായുള്ള മലയാള കമ്പ്യൂട്ടിങ് ക്ലാസുകൾ കുട്ടികൾക്ക് നടത്തി ഡിജിറ്റൽ മാഗസിൻ തയ്യാറാക്കാനുള്ള പരിശീലനവും ഇതിനോടൊപ്പം നൽകി .ഡിജിറ്റൽ മാഗസിൻ തയ്യാറാക്കാനുള്ള ഒരുക്കങ്ങങ്ങളും കുട്ടികൾ തുടങ്ങിക്കഴിഞ്ഞു

സ്കൂൾ തല ക്യാമ്പ്

ഇത്തവണത്തെ സ്കൂൾ തല ക്യാമ്പ് ക്യാമ്പൊണം എന്ന പേരിലാണ് നടത്തിയത് സെപ്റ്റംബർ ആണ് ക്യാമ്പ് നടന്നത് .പുളിയനം സ്കൂളിലെ മുരുകദാസ് സാറാണ് ക്‌ളാസ്സുകൾ നയിച്ചത് .ഓപ്പൺ ടൂൺസിലെ അനിമേഷൻ നിർമാണവും സ്ക്രാച്ചിലെ ലെ പൂക്കള നിർമാണവും വളരെ താത്പര്യമുണർത്തുന്നവ ആയിരുന്നു .സ്കൂൾ തല ക്യാമ്പിൽനിന്നു സബ് ജില്ലാ ക്യാമ്പിലേക്ക് താഴെപ്പറയുന്ന കുട്ടികളെ തിരഞ്ഞെടുത്തു .

അനിമേഷൻ: ദിയ ടോബി , ബെന്നെറ്റ് ,റോസ് മെറിൻ ,അലീന

പ്രോഗ്രാമിങ്: അലോന ,റോസ്മേരി,ജാനറ്റ് ,വന്ദന

ഇന്റർനെറ്റ് പരിശീലനം

ഇന്റർനെറ്റ് എന്തെന്നും അത് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന അറിവുകളാണ് ഇന്റർനെറ്റ് ക്ലാസ്സുകളിലൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ലഭിച്ചത് .ശരിയായ ഇന്റർനെറ്റ് ഉപയോഗം സേഫായി ഇന്റർനെറ്റ് ഉപയോഗം എന്നിവ ചർച്ചയുടെ ഭാഗമായിരുന്നു കൈറ്റ്സ് അംഗങ്ങൾ എന്ന നിലക്ക് ഇന്റർനെറ്റ് സേഫ് ആയി ഉപയോഗിക്കുമെന്നും അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ പഠിപ്പിക്കുമെന്നും അവർ പ്രതിജ്ഞാ ചെയ്തു.ഡിജിറ്റൽ വെൽബിയിങ്ങിനെക്കുറിച്ചും മൈ ആക്ടിവിറ്റിയെക്കുറിച്ചും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു

ഹാർഡ്‌വെയർ പരിശീലനം

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾക്ക് കമ്പ്യൂട്ടറിന്റെ ഹാർഡ് വെയർ നെ കുറിച്ചുള്ള ക്‌ളാസ്സുകൾ നൽകി .വിഡിയോകൾ കാണിച്ചു കംപ്യൂട്ടറുകൾ തുറന്നു നേരിട്ടുള്ള പരിശീലനവും അവർക്കു ലഭിച്ചു

ഡി എസ് എൽ ആർ  കാമറ പരിശീലനം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വളരെ താത്പര്യമുള്ള മേഖലയാണ് ഫോട്ടോഗ്രാഫി .അതിനുള്ള പരിശീലനത്തിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉത്സാഹപൂർവ്വം പങ്കെടുത്തു .ഈ വിദ്യാലയത്തിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനാണ് ക്‌ളാസ്സുകൾ എടുത്തത് . .ക്യാമറയുടെ വിവിധ ആംഗിളുകളെ കുറിച്ചും നല്ല ചിത്രങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സാർ കൃത്യമായി ക്ലാസുകൾ നൽകി .അതിനുശേഷം ഡി എസ് എൽ ആർ കാമറ ഉപയോഗിച്ചു ഫോട്ടോ എടുക്കുന്നതിനുള്ള അവസരവും  കുട്ടികൾക്ക് നൽകി.വിദ്യാലയത്തിലെ പരിപാടികളുടെയെല്ലാം ചിത്രങ്ങൾ എടുക്കുന്നതിനു ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി

കെ ടെൻ ലൈവ് വീഡിയോ മേക്കിങ് പരിശീലനം

ക്യാമെറയിൽ എടുത്ത ചിത്രങ്ങളെയും വിഡിയോകളെയും ഒരുമിപ്പിച്ചു എങ്ങനെ ഒരു നല്ല വീഡിയോ ആക്കം എന്ന പരിശീലനമാണ് പിന്നീട് നൽകിയത് .ഫോട്ടോഗ്രാഫ്യിലും വീഡിയോ എഡിറ്റിംഗിലും താത്പര്യമുള്ള കുട്ടികൾ മാത്രമാണ് ഈ ക്‌ളാസിൽ പങ്കെടുത്തത് .ഈ ക്‌ളാസ്സുകൾ കൈകാര്യം ചെയ്തത് ജിഷ ടീച്ചർ ആയിരുന്നു .കെ ഡെന് ലൈവ് എന്ന സംഘെതം ഉപയോഗിച്ച് എങ്ങനെ ഒരു നല്ല വീഡിയോ നിർമ്മിക്കാം എന്ന് കുട്ടികൾ മനസ്സിലാക്കി

സ്കൂൾ വിക്കി അപ്‌ഡേഷൻ പരിശീലനം

സ്കൂൾ  വിക്കി അപ്ഡേഷന് ആയി ബന്ധപെട്ടു ലിറ്റിൽ കുറെ അംഗങ്ങൾക്ക് ക്ലാസുകൾ നൽകി .സ്കൂൾ വിക്കി എന്താണെന്നും അത് അപ്ഡേറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത എന്തെന്നും വ്യക്തമാക്കി .അവർ അത് ഉത്തരവാദിത്തത്തോടെ ചെയ്യാമെന്ന് ഉറപ്പു നൽകി.സ്കൂൾ വിക്കിയിൽ എങ്ങനെ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാമെന്നും ചിത്രങ്ങൾ എങ്ങനെ റീ സൈസ് ചെയ്യാമെന്നും അവർ പഠിച്ചു.സ്കൂൾ വൈകിയിലേക്കുള്ള ചിത്രങ്ങൾ ശേഖരിച്ചു അവ റീ സൈസ് ചെയ്യുന്നതിന് അലോന റോസ്‌മേരി എന്നിവരെ ചുമതലപ്പെടുത്തി .ചിത്രങ്ങൾ അപ്പ് ലോഡ് ചെയ്യാൻ ജാനറ്റ് ഉത്തരവാദിത്വം ഏറ്റെടുത്തു .റിപ്പോർട്ടുകൾ എഴുതാനും അവ സ്കൂൾ വൈകിയിലേക്കു പകർത്താനും മറ്റു കുട്ടികളും തയ്യാറായി 

യൂണിഫോം വിതരണം /വർക്ക് ബുക്ക് വിതരണം

ഈ വർഷം മുതൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ബുധനാഴ്ചകളിൽ ധരിക്കാൻ പുതിയൊരു യൂണിഫോം  വാങ്ങാൻ ഭരണ സമിതി തീരുമാനിച്ചു .ഇതനുസരിച്ചു പച്ച നിറത്തിലുള്ള ടി ഷർട്ടുകൾ കുട്ടികൾക്ക് വിതരണം ചെയ്തു

കുട്ടികൾക്ക് അവരുടെ പ്രവർത്തങ്ങൾ രേഖപ്പെടുത്താൻ പുതിയ വർക്ക് ഡയറിയും വിതരണം ചെയ്തു

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ തനതു പ്രവർത്തങ്ങൾ

സമീപ എൽ പി വിദ്യാലയത്തിലെ കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

ഞങ്ങളുടെ വിദ്യാലയത്തിന്റെ സമീപ വിദ്യാലയമായ സെന്റ് ജോസഫ് എൽ പി സ്കൂളിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്സ് അംഗങ്ങൾ അവരെ പോസ്റ്റർ നിർമാണം പഠിപ്പിച്ചു .ചിത്രം വരക്കാനും നിറങ്ങൾ ചേർക്കാനും അവർ വരച്ചതിൽ അവരുടെ പേരുകൾ എഴുതിച്ചേർക്കാനും ചേച്ചിമാരുടെ സഹായത്തോടെ അവർ പഠിച്ചു.ക്ലാസുകൾ വളരെ നന്നായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൈകാര്യം ചെയ്തു   

5,6,7,ക്‌ളാസ്സുകളിലെ കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

S,6,7ക്ലാസ്സുകളിലെ മിടുക്കരായ കുട്ടികൾക്ക് പോസ്റ്റർ നിർമാണത്തിന് കുറിച്ചുള്ള  ഒരു ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നൽകി .യു പി വിദ്യാർത്ഥികൾക്ക് ഐ ടി ക്ലാസുകൾ ഉണ്ടെങ്കിലും ആഴ്ചയിൽ ഒരു പീരീഡ് മാത്രമേ അവർ ലാബിൽ പോകാറുള്ളൂ .അതുകൊണ്ടുതന്നെ ചേച്ചിമാരുടെ ഈ ക്ലാസ് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു .സേവ് നേച്ചർ എന്ന പേരിലാണ് കുട്ടികൾ പോസ്റ്ററുകൾ നിർമ്മിച്ചത്

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരായ 8,9ക്ലാസ്സുകളിലെ കുട്ടികൾക്ക് പോസ്റ്റർ നിർമാണത്തെ കുറിച്ച് ഒരു ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നൽകി ജിമ്പ് എന്ന സോഫ്റ്റ് വെയർ ആണ് അവരെ പരിചയപ്പെടുത്തിയത് .ഐ ടി ക്ലാസ്സുകളിൽ ഈ പാഠഭാഗങ്ങൾ എടുത്തിട്ടുണ്ടെങ്കിലും അവരെ പ്രെത്യേകമായി ശ്രദ്ധിച്ചു നടത്തിയ ഈ ക്ലാസുകൾ ഏറെ ഫലപ്രദമായിരുന്നു .ഏകദേശം ഒരു മണിക്കൂർ നേരം ക്ലാസുകൾ നടന്നു തുടർന്ന് അവർ നിർമിച്ച പോസ്റ്ററുകളുടെ പ്രദർശനവും ഉണ്ടായിരുന്നു

അധ്യാപക വിദ്യാർത്ഥികൾക്കുള്ള കംപ്യൂട്ടർ പരിശീലനം

സെന്റ് ജോസഫ്‌സ് ടി ടി ഐ യിലെ കുട്ടികൾക്കായി അനിമേഷൻ ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ് വെയർ പരിചയപ്പെടുത്തി .ഒൻപതിൽ കുട്ടികയി നടത്തിയ സ്കൂൾ ക്യാമ്പിലെ അനിമേഷൻ ആണ് അവരെ കൊണ്ട് ചെയ്യിപ്പിച്ചത് .ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ് വരിലേക്കു പ്രവേശിക്കുന്ന വിധവും അതിലെ വിവിധ ടൂളുകളും പരിചയപ്പെടുത്തി ,തുടർന്ന് ആദ്യത്തെ കോളത്തിലേക്കു ചിത്രം കോപ്പി ചെയ്യുന്ന വിധവും പറഞ്ഞു .തുടർന്നുള്ള കോളങ്ങളിലേക്കു ടി ടി ഐ വിദ്യാർത്ഥികൾ  അനായാസേന ചിത്രങ്ങൾ പകർത്തുകയും ചെയ്തു ക്‌ളാസ് ഒരു മണിക്കൂർ സമയം ഉണ്ടായിരുന്നു .അവസാന ഏക് സ്പോര്ടിനു  ശേഷം അവരുണ്ടാക്കിയ അനിമേഷൻ വീഡിയോ വളരെ മനോഹരമായിരുന്നു .ഇനിയും ഇത്തരം ക്ലാസുകൾ നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു .അടുത്തതായി സ്ക്രാച്ചിന്റെ ക്ലാസുകൾ നടത്താൻ ഞങളുടെ യൂണിറ്റ് തീരുമാനിച്ചു

ലിറ്റിൽ കൈറ്റ് പി ടി എ യോഗം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അമ്മമാരുടെ ഒരു യോഗം നടത്തി .ലിറ്റിൽ കൈറ്റ്സ് സംഘടനയുടെ പ്രവർത്തങ്ങളെക്കുറിച്ചും കുട്ടികൾക്ക് നൽകുന്ന ക്‌ളാസ്സുകളെക്കുറിച്ചും കൈറ്റ് മിസ്ട്രെസ്സുമാർ വിശദീകരിച്ചു .അതിനുശേഷം അവരുടെ കുട്ടികൾ ചെയ്തിട്ടുള്ള അനിമേഷൻ ചിത്രങ്ങളുടെയും സ്ക്രാച്ച് ഗെയ്മുകളുടെയും പ്രദർശനം ഉണ്ടായിരുന്നു അവർ നിർമ്മിച്ചിട്ടുള്ള ഡിജിറ്റൽ മാഗസിനുകളും അമ്മമാർ കണ്ടു .തങ്ങളുടെ മക്കളുടെ പ്രവർത്തങ്ങളിൽ അവർ വളരെ അഭിമാനം കൊള്ളുന്നത് കണ്ടു ഞങ്ങൾ അധ്യാപകർക്കു  വളരെ സന്തോഷം തോന്നി .ഹൈ ടെക് ക്ലാസ് മുറികളും അമ്മമാരെ പരിചയപ്പെടുത്തി .

  ഓർഡിനോ പ്രദർശനം

വിനോദപ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് അറിവും കഴിവുകളും വികസിപ്പിക്കുന്നതിനുള്ള നൂതന പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന മേഖലയാണ് റോബോട്ടിക്സ്.റോബോട്ടുകളുടെ രൂപകൽപ്പന, നിർമ്മാണം, പ്രവർത്തനം, പ്രയോഗം എന്നിവ കൈകാര്യംചെയ്യുന്നസാങ്കേതികവിദ്യയുടെ ശാഖയാണ്

റോബോട്ടിക്സ്.റോബോട്ടിക്‌സിന്റെ അടിസ്ഥാനകാര്യങ്ങളെ പരിചയപ്പെടുത്തുന്നത് കുട്ടികളിൽ വിവിധ ശേഷികൾ വളർത്തുന്നതിന് സഹായകരമാകും.

തന്ത്രപരമായ ഗണിതശാസ്ത്രം,ചിന്ത,എഞ്ചിനീയറിങ്,ലക്ഷ്യബോധമുള്ള ചിന്ത ആശയവിനിമയ തുടങ്ങിയ കഴിവുകൾ,വൈജ്ഞാനിക

വികസനം ശക്തിപ്പെടുത്തുന്നതിന് റോബോട്ടിക്സ് പഠനം സഹായകരമാവുന്നു.

ഫ്രീഡം    ഫെസ്റ്റിനോടനുബന്ധിചു  കുട്ടികൾ മാജിക് വേസ്റ്റ് ബാസ്കറ്റ് ,ഓട്ടോമാറ്റിക് വാട്ടറിങ് സിസ്റ്റം തുടങ്ങിയവ പ്രദർശിപ്പിച്ചിരുന്നു സെൻസറുകളെക്കുറിച്ചും കുറിച്ചും ഓർഡിനോ കിറ്റുകളെക്കുറിച്ചും കോഡിങ്ങിനെ  കുറിച്ചും വിദ്യാലയത്തിലെ മറ്റു കുട്ടികൾക്ക് ഒരു ധാരണ ഉണ്ടാക്കാൻ  ലിറ്റിൽ കൈറ്സ് അംഗങ്ങൾ തീരുമാനിച്ചു .ഇതനുസരിച്ചു അവർക്കു എൽ കെ ക്‌ളാസ്സുകളിൽ ലഭിച്ച പരിശീലനം അനുസരിച്ചു ഒരു ട്രാഫിക് സിഗ്നൽ ഉണ്ടാക്കുകയും അത് ക്ലാസ്സുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു .അത് ഉണ്ടാക്കാൻ അവർ അനുവർത്തിച്ച രീതി അവർ ക്ലാസ്സുകളിൽ വിശദീകരിച്ചു .കോഡിങ്ങിനെക്കുറിച്ചും വിശദീകരണം നൽകി .ക്‌ളാസ്സുകൾ വളരെ ഫലപ്രദമായിരുന്നു അധ്യാപകരും വിദ്യാർത്ഥികളും വളരെ താത്പര്യത്തോടെ ലിറ്റിൽ കൈറ്സ് അംഗങ്ങളുടെ പ്രവർത്തങ്ങൾ വീക്ഷിച്ചു .ക്‌ളാസുകളിലെ മറ്റു കുട്ടികൾക്കും ചെയ്യുവാനുള്ള അവസരം ഉണ്ടായിരുന്നു   ഒൻപതാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്സ് അംഗങ്ങളായ ദിയ, അലോന, റോസ്‌മേരി, അലീന ,ജാനെറ്റ് എന്നിവരാണ് ക്ലാസുകൾ നയിച്ചത്

അമ്മമാർക്കുള്ള കമ്പ്യൂട്ടർ സാക്ഷരതാ ക്‌ളാസ്സുകൾ

മക്കളോടൊപ്പം അമ്മമാരും കമ്പ്യൂട്ടറിൽ സാക്ഷരരാക്കാനും നിപുണരാക്കാനും അമ്മമാർക്ക് ഒരു കമ്പ്യൂട്ടർ ക്‌ളാസ് ലിറ്റിൽ കൈറ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തി .കുട്ടികളോടൊപ്പം തന്നെ അമ്മമാരും വളരെ ഉത്സാഹത്തോടെ ക്‌ളാസ്സുകളിൽ ഇരുന്നു .ആദ്യം തന്നെ അവരെ കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ പരിചയപ്പെടുത്തി .തുടർന്ന് കമ്പ്യൂട്ടർ ഓൺ ചെയ്യാൻ പരിശീലിപ്പിച്ചു .തുടർന്ന് ലിബ്രെ ഓഫീസിൽ അവരെക്കുറിച്ചുള്ള കാര്യങ്ങൾ എങ്ങനെ ടൈപ്പ് ചെയ്യാമെന്നും പേജ് എങ്ങനെ സെറ്റ് ചെയ്യാമെന്നും അവ എങ്ങനെ സേവ് ചെയ്യാമെന്നും പഠിപ്പിച്ചു .

         തുടർന്നുള്ള സെഷനിൽ ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എങ്ങനെ ഒരു ക്രിസ്മസ് കാർഡ് ഉണ്ടാക്കാം എന്ന പരിശീലനമാണ് നൽകിയത് .ജിമ്പ് സോഫ്റ്റ് വെയർ എങ്ങനെ തുറക്കാമെന്നും അതിലെ ടൂളുകൾ എന്തെന്നും പറഞ്ഞു .അതിനുശേഷം ബ്ലെൻഡ് ടൂളിന്റെ ഉപയോഗവും വിശദീകരിച്ചു .ലിറ്റിൽ കൈറ്സ് അംഗങ്ങളെല്ലാവരും അമ്മമാരേ സഹായിക്കുന്നുണ്ടായിരുന്നു .കുട്ടികളിടെ സഹായത്തോടെ അവർ ചിത്രം വരച്ചു ഒരു കാർഡ് ഉണ്ടാക്കി .തുടർന്ന് അമ്മമാരുടെ പോസ്റ്ററുകൾ പ്രോജെക്ടറിൽ പ്രദർശിപ്പിക്കുകയും ചെയ്തു

ഡിജിറ്റൽ മാഗസിൻ നിർമാണം

ഡിജിറ്റൽ മാഗസിൻ നിർമാണ പ്രവർത്തങ്ങൾ ജോൺ മാസത്തിൽ തന്നെ ആരംഭിച്ചിരുന്നു .ഒൻപതാം ക്ലാസ്സിലെ കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞു ആർട്ടിക്കിളുകൾ ശേഖരിക്കുകയും ചിത്രങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു .തുടർന്ന് അഞ്ചു അംഗങ്ങളായിട്ടുള്ള എഡിറ്റോറിയൽ ബോർഡിനെ തിരഞ്ഞെടുത്തു .അവർ രചനകൾ ശേഖരിക്കുകയും ടൈപ്പ് ചെയ്യുകയും മാഗസിൻ രൂപത്തിലാക്കുകയും ചെയ്തു .മാഗസിൻ ഹെഡ്മിസ്ട്രസ് പ്രകാശനം ചെയ്തു

സ്കൂൾ വിക്കി അപ്‌ഡേഷൻ

സ്കൂൾ വിക്കി അപ്ഡേഷന് സുധ ടീച്ചറുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്സ് അംഗങ്ങൾ ചെയ്തുവരുന്നു .ചിത്രങ്ങൾ ശേഖരിക്കുക ,അവ റീ സൈസ് ചെയ്യുക ,അപ്‌ലോഡ് ചെയ്യുക ഇവയെല്ലാം ചെയ്യുന്നത് കുട്ടികളാണ് .

യൂത്ത് ഫെസ്റ്റിവലിലെ ഫോട്ടോഗ്രാഫേഴ്സ്

ഇത്തവണത്തെ സബ്ജില്ലാതല യുവജനോത്സവത്തിൽ ലിറ്റിൽ കൈറ്സ് അംഗങ്ങളുടെ സേവനവും ലഭിച്ചു സെന്റ് ജോസഫ്‌സ് വിദ്യാലയത്തിലെ ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്സ് അംഗങ്ങളായ ദിയ ടോബി ,അലീന സെബാസ്റ്റ്യൻ എന്നിവരാണ് ഇത്തവണ ഫോട്ടോഗ്രാഫേഴ്സ് ആയത്

ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സാമൂഹ്യ ഇടപെടൽ

തിരികെ സ്കൂൾ ക്യാമ്പയിൻ   റേഡിയോ ശ്രീ ഇൻസ്റ്റാളേഷൻ  

കറുകുറ്റി പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളുടെ തിരികെ സ്കൂളിൽ എന്ന പരിപാടി സെന്റ് ജോസഫ്‌സ് വിദ്യാലയത്തിൽ നടന്നു .ആ ക്‌ളാസ്സുകളിലെ ഒരു പാഠഭാഗമായിരുന്ന ഡിജിറ്റൽ കാലം എന്ന ക്‌ളാസ്സുകൾ എടുക്കുവാൻ ഒൻപതാം ക്‌ളാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സഹായിച്ചു .അവരുടെ പ്രെത്യേക ആപ്പായ റേഡിയോ ശ്രീ എന്ന മൊബൈൽ ആപ്പ് കുടുംബശ്രീ അമ്മമാരുടെ മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ കുട്ടികൾ സഹായിച്ചു .തുടർന്ന് ഈ ആപിനെക്കുറിച്ചുള്ള വിവരണവും കുട്ടികൾ നടത്തി .ഈ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു .

ഓൺലൈൻ സർവീസ് പോർട്ടലുകളെക്കുറിച്ചുള്ള ക്‌ളാസ്സുകൾ

ഇത്തവണ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സാമൂഹിക ഇടപടെലുകളുടെ ഭാഗമായി കേരള ഗവണ്മെന്റിന്റെ സർവീസ് പോർട്ടലുകൾ പൊതു സമൂഹത്തിനു പരിചയപ്പെടുത്തുക ഒരു പ്രോജക്ടായി സ്വീകരിച്ചു .അതിനായി സിറ്റിസൺ പോർട്ടലിൽ എങ്ങനെ പേരുകൾ രെജിസ്റ്റർ ചെയ്യാം എന്നതിന്റെ ഒരു പരിശീലനം ഈ വിദ്യാലയത്തിലെ തന്നെ അധ്യാപകനായ സുജിത് സി മാനാടൻ കുട്ടികളെ പഠിപ്പിച്ചു .സിവിൽ  സപ്ലൈസ് പോർട്ടലും കെ സ് ഇ ബി പോർട്ടുളും കുട്ടികളെ പഠിപ്പിച്ചു .ഈ പോർട്ടലുകളിൽ എങ്ങനെ രെജിസ്റ്റർചെയ്യാമെന്നും ഓരോ പോർട്ടലുകളും  എന്തെല്ലാം കാര്യങ്ങൾക്കായി പ്രയോജനപ്പെടുത്താമെന്നും സർ കുട്ടികൾക്കായി വിശദീകരിച്ചു .ഈ വിവരങ്ങൾ പോതുജനങ്ങളിലേക്ക് എങ്ങനെ എത്തിക്കാമെന്നും ചർച്ച ചെയ്തു .ഇതിന്റെ വെളിച്ചത്തിൽ കുട്ടികൾ വിദ്യാലയത്തിന് സമീപമുള്ള വീടുകളിലും അവരുടെ സ്വന്തം വീടിനു സമീപമുള്ള വീടുകളിലും ഈ കാര്യങ്ങൾ പഠിപ്പിക്കാമെന്നും തീരുമാനിച്ചു .അതിനായി പ്രേത്യേക ലഘു ലേഖകൾ തയ്യാറാക്കി വിതരണം ചെയ്യാനും തീരുമാനിച്ചു .

ഗവണ്മെന്റ് സർവീസ് പോർട്ടലുകൾ അധ്യാപകരെ പരിചയപ്പെടുത്തൽ

സെന്റ് ജോസഫ് വിദ്യാലയത്തിലെ കുട്ടികൾ പൊതു സമൂഹത്തിലേക്ക് ഇറങ്ങുന്നതിനു മുന്നോടിയായി ഈ വിദ്യാലയത്തിലെ തന്നെ അധ്യാപകർക്ക് ഗവണ്മെന്റിന്റെ സർവീസ് പോർട്ടലുകൾ ക്‌ളാസ്സുകൾ എടുത്തു .ഈ പരിശീലനം കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകി .അധ്യാപകരുടെ പല സംശയങ്ങൾക്കും കുട്ടികൾ വ്യെക്തമായ വിശദീകരങ്ങൾ നൽകി .അവർക്കു ഉത്തരം പറവാൻ സാധിക്കാത്ത ചോദ്യങ്ങൾക്കു ഉത്തരം നൽകാൻ സുജിത് സാറും കുട്ടികളെ സഹായിച്ചു .ഈ ക്‌ളാസ്സുകൾ കുട്ടികളെ നല്ല ആത്മവിശ്വാസത്തോടെ പൊതുസമൂഹത്തിലേക്കിറങ്ങുവാൻ സഹായിച്ചു.

ഓൺലൈൻ സർവീസ് പോർട്ടലുകൾ  പൊതുജനങ്ങളിലേക്ക്

ഓൺലൈൻ സർവീസ് പോർട്ടലുകൾ  പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു .അവർക്കു ആവശ്യമായ ലഘു ലേഖകളും വിതരണം ചെയ്തു .ആദ്യദിവസങ്ങളിൽ കുട്ടികൾ അവരുടെ വീടുകളിലും സമീപ പ്രേദേശങ്ങളിലും ക്‌ളാസ്സുകൾ നൽകി .തുടർന്ന് വിദ്യാലയത്തിനടത്തുള്ള വീടുകളിലും സിറ്റിസൺ സർവീസ് പോർട്ടലും സിവിൽ സപ്ലൈസ് പോർട്ടലും കെ എസ് ഇ ബി  പോർട്ടലും പരിചയപ്പെടിത്തി .പലർക്കും ഈ ക്‌ളാസ്സുകൾ ഉപകാരപ്പെട്ടതായി കുട്ടികളോട് വീട്ടുകാർ പറഞ്ഞു .സ്കൂൾ വിട്ടതിനു ശേഷമുള്ള സമയങ്ങളാണ് കുട്ടികൾ ഭാവന സന്ദർശനത്തിന് ഉപയോഗിച്ചത് .കുട്ടികളോടൊപ്പം കൈറ്റ് മിസ്ട്രെസ്സുമാരും ഉണ്ടായിരുന്നു .പൊതുജനങ്ങൾക്ക് സഹായകമായി ഓൺലൈൻ രെജിസ്റ്ററേഷന് സഹായകമായി ഒരു ഹെല്പ് ഡെസ്ക് തുടങ്ങാനും ലിറ്റിൽ കൈറ്റ്സ് സംഘടനാ തീരുമാനിച്ചു.

ഓൺലൈൻ സർവീസ് പോർട്ടൽ ഹെൽപ് ഡെസ്ക്

ഓൺലൈൻ സർവീസ് പോർട്ടലുകസ്റലിൽ പേരുകൾ രെജിസ്റ്റർ ചെയ്യാൻ പൊതുജനങ്ങളെ സഹായിക്കാനായി ഒരു ഹെൽപ് ഡെസ്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ചു ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും കുട്ടികളുടെ സേവനം ലഭ്യമാകുക .നാല് മണി മുതൽ4.30 വരെയുള്ള സമയത്തായിരിക്കും ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുക .