"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{prettyurl|Netaji H S Pramadom
==പ്രഥമ അധ്യാപിക==   
==പ്രഥമ അധ്യാപിക==   
<gallery>
<gallery>

14:56, 23 നവംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രഥമ അധ്യാപിക

അദ്ധ്യാപകർ

എച്ച് എസ് ടി

പ്രവർത്തനങ്ങൾ

ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളും സജീവമാണ്

മലയാളത്തിളക്കം

മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി BRC യുടെ നേതൃത്വത്തിൽ മലയാളത്തിളക്കം എന്ന പ്രത്യേക പരിശീലന പരിപാടി സ്കൂളിൽ നടപ്പാക്കി. കളി കളിലൂടെയും..ഐ സി ടി സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ഈ പരിപാടിയിൽ 5മുതൽ 7 വരെയുള്ള ക്ലാസുകളിലെ 60 കുട്ടികൾ പങ്കെടുക്കുകയും ഗുണപരമായ മാറ്റങ്ങൾ കൈവരുത്തുകയും ചെയ്തു.

ഗണിതോപകരണ നിർമാണ ശില്പശാല

പ്രമാണം:ശി
ഗണിതോപകരണ നിർമാണ ശില്പശാല

ഗണിത പഠനം കൂടുതൽ രസകരവും.. ഗുണഫലവും ആക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഗണിതോപകരണ നിർമാണ ശില്പശാല നടത്തി.ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഗണിതമൂല സ്ഥാപിയ്ക്കുകയും ഗണിതാശയങ്ങൾ സ്വാംശീകരിയ്ക്കാൻ ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിയ്ക്കുകയും ചെയ്തു.തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളും ശില്പശാലയിൽ പങ്കാളികളായി.

പിന്നോക്കക്കാരായ കുട്ടികൾക്ക് ശ്രദ്ധ

ഗണിതത്തിലെ പിന്നോക്കക്കാരായ കുട്ടികൾക്ക് ശ്രദ്ധ എന്ന പദ്ധത നടപ്പിലാക്കി.20 കുട്ടികൾ പങ്കെടുത്ത ഈ പരിശീലനത്തിന് സ്കൂൾ സമയത്തിന് പുറമേ കൂടുതൽ സമയം കണ്ടെത്തി പരിശീലനം നൽകി.പഠനോപകരണങ്ങളും ലഘുഭക്ഷണവും നൽകിയ ഈ പരിശീലനത്തിലൂടെ ഗണിതത്തിലെ പിന്നോക്കക്കാരെ മുന്നിട്ടു കൊണ്ടുവരാൻ സാധിച്ചു. ശ്രദ്ധ പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ യു പി, എച്ച് എസ് തലങ്ങളിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.

ഹെൽത്ത്‌ ക്ലബ്‌ പ്രവർത്തനങ്ങൾ

ഹെൽത്ത്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽവിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു. 2018ൽ ആർ.കെ. എസ്സ്. കെ (Rashtriya Kishore Swasthya karyakram )യുടെ നേതൃത്വത്തിൽ നടത്തിയ peer educator പ്രോഗ്രാമിൽ (സ്റ്റുഡന്റ് ഡോക്ടർ കേഡെ റ്റ് )ക്ലബ്ബിലെ 18കുട്ടികൾ പങ്കെടുത്തു.ഇതിന്റെ ഭാഗമായി കൗമാ രക്കാരായ കുട്ടികളിലെ മാനസിക, ശാരീരിക ആരോഗ്യ പ്രശ്നങ്ങളും അവയുടെ പരിഹാരമാർഗ ങ്ങളെക്കുറിച്ചും സ്കൂളിലെ കുട്ടികൾക്ക് ക്ലാസ്സ്‌ നൽകി. മറ്റു പ്രവർത്തനങ്ങൾ. . പകർച്ചവ്യാധികൾക്കെതിരെ കരുതാം -ഡ്രൈ ഡേ ആചരണം. . വിരനിർമാർജ്ജന ദിനാചാരണം -ക്ലാസ്സ്‌, സെമിനാർ. . കൗമാരക്കാരിലെ ലഹരി ഉപയോഗം -ആരോഗ്യപ്രശ്നങ്ങൾ -ആരോഗ്യ പ്രവർത്തകരുടെ നേതൃത്വ ത്തിൽ ക്ലാസ്സ്‌, വീഡിയോ പ്രദർശനം. . കുട്ടികൾ നേരിടുന്ന മാനസികവും, വ്യക്തിപരവും ആയ പ്രശ്നംങ്ങൾ കണ്ടെത്തി ആരോഗ്യവിദഗ്ധരുടെ നേതൃത്വത്തിൽ കൗൺസിലിംഗ് നടത്തി. . പകർച്ചവ്യാധികൾക്കെതിരെ ബോധവൽക്കരണക്ലാസ്സ്‌. 2019ൽ കെ. ജി. എം. ഒ. എ യുടെ നേതൃത്വത്തിൽ നടത്തിയക്വിസ്സ് മത്സരത്തിൽ ലക്ഷ്മി ദിലീപ്, ഗൗരി കൃ ഷ്ണ എന്നീ കുട്ടികൾസ ബ് ജില്ല, ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ പങ്കെടുത്തു. പ്രമേഹദിനവുമായി ബന്ധപ്പെട്ട് കുട്ടി ഡോക്ടേർസിന്റെ നേതൃത്വത്തിൽ ഓൺ ലൈൻ. സെമിനാർനടത്തി.

2020ലും 7,8ക്ലാസ്സുകളിൽ നിന്നും 15കുട്ടികൾ ആർ. കെ. എസ്സ്. കെ നടത്തിയ പരിശീ ലനത്തിൽ പങ്കെടുത്തു. കോവിഡ് പശ്ചാതലത്തിൽ കുട്ടികൾ പാലിക്കേണ്ട മുൻകരുതൽ, ആരോഗ്യപ്രശ്നങ്ങൾ, പോഷകാഹര കുറവുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ, പരിഹാരം എന്നിവയെക്കുറിച്ച് കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും ഓൺലൈനിലുടെ ബോധവൽക്കരണക്ലാസ്സ്‌ നൽകി.

പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

കമ്യൂണിക്കേറ്റീവ് സ്കിൽ വളർത്തുന്നതിന്റെ ഭാഗമായി 6,7 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികൾക്കായി പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്ന ഏകദിന വർക്ക്ഷോപ്പ് നടത്തി. ഹൈസ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ കൺവീനർ നയിച്ച ഈ വവർക്ക്ഷോപ്പിൽ 55 കുട്ടികൾ പങ്കെടുത്തു.

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷിൽ താൽപ്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ഒരു ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരിച്ചു. കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കി. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 'സേവ് അവർ എർത്ത്' (save our earth) എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ ഡിസൈനിംഗ് മത്സരവും ഉപന്യാസ മത്സരവും നടത്തി. എല്ലാ പ്രോഗ്രാമുകളും ഓൺലൈൻ മോഡ് വഴിയാണ് നടത്തിയത്. കുട്ടികളുടെ സഹായത്തോടെ ഇംഗ്ലീഷ് ലൈബ്രറി രൂപീകരിച്ചു. സ്‌കൂളിൽ ഇംഗ്ലീഷ് ഭാഷയെ അടിസ്ഥാനമാക്കി ഓൺലൈൻ ക്വിസ് മത്സരം നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിനോട് അനുബന്ധിച്ച്, ഇംഗ്ലീഷ് ഭാഷയിലുള്ള അവരുടെ പ്രാവീണ്യത്തിന് കുട്ടികൾക്ക് ഇംഗ്ലീഷിലുള്ള ചെറുകഥ പുസ്തകങ്ങൾ നൽകി. കുട്ടികൾ വളരെ താൽപ്പര്യമുള്ളവരായിരുന്നു, അവർ അത് ആവേശത്തോടെ വായിച്ചു. പാഠപുസ്തകവുമായി ബന്ധപ്പെട്ട നിരവധി സ്കിറ്റുകളും ഗെയിമുകളും നൽകുകയും അത് ഇംഗ്ലീഷ് ഭാഷയോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കുകയും ചെയ്തു.

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക ക്ലാസുകളും പരിഹാര ക്ലാസുകളും നടത്തി എസ്എസ്എൽസി പരീക്ഷയിൽ 100 ​​ശതമാനം വിജയം കരസ്ഥമാക്കി.

വിവിധ ദിനാചരണങ്ങൾ

സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.