"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 17: വരി 17:


=== [[സെന്റ് ജോസഫ്‌സ് ജി എച് എസ കറുകുറ്റി ലിറ്റിൽ കൈറ്സ് ഭരണസമിതി 2023-2026|ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഭരണ സമിതി]] ===
=== [[സെന്റ് ജോസഫ്‌സ് ജി എച് എസ കറുകുറ്റി ലിറ്റിൽ കൈറ്സ് ഭരണസമിതി 2023-2026|ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഭരണ സമിതി]] ===
=== [[25041ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ2023-26|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ]] ===
=== [[സെന്റ് ജോസഫ്‌സ് ജി എച് എസ് കറുകുറ്റി ലിറ്റിൽ കൈറ്സ് അംഗങ്ങൾ 2023-26|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ]] ===


=== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ===
=== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ===

09:36, 20 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

25041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25041
യൂണിറ്റ് നമ്പർLK/2018/25041
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലആലുവ
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല അങ്കമാലി
ലീഡർഐൻ മരിയ വിബിൻ
ഡെപ്യൂട്ടി ലീഡർഹരിഷ്മ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുധ ജോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിർമല കെ പി
അവസാനം തിരുത്തിയത്
20-11-202325041

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ‌‌‌‌‌‌‌‌‌‌‌ 2023-26

ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഭരണ സമിതി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

ലിറ്റിൽ കുറെ അംഗങ്ങളെ ചേർക്കുന്നതിനുള്ള അഭിരുചി പരീക്ഷയിൽ കുട്ടികൾ വളരെ താത്പര്യപൂർവ്വം കുട്ടികൾക്ക് പങ്കെടുത്തു .50കുട്ടികളാണ് അഭിരുചി പരീക്ഷയിൽ പങ്കെടുത്തത് .38 കുട്ടികൾക്ക് സെലെക്ഷൻ കിട്ടി

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ ക്ലാസ്സുകളുടെ തുടക്കമായി എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് നടത്തി .മാസ്റ്റർ ട്രെയ്‌നറായ മൈക്കിൾ സർ ആണ് ക്ലാസുകൾ നയിച്ചത് ലിറ്റിൽ കൈറ്റ്സ് സംഘടനയെക്കുറിച്ചും സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും സർ വളരെ നന്നായി പറഞ്ഞു .കുട്ടികൾ വളരെ ശ്രദ്ധാപൂർവം ക്ലാസ്സിൽ പങ്കെടുത്തു .ലിറ്റിൽ കൈറ്റ്സ് സംഘടനയിലൂടെ കുട്ടികളെ ഐ ടി പരിജ്ഞാനമുള്ളവരാക്കുക മാത്രമല്ല ചെയ്യുന്നതിനും അവർ പഠിച്ച കാര്യങ്ങൾ സമൂഹത്തിനു ഉപയൂഖമാക്കുന്നതെങ്ങനെയെന്നും സർ വിശദീകരിച്ചു .വിദ്യാർത്ഥികളുടെ പരിശീലന കാലയളവിൽ അവർ പഠിക്കുന്ന വിവിധ സോഫ്‌റ്റെവെർസ് അവർക്കു പരിചയപ്പെടുത്തി .ചെറിയ ആക്ടിവിറ്റീസ് അവരെക്കൊണ്ടു ചെയ്യിച്ചു ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്സുമാരായ സുധ ജോസ് നിർമല കെ പി എന്നിവരും പ്രവർത്തനങ്ങളിലുണ്ടായിയുന്നു 

ലിറ്റിൽ കൈറ്റ്സ് പരിശീലന ക്‌ളാസ്സുകൾ 

ഹൈ ടെക് പരിപാലന ക്ലാസുകൾ

ലിറ്റിൽ കൈറ്റ്സ് സംഘടനയിലേക്ക് പുതുതായി ചേർന്നിട്ടുള്ള കുട്ടികൾക്ക് ഹൈ ടെക് ഉപകരണങ്ങൾ പരിചയപ്പെടുത്തുകയാണ് ആദ്യം ചെയ്തത് .തുടർന്ന് അവയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു .അവ കണക്ട് ചെയ്യേണ്ടതെങ്ങിനെയെന്നും പ്രവർത്തിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെന്നും വിശദീകരിച്ചു. ഇന്റർനെറ്റ് കണക്ട് ചെയ്യേണ്ടതെങ്ങനെയെന്നും വിശദീകരിച്ചു .റീസെറ്റ് സെറ്റിംഗ്സ് എങ്ങനെ ചെയ്യാമെന്നും കുട്ടികൾ മനസ്സിലാക്കി .ഓരോ ക്ലാസിലെയും ഹൈ ടെക് ഉപകരണങ്ങളുടെ ചുമതല ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ഏൽപ്പിച്ചു .

വരകൾ വർണങ്ങൾ

ക്ലാസ്സുകളിൽ കുട്ടികൾക്ക് ജിമ്പ് സോഫ്റ്റ് വെയർ പരിചയപ്പെടുത്തി .ടെക്സ്റ്റ് ബുക്കിൽ തന്നിട്ടുള്ള സൂര്യന്റെ ചിത്രം അധ്യാപകരുടെ വിശദീകണങ്ങളുടെ സഹായത്തോടെ കുട്ടികൾ വരച്ചു .തുടർന്ന് ഇങ്ക് സ്‌കൈപ്പ് സോഫ്റ്റ് വെയർ പരിചയപ്പെടുത്തി .ഗ്രേഡിയന്റ് ടൂൾ പ്രത്യേകം വിശദീകരിച്ചു .തുടർന്ന് പായ്  കപ്പൽ വരക്കുകയും ഗ്രേഡിയന്റ് നൽകുകയും ചെയ്തു .

അനിമേഷൻ ക്ലാസുകൾ

കുട്ടികൾക്ക് അനിമേഷന്റെ ശാസ്ത്രം എന്തെന്ന് വിശദീകരിച്ചു കൊടുത്തു .തുടർന്ന് അനിമേഷന്റെ സോഫ്റ്റ്‌വെയർ ആയ ടൂ പി ടൂ ഡി എന്ന സോഫ്റ്റ് വെയർ പരിചയപ്പെടുത്തി .പുതിയ ക്യാൻവാസ് എങ്ങനെ എടുക്കുമെന്നും അതിലെ വിവിധ ഫ്രെമുകളിൽ സെറ്റ് ചെയ്യുമെന്നും വിശദീകരിച്ചു .ട്വീനിംഗ് എന്ന തന്ത്രത്തെക്കുറിച്ചും വിവിധ ഫ്രെമുകളിൽ ചിത്രങ്ങൾ ചേർക്കുന്നതിനെക്കുറിച്ചും വിശദീകരിച്ചു .അതിനുശേഷം അവർ നേരത്തെ വരച്ച സൂര്യന്റെ ചിത്രവും പായ്ക്കപ്പലിന്റെ ചിത്രവും ഉപയോഗിച്ച് ഒരു അനിമേഷൻ ചിത്രം ഉണ്ടാക്കി

മലയാളം ടൈപ്പിംഗ് ക്ലാസുകൾ

മലയാളം അക്ഷരങ്ങൾ ടൈപ് ചെയ്യുന്നതെങ്ങനെയെന്നു വിശദീകരിച്ചു ഓരോ മലയാള അക്ഷരങ്ങൾക്കുള്ള കീയുകൾ ഇവയെന്ന് പരിചയപ്പെടുത്തി .ലിബ്രെ ഓഫീസിൽ എങ്ങനെ സേവ് ചെയ്യാമെന്നും പെയ്ജ്   എങ്ങനെ സെറ്റ് ചെയ്യാമെന്നും വിശദീകരിച്ചു .അടുത്ത വർഷത്തിലെ ഡിജിറ്റൽ മാഗസിൻ സെറ്റുചെയ്യാനുള്ള കുട്ടികളെ തിരഞ്ഞെടുത്തു .കവർ പൈജ് എങ്ങനെ സെറ്റ് ചെയ്യാമെന്നും വിശദീകരിച്ചു  

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

ഹൈ ടെക് പരിപാലനം

എട്ടാം ക്‌ളാസ്സിലെ ഹൈ ടെക് ഉപകരണങ്ങളുടെ ഉത്തരവാദിത്വം ഏൽപ്പിച്ചിരിക്കുന്നത് എട്ടാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെയാണ് .അവ സെറ്റ് ചെയ്യണേ അധ്യാപകരെ അവർ സഹായിക്കുന്നു .എന്തെങ്കിലും കംപ്ലൈന്റ്സ് ഉണ്ടെങ്കിൽ അവ അപ്പോൾ തന്നെ എസ് ഐ ടി സി യെ അറിയിക്കുകയും അവ രെജിസ്റ്റർ ചെയ്യിക്കുകയും ചെയ്യുന്നു

സമൂഹത്തിന്റെ ഓരോ തുറയിൽനിന്നും പലതരം ജീവിത സാഹചര്യങ്ങൾ അനുഭവിച്ചാണ് ഓരോകുട്ടിയും സ്കൂളിലെത്തുന്നത്. ഓരോ കുട്ടിയേയും, അവന്റെ ജീവിതാവസ്ഥയേയും ഏറ്റവും തിരിച്ചറിഞ്ഞിരിക്കുക അവന്റെ അമ്മയായിരിക്കും. കേരളത്തിലെ ഓരോ ക്ലാസ് മുറിയിലും‍‍ പുതിയതായി ഉൾചേർത്ത സാങ്കേതിക സജ്ജീകരണങ്ങളേക്കുറിച്ചും അതിനനുസരിച്ച് പാഠപുസ്തകങ്ങളിലും പാഠവിനിമയത്തിലും വന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും ഏറ്റവും ബോധവതിയാകേണ്ടത് അമ്മ തന്നെയാണ്. ഇതു തിരിച്ചറിഞ്ഞാണ് ആധുനിക വിവരവിനിമയ സാങ്കേതങ്ങളെക്കുറിച്ചുള്ള ചില അറിവുകൾ അമ്മമാരിലേക്ക് എത്തിക്കുന്നതിനായി അമ്മമാർക്കുള്ള പരിശീലനം നടത്താൻ തീരുമാനിച്ചത്. അതിനായി എട്ടാം തരത്തിലെയും ഒൻപതാം താരത്തിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അമ്മമാരെ ആണ് ക്ഷണിച്ചത്. പത്താം തരത്തിലെ ടെസ്സ പ്രസാദും അമോലിക മണി യുമാണ് ക്‌ളാസ്സുകൾ നയിച്ചത് .അവരെ സഹായിക്കാൻ ഒൻപതാം തരത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുമുണ്ടായിരുന്നു. അതിനായി തലേ ദിവസം തന്നെ പാഠപുസ്തകങ്ങളിലെ ക്വു ആർ കോഡുകളും വിദ്യാലയത്തിലെ സ്കൂൾ വിക്കിയിലെ ക്വു ആർ കോഡുകളും പ്രിന്റ് ചെയ്തു ഭിത്തിയിലോട്ടിച്ചിരുന്നു .ആദ്യം തന്നെ  ക്വു ആർ കോഡുകൾ സ്കാൻ ചെയ്യാൻ അവരെ പഠിപ്പിച്ചു .തുടർന്ന് വിവിധ ആപ്പുകളായ സമ്പൂർണ പ്ലസ്, സമഗ്ര തുടങ്ങിയവ അവരെ പരിചയപ്പെടുത്തി ,ഉപയോഗിക്കേണ്ട രീതി പറഞ്ഞുകൊടുത്തു. തുടർന്ന് വിദ്യാലയത്തിലെ ഹൈ ക്ലാസ് മുറികളെ പരിചയപ്പെടുത്തി

ഒരു കുട്ടിയുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് അവളുടെ അമ്മയാണ് .ഈ തിരിച്ചറിവാണ് ഈ വിദ്യാലയത്തിൽ അമ്മമാർക്കൊരു സൈബർ സെക്യൂരിറ്റി ക്ലാസുകൾ നൽകാൻ തീരുമാനിച്ചത് .കുട്ടികളുടെ മൊബൈൽ ഉപയാഗവും തെറ്റായ മാര്ഗങ്ങളിലേക്കു പോകാനുള്ള സാധ്യതകളും ഈ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു .ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ടെസ്സ പ്രസാദ് ,അമോലിക മണി എന്നിവരാണ് ക്‌ളാസ്സിനു നേതൃത്വം നൽകിയത് .വ്യാജ സന്ദേശം എങ്ങനെ തിരിച്ചറിയും എന്നും തെറ്റായ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യാതിരിക്കാൻ ശ്രമിക്കണമെന്നും അവർ ഉദാഹരണ സഹിതം വിശദീകരിച്ചു .മൊബൈലിന്റെ ഉപയോഗത്തിന്റെ സമയപരിധി തിരിച്ചറിയുന്ന രീതി സുധ ടീച്ചർ വിശദീകരിച്ചു .മൈ ആക്ടിവിറ്റി പരിശോധിക്കുന്നതിലൂടെ എന്തെല്ലാം മൊബൈലിൽ കണ്ടു എന്ന് മനിസ്സിലാക്കുന്ന രീതിയും ടീച്ചർ വിശദീകരിച്ചു .ഏതെല്ലാല് അമ്മമാർക്ക് പുതിയ അറിവായിരുന്നു   .ഇത്തരം അറിവുകൾ തങ്ങൾക്കു വളരെ ഉപകാരപ്രദമാണെന്നു അമ്മമാർ അഭിപ്രായപ്പെട്ടു

സ്ഥാനപ്പേര് സ്ഥാനപ്പേര് അംഗത്തിന്റെ പേര് ഫോട്ടോ
ചെയർമാൻ പി ടി എ പ്രസിഡന്റ് ഡെന്നി ജോസ്
കൺവീനർ ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ്
വൈസ് ചെയർമാൻ എം പി ടി എ പ്രസിഡന്റ് ലിജി ബൈജു
ജോയിന്റ് കൺവീനർ ലിറ്റിൽ കൈറ്റ് മിസ്ട്രസ് സുധ ജോസ്
ജോയിന്റ് കൺവീനർ
ലിറ്റിൽ കൈറ്റ് മിസ്ട്രസ് നിർമല കെ പി
കുട്ടികളുടെ പ്രതിനിധി ലിറ്റിൽ കൈറ്റ് ലീഡർ ഐൻ മരിയ വിബിൻ
കുട്ടികളുടെ പ്രതിനിധി ലിറ്റിൽ കൈറ്റ് ഡെപ്യൂട്ടി ലീഡർ ഹരിഷ്മ

ചിത്രശാല