"ജി.യു.പി.എസ് പുള്ളിയിൽ/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:

29 വർഷങ്ങൾക്ക് ശേഷം 2022 ൽ  എം ടി എ പ്രസിഡണ്ടായി ഞാൻ വീണ്ടും ഈ വിദ്യാലയ മുറ്റത്തേക്ക്.

<nowiki>*</nowiki>ഓർമകളിൽ എന്റെ UP സ്കൂൾ*
<nowiki>*</nowiki>1991-1994*
               അന്നൊക്കെ ഒട്ടുമിക്ക ദിവസങ്ങളിലും യു പീ സ്കൂളിൽ കലാപരിപാടികൾ  ഉണ്ടായിരുന്നു, ആ ദിവസം തൊട്ടപ്പുറത്തെ എൽ പിയിൽ പഠിക്കുന്ന ഞങ്ങൾ എങ്ങനേലും സംഭവം മണത്തറിഞ്ഞ്,
“എടാ പോകല്ലേ,ഇന്ന് യു പീ സ്കൂളിൽ കലാപരിപാടിയുണ്ട്”…
“ആയിക്കോട്ടെ, ന്നാ പോകാം”
എന്നും പറഞ്ഞു ഒറ്റ വിടലാണ് വണ്ടി.എൽ പീ സ്കൂളീന്ന് മുകളിലുള്ള റബർ തോട്ടം വഴി  യു പീ ലെ പുറകിലൂടെ വന്ന് ഏന്തിയും വലിഞ്ഞും പ്രോഗ്രാം കാണുമായിരുന്നു. അങ്ങനെ വൈകാതെ  ഞങ്ങളും അടുത്ത അധ്യയന വർഷം യു പീ സ്കൂളിലെത്തി.
ജീവിതത്തിലെ ആദ്യത്തെ വേർപാട് അവിടെ തുടങ്ങി.ദിവസങ്ങളും  ആഴ്ചകളും മാസങ്ങളും കടന്നു പോയി, പുതിയ കൂട്ടുകളായി.ഒന്ന് മുതൽ നാല് വരെ ഒരേ ക്ലാസ്സിൽ ആൺപെൺ വ്യത്യാസമില്ലാതെ ആടിത്തിമിർത്ത  പലരും പല ക്ലാസ്സിൽ. വിരലിലെണ്ണാവുന്നവർ മാത്രം ഒരേ ക്ലാസ്സിൽ. അറബിക്ലാസ്സിൽ മാത്രം ചിലപ്പോൾ ഒന്നിക്കും, (ഞാൻ മലയാളമാണ് എടിത്തിരുന്നത്).
“നീലാകാശം പീലികൾ വിരിയും പച്ച തെങ്ങോലയുടെയും ഒന്നാനാം കൊച്ചുതുമ്പിയുടെയും, പല പല  നാളുകളുടെയും , തിങ്കളും താരങ്ങളുടെയുമൊക്കെ” ആലസ്യം സത്യം പറഞ്ഞാൽ അപ്പോഴും വിട്ടുമാറിയിരുന്നില്ല. പിന്നെ പതിയെ പതിയെ അത് “അങ്കണത്തൈമാവിലേക്കും സർകസും പോരാട്ടത്തിലേക്കും” ഞങ്ങളറിയാതെ വഴിമാറി.
രണ്ടു ഷിഫ്റ്റായതിനാൽ രണ്ടാമത്തെ ഷിഫ്റ്റായിരുന്നു,തുടക്കത്തിൽ ഞങ്ങളുടേ ക്ലാസ്.12 .30 ന്റെ ക്ലാസ്സിൽ ഒരു മണിക്കൂർ മുന്നേതന്നെ വന്ന്നിൽക്കും.എന്റെ ഓർമ ശരിയാണേൽ, ഇബ്രാഹീം കാക്കേടെ കടയിൽ നിന്നും ഉള്ള പൈസക്ക് മുട്ടായി മേടിച്ചും നമ്മുടെ കുഞ്ഞിമാൻ കാക്കാടെ(വലിയ രണ്ടുണ്ടക്കണ്ണുള്ള, അദ്ദേഹം ഈ അടുത്ത കാലത്തു മരണപ്പെട്ടു ) സൈക്കിൾ വണ്ടിയിൽ നിന്നും ഒരറ്റത്തു ഒരു മുന്തിരിയുടെ പകുതി മാത്രമുള്ള മുന്തിരി ഐസും,  (പൈസയുള്ളൊന് പാലൈസും, ഐസ് ക്രീമും)  മേടിച്ചും, സബര്ജില്ലിൽ മുളകും ഉപ്പും ഇട്ടിട്ടുള്ള ഒരു പ്രത്യേക ഐറ്റം  മേടിച്ച് കഴിച്ചും അലസമായി ക്ലാസ് ബെല്ലടിക്കാൻ കാത്തു നിൽക്കും .പൈസ ഇല്ലാണ്ടെ ഒരു “പൊട്ടയ്‌സ്”തരുമോ കാക്കായെന്ന്  ചോദിച്ചിരുന്നതും ഇന്നലെ നടന്ന പോലെ ഓർക്കുന്നു.
അങ്ങനെ ക്ലാസ് ബെല്ലടിച്ചാൽ ഓടെടാ ഓട്ടം.അവനവന്റെ സീറ്റിൽ തിക്കിയും തിരക്കിയും കളിചിരികളായി.ചിത്രം വരകളായി (നമ്മടെ അജിത് ,എന്റെ ക്ലാസ്സിലായിരുന്നു, നന്നായിട്ട് അവൻ പടം വരക്കുമായിരുന്നു, അതുപോലെ ഒരു സുനിലുമുണ്ടായിരുന്നു, അവൻ നമ്മെ വിട്ടു പിരിഞ്ഞെന്നു ഈയിടെ അറിയാൻ കഴിഞ്ഞു.ബസും ജീപ്പും വരക്കലായിരുന്നു എനിക്കും ഹസ്കറിനുമുള്ള പണി, നല്ല മോഡൽ ബസൊക്കെ ഹസ്കർ വരക്കുമായിരുന്നു ),  പൂജ്യം വെട്ടിക്കളികളായി, പിന്നെ നമ്മടെ സലിം മാഷിന്റെ രംഗപ്രവേശനം, ഹിന്ദി പഠിപ്പിക്കാൻ.
സിജു വി പി ആയിരുന്നു അന്ന് ക്ലാസ് ലീഡർ എന്ന് തോന്നുന്നു.അവൻ നന്നായി പഠിക്കുമായിരുന്നു. പരീക്ഷ കഴിഞ്ഞു മാർക്ക് നോക്കുമ്പോൾ അൻപതിൽ കഷ്ടി 17 .5 അല്ലെങ്കിൽ കൂടിപ്പോയാൽ 22 മാർക്കുമായി നമ്മളുണ്ടാവും കൂടെ. പേനയിൽ മഷി തീർന്നാൽ റീ ഫില്ലറും അന്വേഷിച്ചു നമ്മൾ തെണ്ടിത്തിരിയുമ്പോൾ, അപ്പോഴും നമ്മടെ ഗിരീഷ് റെയ്നോൾഡ്സ് പേനയുടെ പിറകെ ആയിരുന്നു. എന്റെ ഓര്മ ശരിയാണേൽ അന്ന് റെയ്നോൾഡ്സ് പേനക്ക് 3 രൂപയോളം വിലയുണ്ട് , ഇനിയത് 10 രൂപ വരെ എത്തിയാലും ഞാൻ അതുതന്നെ ഉപയോഗിക്കുമെന്ന് പറഞ്ഞ നമ്മടെ ഗിരീഷ് …ഇപ്പോൾ ഏതാണാവോ കയ്യിൽ ……?
നസീബ് മേടിച്ചു തന്ന 50 പൈസയുടെ ഒരു കുകീസുണ്ട്, പുള്ളീലെ  അബോക്കരെ പീടിയിൽ നിന്നും , അതിന്റെ അവസനം തേങ്ങാ പീസ് കിട്ടുമ്പോഴുള്ള ഒരു ടേസ്റ്റ് , ഇപ്പോഴും നാവിൽ നിൽക്കുന്നു.
ഇതിനിടയിൽ കുറെ തെറ്റലുകൾ, മിണ്ടലുകൾ, അടിപിടികൾ…….
എന്റെ പ്രിയ സ്‌നേഹിതനോട് തെറ്റലും മിണ്ടലും എനിക്ക് സ്ഥിരം പരിപാടിയായിരുന്നു. ഒന്നാം ക്ലാസ് മുതലേ എനിക്കിതാണ് പണി.സത്യം പറഞ്ഞാൽ അന്നതൊരു രസമായിരുന്നു  ആവശ്യത്തിനും അല്ലാതെയും കശപിശ കൂടി തെറ്റും , ഞാൻ വല്ലാതെ ഉപദ്രവിക്കുമായിരുന്നെന്നു അവൻ പിന്നീട് പറഞ്ഞിട്ടുണ്ട് . ഞങ്ങൾ ഒന്ന് മുതൽ ആറാം ക്ലാസ് വരെ ഒരു ക്ലാസ്സിൽ ഒരു ബെഞ്ചിൽ ആയിരുന്നു, എന്തൊക്കെ ആയാലും ഞങ്ങൾ വലിയ കൂട്ടായിരുന്നു കേട്ടോ അന്നൊക്കെ.
സുഹൃത്തേ, നീ ഇത് വായിക്കുന്നുണ്ടാവാം , എല്ലാത്തിനും  മാപ്പ്, ചെറുപ്പത്തിന്റെ കുസൃതിയിൽ ചെയ്തുപോയതാവാം.ഒരു പക്ഷെ നിന്റെ മനസ്സിൽ ഇതെല്ലം ഓര്മയുണ്ടാകും, നീ മറന്നുകാണില്ലെനിക്കറിയാം. നീ എന്നോട് പൊറുക്കണം.
എൽ പീ സ്കൂളിൽ ഗോപാല മാഷാണെങ്കിൽ യു പീയിൽ പുലി അന്നൊക്കെ സലിം മാഷ് ആയിരുന്നു.സലിം മാഷെ കയ്യിൽ നിന്നും അടികിട്ടാത്ത മഹാന്മാർ ചുരുക്കമായിരിക്കും.
അന്നെല്ലാം ആദ്യത്തെ അടി കിട്ടി കഴിഞ്ഞാൽ കൈ ഒന്ന് കുടഞ്ഞ് ട്രൗസറിൽ തുടച്ച ശേഷം മാത്രമേ ഞങൾ ആണ്പിള്ളേര് അടുത്ത അടി വാങ്ങിയിരുന്നുള്ളൂ...!
വൃത്തിയുടെ കാര്യത്തിൽ ഞങ്ങൾ പണ്ടേ മുന്നിലായിരുന്നെന്ന് വേണം പറയാൻ.
പക്ഷെ ഒരു ദിവസം പണി പാളി. ഞാനും ഞമ്മടെ തോരൻ ഫൈസലും പിന്നെ ഒന്ന് രണ്ടു പേരും കൂടെ ഉണ്ടായിരുന്നു , ഞങ്ങൾ ഇരുമ്പൂഴി മയമാക്കന്റെ പടിക്കൽ നിൽകുമ്പോൾ സ്കൂളിലെ ഒരു ടീച്ചർ (പേരറിയില്ല) സ്കൂൾ വിട്ടു പോവുന്നുണ്ട്, ഞങ്ങളിലൊരുവൻ ടീച്ചറെ എന്തോ കളിയാക്കി വിളിച്ചു,പിറ്റേ ദിവസം കേശവൻ മാഷ് ഓഫീസിൽ വിളിപ്പിച്ചു ചന്തിക്കിട്ട് നല്ല രണ്ട് പെട പെടച്ചു, ഇന്നും ഞാൻ മറക്കില്ല.ഫൈസലിന് ഓര്മയുണ്ടോന്നറിയില്ല..
അന്നൊക്കെ സാറൻമ്മാർക്ക് ചിലവരോടെക്കെ  എന്തെങ്കിലും പറയാൻ പേടി ആയതു കൊണ്ട്  ബാപ്പാനെ വിളിച്ചു കൊണ്ട് വരാമോ എന്ന് ചോദിക്കുമായിരുന്നു.
അന്നും ചില വിരുതന്മാരുണ്ടായിരുന്നു, എല്ലാ കാര്യങ്ങളും അവർക്കറിയാമായിരുന്നത് കൊണ്ട്  പലപ്പോഴും  "എന്തിനാ നീ സ്കൂളിലേക്ക് വരുന്നത്...? വല്ല പണിക്കും പൊക്കൂടെ" എന്ന് എത്ര തവണ നമ്മടെ മാഷന്മാരും ടീച്ചർമാരുംചോദിച്ചിട്ടുണ്ടെന്നറിയാമോ..
ചില സാറൻമാർ ക്ലാസെടുക്കുമ്പോൾ സുരക്ഷ ഉറപ്പാക്കാനായി വാതിൽക്കൽ എത്രതവണ ഞങ്ങളിൽ ചിലരെ  കാവൽ നിന്നിട്ടുണ്ടെന്നറിയാമോ... ?
സുരക്ഷാ ഭീഷണി കൂടിയ സാഹചര്യങ്ങളിൽ  ബെഞ്ചിന് മുകളിൽ നിന്ന് നിരീക്ഷിക്കാനും പറയാറുണ്ടായിരുന്നു ….അതൊക്കെ ഒരു കാലം....
പിന്നെ കളിയ്ക്കാൻ വിടാൻ നോക്കി നിൽക്കുന്ന നേരം……
സ്കൂൾ മൈതാനത്തിന്റെ  രണ്ടു വശത്തുമുള്ള നെല്ലി മരത്തിൽ എറിഞ്ഞു നെല്ലിക്ക തിന്നു വെള്ളം കുടിക്കാൻ കിണറ്റിൻ കരയിലേക്കു ഓടി വന്ന് വെള്ളം കോരാൻ തമ്മിലടിച്ചതും….
നല്ല പച്ച നാടൻ മാങ്ങയും കോമാങ്ങയും വല്ലവന്റേം പറമ്പീന്നു എറിഞ്ഞു  സ്കൂളീ കൊണ്ടുവന്നു നിലത്തെറിഞ്ഞു പൊട്ടിച്ചു ഉപ്പുകൂട്ടി  തിന്നതും…
ബ്രാലാണെന്നു പറഞ്ഞു പരൽ മീനിനെ കൊണ്ട് വന്നു പറ്റിച്ചതും ...
ക്ലാസ്  ഒഴിവു സമയത്തു കള്ളനും പോലീസും, കെട്ടുപന്തും സാറ്റും, പാസ് പാസും, കുട്ടിയും കോലും കളിച്ചതും,അവസാനം തോക്കുന്നവന്റെ പുറകെ ഓടിച്ചിട്ട് അടിച്ചും, അന്നത്തെ ക്രിക്കറ്റ് കളിയായിരുന്ന ചട്ടിയേറ് കളിച്ച് കൂത്താടി നടന്നും……
പെണ്പിള്ളേരുടെ കൂടെ കൊത്താക്കല്ല് കളിച്ചും അവര് കക്ക് കളിക്കുമ്പോൾ ശല്യം ചെയ്തും….
അവരുടെ പുസ്തകത്താളുകളിൽ മാനം  കാണാതെ ഒളിപ്പിച്ച,ഇന്നല്ലെങ്കിൽ നാളെ അത് പെറ്റുപെരുകുമെന്നു ആരോ പറഞ്ഞു പറ്റിച്ച,അവരുടെ ജീവന്റെ ജീവനായ മയിൽ പീലികൾ കട്ടെടുത്തും…..
അവർ മുഖം മിനുക്കാൻ പുസ്തകത്തിനുള്ളിൽ ഒളിപ്പിച്ച വാസന പൗഡറുമൊക്കെ എടുത്തുകളഞ്ഞും….
അവര് “കോട്ടം കോട്ടം”കളിക്കുമ്പോഴും  , “പൂ പറിക്കാൻ പോരുന്നോ” എന്ന് പാടി കളിക്കുമ്പോഴും  പാവം അവരെ എന്തിനെന്നില്ലാതെ കളിയാക്കി നടന്നതും….
വളപൊട്ടുകളി കളിയ്ക്കാൻ  ശേഖരിച്ച അവരുടെ വളപൊട്ടിട്ട കുപിപികൾ എപ്പഴോ എന്തോ പറഞ്ഞ ദേശ്യത്തിനു എടുത്തെറിഞ്ഞതും….
ഏതേലും മാഷും ടീച്ചറും ഒന്ന് പരസ്പരം മിണ്ടിയാൽ ,ഒന്ന് ചിരിച്ചാൽ "എടാ / എടീ,  ഓല് തമ്മിൽ ഇഷ്ടത്തിലാണെന്നു" പറഞ്ഞു അവരെ കളിയാക്കി ചിരിച്ചതും….
പിന്നെ പിന്നെ പരസ്പരം എപ്പോഴോ അറിഞ്ഞും  അറിയാതെയുമുള്ള  ഇഷ്ടങ്ങളും, "എടാ അന്നെ ഓള് നോക്കിയെടാ" എന്നും പറഞ്ഞു അവന്റെ കൂടെ അവളുടെ പേരും കൂട്ടി ചേർത്തു കളിയാക്കി ചിരിച്ചതും….
അതുകേട്ടു മുന്നോട്ട് പോയി പതുക്കെ ആരുംകാണാതെ  പിന്നോട് നോക്കുമ്പോൾ  അവൾ/ അവൻ എന്നെ നോക്കുന്നുണ്ടെന്നറിഞ്ഞു അറിയാതെ ഉള്ളിൽ  ചിരിച്ചും നടന്നതും…..
ചില പെൺപിള്ളേർ കണ്ടിട്ടും ഒന്നും കണ്ടിട്ടില്ലെന്ന ഭാവത്തിൽ കണ്ണ് കൊണ്ട് അമ്പെയ്ത് നടത്തിയതും …..
"ഇജ്ജെന്തിനാ ഇഞ്ഞെ നോക്കുന്നതെന്നു" നോട്ടത്തിലൂടെ  പറഞ്ഞ നടന്നിരുന്നതുമായ നിഷ്കളങ്കമായ ആ  ബാല്യകാലം….
വൈകുന്നേരം  സ്കൂളിന്റെ വേലിയുടെ അടുത്ത നിന്ന് എൽ പീ സ്കൂൾ വിട്ടു പോവുന്ന നമ്മടെ പഴയ ടീച്ചർമാരെ കാണുമ്പോൾ (സുശീല ടീച്ചർ, വിജയ ലക്ഷ്മി ടീച്ചർ, ബിജു മാഷ് …)ടീച്ചറെ ടീച്ചറെയെന്നു ആർത്തു വിളിച്ചു അവരൊന്ന് തിരിഞ്ഞു നോക്കി ചിരിച്ചു "ടാ മോനെ /ടീ മോളെ, നല്ലോണം പഠിക്കണം  കേട്ടോ " എന്ന് പറയുമ്പോഴുള്ള സന്തോഷം കൊണ്ട് തിരിച്ചു നടക്കുന്നതും…..
പിന്നെ അവസാനം സ്കൂൾ വിടുമ്പോൾ  ,അടിക്കേണ്ടവനെ അടിച്ചും നുള്ളുണ്ടോനെ നുള്ളിയും ബാക്കി നാളെ തരാട്ടോന്നും പറഞ്ഞു  പുസ്തകം നിലംബൂർ ഡിസൈനിന്റെ കവറിലിട്ടും “കിറ്റുള്ളവർ” കിറ്റിലാക്കി വലിച്ചു മുറുക്കി കുട (മഴക്കാലമാണേൽ) ആ കിറ്റിന്റെ വള്ളിയുടെ ഉള്ളിലൂടെയിട്ട് വണ്ടിവിട്ട് ഓടുന്നതും,….
അവസാനം എല്ലാ "അപ്പ”നോടും “കുറുന്തോട്ടി”യൊടും കുശലം പറഞ്ഞു, വഴിയിലുള്ള പൂച്ചെടിക്കായ നുണഞ്ഞും, കളിച്ചു മുട്ട് മുറിഞ്ഞിടത്ത് അന്നത്തെ പ്രാഥമിക ചികിത്സയായ “കമ്മ്യൂണിസ്റ്റ് അപ്പ“യുടെ ഇല ഉള്ളൻ കയ്യിലൊന്നിട്ട് പിഴിഞ്ഞ് അതിന്റെ നീരൊന്ന് തേച്ചു പിടിപ്പിച്ച് ചെമ്മണ്പാതയിലൂടെ കുടമണിതാളങ്ങളുമായി പോകുന്ന കാളവണ്ടികൾക്ക് പിറകെ നടന്നും..
വരിവരിയായി പാടവരമ്പത്തുകൂടെ ഒന്നിന് മുകളിൽ ഒന്നായി വീണും എണീറ്റും , കൈതോടുകളും ചെറിയ കുന്നുകളും താണ്ടി
ആരുടെയെങ്കിലും സൈക്കിൾ ഉന്തിക്കൊടുത്തും അലസമായി വീട്ടിലേക്കെത്തി,ഉമ്മ നമ്മൾ വരുന്നതും കാത്ത് മൺചട്ടിയിൽ വറുത്ത് വച്ച അരിമണിയും ചിരകിയ തേങ്ങയും ചക്കരയിട്ട കട്ടൻ ചായയിൽ ഇട്ടു കുടിച്ചു  വീണ്ടും കൂട്ടുകാരൊത്തു ഇരുട്ടുന്നതുവരെ കളിച്ചിരുന്നതുമായ ആ സുന്ദര സുവർണകാലം ….
ഓർമ്മയുണ്ടോ വല്ലതും... …?
എല്ലാം ഒരു മിന്നായം പോലെ വഴിയോരക്കാഴ്ചകളായി പിറകിലോട്ട് ഓടി മറഞ്ഞു കാണുമായിരിക്കും.നമ്മൾ ഏകദേശം  പാതിയിലേറെ നീങ്ങിയത് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.
മൂന്ന് വര്ഷം മൂന്ന് ദിവസം പോലെ കടന്നുപോയി, എല്ലാം ഇന്നലകളിൽ നടന്ന പോലെ (ഞാൻ ആറാം ക്ലാസ്സിൽ നിന്നും സ്കൂൾ മാറി) വീണ്ടും  " വേർപാടിന്റെ  വേദനയെന്തെന്നറിയാത്ത" ജീവിതത്തിലെ രണ്ടാമത്തെ വേർപിരിയൽ.
പുതിയ കളികൂട്ടുകാരായി, പുതിയ മേച്ചിൽ പുറം തേടിയുള്ള ഓട്ടമായി, ജീവിതത്തിലെ ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയിലേക്കായി.
ഇന്ന് നമ്മളുടെ ക്ലാസ് ഫോട്ടോയും, പഴയ ബാല്യകാല സുഹൃത്തുക്കളെയും അവരുടെ കുശലാന്വേശണങ്ങളുമൊക്കെ കാണുമ്പോൾ ഓർമ്മകൾ അതിന്റെ വാതായനങ്ങൾ തുറന്നു അപ്പൂപ്പൻ താടിപോലെ, അലക്ഷ്യമായി  സുഖമുള്ള നോവായി, വട്ടമിട്ടു പറക്കുന്നു.
ഓര്മകള്ക്കിത്ര മധുരമോ……?
ചിലർക്കൊക്കെ ഓർമകളിൽ ചിതലരിച്ചു തുടങ്ങിയിരിക്കുന്നു, ചിലർക്കു പല ഓർമകളും  ഇപ്പോഴും ചിതപോലെ കത്തി നിൽക്കുന്നു. പലതും മറക്കാൻ ശ്രമിക്കുകയാണ്  പക്ഷെ, ചില നേരത്തു പെരുമഴപോലെയാണ് ഓർമ്മകൾ, എത്ര പെയ്തൊഴിഞ്ഞാലും മഴമുകിലുകൾ വീണ്ടും ഒരുമിച്ചു കൂടുന്നത് പോലെ കാണാം.
ഇടവഴിയിലടർന്നുവീണ കരിയിലകൾക്ക് ഓർമകളുടെ നഷ്ടസുഗന്ധമാണെന്നറിഞ്ഞുവന്നപ്പഴേക്കും പല ഹൃദയങ്ങളുംതമ്മിലുള്ള അകലം വർദ്ധിച്ചിരുന്നുവെന്ന് മനസ്സിനെ പതിയെ പറഞ്ഞ് സമാധാനിപ്പിക്കുകയാണിന്ന്.
ഗ്രൂപ്പ് തുറന്നു നോക്കുമ്പോൾ വല്ലാത്തൊരു സന്തോഷമാണ് . മഴ കാത്തുനിൽക്കുന്ന വേഴാമ്പലിനു കാർമുകിൽ കാണുമ്പോഴുള്ള ആഹ്‌ളാദം പോലെ, അതോ കന്നി കായ്ക്കുന്ന തേന്മാവിനുണ്ടാവുന്ന ഹർഷം പോലെയോ, എനിക്കറിയില്ല.....
ജീവിതത്തിന്റെ പാതിയിലേറെതുഴഞ്ഞു കഴിഞ്ഞ നാം, ജീവിത യാഥാർഥ്യവുമായി പൊരുത്തപ്പെട്ട് സ്വപ്നങ്ങളൊക്കെ സ്വപ്നങ്ങൾ മാത്രമായി തന്നെ നിന്ന്, രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോൾ, സത്യത്തിൽ   മനസ്സിലോടി വരന്നത് കവി പറഞ്ഞ പോലെ,
"അക്കാലമാണ് നാം ഉണ്ടായിരുന്നെതെന്നിക്കലമത്രെ തിരിച്ചറിഞ്ഞു………” എന്നാണ്.
.ശരിക്കും നമ്മൾ ആ കാലത്തിലല്ലേ  ജീവിച്ചത് …?ജീവിതം ആസ്വദിച്ചത്  ?.
ഒന്നും അറിയാത്ത, ഒന്നിനെ കുറിച്ചും ആവലാതിയും വേവലാതിയുമില്ലാത്ത, പ്രാരാബ്ദങ്ങളൊക്കെയുണ്ടെങ്കിലും നാമൊന്നുമറിയാതെ തുള്ളിച്ചാടി നടന്ന ആ നിഷ്കളങ്ക ബാല്യത്തൽ……
നേരത്തെ പറഞ്ഞ പോലെ ബാല്യമേ, ഞാൻ നിന്നോട് പിണക്കത്തിലാണ്, ഒരു സൂചന പോലും നീ തന്നില്ലല്ലോ എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷമാണ് കടന്നു പോവുന്നതെന്ന്…
ദൈവമേ തിരിച്ചു തരുമോ ആ സുവർണകാലം……
തിരിച്ചുകിട്ടില്ലെന്നറിയാമെങ്കിലും, വെറുതെ മോഹിച്ചു പോകുന്നു, ആ നിഷ്കളങ്ക ബാല്യകാലത്തിലോട്ടൊന്നു തിരികെ നടക്കാൻ…..
ആ കളികൂട്ടുകാരിയെ / കൂട്ടുകാരനെ ഒന്ന് കാണാൻ…..
പറയാൻ ബാക്കിവെച്ച പലതും ഒന്ന് പറയാൻ…..
പരിഭവങ്ങളും,പരാതികളും ഒന്ന് പറഞ്ഞു തീർക്കാൻ….
“പ്രിയ സുഹൃത്തേ,
നിങ്ങളാരെങ്കിലും പിന്നീട് എപ്പോഴെങ്കിലും നമ്മടെ പഴയ സ്കൂളിൽ പോയിട്ടുണ്ടോ… ?
ഇല്ലെങ്കിൽ ഒരിക്കെ ഒറ്റയ്ക്ക് പോവണം.
ചുമരുകൾ നമ്മളെ കണ്ടു കണ്ണ് നനച്ചത് കാണാം…..😢
നടന്നു നീങ്ങുമ്പോൾ നമ്മുടെ ക്ലാസ് മുറികളിൽ  നമ്മുടെ ടീച്ചർമാരുടെ ശബ്ദം കേൾക്കാം……
നമ്മളുടെ അന്നത്തെ  കലപില ശബ്ദങ്ങൾ കാതുകളിൽ  തുളച്ചുകേറുന്നത് കേൾകാം …….
സ്കൂൾ വരാന്തകളിൽ, നമ്മൾ കളിച്ചുനടന്ന സ്കൂൾ മൈതാനങ്ങളിൽ
നമ്മുടെ നിഷ്കളങ്ക ബാല്യം ഇന്നും ഓടി കളിക്കുന്നത് കാണാം……😢
മുട്ടുമുറിഞ്ഞ മൈതാനമൊക്കെ മാറിയിരിക്കുന്നു, പാറക്കൂട്ടങ്ങളൊക്കെ മാറി പുതിയ കോൺക്രീറ്റ് പടവുകൾ വന്നിരിക്കുന്നു.
പഴയ മുൾവേലിയൊക്കെ മാറി വലിയ കമാനങ്ങൾ വന്നിരിക്കുന്നു.
പഴയ നെല്ലിമരം മുറിച്ചു പുതിയ കെട്ടിടം പണിതിരിക്കുന്നു.
എല്ലാത്തിനുമൊടുവിൽ,നമ്മുടെ നിഷ്കളംഗ ബാല്യം ഉറങ്ങുന്ന ക്ലാസ് മുറിയിലോട്ടൊന്നു കേറണം…
പതിയെ, പേനയിൽ  കൊത്തിവെച്ച പേരുകൾ ഉറങ്ങുന്ന ഡെസ്കിൽ ഒന്ന് തല ചായ്ക്കണം….
ഒരുപക്ഷെ, എന്നെങ്കിലും നാം  വരുമെന്ന് കരുതി, നമ്മെയും  കാത്തു ചെറു ഈറൻ മണത്തിൽ നമ്മുടെ ബാല്യത്തിന്റെ മണം ഇപ്പോളും ഒളിഞ്ഞിരിപ്പുണ്ടാവും….”😢
സ്നേഹത്തോടെ,
ഷാജഹാൻ മംഗലശ്ശേരി

17:14, 24 ഒക്ടോബർ 2023-നു നിലവിലുള്ള രൂപം

സാജിത എം.

എം ടി എ പ്രസിഡണ്ട്

1990 -91 കാലഘട്ടത്തിലാണ് ഞാൻ ആദ്യമായി പുള്ളിയിൽ ഗവൺമെന്റ് യു.പി സ്കൂളിൽ എത്തിച്ചേരുന്നത്.ഷിഫ്റ്റ് സമ്പ്രദായത്തിൽ രാവിലെ 8 മണി മുതൽ 12 മണി വരെയായിരുന്നു ക്ലാസ് സമയം. കുട്ടികളുടെ വർദ്ധനവ് കാരണം വേണ്ടത്ര ക്ലാസ്സ് റൂമുകൾ അന്ന് ഉണ്ടായിരുന്നില്ല.പല ക്ലാസ് റൂമുകളും വേർതിരിക്കാത്തത്കൊണ്ട് വളരെയധികം ബുദ്ധിമുട്ട്അനുഭവപ്പെട്ടിരുന്നു. ഇത് പരിഹരിക്കാനായി ചില സമയങ്ങളിൽ ഞങ്ങളുടെ അധ്യാപകർ കാറ്റാടി മരങ്ങൾ തിങ്ങിനിറഞ്ഞിരുന്ന പാറക്കെട്ടുകളുള്ള സ്കൂളിന്റെ പിറകുവശത്തേക്ക് ഞങ്ങളെ കൊണ്ടുപോകുമായിരുന്നു.

വരിവരിയായി നിന്ന് സ്കൂൾ കിണറിൽ നിന്നും കൈക്കുമ്പിളിലേക്ക് കൂട്ടുകാരികൾ പകർന്നു നൽകിയിരുന്ന കുടിവെള്ളത്തിന്റെ ആ സ്വാദ് കാലങ്ങൾക്കിപ്പുറം മറ്റൊരു കിണറിനും നൽകാനായിട്ടില്ല എന്നതാണ് സത്യം. അതുപോലെ തന്നെയാണ് ചെറിയ തൂക്കുപാത്രത്തിൽ നൽകിയിരുന്ന കഞ്ഞിയും പയറും.... എത്ര സ്വാദിഷ്ടമായ ഭക്ഷണം!! സ്കൂൾ വിട്ട് തിരികെ പോകുന്ന പല ആൺകുട്ടികളുടെയും ചോറ്റുപാത്രങ്ങളിൽ സമീപത്തെ തോടുകളിൽ നിന്നും പാടങ്ങളിൽ നിന്നും പിടിച്ച കണ്ണാൻചുട്ടിയും പരൽ മീനുകളും ഇടം പിടിച്ചിരുന്നു.

പുളിയും അച്ചി പുളിയും മാങ്ങയും നെല്ലിക്കയും അമ്പഴങ്ങയുമൊക്കെയായിരുന്നു മിട്ടായികൾക്ക് പകരം...

നെല്ലിക്കയും സ്കൂൾ കിണറിലെ വെള്ളവും...

ഉച്ചസമയത്ത് സ്കൂൾ പരിസരത്ത് എത്തിയിരുന്ന ഐസിനായി സ്കൂളിന് പുറകുവശത്തെ റബ്ബർ തോട്ടങ്ങളിൽ നിന്നും റബ്ബർ കുരു പെറുക്കി, അവ സമീപത്തെ കടകളിൽ കൊണ്ട് വിറ്റ് കൂട്ടുകാർക്കൊപ്പം സന്തോഷത്തോടെ കഴിച്ചിരുന്ന മധുരമായ ഓർമ്മകൾ....

ഇന്ന് കാണാമറയത്തായിപ്പോയ അലുമിനിയ പെട്ടികളിലാണ് പുസ്തകങ്ങൾ കൊണ്ടുപോയിരുന്നത്. മൂന്നു കാലുള്ള ബ്ലാക്ക് ബോർഡുകൾ ക്ലാസ് റൂമിൽ ഓടിക്കളിക്കുന്നതിനിടയിൽ കാലുവച്ച് ഞങ്ങളെ ഇടയ്ക്കിടെ വീഴ്ത്തുമായിരുന്നു..

ഈർക്കിലിയിൽ ചുറ്റിയ റബർബാന്റുകൾ അതിമനോഹരമായി പൊതിഞ്ഞ് സമ്മാനമെന്ന വ്യാജേന കൈമാറിയിരുന്നതും.... സമ്മാന പ്പൊതി കർ.. കർ..ശബ്ദത്തോടെ തുറക്കുമ്പോൾ... പറ്റിക്കപ്പെട്ടതിന്റെ ചമ്മലോടെ നിൽക്കുന്നതും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.

സാമ്പത്തിക പരാധീനതകൾ അന്ന് ഒരുപാട് വിഷമിപ്പിച്ചിരുന്നു. യൂണിഫോമുകളോ ടെക്സ്റ്റ് ബുക്കുകളോ അന്ന് സൗജന്യമായിരുന്നില്ല. ടെക്സ്റ്റ് ബുക്കുകളുടെ പുത്തൻ മണം അന്യമായിരുന്നു. വീട്ടിലെയോ അടുത്ത വീട്ടിലെയോ കുട്ടികളിൽനിന്നും പകുതി വില കൊടുത്ത് സംഘടിപ്പിച്ച പുസ്തകങ്ങൾ.....

29 വർഷങ്ങൾക്ക് ശേഷം 2022 ൽ എം ടി എ പ്രസിഡണ്ടായി ഞാൻ വീണ്ടും ഈ വിദ്യാലയ മുറ്റത്തേക്ക്.

*ഓർമകളിൽ എന്റെ UP സ്കൂൾ*

*1991-1994*