"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
'''''<u><big>ജൂൺ 30, അറബിക് ക്ലബ് ഉദ്ഘാടനം</big></u>''''' | '''''<u><big>ജൂൺ 30, അറബിക് ക്ലബ് ഉദ്ഘാടനം</big></u>''''' | ||
അറബിക് ക്ലബ് ഉദ്ഘാടനം സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ ശ്രീ. ടി. പി. ഹാരിസ് മാസ്ററർ ഓൺലൈനായി നിർവ്വഹിച്ചു. | അറബിക് ക്ലബ് ഉദ്ഘാടനം സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ ശ്രീ. ടി. പി. ഹാരിസ് മാസ്ററർ ഓൺലൈനായി നിർവ്വഹിച്ചു. ജാഫർ മാസ്ററർ സ്വാഗതവും അറബിക് ക്ലബ് കൺവീനർ സി പി മുസമ്മിൽ മാസ്ററർ അധ്യക്ഷതയും വഹിച്ചു. ഹെഡ്‍മിസ്ട്രസ് ദീപ ടീച്ചർ, പി ടി എ പ്രസിഡണ്ട് അബ്ദുൾ സത്താർ തൊട്ടി, സ്ററാഫ് സെക്രട്ടറി ഇന്ദിര ടീച്ചർ, SRG കൺവീനർ ബാലാമണി ടീച്ചർ എന്നിവർ ആശംസ അറിയിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | ||
'''<u><big>യാത്രയയപ്പ് സമ്മേളനം</big></u>''' | |||
സ്‍ക്കൂളിൽ വളരെയധികം വർഷം സേവനമനുഷ്ഠിച്ച ജാബിർ മാസ്ററർ, ഹെഡ്‍മിസ്ട്രസ് ദീപ ടീച്ചർ, സരിത ടീച്ചർ, സുലേഖ ടീച്ചർ എന്നിവർക്ക് സ്ററാഫ് കൗൺസിൽ യാത്രയയപ്പ് നൽകി. | |||
ജൂലായ് 1 ന് പള്ളിക്കര സ്ക്കൂളിൻെറ സാരഥിയായി ശ്രീ അബ്ദുൾ ജബ്ബാർ സാർ ചുമതലയേറ്റു. | |||
ജൂലായ് 5, ബഷീർ അനുസ്മരണം | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ |
13:18, 19 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
സ്‌കൂളിൽ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ പ്രധാനാധ്യാപകന്റെ കീഴിൽ മുഴുവൻ സ്റ്റാഫിന്റേയും സഹകരണത്തോടെ ഭംഗിയായി മുന്നോട്ടു പോകുന്നു.
2021-22 അക്കാദമിക വർഷത്തിൽ നടന്ന പ്രവർത്തനങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
- ജൂൺ 1, 2021--- ഓൺലൈൻ പ്രവേശനോത്സവം
കോവിഡ് 19 ലോകത്താകമാനം അതിൻെറ ഭീതിദമായ ചിറകുവിരിച്ച് തകർന്നാടുമ്പോൾ പുത്തനുടുപ്പും അതിലേറെ നിറമാർന്ന ചിന്തകളോടും വിദ്യാലയാങ്കണത്തിലേക്ക് കടക്കുവാൻ വെമ്പുന്ന കുട്ടികൾക്ക് നവ്യാനുഭവമായി സ്ക്കൂളിൻറ ഡിജിറ്റൽ പ്രവേശനോത്സവം. സംസ്ഥാന, ജില്ലാതല ഉത്ഘാടനത്തിനു തുടർച്ചയായി ജി എച്ച് എസ് എസ് പള്ളിക്കരയിലും വിവിധങ്ങളായ കലാപരിപാടികളോടെ നടക്കുകയും കുട്ടികൾ വളരെ സജീവമായി പങ്കെടുക്കുകയും ചെയ്തു. സ്ക്കൂൾ ഹെഡ്‍മിസ്ട്രസ്സ് ദീപ ടീച്ചർ സ്വാഗതം നേരുകയും വാർഡ് മെമ്പർ സിദ്ദീഖ് പള്ളിപ്പുഴയുടെ അധ്യക്ഷതയിൽ ബഹു: പള്ളിക്കര പഞ്ചായത്ത് പ്രസിഡൻറ് ശ്രീ: കുമാരൻ അവർകൾ ഓൺലൈൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
- ജൂൺ 5, ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സ്ക്കൂൾ അങ്കണത്തിൽ ഹെഡ്‍മിസ്ട്രസ്സ് ദീപ ടീച്ചർ വൃക്ഷത്തൈ നട്ട് സ്ക്കൂൾ തല പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. 'ഡ്രൈഡേ' ആചരണത്തിൻെറ ഭാഗമായി വീടും പരിസരവും വൃത്തിയാക്കുവാനും അതിൻെറ ഫോട്ടോ അയച്ചു തരുവാനും കുട്ടികളോട് ആവശ്യപ്പെട്ടു. 'എൻെറ മരം' എന്ന പരിപാടിയുടെ ഭാഗമായി കുട്ടികളോട് അവരവരുടെ വീട് പറമ്പുകളിൽ മരത്തൈ നടുന്നതിൻെറ വീഡിയോ എടുത്ത് അവ അയച്ചുതരുവാൻ ആവശ്യപ്പെട്ടു. പരിസ്ഥിതി സന്ദേശം ഉൾക്കൊള്ളുന്ന പോസ്ററർ രചനാ മത്സരം വിവിധ ക്ലബുകളുടെ നിർദേശപ്രകാരം നടന്നു. ജെ.ആർ.സി സ്ക്കൂൾ തലത്തിൽ 'എൻെറ മരം' പദ്ധതി പ്രകാരം ഓരോ മരം നട്ട് പരിപാലിക്കുവാൻ നിർദേശം നൽകി.
- ജൂൺ 14, ഓൺലൈൻ പഠനവിഭവശേഖരണം
ഓൺലൈൻ പഠനത്തിന് മൊബൈൽഫോൺ ഇല്ലാത്തതിനാൽ പ്രയാസം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പൂർവ്വവിദ്യാർത്ഥികൾ (1987-88 എസ്.എസ്.എൽ.സി ബാച്ച്) മൂന്ന് മൊബൈൽ ഫോണുകൾ ഹെഡ്‍മിസ്ട്രസ്സിനു കൈമാറി. കഴിഞ്ഞ വർഷവും ഇതേ ഗ്രൂപ്പ് കുട്ടികൾക്ക് 2 ടി.വി.യും 2 സ്മാർട്ട് ഫോണും നൽകിയിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ സുകുമാരൻ പൂച്ചക്കാട് ഹെഡ്‍മിസ്ട്രസ്സ് ദീപ ടീച്ചർക്ക് കൈമാറി.
ജൂൺ 15ന് സ്ക്കൂളിൽ ചേർന്ന ചടങ്ങിൽ ഒന്നാം വാർഡ് മെമ്പർ മുഹമ്മദ്കുഞ്ഞി ഷോണായിയുടെ ശ്രമഫലമായി സ്വരൂപിച്ച 11 സ്മാർട്ട് ഫോണുകൾ ഹെഡ്‍മിസ്ട്രസ്സിന് കൈമാറുകയും അതേ യോഗത്തിൽ വെച്ചുതന്നെ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. പി ടി എ പ്രസിഡണ്ട് അബ്ദുൾ സത്താർ തൊട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. അതേ ദിവസം തന്നെ 2019-'20 ബാച്ച് വിദ്യാർത്ഥികളായ മെഹ്താഫ്, എന്നിവരുടെ രക്ഷിതാവ് സ്ക്കൂളിനു വേണ്ടി 5 സ്മാർട്ട് ഫോൺ നൽകുകയും സ്ക്കൂളിൻെറ വളർച്ചയിൽ പൂർവ്വ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നുണ്ട് എന്നും തെളിയിച്ചു. അധ്യാപകരുടെ വക കുട്ടികൾക്ക് 3 ഫോണുകൾ വാഗ്‍ദാനം ചെയ്തു. ബാലാമണി ടീച്ചർ ഫോൺ സ്വന്തം നിലയിൽ ക്ലാസിലെ കുട്ടികൾക്ക് നൽകി.
ജൂൺ 19, വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും വായനാപക്ഷാചരണവും
വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും വായനാപക്ഷാചരണവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡോ: സന്തോഷ് പനയാൽ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ: അംബികാസുതൻ മാങ്ങാട് വായനാസന്ദേശം നൽകി. വിദ്യാരംഗം കൺവീനർ ശ്രീമതി. വിദ്യ ടീച്ചർ സ്വാഗത ഭാഷണം നടത്തി. ഹെഡ്‍മിസ്ട്രസ്സ് ദീപ ടീച്ചർ, വിശ്വനാഥൻ മാസ്ററർ, പി ടി എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധി ആതിര ആർ നന്ദി പ്രകാശിപ്പിച്ചു. കഥാവായനാ മത്സരം, പുസ്തകാസ്വാദനം, കവിതാപാരായണം, കാരിക്കേച്ചർ രചന, പ്രശ്നോത്തരി, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്കുള്ള അനുമോദനം ക്ലാസ്സ് ഗ്രൂപ്പുകളിൽ അറിയിച്ചു.
ജൂൺ 21, വായനാപക്ഷാചരണം --അറബിക് ക്ലബ്
അറബിക് ക്ലബിൻെറ ആഭിമുഖ്യത്തിൽ വായനാവാരാചരണത്തിൻെറ ഭാഗമായി കുട്ടികൾക്ക് അറബിക് കാലിഗ്രാഫി മത്സരം നടത്തി. വിജയികളെ അനുമോദിച്ചു.
ജൂൺ 25, വായനാപക്ഷാചരണം --സമാപനം
വായനാപക്ഷാചരണത്തിൻെറ സമാപനചടങ്ങ് ഓൺലൈനായി നടന്നു. കവി ദിവാകരൻ വിഷ്ണുമംഗലം, കവിയും ഭാഷാഗവേഷകനും അധ്യാപകനുമായ സുമേഷ് കൃഷ്ണൻ, കവിയും അധ്യാപകനുമായ മോഹനൻ നടുവത്തൂർ തുടങ്ങിയവർ പങ്കെടുത്തു. SRG കൺവീനർ ശ്രീമതി ബാലാമണി ടീച്ചർ നന്ദി പറഞ്ഞു. ഇതേ ദിവസം എസ് എസ് എൽ സി 2019 ബാച്ചിലെ കുട്ടികൾ ഒരു സ്മാർട്ട് ഫോൺ ഹെഡ്‍മിസ്ട്രസ്സിനെ ഏൽപ്പിച്ചു.
ജൂൺ 26, ലോകലഹരി വിരുദ്ധ ദിനം
ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ശാസ്ത്ര ക്ലബ്, സോഷ്യൽ സയൻസ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ പോസ്ററർ രചനാമത്സരവും പ്രസംഗമത്സരവും ബോധവൽക്കരണ ക്ലാസ്സും നടത്തി.
ജൂൺ 30, അറബിക് ക്ലബ് ഉദ്ഘാടനം
അറബിക് ക്ലബ് ഉദ്ഘാടനം സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ ശ്രീ. ടി. പി. ഹാരിസ് മാസ്ററർ ഓൺലൈനായി നിർവ്വഹിച്ചു. ജാഫർ മാസ്ററർ സ്വാഗതവും അറബിക് ക്ലബ് കൺവീനർ സി പി മുസമ്മിൽ മാസ്ററർ അധ്യക്ഷതയും വഹിച്ചു. ഹെഡ്‍മിസ്ട്രസ് ദീപ ടീച്ചർ, പി ടി എ പ്രസിഡണ്ട് അബ്ദുൾ സത്താർ തൊട്ടി, സ്ററാഫ് സെക്രട്ടറി ഇന്ദിര ടീച്ചർ, SRG കൺവീനർ ബാലാമണി ടീച്ചർ എന്നിവർ ആശംസ അറിയിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
യാത്രയയപ്പ് സമ്മേളനം
സ്‍ക്കൂളിൽ വളരെയധികം വർഷം സേവനമനുഷ്ഠിച്ച ജാബിർ മാസ്ററർ, ഹെഡ്‍മിസ്ട്രസ് ദീപ ടീച്ചർ, സരിത ടീച്ചർ, സുലേഖ ടീച്ചർ എന്നിവർക്ക് സ്ററാഫ് കൗൺസിൽ യാത്രയയപ്പ് നൽകി.
ജൂലായ് 1 ന് പള്ളിക്കര സ്ക്കൂളിൻെറ സാരഥിയായി ശ്രീ അബ്ദുൾ ജബ്ബാർ സാർ ചുമതലയേറ്റു.
ജൂലായ് 5, ബഷീർ അനുസ്മരണം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ