"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രവർത്തനങ്ങൾ/2023-24)
വരി 3: വരി 3:




 
പ്രഥമ പിടിഎ മീറ്റിംഗ് 2023-'24


സെൻറ് ജോസഫ് എൽപി ആൻഡ് യുപി സ്കൂളിലെ അധ്യാപക രക്ഷകർതൃ സംഘടനയുടെ 2023 - 24 അധ്യായനവർഷത്തിലെ  പ്രഥമയോഗം 2023 ജൂലൈ 3ന്  ഉച്ചയ്ക്ക് 2 മണിക്ക് ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു.എച്ച് എം സിസ്റ്റർ അന്നാലിസി ഏവർക്കും സ്വാഗതം ആശംസിച്ചു. ചടങ്ങിൽ Rev സിസ്റ്റർ ടെസി ദേവസ്സി , കൊച്ചി എക്സൈസ് ഓഫീസർ സി ഐ ബൈജു സാർ, പി ടി എ പ്രസിഡൻറ് സെബാസ്റ്റ്യൻ വി.ജെഎന്നിവർ സന്നിഹിതരായിരുന്നു.
സെൻറ് ജോസഫ് എൽപി ആൻഡ് യുപി സ്കൂളിലെ അധ്യാപക രക്ഷകർതൃ സംഘടനയുടെ 2023 - 24 അധ്യായനവർഷത്തിലെ  പ്രഥമയോഗം 2023 ജൂലൈ 3ന്  ഉച്ചയ്ക്ക് 2 മണിക്ക് ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു.എച്ച് എം സിസ്റ്റർ അന്നാലിസി ഏവർക്കും സ്വാഗതം ആശംസിച്ചു. ചടങ്ങിൽ Rev സിസ്റ്റർ ടെസി ദേവസ്സി , കൊച്ചി എക്സൈസ് ഓഫീസർ സി ഐ ബൈജു സാർ, പി ടി എ പ്രസിഡൻറ് സെബാസ്റ്റ്യൻ വി.ജെഎന്നിവർ സന്നിഹിതരായിരുന്നു.

22:35, 11 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം



പ്രഥമ പിടിഎ മീറ്റിംഗ് 2023-'24

സെൻറ് ജോസഫ് എൽപി ആൻഡ് യുപി സ്കൂളിലെ അധ്യാപക രക്ഷകർതൃ സംഘടനയുടെ 2023 - 24 അധ്യായനവർഷത്തിലെ പ്രഥമയോഗം 2023 ജൂലൈ 3ന് ഉച്ചയ്ക്ക് 2 മണിക്ക് ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു.എച്ച് എം സിസ്റ്റർ അന്നാലിസി ഏവർക്കും സ്വാഗതം ആശംസിച്ചു. ചടങ്ങിൽ Rev സിസ്റ്റർ ടെസി ദേവസ്സി , കൊച്ചി എക്സൈസ് ഓഫീസർ സി ഐ ബൈജു സാർ, പി ടി എ പ്രസിഡൻറ് സെബാസ്റ്റ്യൻ വി.ജെഎന്നിവർ സന്നിഹിതരായിരുന്നു. മാതാപിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ഗുഡ് പാരന്റിങ് എങ്ങനെ ആയിരിക്കണം എന്നും .മാതാപിതാക്കൾ കുട്ടികളുടെ ആത്മമിത്രങ്ങളായി കുട്ടികളോട് ഹൃദ്യമായി ഇടപെടണമെന്നും കുട്ടികളുടെ ബാഗിൽ പരിചയമില്ലാത്ത വസ്തുക്കൾ കണ്ടാൽ ശ്രദ്ധിക്കണമെന്നും ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കണമെന്നും സി ഐ ബൈജു സാർപറയുകയുണ്ടായി. 2022-23 അധ്യയനവർഷത്തെ വാർഷിക റിപ്പോർട്ട് പിടിഎ സെക്രട്ടറി ഷന്യ ടീച്ചർ അവതരിപ്പിച്ചു റിപ്പോർട്ട് യോഗം പാസാക്കുകയും ചെയ്തു.തുടർന്ന് Local manager സിസ്റ്റർ ടെസി ദേവസ്സിഅധ്യക്ഷ പ്രസംഗത്തിൽ മാതാപിതാക്കൾ മക്കളെ അടുത്തറിയുകയും, അവരുടെ കൂട്ടുകെട്ടുകൾ, അവരുടെ കഴിവുകൾ അവരുടെ ആവശ്യങ്ങൾ എല്ലാം തിരിച്ചറിയണമെന്നും, അവരുടെ വളർച്ചയുടെ ഘട്ടങ്ങൾ, താല്പര്യങ്ങൾ, ദിനചര്യകൾ തുടങ്ങിയവയെക്കുറിച്ച് ബോധ്യമുള്ളവർ ആയിരിക്കണമെന്നും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് പറയുകയുണ്ടായി.

തുടർന്ന് 2023 - 24 അധ്യായന വർഷത്തെ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു പി ടി എ പ്രസിഡൻറ് ആയി ജോർജ് പി ജെ വൈസ് പ്രസിഡണ്ട് ആയി സ്റ്റെൽവി ഷാനുവിനെയും തിരഞ്ഞെടുത്തു. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് മെമ്പർ ബാബു രതീഷ്, എം പി ടി എ ആയി വിജിഷ ശൈലേഷ് .ന്യൂൺ ഫീഡിങ് കമ്മിറ്റി അംഗങ്ങളായി ശ്രീമാൻ ഇമ്മാനുവൽ സിനോഷ്, ശ്രീമതി മേരി അഞ്ചു എന്നിവരെയും സ്കൂൾ മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളായി ശ്രീമാൻ റോയി കെ ഇ, ശ്രീമതി ലിജി സെബാസ്റ്റ്യൻ എന്നിവരെയും . പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായി ശ്രീമാൻ ബിനോയ് ,ശ്രീമതി എ കെ ലിജി മേരി ,ശ്രീമതി സ്റ്റെഫി സുനിൽ എന്നിവരെയും തിരഞ്ഞെടുത്തു.

അധ്യാപകരിൽ നിന്നും പിടിഎ സെക്രട്ടറിയായി ഷന്യാ മേരി സി ജെ അസിസ്റ്റൻറ് സെക്രട്ടറി ആയി അനീറ്റ കാർമൽനെയും എക്സിക്യൂട്ടീവ് അംഗങ്ങളായി സിസ്റ്റർ സുനിത, സിസ്റ്റർ ലിറ്റിൽ ഫ്ലവർ ,മിസ്സ് റോസ് ലീമ, ജാക്വിലിൻ പി എം, മിസ്സ് ഹെയ്സൽ റോസിലി ആൻറണിഎന്നിവരെയും തിരഞ്ഞെടുത്തു.

                 പിന്നീട് ഈ വിദ്യാലയത്തിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ്ലഭിച്ച മരിയ റോഷ്ന, ജോർജ് വിശാൽ എയ്ബൽ ഡൊമിനിക് എന്നിവർക്ക് പി ടി എ പ്രസിഡൻറ് സെബാസ്റ്റ്യൻ വി.ജെ സെൻറ് ജോസഫ് സ്കൂളിന്റെ പേരിലുള്ള മൊമെന്റോ നൽകി ആദരിച്ചു.സമ്മാനാർഹരായ കുട്ടികളെ പ്രതിനിധീകരിച്ച് മരിയ റോഷ്ന നടത്തിയ മറുപടി പ്രസംഗത്തിൽ അടിസ്ഥാന വിദ്യാഭ്യാസവും , സ്വഭാവ രൂപീകരണവും ഈ വിദ്യാലയത്തിൽ നിന്ന് കിട്ടിയതാണ് എന്ന് പ്രത്യേകം എടുത്തു പറയുകയുണ്ടായി.തുടർന്ന് അധ്യാപക പ്രതിനിധി മേരി എ ജി സമ്മാനാർഹരായ   കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു .ചായ സൽക്കാരത്തിന് ശേഷം അനീറ്റ ടീച്ചർ നന്ദി പറഞ്ഞു യോഗം പര്യവസാനിച്ചു.

ജൂലൈ 3 ന് വൈകിട്ട് കൂടിയ യോഗത്തിൽ എച്ച് എം സിസ്റ്റർ അന്നാലിസി ഏവർക്കും സ്വാഗതം ആശംസിച്ചു.ശേഷം പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും പരസ്പരം പരിചയപ്പെട്ടു .ഓരോ അംഗങ്ങളും ചെയ്യേണ്ട കടമകൾ എന്തെല്ലാമാണെന്ന് വിശദീകരിക്കുകയും സ്കൂളിലെ പൊതുവായ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. സിസ്റ്റർ ലിറ്റിൽ ഫ്ലവർ നന്ദി പറഞ്ഞ് യോഗം പിരിഞ്ഞു.