"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 49: വരി 49:

വെങ്ങാനൂർ ഗവർമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ  2022 - 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഓഗസ്റ്റ് 14-ാം തീയതി ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട ഒരു പ്രദർശനം സ്കൂളിലെ ഐടി ലാബിൽ സംഘടിപ്പിച്ചു.സ്കൂളിലെ വിവിധ ക്ലാസുകളെ പ്രതിനിധീകരിച്ച് കുട്ടികൾ പ്രദർശനത്തിൽ പങ്കെടുത്തു. ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട പലവിധ ഉപകരണങ്ങൾ പരിചയപ്പെടുക അവയുടെ പ്രാധാന്യം മനസ്സിലാക്കുക എന്നതായിരുന്നു പ്രദർശനത്തിന്റെ ലക്ഷ്യം. ഏറ്റവും മികച്ച പ്രദർശനം കാഴ്ചവെച്ച ടീമുകൾ  സമ്മാനാർഹരായി.വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ടും പ്രവർത്തന മികവ് കൊണ്ട് പ്രദർശനം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.

=== സ്വാതന്ത്ര്യ ദിനം===
       
76-ാം മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ശ്രീമതി ബീന ടീച്ചർ ദേശീയപതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.വിദ്യാർത്ഥികൾ ദേശഭക്തി ഗാനം ആലപിച്ചു മറ്റ് അധ്യാപകരും , പി.റ്റി എ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. സ്വാതന്ത്ര്യ ദിനത്തെക്കുറിച്ച് സംഭാഷണങ്ങളും നടത്തി. എസ്.പി.സി, കേഡറ്റുമാരുടെ പ്രത്യേക പരസ് ഉണ്ടായിക്കുന്നു. അതോടൊപ്പം റെഡ്ക്രോസ് , ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും വിവിധ ക്ലബുകളുടെ അംഗങ്ങളും വിദ്യാർത്ഥികളും പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് വിദ്യാർത്ഥികളും പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ പാട്ടും , നൃത്തവും, നാടകവുമൊക്കയുണ്ടായിരുന്നു. വിദ്യാർത്ഥികൾക്കായി പായസം നൽകി. അങ്ങനെ 76-ാം മത് സ്വാതന്ത്ര്യദിനാഘോഷം പ്രൗഢ ഗാംരഭീര്യത്തോടെ നമ്മുടെ സ്കൂളിൽ ആഘോഷിച്ചു.
===ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് - സെപ്റ്റംബർ 1===
===ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് - സെപ്റ്റംബർ 1===

15:50, 20 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

വേനൽ മുത്തുകൾ

അവധിക്കാല ക്യാമ്പ് - മൂന്നാം ദിനം

12-04-2023

സാംസ്കാരിക തീർത്ഥാടന യാത്രയിലേക്കുയർന്ന പഠനയാത്ര

   രാവിലെ 8:30 ന് ശുഭാരംഭം കുറിച്ച യാത്ര ആദ്യ ലക്ഷ്യമായ തോന്നയ്ക്കലിൽ 9:45 ന് എത്തിച്ചേരുകയുണ്ടായി.
🌟ആശാനെ അനുഭവവേദ്യമാക്കിയ തോന്നയ്ക്കൽ🌟
കാവ്യ സല്ലാപങ്ങളുടെ വൈവിധ്യം വേനൽ മുത്തുകൾക്കായി കാത്തുവച്ചിരിക്കയായിരുന്നു തോന്നയ്ക്കൽ. ശ്രീ. ബിജു ബാലകൃഷ്ണൻ അവർകൾ, ശ്രീമതി രമാദേവി ടീച്ചർ, ശ്രീ. ബാബുരാജ് സാർ, ശ്രീ. സുമേഷ് കൃഷ്ണൻ സാർ, ....... ശ്രീ. മധുസൂദനൻ നായർ അവർകൾ ..... അങ്ങനെ സാഹിത്യ സാംസ്കാരിക മേഖലയിലെ ശ്രേഷ്ഠൻ മാരുമായി ആശയ സംവാദം നടത്തുന്നതിനും കവിതകൾ കേൾക്കുന്നതിനും സർവ്വോപരി ആശാനെ കുറിച്ച് ആഴത്തിൽ അറിയുന്നതിനും വേനൽ മുത്തുകൾക്ക് സുവർണ്ണാവസരം സിദ്ധിച്ചു. ആശാന്റെ ഭവനവും തോന്നയ്ക്കലിലെ സാഹിത്യ മുഖരിത അന്തരീക്ഷവും കുട്ടികൾക്ക് കൗതുകമുണർത്തുന്ന അനുഭവമായി.
🌟നമോത്ഥാന കേരളത്തിന്റെ തിരുമുറ്റത്തിൽ🌟
ചെമ്പഴന്തി ഗുരു ഭവനത്തിന്റെ തിരുമുറ്റത്തിരുന്ന് ഗുരുവിന്റെ ഇളമുറക്കാരൻ സ്വാമി ഭാഗ്യാനന്ദ അവർകളിൽ നിന്ന് ഗുരുവിനെക്കുറിച്ചറിയുന്നതിനും സന്ദേശങ്ങൾ കേൾക്കുന്നതിനും കുട്ടികൾക്ക് അവസരം ലഭിച്ചു. ഗുരു ഉപയോഗിച്ചിരുന്ന കിണറിൽ നിന്ന് വെള്ളം ശേഖരിച്ച് കുട്ടിച്ചിട്ടാണ് കുട്ടികൾ ചെമ്പഴന്തി വിട്ടത്.
ഉച്ചയ്ക്ക് കുട്ടികൾക്ക് ഇഷ്ടപ്പെട്ട സ്വാദിഷ്ടമായ ചിക്കൻ ബിരിയാണിയുണ്ടായിരുന്നു.
🌟ടൂറിസ്റ്റ് വില്ലേജിലെ തീവണ്ടി യാത്ര🌟
തീവണ്ടിയിൽ യാത്ര ചെയ്തിട്ടില്ലാത്ത ബഹുഭൂരിപക്ഷം കുട്ടികൾക്ക് തീവണ്ടി യാത്രാനുഭവം നൽകുക എന്ന അധ്യാപകരുടെ ലക്ഷ്യം വേളിയിൽ സാധ്യമാക്കുകയായിരുന്നു. തീവണ്ടി യാത്രയ്ക്കു ശേഷം പാർക്കിൽ കളിച്ചു തകർത്തും കടലിന്റെ വിശാലതയും കായലിന്റെ മനോഹാരിതയും ആസ്വദിച്ചും കുട്ടികൾ വേളി യാത്ര കലക്കി തിമിർത്തു എന്ന് പ്രത്യേകം പറയേണ്ടല്ലോ....
ശേഷം ഐസ്ക്രീമും ഷോപ്പിംഗും... 6:20 ന് സുരക്ഷിതമായി തിരികെ വിദ്യാലയത്തിൽ..... യാത്രയ്ക്ക് പച്ചക്കൊടി വീശിയ ബഹു: HM സുഖി ടീച്ചർ, യാത്രയിലുടനീളം കരുത്തായി മാറിയ അധ്യാപകർ .... എന്നിവരോട് പ്രത്യേകം നന്ദി. കടപ്പാട്🙏

പുസ്തക പ്രദർശനവും വിപണനവും

വെങ്ങാനൂർ ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പുസ്തകമേളയ്ക്ക് ഇന്ന് തുടക്കമായി. വായനാ മാസാചരണത്തോടനുബന്ധിച്ച് സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിലാണ് മേള സംഘടിച്ചിരിക്കുന്നത് . ഇരുന്നൂറോളം ബാലസാഹിത്യ കൃതികളുടെ ശേഖരവുമായി സംഘടിപ്പിച്ചിരിക്കുന്ന മേള പ്രിൻസിപ്പൽ ശ്രീമതി ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി സുഖിടീച്ചർ , പിറ്റിഎ പ്രസിഡന്റ് ശ്രീ പ്രവീൺ , സ്റ്റാഫ് സെക്രട്ടറി ശ്രീ.സുനിൽ സാർ , പി.റ്റി എക്സിക്യൂട്ടീവ് അംഗം ശ്രീ . ഷിബു എന്നിവർ പങ്കെടുത്തു . മറ്റു സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും മേള സന്ദർശിക്കുവാനും പുസ്തകങ്ങൾ വാങ്ങാനും അവസരമുണ്ടായിരിക്കും.ബാലമനസുകളിൽ വായനയുടെ വർണ്ണം നിറച്ച് തിങ്കളാഴ്ച വൈകുന്നേരം മേള പുസ്തകമേള സമാപിച്ചു.

പുസ്തക പ്രദർശന സമാപനം

കേരള ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു വന്ന ദ്വിദിന ബാലസാഹിത്യ പുസ്തക പ്രദർശനം ഇന്ന് സമാപിച്ചു . സമീപത്തെ വിവിധ സ്കൂളുകളിലെ കുട്ടികൾക്കും പുസ്തകങ്ങളെ നേരിൽ പരിചയപ്പെടുന്നതിനും ഇഷ്ട പുസ്തകങ്ങൾ വാങ്ങുന്നതിനും അവസരം ലഭിച്ചു.ബാലസാഹിത്യ പുസ്തക പ്രദർശനമേള സന്ദർശിക്കാനെത്തിയ മുടിപ്പുര ഗവ: എൽ പി സ്കൂളിലെ കുട്ടികളുടെ സ്കൂൾ ലൈബ്രറിയിലേക്ക് വെങ്ങാനൂർ ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിന്റെ വക സ്നേഹോപഹാരം നൽകി

(1360 രൂപ വിലവരുന്ന പുസ്തകങ്ങൾ )

വായനദിനം - ജൂൺ 19

വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന്ഉദ്ഘോഷിച്ച പി. എൻ പണിക്കരുടെ ചരമദിനം നമ്മുടെ സ്കൂളിലും വിവിധ പരിപാടികളോടെ ആചരിച്ചു.വിവിധ സാഹിത്യകൃതികളുടെ വായനാ കുറിപ്പുകൾ തയാറാക്കി എസ് കെ പൊറ്റക്കാടിന്റെ നൈൽ ഡയറി ബെന്യാമിന്റെ ആടുജീവിതം ബഷീറിന്റെ നീലവെളിച്ചം തേൻമാവ് എന്നിവ അവയിൽ ചിലതാണ് വായനയുടെ വസന്തം എന്ന പേരിൽ ഒരു പോസ്റ്റർ രചന നടത്തി വായനയുടെ മഹത്വം വിളിച്ചോതുന്നതായി. കാട്ടുപൂവ് എന്ന കവിത യുടെ ദൃശ്യാവിഷ്ക്കാരം മുരുകൻ കാട്ടാക്കട യുടെ സൂര്യകാന്തി നോവ് എന്നിവ വായനദിനത്തിന് മാറ്റുകൂട്ടി.

ജൂലൈ 5 ബഷീർ ചരമദിനം

ബേപ്പൂർ സുൽത്താന്റെ ചരമദിനമായ ജൂലൈ 5 വിവിധ പരിപാടികളോടെ ആചരിച്ചു. അദ്ദേഹത്തിന്റെ കൃതികളായ മതിലുകൾ പാത്തുമ്മയുടെ ആട്, പൂവൻ പഴം എന്നിവ അവതരണ മികവുകൊണ്ട് ശ്രദ്ധേയമായി. ബഷീർ കഥാപാത്രങ്ങൾ വരയിലൂടെ എന്ന പരിപാടിയിൽ ബഷീർ കഥാപാത്രങ്ങളായ ആടിനെയും പോക്കറെയും കുട്ടികൾ വരയിലൂടെ പുനഃസൃഷ്ടിച്ചു.

ശില്പ ശാല

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാകുറിപ്പ് എന്ത്? എങ്ങനെ? എന്ന വിഷയത്തിൽ ഒരു ശില്പ ശാല സംഘടിപ്പിച്ചു. ഹയർ സെക്കന്ററി വിഭാഗം ഷൈനി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന ശില്പശാല ഏറെ വിജ്ഞാനപ്രദമായിരുന്നു

ഫ്രീഡം ഫെസ്റ്റ് ഐടി പ്രദർശനം- ഓഗസ്റ്റ് 14

വെങ്ങാനൂർ ഗവർമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ 2022 - 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഓഗസ്റ്റ് 14-ാം തീയതി ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട ഒരു പ്രദർശനം സ്കൂളിലെ ഐടി ലാബിൽ സംഘടിപ്പിച്ചു.സ്കൂളിലെ വിവിധ ക്ലാസുകളെ പ്രതിനിധീകരിച്ച് കുട്ടികൾ പ്രദർശനത്തിൽ പങ്കെടുത്തു. ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട പലവിധ ഉപകരണങ്ങൾ പരിചയപ്പെടുക അവയുടെ പ്രാധാന്യം മനസ്സിലാക്കുക എന്നതായിരുന്നു പ്രദർശനത്തിന്റെ ലക്ഷ്യം. ഏറ്റവും മികച്ച പ്രദർശനം കാഴ്ചവെച്ച ടീമുകൾ സമ്മാനാർഹരായി.വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ടും പ്രവർത്തന മികവ് കൊണ്ട് പ്രദർശനം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.

സ്വാതന്ത്ര്യ ദിനം

76-ാം മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ശ്രീമതി ബീന ടീച്ചർ ദേശീയപതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.വിദ്യാർത്ഥികൾ ദേശഭക്തി ഗാനം ആലപിച്ചു മറ്റ് അധ്യാപകരും , പി.റ്റി എ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. സ്വാതന്ത്ര്യ ദിനത്തെക്കുറിച്ച് സംഭാഷണങ്ങളും നടത്തി. എസ്.പി.സി, കേഡറ്റുമാരുടെ പ്രത്യേക പരസ് ഉണ്ടായിക്കുന്നു. അതോടൊപ്പം റെഡ്ക്രോസ് , ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും വിവിധ ക്ലബുകളുടെ അംഗങ്ങളും വിദ്യാർത്ഥികളും പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് വിദ്യാർത്ഥികളും പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ പാട്ടും , നൃത്തവും, നാടകവുമൊക്കയുണ്ടായിരുന്നു. വിദ്യാർത്ഥികൾക്കായി പായസം നൽകി. അങ്ങനെ 76-ാം മത് സ്വാതന്ത്ര്യദിനാഘോഷം പ്രൗഢ ഗാംരഭീര്യത്തോടെ നമ്മുടെ സ്കൂളിൽ ആഘോഷിച്ചു.

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് - സെപ്റ്റംബർ 1

വെങ്ങാനൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി 01.08.2023 തീയതി ക്യാമ്പ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ടീച്ചർ ഉദ്ഘാടനം ചെയ്തു .കൈറ്റ്സിൽ നിന്നുള്ള മാസ്റ്റർ രമാദേവി ടീച്ചർ ക്യാമ്പിൽ ക്ലാസുകൾ കൈകാര്യം ചെയ്തു. ആനിമേഷൻ, പ്രോഗ്രാമിങ് എന്നിവയുടെ വിവിധ തലങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. ഓണാശംസകൾ , ജിഫ് , പ്രചാരണ വീഡിയോ എന്നിവ തയ്യാറാക്കാൻ വേണ്ട പരിശീലനം കുട്ടികൾക്ക് നൽകി.

അധ്യാപകദിനം - സെപ്റ്റംബർ 5

എല്ലാ കുട്ടികളും അവരുടെ അധ്യാപകരോട് അവരുടെ സ്നേഹം തുറന്നു പറയുന്ന തന്റെ മനോഹരമായ ഓർമ്മകൾ പങ്കുവെക്കുന്ന ഒരു ദിവസം. ആ ദിനത്തോടനുബന്ധിച്ച് എസ് പി .സി കുട്ടികൾ ചേർന്ന് അന്നത്തെ അസംബ്ലി ചെയ്തു. അധ്യാപകർക്ക് വേണ്ടി അധ്യാപക ദിനത്തോടനുബന്ധിച്ചുള്ള ഒരു ഗാനം സ്നേഹമായി അർപ്പിച്ചു. പൂവിതരണം അധ്യാപകരുടെ ഓർമ്മകൾ പങ്കുവെക്കൽ എന്നിവ അന്നത്തെ അസംബ്ലിയുടെ പ്രത്യേകതകൾ ആയിരുന്നു. നമ്മുടെ സ്കൂളിൽ അധ്യാപകരുടെ കണ്ണിലുള്ള തിളക്കം നമ്മുടെ സ്കൂൾ മുഴുവനും തിളങ്ങി. അന്ന് എല്ലാ ക്ലാസിലും കുട്ടി അധ്യാപകർ പഠിപ്പിച്ചു.