"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''സ്വാതന്ത്ര്യ ദിനാഘോഷം''' == | |||
1947-ൽ ഇന്ത്യ ഒരു സ്വാതന്ത്ര്യ രാജ്യമായതിന്റെ ഓർമ്മദിനമാണ് സ്വാതന്ത്ര്യ ദിനം. | |||
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും August - 15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നത്. | |||
ആരക്കുന്നം സെന്റ് St George's High School ൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. | |||
ഹെഡ്മിസ്ട്രസ്സ് ഡെയ്സി വർഗീസ് പതാക ഉയർത്തുകയും, മാനേജർ സിബി മത്തായി, പി.ടി.എ പ്രസിഡന്റ് പോൾ. ചാമക്കാല എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. ദേശഭക്തിഗാനം, പ്രസംഗം,പോസ്റ്റർ രചന തുടങ്ങി വിവിധ പരിപാടികളിൽ കുട്ടികൾ പങ്കെടുത്തു. ജോഹൻ പോൾ | |||
പിയാനോയിൽ ദേശക്തി ഗാനത്തിന് ഈണം നൽകി. | |||
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടന്ന Quiz മൽസരവിജയികൾക്ക് സമ്മാനങ്ങൾ നൽകി. കുട്ടികൾക്ക് മധുര പലഹാരം നൽകി കൊണ്ട് ചടങ്ങ് അവസാനിപ്പിക്കുകയും ചെയ്തു | |||
[[പ്രമാണം:26001Independenceday2023.jpg|ചട്ടരഹിതം|540x540ബിന്ദു]] | |||
== '''August 9''' == | |||
'''നാഗസാക്കി ദിനം''' | |||
ഹിരോഷിമയും നാഗസാക്കിയും ഓർമ്മിപിക്കുന്ന ദിനം ആഗസ്റ്റ് | |||
എല്ലാ വർഷവും ആഗസ്റ്റ് -9 നാഗസാക്കി ദിനമായി ആചരിക്കുന്നു. | |||
ലോകമനസാക്ഷിയെ നടക്കുന്ന മനുഷ്യ സൃഷ്ടിയായ ഒരു വലിയദുരന്തത്തിന്റെ ഓർമ്മപെടുത്തലാണ് നാഗസാക്കി ദിനം . | |||
ആരക്കുന്നം സെന്റ് ജോർജസ് ഹൈസ്കൂളിലെ Social Science Clubന്റെ നേത്യത്വത്തിൽ നാഗസാക്കി ദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് പോസ്റ്ററുകൾ തയ്യാറാക്കുകയും , പ്ലക്ക് കാർഡുകൾ നിർമ്മി ക്കുകയും ചെയ്തു. വൈഗ രാജു, ആഗ്നസ് എന്നീ കുട്ടികൾ Assembly-യിൽ പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു. | |||
[[പ്രമാണം:Nagasakkiday26001.jpg|ഇടത്ത്|ചട്ടരഹിതം|417x417ബിന്ദു]] | |||
[[പ്രമാണം:July 11.png|ശൂന്യം|ലഘുചിത്രം|849x849ബിന്ദു|2023 July 11]] | [[പ്രമാണം:July 11.png|ശൂന്യം|ലഘുചിത്രം|849x849ബിന്ദു|2023 July 11]] | ||
13:34, 16 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
സ്വാതന്ത്ര്യ ദിനാഘോഷം
1947-ൽ ഇന്ത്യ ഒരു സ്വാതന്ത്ര്യ രാജ്യമായതിന്റെ ഓർമ്മദിനമാണ് സ്വാതന്ത്ര്യ ദിനം.
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും August - 15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നത്.
ആരക്കുന്നം സെന്റ് St George's High School ൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.
ഹെഡ്മിസ്ട്രസ്സ് ഡെയ്സി വർഗീസ് പതാക ഉയർത്തുകയും, മാനേജർ സിബി മത്തായി, പി.ടി.എ പ്രസിഡന്റ് പോൾ. ചാമക്കാല എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. ദേശഭക്തിഗാനം, പ്രസംഗം,പോസ്റ്റർ രചന തുടങ്ങി വിവിധ പരിപാടികളിൽ കുട്ടികൾ പങ്കെടുത്തു. ജോഹൻ പോൾ
പിയാനോയിൽ ദേശക്തി ഗാനത്തിന് ഈണം നൽകി.
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടന്ന Quiz മൽസരവിജയികൾക്ക് സമ്മാനങ്ങൾ നൽകി. കുട്ടികൾക്ക് മധുര പലഹാരം നൽകി കൊണ്ട് ചടങ്ങ് അവസാനിപ്പിക്കുകയും ചെയ്തു
August 9
നാഗസാക്കി ദിനം
ഹിരോഷിമയും നാഗസാക്കിയും ഓർമ്മിപിക്കുന്ന ദിനം ആഗസ്റ്റ്
എല്ലാ വർഷവും ആഗസ്റ്റ് -9 നാഗസാക്കി ദിനമായി ആചരിക്കുന്നു.
ലോകമനസാക്ഷിയെ നടക്കുന്ന മനുഷ്യ സൃഷ്ടിയായ ഒരു വലിയദുരന്തത്തിന്റെ ഓർമ്മപെടുത്തലാണ് നാഗസാക്കി ദിനം .
ആരക്കുന്നം സെന്റ് ജോർജസ് ഹൈസ്കൂളിലെ Social Science Clubന്റെ നേത്യത്വത്തിൽ നാഗസാക്കി ദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് പോസ്റ്ററുകൾ തയ്യാറാക്കുകയും , പ്ലക്ക് കാർഡുകൾ നിർമ്മി ക്കുകയും ചെയ്തു. വൈഗ രാജു, ആഗ്നസ് എന്നീ കുട്ടികൾ Assembly-യിൽ പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു.
![](/images/thumb/5/58/Nagasakkiday26001.jpg/417px-Nagasakkiday26001.jpg)
![](/images/thumb/4/4c/July_11.png/849px-July_11.png)
ജനാധിപത്യ മാതൃകയിൽ സ്കൂൾ തെരെഞ്ഞെടുപ്പ്
![](/images/thumb/0/0d/Election2022.jpg/300px-Election2022.jpg)
![](/images/thumb/2/28/Election2022_2.jpg/300px-Election2022_2.jpg)
ബാലറ്റ് പേപ്പറും ബാലറ്റ് പെട്ടിയും ഉപയോഗിച്ച് മാതൃകാ പോളിങ് സ്റ്റേഷൻ തയ്യാറാക്കി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിലെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നു. ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ ബോധ്യപ്പെടുത്തുന്ന തരത്തിൽ തികച്ചും വ്യവസ്ഥാപിതമായാണ് സ്കൂൾ തെരഞ്ഞെടുപ്പ് നടന്നത്. വിദ്യാലയത്തിലെ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായും, അദ്ധ്യാപിക ജാസ്മിൻ വി.ജോർജ് പ്രസൈസിംഗ് ഓഫീസറായും അദ്ധ്യാപകരായ മഞ്ജു വർഗീസ്, ജോസ്നിവർഗീസ്, പ്രവി മോഹൻ ,ആകർഷ് സജികുമാർ , ബിജോയ് കെ.എ , ജെർളി ചാക്കോച്ചൻ എന്നിവർ പോളിങ് ഓഫീസർമാരായും ചുമതല നിർവ്വഹിച്ചു. രഹസ്യ ബാലറ്റോടു കൂടിയ തെരഞ്ഞെടുപ്പിന് സെപ്റ്റംബർ 29 നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. നാമനിർദ്ദേശപത്രിക സമർപ്പിക്കുവാനും പിൻവലിക്കുവാനും സമയം നല്കിയിരുന്നു. വിദ്യാർത്ഥികൾ വളരെ ആവേശത്തോടെയാണ് തെരഞ്ഞെടുപ്പിനെ സ്വീകരിച്ചത്.
ആരക്കുന്നം സെന്റ് ജോർജ്ജസിൽ ദേശീയ തപാൽ ദിനത്തിൽ പോസ്റ്റുമാനെ ആദരിച്ചു.
![](/images/thumb/8/8a/WhatsApp_Image_2022-11-21_at_20.17.26.jpg/300px-WhatsApp_Image_2022-11-21_at_20.17.26.jpg)
ഒക്ടോബർ 10 ദേശീയ തപാൽ ദിനത്തിൽ പതിവു പോലെ കത്തുകളുമായി ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ എത്തിയ ആരക്കുന്നം പോസ്റ്റോഫീസിലെ പോസ്റ്റുമാൻ ശ്രീകല കെ യെ അതിശയിപ്പിച്ചു കൊണ്ട് മാനേജ്ജ്മെന്റും അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പൊന്നാട അണിയിച്ചു ആദരിക്കുകയും മധുര പലഹാരങ്ങൾ നല്കുകയും ചെയ്തു. മഴയും വെയിലും കൊണ്ട് കൃത്യമായി കത്തുകൾ വീടുകളിൽ എത്തിക്കുന്ന കഠിനമായ ജോലിയാണ് പോസ്റ്റുമാൻ ഡ്യൂട്ടിയിലുള്ളവർ ചെയ്യുന്നത്. ആദരവ് ഏറ്റുവാങ്ങിക്കൊണ്ട് പോസ്റ്റോഫീസുകളുടെ പ്രവർത്തനം നമ്മുടെ രാജ്യത്തിന്റെ മഹത്തായ ഒരു സംസ്കാരം ആണെന്ന് പോസ്റ്റുമാൻ ശ്രീകല. കെ പറഞ്ഞു. വിദ്യാർത്ഥികൾ തപാൽ ഓഫീസിന്റെ പ്രവർത്തനം കൂടുതൽ മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു. ചടങ്ങിൽ സ്കൂൾ മാനേജർ സി കെ റെജി അദ്ധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് പ്രീത ജോസ് സി, സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, സ്കൂൾ ബോർഡ് മെമ്പർ ബോബി പോൾ അദ്ധ്യാപകരായ മഞ്ജു വർഗീസ്, ജോസ്നി വർഗീസ്, ആകർഷ് സജികുമാർ , പ്രവി മോഹനൻ വിദ്യാർത്ഥികളായ സോന ഷാജൻ, ദേവാനന്ദ് ടി.എസ്, അഭിഷേക് ഷിബു , അഞ്ജലി ജെ മേനോൻ എന്നിവർ സംസാരിച്ചു.
![](/images/thumb/5/54/%E0%B4%86%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82_%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%9C%E0%B5%8B%E0%B5%BC%E0%B4%9C%E0%B5%8D%E0%B4%9C%E0%B4%B8%E0%B4%BF%E0%B5%BD_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%AA%E0%B4%BE%E0%B5%BC%E0%B4%B2%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%87%E0%B4%B3%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81.jpg/300px-%E0%B4%86%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82_%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%9C%E0%B5%8B%E0%B5%BC%E0%B4%9C%E0%B5%8D%E0%B4%9C%E0%B4%B8%E0%B4%BF%E0%B5%BD_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%AA%E0%B4%BE%E0%B5%BC%E0%B4%B2%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%87%E0%B4%B3%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81.jpg)
![](/images/thumb/8/87/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%AA%E0%B4%BE%E0%B5%BC%E0%B4%B2%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_.jpg/300px-%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%AA%E0%B4%BE%E0%B5%BC%E0%B4%B2%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_.jpg)
ആരക്കുന്നം സെന്റ് ജോർജ്ജസിൽ സ്കൂൾ പാർലമെന്റ് സമ്മേളിച്ചു
വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധം, പൗരബോധം, നേതൃപാടവം, അച്ചടക്കം, മൗലിക അവകാശങ്ങൾ , കടമകൾ, ഉത്തര വാദിത്വബോധം എന്നിവ രൂപപ്പെടുത്തുന്നതിന് ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുത്തു. ഓരോ ഡിവിഷനിൽ നിന്നും വിദ്യാർത്ഥികൾ പാർലമെന്റിലേക്ക് തങ്ങളുടെ പ്രതിനിധികളായി ഒരു ആൺകുട്ടിയേയും ഒരു പെൺകുട്ടിയേയും വീതം തെരഞ്ഞെടുത്തു. ക്ലാസ് പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവർ ചേർന്ന് സ്കൂൾ പാർലമെന്റ് ചേർന്നു. ആദ്യ പാർലമെന്റ് സമ്മേളനം സ്കൂൾ മാനേജർ സി.കെ റെജി ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡറായി 9 B യിൽ പഠിക്കുന്ന ഹൃദ്യ സന്തോഷിനെയും ഡെപ്യൂട്ടി ലീഡറായി 10 Bയിൽ പഠിക്കുന്ന സയൻസാബുവിനെയും തെരഞ്ഞെടുത്തു. തുടർന്ന് സ്കൂൾ ലീഡറെ അദ്ധ്യക്ഷ പദവിയിലേക്ക് ഹെഡ് മിസ്ട്രസ് സ്വീകരിച്ചിരുത്തി. കോവിഡ് കാലത്തെ ഓൺലൈൻ പഠനത്തെ സംബന്ധിച്ചും സ്കൂൾ തുറന്നതിന് ശേഷമുള്ള കാര്യങ്ങളും കോവിഡ് മാനദണ്ഡങ്ങൾ കാമ്പസ് പരിസരങ്ങൾ ക്ലീൻ ചെയ്യൽ, ഫർണീച്ചർ, യൂണിഫോം, ബസ് സർവ്വീസ്, ക്രിസ്തുമസ് പരീക്ഷ തുടങ്ങിയ കാര്യങ്ങളിൽ പാർലമെന്റ് അംഗങ്ങൾ സജീവമായി ചർച്ചയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ ഉന്നയിച്ച കാര്യങ്ങൾ എല്ലാം ഗൗരവപൂർവ്വം പരിഗണിച്ചു പരിഹരിക്കുമെന്ന് സ്കൂൾ മാനേജർ സി.കെ റെജി പറഞ്ഞു. ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ് സ്വാഗതവും സ്കൂൾ പാർലമെന്റ് സെക്രട്ടറി ജീവമോൾ വർഗീസ് കൃതജ്ഞതയും പറഞ്ഞു.