"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
===അന്താരാഷ്ട്രപരിസ്ഥിതി ദിനം=== | ===അന്താരാഷ്ട്രപരിസ്ഥിതി ദിനം=== | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
വരി 14: | വരി 12: | ||
|- | |- | ||
|} | |} | ||
അന്താരാഷ്ട്ര പരിസ്ഥിതിദിനാഘോഷ പരിപാടിക്ക് പ്രധാനധ്യാപിക ടി. ജയലക്ഷ്മി സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പ്രസ്തുത പരിപാടി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ. സുമതി ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷ പരിപാടിയിൽ പരിസ്ഥിതി സ്നേഹിയും ബി.ആർ.സി ട്രെയ്നറുമായ കൃഷ്ണമൂർത്തി സ്വന്തമായി എടുത്ത് തയ്യാറാക്കിയ വിവിധ തരം പക്ഷികളുടെ ചിത്ര പ്രദർശനവും ഉണ്ടായിരുന്നു. ലീല മന്ദിരത്തിലെ പ്രധാന ഹാളിൽ കേരളത്തിലെ വിവിധ പക്ഷികളുടെ ചിത്ര പ്രദർശനം വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും പരിപാടിയിൽ പങ്കെടുത്ത രക്ഷിതാക്കൾക്കും കാണാൻ അവസരമുണ്ടായി. തുടർന്ന് പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ പരിസ്ഥിതിദിന പരിപാടികൾ നടന്നു. പരിസ്ഥിതിദിന പ്രധാന്യമുള്ള കവിതകൾ, പ്രസംഗം, പരിസ്ഥിതിദിനവുമായി ബന്ധമുള്ള സന്ദേശങ്ങൾ തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ഈ വർഷത്തെ പരിസ്ഥിതിദിന പ്രതിജ്ഞ നാലാം ക്ലാസിലെ ശ്രേയാദാസ് എല്ലാവർക്കും ചൊല്ലിക്കൊടുത്തു . സീനിയർ അധ്യാപികയായ എസ്. സുനിത പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു. തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് പരിസ്ഥിതിദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു |
14:40, 26 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജൂൺ
പ്രവേശനോത്സവം - 2023
പ്രവേശനോത്സവത്തിന് മുന്നോടിയായി സ്കൂളും പരിസരവും വൃത്തിയാക്കി തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. പുതുതായി ചേർന്ന പ്രീപ്രൈമറിയിലെയും ഒന്നാം ക്ലാസിലെയും എല്ലാ കുട്ടികൾക്കും അക്ഷര മന്ത്രികദണ്ഡ് നൽകി വരവേറ്റു. കുട്ടികളെ ആകർഷിക്കാൻ വേണ്ടി പക്ഷികളുടെയും മൃഗങ്ങളുടെയും വേഷങ്ങൾ നൽകി നാലാം ക്ലാസിലെ കൂട്ടുകാർ പ്രവേശനോത്സവത്തിലെ താരങ്ങളായി മാറി. ഈ വർഷത്തെ ചിറ്റൂർ ഉപജില്ലാ തല പ്രവേശനോത്സവം എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ ഒരുമിച്ചായിരുന്നു നടത്തിയിരുന്നത്. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന പരിപാടികൾ ഹൈസ്കൂൾ അങ്കണത്തിൽ വച്ചാണ് നടത്തിയത്. പ്രവേശനോത്സവ പരിപാടിക്ക് ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ടി .ഗിരി സ്വാഗതം പറഞ്ഞു. ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ എം.ശിവകുമാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസത്തെ കേരള സന്ദർശനത്തിനായി എത്തിയ NIIT അലഹാബാദിലെ പ്രൊഫസർ രമേഷ് തൃപാഠിയും കുട്ടികളും പ്രവേശനോത്സവത്തിൽ പങ്കെടുത്തിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. ഹൈസ്കൂൾ പ്രധാനാ ധ്യാപിക ബിനിത.കെ.ജി പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും നന്ദി പറഞ്ഞു. LP വിഭാഗത്തിലെ പുതുതായി ചേർന്ന കുട്ടികൾക്ക് ചിറ്റൂർ ജെയിന്റസ് ക്ലബിന്റെ സമ്മാനമായി പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. പ്രവേശനോത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും മധുര പലഹാരം വിതരണം ചെയ്തു.
അന്താരാഷ്ട്രപരിസ്ഥിതി ദിനം
അന്താരാഷ്ട്ര പരിസ്ഥിതിദിനാഘോഷ പരിപാടിക്ക് പ്രധാനധ്യാപിക ടി. ജയലക്ഷ്മി സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പ്രസ്തുത പരിപാടി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ. സുമതി ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷ പരിപാടിയിൽ പരിസ്ഥിതി സ്നേഹിയും ബി.ആർ.സി ട്രെയ്നറുമായ കൃഷ്ണമൂർത്തി സ്വന്തമായി എടുത്ത് തയ്യാറാക്കിയ വിവിധ തരം പക്ഷികളുടെ ചിത്ര പ്രദർശനവും ഉണ്ടായിരുന്നു. ലീല മന്ദിരത്തിലെ പ്രധാന ഹാളിൽ കേരളത്തിലെ വിവിധ പക്ഷികളുടെ ചിത്ര പ്രദർശനം വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും പരിപാടിയിൽ പങ്കെടുത്ത രക്ഷിതാക്കൾക്കും കാണാൻ അവസരമുണ്ടായി. തുടർന്ന് പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ പരിസ്ഥിതിദിന പരിപാടികൾ നടന്നു. പരിസ്ഥിതിദിന പ്രധാന്യമുള്ള കവിതകൾ, പ്രസംഗം, പരിസ്ഥിതിദിനവുമായി ബന്ധമുള്ള സന്ദേശങ്ങൾ തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ഈ വർഷത്തെ പരിസ്ഥിതിദിന പ്രതിജ്ഞ നാലാം ക്ലാസിലെ ശ്രേയാദാസ് എല്ലാവർക്കും ചൊല്ലിക്കൊടുത്തു . സീനിയർ അധ്യാപികയായ എസ്. സുനിത പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു. തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് പരിസ്ഥിതിദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു