"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ/2019 - 20 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 12: | വരി 12: | ||
== ഒരുവീട്ടിൽ ഒരുമരം' പദ്ധതിയുമായി ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ == | == ഒരുവീട്ടിൽ ഒരുമരം' പദ്ധതിയുമായി ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ == | ||
[[പ്രമാണം:42011 orumaram 2.jpg|ലഘുചിത്രം|ഒരു വീട്ടിൽ ഒരു മരം]] | |||
വിദ്യാഭ്യാസ വകുപ്പിന്റെ ഹരിതോത്സവം പദ്ധതിയുടെ ഭാഗമായി ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഇക്കോക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരുവീട്ടിൽ ഒരുമരം പദ്ധതി നടപ്പിലാക്കി. ക്ലബ്ബിലെ ഹരിതസേനാംഗങ്ങളായ കുട്ടികൾ സ്കൂളിന്റെ പരിസരത്തുള്ള നൂറോളം വീടുകൾ സന്ദർശിച്ച് പ്ലാവ്, പുളി തുടങ്ങിയ വൃക്ഷങ്ങളുടെ ഇരുന്നൂറിലധികം തൈകൾ വച്ചുപിടിപ്പിച്ചു. ഈ തൈകളുടെ തുടർ പരിപാലനവും കുട്ടികൾ തന്നെ നടപ്പിലാക്കുന്ന തരത്തിലാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. | വിദ്യാഭ്യാസ വകുപ്പിന്റെ ഹരിതോത്സവം പദ്ധതിയുടെ ഭാഗമായി ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഇക്കോക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരുവീട്ടിൽ ഒരുമരം പദ്ധതി നടപ്പിലാക്കി. ക്ലബ്ബിലെ ഹരിതസേനാംഗങ്ങളായ കുട്ടികൾ സ്കൂളിന്റെ പരിസരത്തുള്ള നൂറോളം വീടുകൾ സന്ദർശിച്ച് പ്ലാവ്, പുളി തുടങ്ങിയ വൃക്ഷങ്ങളുടെ ഇരുന്നൂറിലധികം തൈകൾ വച്ചുപിടിപ്പിച്ചു. ഈ തൈകളുടെ തുടർ പരിപാലനവും കുട്ടികൾ തന്നെ നടപ്പിലാക്കുന്ന തരത്തിലാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. | ||
19:10, 20 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ വിദ്യാലയം പദ്ധതി
സമൂഹ പങ്കാളിത്തത്തോടെ വിദ്യാലയ വികസനം എന്ന ലക്ഷ്യത്തോടെ ഇളമ്പ ഗവ.ഹയർ സെക്കന്റ്റി സ്കൂൾ നടപ്പിലാക്കുന്ന 'എന്റെ വിദ്യാലയം പദ്ധതിക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന ഇളമ്പ ഗവ.ഹയർ സെക്കന്റി സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടേയും പൂർവ്വ വിദ്യാർഥികളുടേയും പങ്കാളിത്തം കൂടി ലക്ഷ്യം വച്ചു കൊണ്ടാണ് പദ്ധതിക്ക് രൂപം നല്കിയത്. ആദ്യ ഘട്ടത്തിൽ കേരള സർക്കാരിന്റേയും എം.എൽ.എയുടേയും ജില്ലാ പഞ്ചായത്തിന്റേയും സാമ്പത്തിക സഹായത്തോടെ 7.25 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞിട്ടുണ്ട്.ഇതിന് പുറമേ പൊതു ജനങ്ങളുടേയും പിന്തുണയോടെ വിവിധങ്ങളായ പ്രവർത്തനങ്ങൾക്കാണ് എന്റെ വിദ്യാലയം പ ദ്ധതി രൂപം നല്കിയിട്ടുള്ളത്. സ്കൂൾ പി.ടി.എ, സ്കൂൾ വികസന സമിതി എന്നിവയാണ് പദ്ധതിക്ക് നേതൃത്വം വഹിക്കുന്നത്.
പച്ചക്കറി പൊതുവിപണി
സ്കൂൾ കാർഷിക ക്ലബ്ബിന്റെയും മുദാക്കൽ കൃഷിഭവന്റെയും നേതൃത്വത്തിൽ ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന സമഗ്ര പച്ചക്കറി വികസന പരിപാടിയുടെ ഭാഗമായി ഉല്പാദിപ്പിച്ച പച്ചക്കറി കളുടെ പൊതുവിപണി പ്രവിത്തിച്ചിരുന്നു.
ഇരുപത്തഞ്ച് കുട്ടികൾ അടങ്ങിയ കാർഷിക ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ വളരെ ആസൂത്രിതമായകൃഷിരീതികൾ അവലംബിക്കുന്നതിൽ പി.ടി.എ. യുടെ നിസീമമായ സഹായം ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമായി. മണ്ണൊരുക്കൽ മുതൽ വിളവെടുപ്പുവരെ ഘട്ടംഘട്ടമായി നിർവ്വഹിക്കാൻ കൃഷിഭവന്റെ ആത്മാർത്ഥമായ ഇടപെടൽ സഹായിച്ചു.
ഒരുവീട്ടിൽ ഒരുമരം' പദ്ധതിയുമായി ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ
വിദ്യാഭ്യാസ വകുപ്പിന്റെ ഹരിതോത്സവം പദ്ധതിയുടെ ഭാഗമായി ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഇക്കോക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരുവീട്ടിൽ ഒരുമരം പദ്ധതി നടപ്പിലാക്കി. ക്ലബ്ബിലെ ഹരിതസേനാംഗങ്ങളായ കുട്ടികൾ സ്കൂളിന്റെ പരിസരത്തുള്ള നൂറോളം വീടുകൾ സന്ദർശിച്ച് പ്ലാവ്, പുളി തുടങ്ങിയ വൃക്ഷങ്ങളുടെ ഇരുന്നൂറിലധികം തൈകൾ വച്ചുപിടിപ്പിച്ചു. ഈ തൈകളുടെ തുടർ പരിപാലനവും കുട്ടികൾ തന്നെ നടപ്പിലാക്കുന്ന തരത്തിലാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്.
ഹലോ ഇംഗ്ലീഷ് തീയേറ്റർ വർക്ക്ഷോപ്പ്
ഇളമ്പ ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റേയും ആറ്റിങ്ങൽ ബി.ആർ .സി യുടേയും സംയുക്താഭിമുഖ്യത്തിൽ ദ്വിദിന ഇംഗ്ലീഷ് തീയേറ്റർ വർക്ക്ഷോപ്പിന് തുടക്കമായി. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കളികൾക്കും സർഗ്ഗാത്മക പ്രകടനത്തിനും ഊന്നൽ നല്കികൊണ്ടുള്ള പ്രവർത്തനങ്ങളാണ് ശില്പശാലയിൽ സംഘടിപ്പിക്കുന്നത്. സ്കിറ്റുകൾ, ഇൻസ്റ്റലേഷനുകൾ, ചിത്രീകരണങ്ങൾ, ഹൈക്കൂ, നാടകീകരണം തുടങ്ങി ഇരുപതിലധികം പ്രവർത്തനങ്ങൾ രണ്ടു ദിവസത്തെ ശില്പശാലയിൽ ഒരുക്കിയിട്ടുണ്ട്.
പച്ചക്കറിത്തൈയ്യും വിത്തും വിതരണം
മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തിൽ, ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ അവരവരുടെ വീട്ടുവളപ്പിൽ പച്ചക്കറി കൃഷി ചെയ്യുന്ന പദ്ധതിയാണ് 'വിത്തും കൈക്കോട്ടും’. ഈ പദ്ധതിക്കായി സ്കൂളിൽ പച്ചക്കറിവിത്ത്, പച്ചക്കറിത്തൈ എന്നിവയുടെ വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
പഠനോത്സവവും മികവരങ്ങും
ഇളമ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പഠനോത്സവവും മികവരങ്ങും സംഘടിപ്പിച്ചു. സ്കൂൾ ഗണിത ക്ലബ്ബ് അവതരിപ്പിച്ച ഗണിത സ്വാഗത ഗാനത്തോടെയായിരുന്നു പരിപാടികൾ ആരംഭിച്ചത് . പൊതു അവതരണങ്ങൾക്ക് പുറമെ ഭാഷ, ഗണിതം,ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ കുട്ടികളുടെ അറിവുകൾ പങ്കുവയ്ക്കുന്ന കോർണറുകൾ സജ്ജീകരിച്ചിരുന്നു. ഭാഷാനൈപുണ്യസദസ്, പരീക്ഷണങ്ങൾ, കൊളാഷ് നിർമാണം, പോസ്റ്റർ രചന ഭൂപട നിർമാണം, ബിഗ് ക്യാൻവാസ്, ചാർട്ടു നിറക്കൽ, ഉടൻമാസിക, അറിവരങ്ങ്, കാവ്യാലാപനം, സ്കിറ്റുകൾ തുടങ്ങിയവ പഠനോത്സവത്തിന്റെ ഭാഗമായി.
കലാ പരിശീലന കളരി
നമ്മുടെ നാട്ടിൽ നിന്നും അന്യം നിന്നുപോകുന്ന ക്ലാസിക് കലകളും പരമ്പരാഗത കലകളും തിരിച്ചു കൊണ്ടുവരാനും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് സൗജന്യമായി കലാപഠനം ലഭിക്കുന്നതിനു വേണ്ടി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്യത്തിൽ സാംസ്കാരിക വകുപ്പിലെ കലാകാരന്മാരുടെ സഹായത്തോടെ ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ എല്ലാ പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്കും, രക്ഷാകർത്താക്കൾക്കും സൗജന്യമായി കലാപഠനം ക്ലാസ്സുകൾ നൽകുന്നു. ശനി, ഞായർ ദിവസങ്ങളിലും മറ്റു അവധി ദിവസങ്ങളിലുമാണ് ഇതിനു വേണ്ടി ക്ലാസ്സുകൾ സംഘടിപ്പിച്ചിരിക്കുന്നത്. മാർഗ്ഗംകളി ,കഥകളി, ചെണ്ട, മോഹിനിയാട്ടം, അപ്ലൈഡ് ആർട്ട്, പെയിന്റിംഗ് എന്നിവയ്ക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്.
ഹൈടെക്ക് ഇലക്ഷൻ
ഇളമ്പ ഗവ. എച്ച എസ്.എസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകയിൽ സംഘടിപ്പിച്ച സ്കൂൾതല ഇലക്ഷൻ ഏവരുടേയും ശ്രദ്ധ ആകർഷിച്ചു. ലാപ്ടോപ്പ് കൺട്രോൾ യൂണിറ്റായും സ്മാർട്ട് ഫോൺ ബാലറ്റ് യൂണിറ്റായും സജ്ജീകരിച്ചാണ് ഇലക്ഷൻ വിജയകരമായി പൂർത്തിയാക്കിയത്. സ്കൂളിലെ 37 ക്ലാസ്സുകൾക്കു വേണ്ടി 9 ബൂത്തുകളാണ് സജ്ജീകരിച്ചത്. പോളിംഗ് ഓഫീസർമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെയാണ് നിയമിച്ചത്. വേട്ടെടുപ്പ് പൂർത്തിയായി ശേഷം വേട്ടെണ്ണലിനായി സജ്ജീകരിച്ചിരുന്ന ഓഡിറ്റോറിയത്തിൽ വച്ച് ആവേശകരമായ വോട്ടെണ്ണൽ നടന്നു. വിദ്യാർഥികൾക്ക് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഒരു വേറിട്ട അനുഭവമായി മാറി.
പാസ്‍വേഡ്
ഗവ. ഹയർ സെക്കന്ററി സ്കൂളിൽ 'പാസ് വേഡ് ' കരിയർ ഗൈഡൻസ് ശില്പപശാല സംഘടിപ്പിച്ചു. കേരളത്തിലെ ഹൈസ്കൂൾ - ഹയർ സെക്കന്ററി തലങ്ങളിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ സമഗ്രവ്യക്തിത്വ വികസനം ലക്ഷ്യമാക്കി കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് 'പാസ് വേർഡ്' എന്ന ദ്വിദിന വ്യക്തിത്വ വികാസകരിയർ ഗൈഡൻസ് ശില്പശാല ഇളമ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചത്. മോട്ടിവേഷൻ, വ്യക്തിത്വ വികാസം, ലീഡർഷിപ്പ്, ടൈം മാനേജ്മെന്റ്, കൗൺസിലിംഗ്, കരിയർ ഗൈഡൻസ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസ് നയിച്ചു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഗണിതോത്സവം
ഗണിത പഠനം ഉല്ലാസകരമാക്കുന്നതിനും ഗണിത ധാരണകളും ശേഷികളും യുക്തിപൂർവം പ്രയോഗിക്കുന്നതിനും ഗണിതം ആസ്വദിച്ചു പഠിക്കുന്നതിനുള്ള അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തിൽഊന്നിയ ഗണിത ഉത്സവം പഞ്ചായത്ത് തലം നമ്മുടെ സ്കൂളിൽ വെച്ച് 2020 ജനുവരി 17 18 19 തീയതികളിൽ നടന്നു. ഉൽഘാടനം ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് ശ്രീ സുഭാഷ് അവർകൾ നിർവഹിച്ചു. ആറ് മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന മുദാക്കൽ പഞ്ചായത്തിലെ യു.പി., എച്ച്.എസ്. വിദ്യാലയങ്ങളിലെ തെരെഞ്ഞെടുത്ത നൂറ് കുട്ടികൾ ഗണിത ഉത്സവത്തിൽ പങ്കെടുത്തു. ഗണിത അസംബ്ലി, ഗണിത നടത്തം ക്ലിനോമീറ്റർ നിർമാണം സെറ്റൗട്ട് സർവേ, ഡെൻസിറ്റി ഗണിത കലാമേള എന്നിവ ഗണിത ഉത്സവത്തിന്റെ ചില ഇനങ്ങൾ ആയിരുന്നു. ആറ്റിങ്ങൾ ബി.ആർ.സി. യുടെ നേതൃത്വത്തിലാണ് ഗണിതോത്സവം നടന്നത്.
മാനസ ഉദ്ഘാടനവും അവാർഡ് വിതരണവും
ഇളമ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 'മാനസ' - ഗേൾസ് അമിനിറ്റി സെന്ററിന്റെ ഉദ്ഘാടനവും എസ്.എസ്.എൽ.സി.യ്കും, പ്ലസ്‍ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വിജയികളായവർക്കുള്ള അവാർഡ് വിതരണവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു നിർവഹിച്ചു.
നവീകരിച്ച ഡിജിറ്റൽ ക്ലാസ് മുറികൾ
ഇളമ്പ ഹയർ സെക്കന്ററി സ്കൂളിൽ 26 ഡിജിറ്റൽക്ലാസ് മുറികൾ തയ്യാറാക്കി. പൂർവ്വ വിദ്യാർഥികൾ, പൂർവ്വ അധ്യാപകർ , നാട്ടുകാർ . പി.റ്റി.എ. അംഗങ്ങൾ, അധ്യാപകർ, രക്ഷാകർത്താക്കൾ എന്നിവരുടെ സഹകരണത്തോടെ സ്കൂളിലെ ഈ ഇരുപത്തിയാറ് ക്ലാസ് മുറികളും വരാന്തയും ടൈൽ പാകി മോടി പിടിപ്പിച്ചു. കൈറ്റിൽ നിന്ന് ലഭിച്ച ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉപയോഗിച്ച്പൂർണ ഹൈടെക് ക്ലാസു റൂമുകളാക്കി മാറ്റുകയും ചെയ്തു.