"ജി എച്ച് എസ് പാമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(akshara velicham) |
(ചെ.)No edit summary |
||
വരി 32: | വരി 32: | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം=419| | വിദ്യാര്‍ത്ഥികളുടെ എണ്ണം=419| | ||
അദ്ധ്യാപകരുടെ എണ്ണം=16| | അദ്ധ്യാപകരുടെ എണ്ണം=16| | ||
പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= |അംബിക എന്‍ | ||
പ്രധാന അദ്ധ്യാപകന്= | പ്രധാന അദ്ധ്യാപകന്= സി.എന്‍.ചന്ദ്രശെഖര മആരാര് | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=നജിമുദീന്‍ | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
സ്കൂള്‍ ചിത്രം=Ghspamp.jpg| | സ്കൂള്‍ ചിത്രം=Ghspamp.jpg| |
15:30, 4 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എച്ച് എസ് പാമ്പാടി | |
---|---|
വിലാസം | |
ത്യശ്ശൂര് ത്യശ്ശൂര് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ത്യശ്ശൂര് |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-01-2017 | 24032 |
ത്യശ്ശൂര് ജില്ലയിലെ തലപ്പിള്ളി താലൂക്കിലുള്ള തിരുവില്വാമല പഞ്ചായത്തിലാണ് ജി.എച്ച്.എസ്. പാമ്പാടി സ്ഥിതി ചെയ്യുന്നത്. തിരുവില്വാമലയുടെ കലാ-സാംസ്കാരിക സ്പന്ദനങ്ങള്‍ ഏറ്റു വാങ്ങി ഒട്ടനവധി പ്രഗത്ഭമതികളെ വാര്‍ത്തെടുത്ത ഈ വിദ്യാലയം ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒന്പതിലാണ് സ്ഥാപിതമായത്.
ചരിത്രം
മലവട്ടം ഗേള്‍സ് പ്രൈമറി സ്ക്കൂള് എന്ന പേരില്‍ തിരുവില്വാമലയിലെ ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒന്‍പതില്‍ ആയിരുന്നു പാമ്പാടി സ്ക്കൂളിന്റെ തുടക്കം. അക്കാലത്ത് തിരുവില്വാമല സന്ദര്‍ശിച്ച ദിവാന് പേഷ്കാര്‍ നാട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ച് അനുവദിച്ചതാണത്രേ ഈ വിദ്യാലയം. കേരള വിദ്യാഭ്യാസ ചരിത്രത്തില്‍ പെണ്‍കുട്ടികളുടെ പേരില്‍ തുടങ്ങിയ അപൂര്‍വ്വം സ്ക്കൂളുകളില്‍ ഒന്നായ ഈ സ്കൂളില്‍ ആണ്‍കുട്ടികളെ കൂടി പഠിക്കുവാന്‍ അനുവദിച്ചിരുന്നു. പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം സ്കൂള്‍ പാമ്പാടിയിലേയ്ക്ക് മാറുകയും അത് അപ്പര്‍ പ്രൈമറി ആയും പിന്നീട് 1983ല്‍ ഹൈസ്ക്കൂള് ആയും ഉയര്‍ത്തപ്പെട്ടു. അതിനു ശേഷം സര്‍ക്കാര്‍ ആരംഭിച്ച പുതിയ വിദ്യഭ്യാസ പദ്ധതികളുടെ ഭാഗമായി അനുവദിച്ച വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് പുതിയ കെട്ടിടങ്ങളും ചുറ്റു മതിലും നിര്‍മ്മിക്കുകയും ധാരാളം പുതിയ പഠനോപകരണങ്ങള്‍ വാങ്ങുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകള്‍ക്കായി എട്ട് കെട്ടിടങ്ങളിലായി 27 ക്ലാസ്സ് മുറികളുണ്ട്. 10 കമ്പ്യൂട്ടറുകളോടു കൂടിയ കമ്പ്യൂട്ടര്‍ ലാബും മൂവായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും നല്ല ഒരു ലാബും ഗാലറിയോടു കൂടിയ വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കമ്പ്യൂട്ടര്‍ കൂടാതെ ലാബില്‍ ലേസര്‍ പ്രിന്റര്‍, സ്കാന്നര്, എല്‍.സി.ഡി. പ്രൊജക്ടര്‍, ടി.വി, റേഡിയോ തുടങ്ങി ആധുനിക സൗകര്യങ്ങള്‍ എല്ലാം തന്നെ ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- സ്കൂള്‍ മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ഗാന്ധി ദര്ശന്.
- കലാപ്രവര്‍ത്തനങ്ങള്‍
അക്ഷര വെലിചം
മാനേജ്മെന്റ്
ഗവണ്മെന്റ് സ്ക്കൂള് .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ശ്രീ. പദ്മാകരന്‍ | |
ശ്രീ. നാരായണന് നമ്പൂതിരി | |
ശ്രീ. പ്രഭാകരന് | |
ശ്രീ. ശ്രീധരന് | |
ശ്രീമതി. മാധവിക്കുട്ടി | |
ശ്രീമതി. കെ.പി. ശാന്തകുമാരി | |
ശ്രീമതി. കൊച്ചുബേബി | |
ശ്രീമതി. വിജയലക്ഷ്മി | |
ശ്രീമതി. കെ.വി. ശാന്തകുമാരി | |
ശ്രീമതി. പദ്മകുമാരി | |
ഉദയാഭായ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- വി.കെ.എന്‍ - പ്രസിദ്ധ സാഹിത്യകാരന്
- അപ്പുകുട്ടി പൊതുവാള് - മദ്ദള വിദ്വാന്
- സദനം കുമാരന് - സ്വാതന്ത്ര്യസമര സേനാനി, കഥകളി, വിദ്യഭ്യാസ പ്രവര്ത്തകന്
- കലാമണ്ഡലം ഹരി - ഇടയ്ക്ക വിദ്വാന്
- കലാമണ്ഡലം ജയന് - വില്ലിന് മേല്‍ തായമ്പക വിദ്വാന്
- സരോജിനി, സുധീര്‍ (പ്രശസ്ത ഡോക്ടര്‍മാര്‍)
- മനോജ്, ബാലക്യഷ്ണന്, അജിത്, അഭിലാഷ് (പ്രശസ്ത എഞ്ചിനീയര്‍മാര്‍)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:10.744271,76.427754}}