"ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PVHSchoolFrame/Pages}} '''ഇശൽഗ്രാമത്തിന്റെ അറിവുപുര''' അറബി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (KaderMash എന്ന ഉപയോക്താവ് ജി.വി.എച്ച്.എസ്. എസ്. മൊഗ്രാൽ/History എന്ന താൾ ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/History എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷര തെറ്റ് തിരുത്തൽ ) |
(വ്യത്യാസം ഇല്ല)
|
12:24, 8 ജൂൺ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഇശൽഗ്രാമത്തിന്റെ അറിവുപുര
അറബിക്കടലിന്റെ തലോടലേറ്റ് മാപ്പിളപ്പാട്ടിന്റെ ശീലുകൾ നെഞ്ചിലേറ്റി കാൽപ്പന്തുകളിയുടെ ചടുലതാളങ്ങൾക്കൊപ്പം ചുവടുവെക്കുന്ന ഗ്രാമം. മൊഗ്രാലിന് വിശേഷണങ്ങളേറെയാണ്. ഈ ഗ്രാമത്തിലെ ജനങ്ങൾക്ക് ആദ്യാക്ഷരത്തിന്റെ മധുരം പകർന്ന് അറിവിന്റെ തീരങ്ങളിൽ കൈപിടിച്ചുനടത്തി വിജ്ഞാനത്തിന്റെ വിഹായസ്സിലേക്കുയരാൻ പ്രാപ്തരാക്കുന്ന വിദ്യാലയമാണ് മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ. ഈ നാടിന്റെ സാംസ്ക്കാരികഭൂമികയെ ചിട്ടപ്പെടുത്തുന്നതിൽ ഈ വിദ്യാലയത്തിന്റെ പങ്ക് നിസ്തുലമാണ്.
1914 മുതൽ മൊഗ്രാലിൽ താലുക്ക് ബോർഡിന്റെ കീഴീൽ ഒരു കന്നട സ്കൂൾ അരംഭിക്കുകയും 1918-ല് അത് നിർത്തൽ ചെയ്യുകയും ചെയ്തു. 1919 മുതൽ 1932 വരെ ബഹു. ശ്രീ മമ്മി സാഹിബിന്റെ മേല്നോട്ടത്തിൽ ഒരു എയിഡഡ് സ്ക്കൂൾ നിലവിൽ വന്നു. 1929 ൽ അഹമ്മദ് മൊഗ്രാലിന്റെ വീടിനോടനുബന്ധിച്ച് താലുക്ക് ബോർഡിന്റെ കിഴിൽ ഒരു ഗേൾസ് സ്കുളിന്റെ പ്രവർത്തനം ആരംഭിച്ചു. മുമ്പ് സഥാപിച്ച എയിഡഡ് സ്ക്കുൾ 1932 ൽ നിർത്തലാക്കിയതിനാൽ നിലവിലുണ്ടായിരുന്ന ഗേൾസ് സ്ക്കൂൾ 1934 ൽ മാപ്പിള മിക്സഡ് സ്കൂളായി മാറി. പ്രസ്തുത സ്ക്കുൾ 1936- ൽ പഴയ പോസ്റ്റ് ആഫീസിന്റെ മുകളിൽ ആരംഭിച്ചു. ( ഇപ്പോളഴത്തെ മെക്സിക്കൻ ഹോട്ടലിന്റെ തെക്കുഭാഗം). പ്രസതുത സ്ക്കുളിന്റെ ആദ്യത്തെ ഏകാധ്യാപകൻ ആയിരുന്നത് മൊഗ്രാലുകാരനായ ശ്രി. ടി. മമ്മുഞ്ഞി മാസ്റ്ററായിരുന്നു. തുടർന്ന് District Board നിലവിൽ വന്നതിനു ശേഷം ഒന്നു മുതല് അഞ്ചു വരെ ക്ലാസുകളുണ്ടായിരുന്ന പ്രസ്തുത സ്ക്കുള് ഇപ്പോൾ മൊഗ്രാൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ആരംഭിച്ചു (മൊഗ്രാൽ കിണറിന് പാടിഞ്ഞാറു ഭാഗം). ഈ സ്ക്കുുളിന് വേണ്ടി കെട്ടിടം നിർമ്മിച്ചു കൊടുത്തത് ശ്രി എം സി മമ്മിസാഹിബായിരുന്നു. കുട്ടികളുടെ എണ്ണം കുടിയപ്പോൾ ഇവിടെ സ്ഥലം തികയാതെ വന്നു. അങ്ങനെ ഗവണ്മെന്റ് സഥലത്ത് കെട്ടിടം നിർമ്മിക്കുവാൻ District Board തിരുമാനിച്ചു.
യു പി സ്കൂൾ പദവിയിലേക്ക്
കേരള സംസ്ഥാന പിറവിക്കു ശേഷം 1957 ൽ ഈ സ്ക്കുൾ യു പി സ്കൂളായി ഉയർത്തപ്പെട്ടു. അതിന് ശേഷം ഗവണ്മന്റ് സഥലത്ത് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം അരംഭിച്ചു.
ഹൈസ്ക്കൂൾ പദവിക്ക് പിന്നിലെ ഇടപെടൽ
1980 ജുൺ മാസത്തിൽ ഇതിനെ ഒരു ഹൈസ്ക്കുളായി ഉയർത്തിക്കൊണ്ടുള്ള വിജ്ഞാപനം വന്നു. ഹൈസ്ക്കുക്കുളിന് വേണ്ടിയുള്ള കെട്ടിടം നാട്ടുക്കാർ നിർമ്മിച്ചുനൽകണമെന്നായിരുന്നു വ്യവസ്ഥ. അത് പ്രകാരം 14/06/1980 ന് അന്നത്തെ പി ടി എ പ്രസിഡന്റും മുൻ മദ്രാസ് അസംബ്ലി മെമ്പറുമായ പരേതനായ M S മൊഗ്രാലിന്റെ അധ്യക്ഷതയിൽ നാട്ടുകാരുടെ ഒരു വിപുലമായ യോഗം ചേർന്ന് ഹൈസ്കൂൾ കെട്ടിട നിർമാണത്തിനു വേണ്ടി പരേതരായ M C അബ്ദുൽ ഖാദർ ഹാജി പ്രസിഡണ്ടും ശ്രീ P.C കുഞ്ഞിപ്പക്കി ജനറൽ സെക്രട്ടറിയുമായ ഒരു 11 അംഗ കമ്മിറ്റി രുപീകരിക്കുകയും കമ്മിറ്റിയുടെ തീവ്രപരിശ്രമ ഫലമായി വെറും 59 ദിവസത്തെ തീവ്രപരിശ്രമത്തിനു ശേഷം 13/07/1980 ന് അന്നത്തെ കാസറഗോഡ് D E O ശ്രീമതി സുകുമാരി അമ്മ പ്രസ്തുത കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. 1983 ൽ കിഴക്കു ഭാഗത്തുളള കെട്ടിടത്തിന്റെ പിറകിൽ സിമന്റ് ഷീറ്റ് ഇട്ട മൂന്ന് ക്ലാസ്സ് മുറികൾക്കുള്ള ഒരു കെട്ടിടം കൂടി P T A നിർമിക്കുകയുണ്ടായി.
വി എച്ച് എസ് ഇ
വളരെ ചെറിയ ചുറ്റുപാടിലും പരിമിതമായ സൗകര്യത്തോടെയും ആരംഭിച്ച ഈ വിദ്യാലയം ഇന്ന് എല്ലാ ആധുനികസൗകര്യങ്ങളും നേടിയെടുത്തുകൊണ്ട് പടർന്ന് പന്തലിച്ചു നിൽക്കുകയാണ്. 1991 ലാണ് നമ്മുടെ സഥാപനത്തിൽ V H S E Course തുടങ്ങുന്നത്. V H S E ക്ക് വേണ്ടി നാട്ടുകാരുടെ വക മൂന്ന് ക്ലാസ് മുറികളുളള ഒരു കെട്ടിടം കൂടി പണിയുകയുണ്ടായി. പ്രസ്തുത കെട്ടിടത്തിലാണ് V H S E ക്ലാസും ലാബും പ്രവർത്തിക്കുന്നത്. 1995 ൽ V H S E ക്ക് വേണ്ടി സർക്കാർ ഒരു വർക്ക്ഷെഡ് നിർമ്മിക്കുകയുണ്ടായി. 08/07/1995 മഞ്ചേശ്വരം M L A ബഹു ചെർക്കളം അബ്ദുളളയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. 1999 - 2000 വർഷത്തിൽ കാസർഗോഡ് ജില്ലാപഞ്ചായത്ത് 4 ക്ലാസുകളുളള ഒരു കെട്ടിടത്തിനു അനുമതി നല്കുകയും മഞ്ചേശ്വരം M L A ബഹു ചെർക്കളം അബ്ദുളള ഉത്ഘടനം നിർവ്വഹിക്കുകയും ചെയ്തു. 2000 - 2001 വ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കെട്ടിടം കൂടി അനുവദിച്ചു.
മികച്ച വിദ്യാഭ്യാസം നൽകാൻ നമുക്ക് കഴിഞ്ഞതോടെ കുട്ടികൾ കൂടുതലായി ഇങ്ങോട്ട് ആകർഷിക്കപ്പെട്ടു. തുടർന്ന് കെട്ടിടസൗകര്യം കുറഞ്ഞതിനാൽ ഷിഫ്‌റ്റ് സമ്പ്രദായം തുടങ്ങേണ്ടി വന്നു. സ്ക്കൂളിനടുത്ത യൂനാനി ആശുപത്രി കെട്ടിടത്തിലും മുഹ്‌യിദ്ധീൻ പള്ളിയോട് ചേർന്ന മദ്രസാകെട്ടിടത്തിലും ക്ലാസുകൾ തുടങ്ങി. 1999, 2000, 2001 വർഷങ്ങളിൽ ജില്ലാപഞ്ചായത്ത് മൂന്ന് കെട്ടിടങ്ങൾ കൂടി അനുവദിച്ചതോടെ പന്ത്രണ്ടുവർഷം നിലനിന്നിരുന്ന ഷിഫ്റ്റ് സമ്പ്രദായം മാറി.
ഹയർ സെക്കന്ററി
മഞ്ചേശ്വരം എം.എൽ.എ. ശ്രീ. ചെർക്കളം അബ്ദുള്ളയുടെ ശ്രമഫലമായി 2004-05 വർഷത്തിൽ നമുക്ക് ഹയർ സെക്കന്ററി അനുവദിച്ചു. മൂന്നു ക്ലാസ് റൂമുകളും അനുവദിച്ചുകിട്ടി. 14/08/2009 ന് നാല് ക്ലാസ്റൂമുകളുള്ള ഒരു കെട്ടിടത്തെ അന്നത്തെ മഞ്ചേശ്വരം എം.എൽ.എ. സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. 2014 ൽ മൂന്ന് ക്ലാസ്റൂമുകളുള്ള കെട്ടിടം അന്നത്തെ വിദ്യാഭ്യാസമന്ത്രി. പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.
ഹൈട്ടെക് ക്ലാസ് മുറികൾ
ഇപ്പോഴത്തെ സർക്കാറിന്റെ സ്വപ്നപദ്ധതികളിലൊന്നായ ഹൈട്ടെക് ക്ലാസ്റൂമുകൾക്കു വേണ്ടി നാട്ടുകാരുടെ സഹകരണത്തോടെ ഹൈസ്ക്കൂൾ വിഭാഗത്തിലെ 19 ക്ലാസ്മുറികൾ സജ്ജീകരിച്ചു. 2018 ജനുവരി പകുതിയോടു കൂടി 19 ക്ലാസ്മുറികൾ ഹൈട്ടെക്‌വൽക്കരിക്കാനുള്ള ലാപ്‌ടോപ്പും പ്രൊജക്‌റ്ററുകളും നമ്മുടെ സ്ക്കൂളിന് സർക്കാറിന്റെ ഭാഗത്തുനിന്നും ലഭിക്കുകയുണ്ടായി. 2018 നവമ്പർ മാസത്തിൽ ഹൈട്ടെക് ക്ലാസ്‌മുറികളിൽ ബ്രോഡ്‌ബാന്റ്- വൈഫൈ ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി.
മികവിന്റെ കേന്ദ്രം പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്ന സ്ക്കൂളുകളുടെ കൂട്ടത്തിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും മൊഗ്രാൽ സ്ക്കൂളിനെയാണ് എം.എൽ.എ. പി.ബി. അബ്ദുൽറസാഖ് നിർദ്ദേശിച്ചത്.ഭൗതികസാഹചര്യങ്ങളുടെ വികസനപ്രവർത്തനങ്ങൾക്കായി സർക്കാർ നിയോഗിച്ച കിഡ്ക്കോ ഒരു ബൃഹത്തായ പ്ലാൻ തയ്യാറാക്കുകയും ആയത് സർക്കാറിന് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായുള്ള ആദ്യഘട്ട നിർമ്മാണപ്രവർത്തനങ്ങൾ 2018-19 അക്കാദമിക വർഷത്തോടുകൂടി പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. അതിന്റെ സുഗമവും ത്വരിതവുമായ പുരോഗതിക്കായി എം.എൽ.എ, എം.പി, ഗ്രാമപ്പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, സന്നദ്ധസംഘടനകൾ, പൂർവ്വവിദ്യാർത്ഥികൾ, നാട്ടുകാർ തുടങ്ങി എല്ലാവരും കൈകോർത്തു പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.നിർമ്മാണപ്രവർത്തനങ്ങൾക്കായി ആഗസ്ത് അവസാനത്തോടു കൂടി സ്കൂളിന്റെ നിലവിലുള്ള മൂന്ന് കെട്ടിടങ്ങൾ പൊളിച്ചുകൊണ്ട് 'കൈറ്റ്' അധികൃതർക്ക് അറിയിപ്പു നൽകി. അതിനെത്തുടർന്ന് ഒക്‌ടോബർ അവസാനത്തോടെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു.