"ആർ എം എച്ച് എസ് എസ് വടവുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 100: | വരി 100: | ||
==== <u>ലിറ്റിൽ കൈറ്റ്സ്</u> ==== | ==== <u>ലിറ്റിൽ കൈറ്റ്സ്</u> ==== | ||
ശ്രീമതി ജിഷ ടീച്ചറുടെയും ശ്രീമതി ബെസ്സി ടീച്ചറുടെയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് മുന്നോട്ട് പോകുന്നു. ടീച്ചറുമാ൪ ''വിദ്യാർത്ഥികൾക്ക് ക്ലാസുകളെടുക്കുകയും വേണ്ടുന്ന നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. അ൯പത്തിരണ്ടോളം വിദ്യാർത്ഥികൾ ഇതിൽ പ്രവ൪ത്തിക്കുന്നു.'' | ശ്രീമതി ജിഷ ടീച്ചറുടെയും ശ്രീമതി ബെസ്സി ടീച്ചറുടെയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് മുന്നോട്ട് പോകുന്നു. ടീച്ചറുമാ൪ ''വിദ്യാർത്ഥികൾക്ക് ക്ലാസുകളെടുക്കുകയും വേണ്ടുന്ന നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. അ൯പത്തിരണ്ടോളം വിദ്യാർത്ഥികൾ ഇതിൽ പ്രവ൪ത്തിക്കുന്നു.'' | ||
[[ | [[LK.jpg.jpg]] | ||
==== <u>കരിയർ ഗൈഡൻസ്</u> ==== | ==== <u>കരിയർ ഗൈഡൻസ്</u> ==== |
23:03, 25 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആർ എം എച്ച് എസ് എസ് വടവുകോട് | |
---|---|
പ്രമാണം:RMHSS.jpg | |
വിലാസം | |
വടവുക്കോട് വടവുക്കോട് , വടവുക്കോട് പി.ഒ. , 682310 , എറണാകുളം ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഇമെയിൽ | hm@rmhss.org |
കോഡുകൾ | |
സ്കൂൾ കോഡ് | 25077 (സമേതം) |
യുഡൈസ് കോഡ് | 32080501009 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | കോലഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 817 |
അദ്ധ്യാപകർ | 35 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജേക്കബ് ജോൺ |
പ്രധാന അദ്ധ്യാപിക | ഷേബാ എം തങ്കച്ച൯ |
പി.ടി.എ. പ്രസിഡണ്ട് | സോണി കെ പോൾ |
എം.പി.ടി.എ. പ്രസിഡണ്ട് | രെഞ്ജു രാജ്കുമാർ |
അവസാനം തിരുത്തിയത് | |
25-05-2023 | Rajarshi |
കേരളത്തിലെ എറണാകുളം ജില്ലയിലെ വടവുകോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഹയർസെക്കന്ററി വിദ്യാലയമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ വടവുകോട്. 1938ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്‌കൂളിന്റെ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്.
ചരിത്രം
കൊച്ചി മഹരാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന രാമവർമ്മ മഹാരാജാവിന്റെ സ്മരണാർത്ഥമാണ് ഈ വിദ്യാലയത്തിന് രാജർഷി മെമ്മോറിയൽ സ്‌കൂൾ എന്ന് പേരിട്ടത്. സ്‌കൂളിന്റെ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്. 1938 അപ്പർപ്രൈമിറിയും 1948 ഹൈസ്‌കൂളും അനുവദിച്ചു. 2000ൽ ഹയർസെക്കന്ററി വിഭാഗവും ആരംഭിച്ചു. ശ്രീ. കെ.പി. എബ്രഹാം, അഡ്വ കെ.പി. പത്രോസ് , ഡോ എലിസബത്ത് എബ്രഹാം, ശ്രീമതി ആലീസ് പോൾ എന്നിവർ മാനേജർമാരായി സേവനം അനുഷ്ഠിച്ചിട്ടിട്ടുണ്ട്. 1989 ൽ കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്‌കൂൾസ് കോർപ്പറേറ്റ് മാനേജമെന്റ് ഈ സ്‌കൂൾ ഏറ്റെടുത്തു. കാലം ചെയ്ത അഭിവന്ദ്യ ജോസഫ് മാർ പക്കോമിയോസ് തിരുമേനി ആയിരുന്നു അന്നത്തെ മാനേജർ. തുടർന്ന് അഭിവന്ദ്യ തോമസ് മാർ അത്താനിയോസിസ്, അഭിവന്ദ്യ പൗലോസ് മാർ പക്കോമിയോസ് എന്നീ തിരുമേനിമാർ മാനേജർമാരായിരുന്നു. അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജർ. മുഴുവൻ വിദ്യാർത്ഥികളേയും തുടർച്ചയായി വിജയിപ്പിച്ച് മഹരാജാവിന്റെ റോളിംഗ് ട്രോഫി തന്നെ സ്വന്തമാക്കിയ ചരിത്രം കേരള വിദ്യാഭ്യാസചരിത്രത്തിന്റെ ഭാഗമാണ്. സമാന്തരമായ ഇംഗ്ലിഷ് മീഡിയം,ബോർഡിംഗ് ഹോം, സംസ്‌കൃതം അറബി ഭാഷാ പഠനം എന്നിവ ഈ വിദ്യാലയത്തിലുണ്ട്. നാടിന്റെ നാനാഭാഗത്തുനിന്നും കുട്ടികൾ ബോർഡിംഗ് ഹോമിൽ വന്ന് നിന്ന് പഠിക്കുന്നു. പ്ലസ്ടു വിഭാഗത്തിൽ സയൻസ്, കോമേഴ്‌സ്, ഹുമാനിറ്റീസ് എന്നീ വിഭാഗങ്ങൾ ഉണ്ട് .
സൗകര്യങ്ങൾ
- റീഡിംഗ് റൂം
- ലൈബ്രറി
- സയൻസ് ലാബ്
- കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
അടുത്തുള്ള മറ്റു സ്കൂളുകളേക്കാൾ മികച്ച വിദ്യാഭ്യാസ പാരമ്പര്യം. തുട൪ച്ചയായി 100% വിജയം എന്ന ഖ്യാതി ഇപ്പോഴും പിന്തുടരുന്നു. 2023 എസ്എസ്എൽസി എക്സാമിൽ 43 ഫുൾ A+ലഭിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ സംസ്കൃതം, എൽഎസ്എസ്,യുഎസ്എസ് എന്നീ സ്കോള൪ഷിപ്പുകളിൽ ഉന്നതവിജയം നേടാനും സാധിച്ചിട്ടുണ്ട്.
ക്ലബുകൾ
സ്കൗട്ട് ആന്റ് ഗൈഡ്‌സ്
ശ്രീമതി ഡോളി എബ്രാഹാം ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൗട്ട് വളരെ നല്ല രീതിയിൽ പ്രവ൪ത്തിച്ചു വരുന്നു. ഏകദേശം മുപ്പത്തിരണ്ടോളം വിദ്യാ൪ത്ഥികൾ ഗൈഡ്സിന്റെ ഭാഗമായി പ്രവ൪ത്തിക്കുന്നു.ഹയർ സെക്കണ്ടറി വിഭാഗത്തിൽ ശ്രീമതി മരിയ ടീച്ചർ ഗൈഡ്സിന് നേതൃത്വം നൽകുന്നു. [[
എ൯.സി.സി
എ൯.സി.സി കേഡറ്റ് ക്യാപ്റ്റനായി ശ്രീമതി മഞ്ജുള പി.ജെ ടീച്ചർ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്നു. കൂടാതെ കൊച്ചി നാവികസേന അംഗങ്ങളും കേഡറ്റുകൾക്ക് പരിശീലനം നൽകുന്നു. എല്ലാം വർഷവും യോഗ്യത പരീക്ഷ നടത്തി അ൯പത് വിദ്യാ൪ത്ഥികളെ കേഡറ്റുകളായി തിരഞെടുക്കുന്നു.
ജെ.ആ൪.സി
ജൂനിയർ റെഡ് ക്രോസ് എന്ന സംഘടനക്ക് ശ്രീമതി പ്രിയ ടീച്ചർ നേതൃത്വം നൽകുന്നു. മുപ്പതോളം വിദ്യാർത്ഥികൾ ഈ സംഘടനയിൽ അംഗങ്ങളായിട്ടുണ്ട്.
എൻ.എസ്.എസ്.
ഹയർ സെക്കണ്ടറി വിദ്യാർത്ഥികളാണ് എ൯.എസ്.എസിൽ പ്രവർത്തിക്കുന്നത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ ശ്രീമതി രേണു ടീച്ചറാണ് ഇതിന് നേതൃത്വം നൽകുന്നത്.
ലിറ്റിൽ കൈറ്റ്സ്
ശ്രീമതി ജിഷ ടീച്ചറുടെയും ശ്രീമതി ബെസ്സി ടീച്ചറുടെയും നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് മുന്നോട്ട് പോകുന്നു. ടീച്ചറുമാ൪ വിദ്യാർത്ഥികൾക്ക് ക്ലാസുകളെടുക്കുകയും വേണ്ടുന്ന നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. അ൯പത്തിരണ്ടോളം വിദ്യാർത്ഥികൾ ഇതിൽ പ്രവ൪ത്തിക്കുന്നു. LK.jpg.jpg
കരിയർ ഗൈഡൻസ്
യാത്രാസൗകര്യം
വഴികാട്ടി
{{#multimaps:9.98611,76.42952|zoom=18}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25077
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ