"ജി.യു.പി.എസ് പുള്ളിയിൽ/സപര്യ 2022 - 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48482 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
48482 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:


[[ജി.യു.പി.എസ് പുള്ളിയിൽ/അക്ഷര ദീപം|ചിത്രങ്ങൾക്ക്]] .......
[[ജി.യു.പി.എസ് പുള്ളിയിൽ/അക്ഷര ദീപം|ചിത്രങ്ങൾക്ക്]] .......
[[പ്രമാണം:48482audio.jpg|ലഘുചിത്രം]]മുന്നേറ്റം  
[[പ്രമാണം:48482audio.jpg|ലഘുചിത്രം]]
 
== '''മുന്നേറ്റം''' ==
 
കുട്ടികളിലെ പഠന വിടവ് നികത്തുന്നതിനായി സ്വീകരിച്ച ഒരു പഠന പോഷണ പരിപാടിയാണ് മുന്നേറ്റം. മലയാളം ഇംഗ്ലീഷ് ഹിന്ദി എന്നീ വിഷയങ്ങളിൽ പഠന പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.  സ്കൂൾ സമയത്തിന് മുൻപോ ശേഷമോ അവധി ദിവസങ്ങളിലോ ഇത്തരം പ്രവർത്തനങ്ങളിൽ  താല്പര്യക്കുറവ് കാണിക്കുന്നതിന്റെ അടിസ്ഥാനത്തിൽ, സ്കൂൾ സമയത്ത് തന്നെ, മറ്റ് സ്കൂൾ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിലാണ് ഈ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
 
മറ്റൊരു ക്ലാസിലേക്ക് മാറ്റപ്പെടുമ്പോൾ കുട്ടികളിൽ ഉണ്ടാകുന്ന അപകർഷതാബോധവും മാനസിക ബുദ്ധിമുട്ടും പരിഹരിക്കാൻ ഈ പദ്ധതി മൂലം സാധിച്ചിട്ടുണ്ട്.
 
എല്ലാ കുട്ടികളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ക്ലാസുകൾ സംഘടിപ്പിക്കുന്നതിനായി തീരുമാനിക്കുകയും മറ്റു ക്ലാസുകൾ നഷ്ടപ്പെടാത്ത രീതിയിൽ സ്കൂൾ സമയത്ത് തന്നെ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തു. എല്ലാ പീരിയഡുകളിൽ നിന്നും അഞ്ചു മിനിറ്റ് വീതവും  ഒരു മണിക്കൂർ ഉച്ചഭക്ഷണം ഇടവേള 45 മിനിറ്റ് ആയി ചുരുക്കുകയും  50 മിനിറ്റ് ക്ലാസ് രൂപ രേഖ തയ്യാറാക്കുകയും അതിനനുസൃതമായ ടൈംടേബിൾ മോഡ്യൂൾ എന്നിവ രൂപപ്പെടുത്തുകയും ചെയ്തു
 
മൂന്ന്  ലെവലുകളായി തരംതിരിക്കുകയും എല്ലാ എഡി ഡിവിഷനുകളും പഠനത്തിൽ മുന്നിട്ടു നിൽക്കുന്ന കുട്ടികൾക്കായും ഈ എഫ് ഡിവിഷനുകൾ ശരാശരി കുട്ടികൾക്കായും പ്രത്യേക ശ്രദ്ധ വേണ്ട കുട്ടികൾക്കായും ക്രമീകരിച്ചു. ഉച്ചഭക്ഷണത്തിനുശേഷം കുട്ടികളോട് അവർക്ക് നൽകിയിട്ടുള്ള ക്ലാസുകളിൽ ഇരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
 
പഠനത്തിൽ മുന്നിട്ടു നിൽക്കുന്ന കുട്ടികൾക്ക് ആവശ്യമായ പിന്തുണ നൽകിക്കൊണ്ട് പൊതുവിജ്ഞാന ക്ലാസുകൾ അടക്കം സംഘടിപ്പിക്കുന്നു. ശരാശരി കുട്ടികളെ മികവിൽ എത്തിക്കാൻ ആവശ്യമായ പഠന പ്രവർത്തനങ്ങളും പഠന പിന്നാക്ക നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധയും പഠന പാക്കേജും നൽകിവരുന്നു. ഈ പദ്ധതി വളരെ വിജയകരമായി പൂർത്തിയാക്കി കൊണ്ടിരിക്കുന്നു


== '''രക്ഷിതാക്കളുടെ ഓഡിയോ കഥാ മത്സരം''' ==
== '''രക്ഷിതാക്കളുടെ ഓഡിയോ കഥാ മത്സരം''' ==
വരി 60: വരി 72:
== അമ്മ വായന ==
== അമ്മ വായന ==
ലൈബ്രറി അമ്മമാർക്ക് കൂടി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് അമ്മ വായന. സ്കൂളിലെ കുട്ടികൾ വഴി  അമ്മമാർക്ക് പുസ്തകം വിതരണം ചെയ്യുകയും വായിച്ചു കഴിഞ്ഞ് പുസ്തകങ്ങൾ ഒരാഴ്ചയ്ക്കകം കുട്ടികൾ സ്കൂളിൽ തിരിച്ചെത്തിക്കുകയും അമ്മമാർക്കായി അവർ ആവശ്യപ്പെടുന്നതോ അല്ലെങ്കിൽ ലൈബ്രേറിയൻ നൽകുന്നതോ ആയ പുസ്തകങ്ങൾ വീണ്ടും അമ്മമാർക്ക് കൈമാറുകയും ചെയ്യുന്നു. ഓരോ മാസവസാനവും വായിച്ച പുസ്തകമായി ബന്ധപ്പെട്ട ആസ്വാദനക്കുറിപ്പ്, അഭിനയം, വായനാ മധുരം പങ്കിടൽ, പുസ്തക പരിചയം, രചന ശില്പശാലകൾ എന്നിവ സംഘടിപ്പിക്കുന്നു.
ലൈബ്രറി അമ്മമാർക്ക് കൂടി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് അമ്മ വായന. സ്കൂളിലെ കുട്ടികൾ വഴി  അമ്മമാർക്ക് പുസ്തകം വിതരണം ചെയ്യുകയും വായിച്ചു കഴിഞ്ഞ് പുസ്തകങ്ങൾ ഒരാഴ്ചയ്ക്കകം കുട്ടികൾ സ്കൂളിൽ തിരിച്ചെത്തിക്കുകയും അമ്മമാർക്കായി അവർ ആവശ്യപ്പെടുന്നതോ അല്ലെങ്കിൽ ലൈബ്രേറിയൻ നൽകുന്നതോ ആയ പുസ്തകങ്ങൾ വീണ്ടും അമ്മമാർക്ക് കൈമാറുകയും ചെയ്യുന്നു. ഓരോ മാസവസാനവും വായിച്ച പുസ്തകമായി ബന്ധപ്പെട്ട ആസ്വാദനക്കുറിപ്പ്, അഭിനയം, വായനാ മധുരം പങ്കിടൽ, പുസ്തക പരിചയം, രചന ശില്പശാലകൾ എന്നിവ സംഘടിപ്പിക്കുന്നു.
== റോഡ് സുരക്ഷ ബോധവത്കരണ പരിപാടി ==
റോഡ് സുരക്ഷാ ബോധവത്കരണം കുട്ടികളിലൂടെ..
സ്കൂൾ കരുളായി മലയോര ഹൈവേയ്ക്ക് സമീപമായതിനാൽ പല വാഹനങ്ങളും അമിതവേഗത്തിലാണ് സ്കൂളിനു മുൻപിലൂടെ കടന്നു പോകുന്നത്. ഇത് പല അപകടങ്ങൾക്കും കാരണമായിട്ടുണ്ട്.സ്കൂളിലെ കുട്ടികൾക്ക് സ്കൂളിനു മുൻപിൽ വച്ചുണ്ടായ ഒന്ന് രണ്ട് അപകടങ്ങളാണ് ഈ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടിയിലേക്ക് ശ്രദ്ധ തിരിക്കാൻ സ്കൂൾ അധികൃതരെ പ്രേരിപ്പിച്ചത്.പ്രവർത്തനങ്ങൾ
കുട്ടികളുമായി അധ്യാപകർ റോഡിലേക്ക് ഇറങ്ങുകയും ട്രാഫിക് നിയമങ്ങൾ പാലിച്ചുകൊണ്ട് വരുന്ന യാത്രക്കാർക്ക് ഗ്രീൻ കാർഡും മിഠായിയും നൽകുകയും ഹെൽമറ്റ് ധരിക്കാതെയും മറ്റും സഞ്ചരിക്കുന്നവർക്ക് ചുവപ്പു കാർഡും ബോധവത്കരണവും നടത്തുകയും ചെയ്തു.
[[പ്രമാണം:48482roadsafety1.jpeg|ലഘുചിത്രം]]
സ്കൂളിലെ ഇംഗ്ലീഷ് എൻറിച്ച്മെൻറ്  പ്രോഗ്രാമുമായി ബന്ധിപ്പിച്ചാണ് ഈ പരിപാടി നടത്തിയത്. ഇംഗ്ലീഷ് എൻറിച്ച്മെൻറ് പ്രോഗ്രാം കുട്ടികളാണ് അനുമോദന കാർഡുകളും ബോധവത്കരണ കാർഡുകളും തയ്യാറാക്കിയത്.
ചെറുപ്രായത്തിൽ തന്നെ റോഡ് സുരക്ഷാ നിയമങ്ങളെ കുറിച്ച് അറിയുന്നതിനും റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കുന്നതിനും കുട്ടികൾക്ക് സാധിച്ചു.
റോഡ് സുരക്ഷാ നിയമങ്ങളെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞു.
കുട്ടികളിലൂടെ ഈ നിയമങ്ങൾ സമൂഹത്തിലേക്ക് എത്തിക്കാൻ ഒരു പരിധിവരെ സാധിച്ചു.
പൗരബോധം,സാമൂഹ്യപ്രതിബദ്ധത എന്നിവ കുട്ടികളിൽ വളരാൻ ഇടയായി
സമൂഹത്തിൽ നിന്ന്  ഈ പ്രവർത്തനത്തെക്കുറിച്ച് മികച്ച രീതിയിലുള്ള പ്രതികരണങ്ങളാണ് ഉണ്ടായത്.
"https://schoolwiki.in/ജി.യു.പി.എസ്_പുള്ളിയിൽ/സപര്യ_2022_-_23" എന്ന താളിൽനിന്ന് ശേഖരിച്ചത്