"ഗവ.എൽ.പി.എസ്.തോട്ടുവാ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) (ചെ.) (Rethi devi എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ്.തോട്ടുവ/ചരിത്രം എന്ന താൾ ഗവ.എൽ.പി.എസ്.തോട്ടുവാ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: .) |
No edit summary |
||
വരി 1: | വരി 1: | ||
== '''തോട്ടുവാ ഗവ.എൽ.പി.എസ്സ്''' == | == '''തോട്ടുവാ ഗവ.എൽ.പി.എസ്സ്''' == | ||
തോട്ടുവാ,ചെറുകുന്നം,കൈതയ്ക്കൽ പ്രദേശങ്ങളിലെ അനേകായിരം വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നു നല്കിയ തോട്ടുവാ ഗവ.എൽ.പി.എസ്സ് 1946-ൽ ആണ് സ്ഥാപിതമായത്. | തോട്ടുവാ,ചെറുകുന്നം,കൈതയ്ക്കൽ പ്രദേശങ്ങളിലെ അനേകായിരം വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നു നല്കിയ '''തോട്ടുവാ ഗവ.എൽ.പി.എസ്സ്''' 1946-ൽ ആണ് സ്ഥാപിതമായത്. | ||
കാത്താടിവിള കുടുംബം സൗജന്യമായി നൽകിയ 50 സെന്റ് സ്ഥലത്ത് നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്ന് നിർമ്മിച്ച ഓലമേഞ്ഞ കെട്ടിടത്തിലാണ് അധ്യായനം ആരംഭിച്ചത്. പ്രദേശത്തേയും അയൽപ്രദേശങ്ങളിലേയും വിദ്യാസമ്പന്നരായ ആദ്യകാല അധ്യാപകരുടെ പരിശ്രമഫലമായി സമീപപ്രദേശങ്ങളായ തെങ്ങമം, ആനയടി പ്രദേശങ്ങളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ ഇവിടെ അധ്യയനത്തിനായി എത്തി. | കാത്താടിവിള കുടുംബം സൗജന്യമായി നൽകിയ 50 സെന്റ് സ്ഥലത്ത് നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്ന് നിർമ്മിച്ച ഓലമേഞ്ഞ കെട്ടിടത്തിലാണ് അധ്യായനം ആരംഭിച്ചത്. പ്രദേശത്തേയും അയൽപ്രദേശങ്ങളിലേയും വിദ്യാസമ്പന്നരായ ആദ്യകാല അധ്യാപകരുടെ പരിശ്രമഫലമായി സമീപപ്രദേശങ്ങളായ തെങ്ങമം, ആനയടി പ്രദേശങ്ങളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ ഇവിടെ അധ്യയനത്തിനായി എത്തി. |
14:43, 16 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം
തോട്ടുവാ ഗവ.എൽ.പി.എസ്സ്
തോട്ടുവാ,ചെറുകുന്നം,കൈതയ്ക്കൽ പ്രദേശങ്ങളിലെ അനേകായിരം വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നു നല്കിയ തോട്ടുവാ ഗവ.എൽ.പി.എസ്സ് 1946-ൽ ആണ് സ്ഥാപിതമായത്.
കാത്താടിവിള കുടുംബം സൗജന്യമായി നൽകിയ 50 സെന്റ് സ്ഥലത്ത് നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്ന് നിർമ്മിച്ച ഓലമേഞ്ഞ കെട്ടിടത്തിലാണ് അധ്യായനം ആരംഭിച്ചത്. പ്രദേശത്തേയും അയൽപ്രദേശങ്ങളിലേയും വിദ്യാസമ്പന്നരായ ആദ്യകാല അധ്യാപകരുടെ പരിശ്രമഫലമായി സമീപപ്രദേശങ്ങളായ തെങ്ങമം, ആനയടി പ്രദേശങ്ങളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ ഇവിടെ അധ്യയനത്തിനായി എത്തി.
മികച്ച പത്രാധിപനും വാഗ്മിയും എം. എൽ.എ യും ആയിരുന്ന ശ്രീ. തെങ്ങമം ബാലകൃഷ്ണൻ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ ഇവിടെയാണ് ആദ്യാക്ഷരം കുറിച്ചത്. അടൂർ AEO ശ്രീമതി. വിജയലക്ഷ്മി ടീച്ചർ, തോട്ടുവാ മുരളി സാർ, കൈതയ്ക്കൽ സോമക്കുറുപ്പ്, വിമൽ കൈത്യ്ക്കൽ തുടങ്ങി പ്രശസ്ത്രരായ ആളുകൾ, സർക്കാർ സേവനത്തിൽ ഏർപ്പെട്ടവർ, അഭിഭാഷകർ തുടങ്ങി നിരവധി ആളുകളുടെ ഒരു നീണ്ടനിര നമ്മുടെ പൂർവ്വവിദ്യാർത്ഥികളുടേതായുണ്ട്.
ഇടക്കാലത്തുണ്ടായ പൊതുവിദ്യാലയങ്ങളുടെ ക്ഷീണം നമ്മുടെ വിദ്യാലയത്തേയും ബാധിച്ചിരുന്നു. എന്നാൽ SSA യുടെ കടന്നുവരവും ജനകീയാസൂത്രണവും ജനപ്രധിനിധികളുടെ സഹകരണവും ഈ പ്രശനങ്ങളെ അതിജീവിച്ച് ഭൗതികനേട്ടങ്ങളുടെ കാര്യത്തിലും അക്കാഡമിക മികവിന്റെകാര്യത്തിലും ഒരു കുതിച്ചുചാട്ടമുണ്ടാക്കുവാനും നമ്മെ സഹായിച്ചു. ഓല മേഞ്ഞ കെട്ടിടങ്ങൾ ഓടിട്ടു, പുതിയ വാർത്ത കെട്ടിടങ്ങൾ, ബഹുനില കെട്ടിടങ്ങൾ എന്നിവയുണ്ടായി. ജലവിതരണത്തിലും ശൗച്യാലയ സംവിധാനങ്ങളിലും ആവശ്യമായ പരിഷ്ക്കരണങ്ങൾ നടന്നു.
വിദ്യാലയം ഹൈടെക്ക് ആക്കുന്നതിനുള്ള ശ്രമങ്ങൾ നമ്മൾ വളരെ നേരത്തെ ആരംഭിച്ചു. ത്രിതലഭരണ സംവിധാനത്തിന്റെയും SSA യുടേയും ശ്രീ.ചിറ്റയം ഗോപകുമാർ MLA യുടെയും സഹായത്തോടെ മുഴുവൻ ക്ലാസുമുറികളും ഡിജിറ്റൽ സംവിധാനത്തിലാക്കുകയും സുസജ്ജമായ ഒരു കംമ്പ്യൂട്ടർ ലാബ് പ്രവർത്തിപ്പിക്കുകയും ചെയ്തു. ബഹുനിലകെട്ടിടം ഉൾപ്പെടെ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്ക് ആയി.
പശ്ചാത്തല സംവിധാനങ്ങളും അക്കാഡമിക നിലവാരവും ഉയർന്നതോടെ കുട്ടികൾ വിവിധ മത്സര പരീക്ഷകളിൽ ഉയർന്ന വിജയം കൈവരിച്ചു. 2019-20 അക്കാദമിക വർഷം സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാർത്ഥികളെ LSS പരീക്ഷയിൽ വിജയിപ്പിച്ച് ഒന്നാം സ്ഥാനത്ത് എത്തുവാൻ നമുക്ക് കഴിഞ്ഞു. മുൻവർഷങ്ങളിലും LSS പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തുവാൻ നമുക്ക് കഴിഞ്ഞു. കേരള ഗണിതശാസ്ത്രപരിഷത്ത് സംസ്ഥാനതലത്തിൽ നടത്തിയ ടാലന്റ് സെർച്ച് സ്കോളർഷിപ്പ് പരീക്ഷയിൽ നിരവധി വിദ്യാർത്ഥികളെ വിജയിപ്പിക്കാൻ കഴിഞ്ഞു. അതിൽ പ്രധാനനേട്ടം ഗണിത സ്കോളർഷിപ്പ് 2018-19-ൽ അനാമിക എന്ന കുട്ടി സംസ്ഥാനതലത്തിൽ രണ്ടാം റാങ്ക് നേടിയതാണ്. ജനയുഗം സഹപാഠി ക്വിസ്, അക്ഷരമുറ്റം ക്വിസ്, യുറേക്കാവിജ്ഞാനോത്സവം, സ്വദേശ് ക്വിസ്, മലർവാടി ക്വിസ്,സാമൂഹ്യശാസ്ത്രക്വിസ് തുടങ്ങിയ മത്സരപരീക്ഷകളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് മികച്ച വിജയം നേടുകയുണ്ടായി.
അക്കാഡമിക പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾക്കൊപ്പം കലാകായിക പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടക്കുന്നു. പ്രവർത്തി പരിചയ പരിശീലനം ഉൾപ്പെടെ ആവശ്യമായ നിർദ്ദേശങ്ങളും പരിശീലനവും അദ്ധ്യാപകർ നൽകുന്നു.
നമ്മുടെ സ്കൂളിന്റെ പുരോഗതിക്കുവേണ്ടി അക്ഷീണം പരിശ്രമിച്ച പൂർവ്വ അധ്യാപകർ, PTA ഭാരവാഹികൾ,പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു. സ്കൂളിന് മൂന്ന് ക്ലാസ് മുറികൾ അനുവദിച്ചു നിർമ്മിച്ചു നല്കിയ ബഹുമാനപ്പെട്ട എ.കെ.ആന്റണി, മൂന്ന് ക്ലാസ് മുറികളും ഡിജിറ്റൽ ക്ലാസ് സംവിധാനവും നൽകി സഹായിച്ച ശ്രീ. ചിറ്റയം ഗോപകുമാർ എം.എൽ.എ, ഒരു ക്ലാസ് മുറി അനുവദിച്ച ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ A Pജയൻ, ചുറ്റുമതിൽ നിർമ്മിച്ചു നല്കിയ ശ്രീ.ചെങ്ങറ സുരേന്ദ്രൻ Ex.MP അടുക്കളയും, സ്റ്റോർ റും നിർമ്മിച്ചു നൽകിയ വാർഡ് മെമ്പർ ശ്രീ.സി. സന്തോഷ്, ടോയിലറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തിയ ശ്രീ. വിമൽ കൈതയ്ക്കൽ, വാഷിംഗ് കോർണർ അനുവദിച്ചു നല്കിയ Advt.ആര്യാവിജയൻ, PTA ഭാരവാഹികൾ, മാതൃസമിതി അംഗങ്ങൾ, നാട്ടുകാർ,രക്ഷിതാക്കൾ, വിദ്യാർത്ഥികൾ,അധ്യാപകർ തുടങ്ങി എല്ലാവരുടേയും സേവനങ്ങൾ എന്നെന്നം സ്മരിക്കപ്പെടുക തന്നെ ചെയ്യും.