"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
പ്രമാണം:47110 LK.jpeg|ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കളുടെ യോഗം
പ്രമാണം:47110 LK.jpeg|ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കളുടെ യോഗം
പ്രമാണം:47110 ലിറ്റിൽ കൈറ്റ്സ്.jpg|ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണെം
പ്രമാണം:47110 ലിറ്റിൽ കൈറ്റ്സ്.jpg|ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണെം
പ്രമാണം:47110 kkd lk 10.jpeg|<big>സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന വിദ്യാർത്ഥിക്ക് ഐ.ടി. പരിശില</big>'''സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന വിദ്യാർത്ഥിക്ക് ഐ.ടി. പരിശിലനം'''
പ്രമാണം:47110 kkd lk 10.jpeg|<big>സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന വിദ്യാർത്ഥിക്ക് ഐ.ടി. പരിശിലനം</big>
പ്രമാണം:47110 Little kites.jpeg|<big>ബോധവൽക്കരണ ക്ലാസ്‍സുകൾ, രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കള്ള ഐടി പരിശീലനം,</big>
പ്രമാണം:47110 54.jpeg|ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂൾ വിക്കി അവാർഡ് ഏറ്റുവാ‍ങ്ങുന്നു
പ്രമാണം:47110 kkd sw 1.jpeg|സ്ക്കൂൾവിക്കി അവാർഡ് - കോഴിക്കോട് ജില്ലയുടെ ആദരവ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഏറ്റുവാങ്ങിയപ്പോൾ
</gallery>'''<big><u>ലിറ്റിൽ കൈറ്റ്സ്</u></big>'''
</gallery>'''<big><u>ലിറ്റിൽ കൈറ്റ്സ്</u></big>'''



19:40, 15 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ്

സാങ്കേതിക വിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗ്‍ഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി, ഹൈടെക് പദ്ധതിയിലൂടെ 'ലിറ്റിൽ കൈറ്റ്സ്' എന്ന കുട്ടികളുടെ ഐടി കൂട്ടായ്‍മ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നു. സ്‍കൂളിലെ വിവര സാങ്കേതിക വിദ്യാഭ്യാസ വളർച്ചയിൽ സാങ്കേതിക സഹായം നൽകുകയെന്നതും ലിറ്റിൽ കൈറ്റ്സിന്റെ ചുമതലയാണ്. നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്, വിദ്യാർത്ഥികളുടെ കഴിവുകളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്നതിലും മികച്ച സാങ്കേതിക പ്രവർത്തനങ്ങളാലും ശ്രദ്ധേയമായ ഒരു യൂണിറ്റാണ്. സംസ്ഥാന ഐടി റിസോഴ്‍സ് പേഴ്‍സണും, ഐ.ടി. കോ-ഓഡിനേറ്ററുമായ ബി.എം. ബിജു സാറിന്റെ നേതൃത്വത്തിലാരംഭിച്ച്, സ്‍കൂൾ എസ് ഐ.ടി.സി. റഷീദ് പി.പി.യുടെ മാർഗ്ഗ നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പ്രസ്‍തുത യൂണിറ്റ് സാമൂഹിക സേവന രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്.

ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർഥികൾക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി, ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലകളിലൂടെ ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനാണ് വിവിധ വിഷയമേഖലയിലെ പ്രായോഗിക പരിശീലനങ്ങളെ, പരിശീലന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാഫിക്സ് & ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിങും ഡെസ്ക് ടോപ് പബ്ലിഷിംഗും, ഇൻറർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ, മികവു പുലർത്തുന്നവർക്ക് സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിലായി കൂടുതൽ ഉയർന്ന പരിശീലനം ലഭിക്കുന്നതിനും ഈ പരിശീലന പദ്ധതി അവസരമൊരുക്കുന്നുണ്ട്.

47110-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47110
യൂണിറ്റ് നമ്പർLK/2018/47110
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ലീഡർഅൽസാബിത്ത്
ഡെപ്യൂട്ടി ലീഡർശിവനന്ദ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് അബ്ദുസ്സമദ്. വി. പി.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റസീന. കെ.പി.
അവസാനം തിരുത്തിയത്
15-03-202347110-hm

2018-19 പ്രവർത്തന റിപ്പോർട്ട്:

സംസ്ഥാനത്ത് ലിറ്റിൽ കൈറ്റ്സ് ആരംഭിച്ച 2018-19 കാലയളവിലാണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളിലും ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് പ്രവർത്തനമാരംഭിച്ചത്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെയാണ് അംഗങ്ങളാക്കിയത്. എല്ലാ ബുധനാഴ്‍ചയും വൈകിട്ട് 03.30 മുതൽ 04.30 വരെ യൂനിറ്റ് അംഗങ്ങൾക്കുള്ള ക്ലാസ്‍സ്, കൈറ്റ് മാസ്‍റ്ററുടെയും കൈറ്റ് മിസ്‍ട്രസിന്റെയും നേതൃത്വത്തിൽ നടന്നു വരുന്നു. 2018 ഓഗസ്റ്റ് 15ന് സ്‍കൂൾ തല നിർവ്വാഹക സമിതിയുടെ ആദ്യ യോഗത്തിൽ പിടിഎ പ്രസിഡണ്ട് ചെയർമാനായും എച്ച് എം കൺവീനറായും ബി എം ബിജു, റഷീദ് പി.പി എന്നിവരെ സാങ്കേതിക ഉപദേഷ്‍ടാക്കളായും തെരഞ്ഞെടുത്തു. നിർവ്വാഹക സമിതിയുടെ മേൽനോട്ടത്തിലാണ് സ്‍കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിക്കുന്നത്. സബ്‍ജില്ലാ തലത്തിൽ നടന്ന ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മത്സരങ്ങളിൽ സ്‍കൂളിനെ പ്രതിനിധീകരിച്ച് 8 പേർ പങ്കെടുത്തു. സബ്‍ജില്ലാ തലത്തിലെ പ്രോഗ്രാമിങ് മത്സരത്തിൽ ആദ്യത്തെ 3 സ്ഥാനങ്ങൾ യൂണിറ്റിലെ വിദ്യാർത്ഥികൾ നേടി. പ്രോഗ്രാം ഇനത്തിൽ ഒരു വിദ്യാർത്ഥിക്ക് ജില്ലാതല ക്യാമ്പിൽ പങ്കാളിയാകാൻ കഴിഞ്ഞു. 2019 ജനുവരിയിൽ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിച്ചു.

2019 ജനുവരി 23-ന് നടന്ന അഭിരുചി പരീക്ഷയിൽ നിന്ന് രണ്ടാം യൂണിറ്റിനെ തെരഞ്ഞെടുക്കുകയുണ്ടായി. ബോധവൽക്കരണ ക്ലാസ്‍സുകൾ, രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കള്ള ഐടി പരിശീലനം, പേപ്പർ ബാഗ് നിർമ്മാണം എന്നീ തനത് പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. സ്‍കൂളിലെ ഡിജിറ്റൽ മാഗസിനും മറ്റ് പ്രവർത്തനങ്ങളും സ്‍കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

2019-20 പ്രവർത്തന റിപ്പോർട്ട്:

2019 ജനുവരി 23 ന് നടന്ന അഭിരുചി പരീക്ഷയിൽ നിന്ന് യൂണിറ്റിന് ആവശ്യമായ 40 പേരെ തിരഞ്ഞെടുത്തു. എല്ലാ ബുധനാഴ്‍ചയും വൈകിട്ട് 03.30 മുതൽ 04.30 വരെ യൂനിറ്റ് അംഗങ്ങൾക്കുള്ള ക്ലാസ്‍സ് കൈറ്റ് മാസ്‍റ്ററുടെയും കൈറ്റ് മിസ്‍ട്രസിന്റെയും നേതൃത്വത്തിൽ നടക്കുന്നു. 25 ക്ലാസുകളാണ് മൊഡ്യൂൾ പ്രകാരം നടത്തിയത്. സ്‍കൂൾതല നിർവാഹക സമിതിയുടെ നിർദേശപ്രകാരവും, എസ്ഐടിസി, ജോയിൻറ് എസ്ഐടിസി എന്നിവരുടെ സാങ്കേതിക ഉപദേശത്തോടെ യുമാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ജൂൺ 11, ഒക്ടോബർ 4 എന്നീ തീയതികളിൽ യൂണിറ്റംഗങ്ങൾക്കുള്ള ക്യാമ്പ് നടന്നു. ജില്ലാ കോർഡിനേറ്റർ ബി എം ബിജു സർ ക്ലാസ്‍സെടുത്തു. സബ്‍ജില്ലാ തലത്തിൽ നടന്ന ആനിമേഷൻ പ്രോഗ്രാമിങ് മത്സരത്തിൽ നമ്മുടെ യൂണിറ്റിൽ നിന്നും 8 വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രോഗ്രാമിങ് മത്സരത്തിൽ സബിൻ ബി എസ് ഒന്നാം സ്ഥാനം നേടി ജില്ലാതല ക്യാമ്പിൽ പങ്കാളിയായി.

2020-21 പ്രവർത്തന റിപ്പോർട്ട്:

പുതിയ യൂണിറ്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 28 ന് നടന്നു. പങ്കെടുത്ത 52 പേരിൽ നിന്നും 40 പേരെ തെരഞ്ഞെടുത്തു. ജോയിൻറ് എസ്ഐടിസി പി.എം. ബഷീർ, കൈറ്റ് മാസ്‍റ്റർ വി.പി. അബ്‍ദുസ്സമദ് കൈറ്റ് മിസ്‍ട്രസ് കെ.പി. റസീന എന്നിവർ നേതൃത്വം നൽകി. 2020 ഡിസംബർ 21 ന് നടന്ന പ്രിലിമിനറി ക്യാമ്പിൽ  ഐ.ടി കോഡിനേറ്റർ ബി എം ബിജു സർ, ഹസ്സൻകോയ സാർ എന്നിവർ ക്ലാസ്‍സെടുത്തു. സ്‍കൂളിൽ നടന്ന വിവിധ സാമൂഹിക പ്രവർത്തനങ്ങളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കാളികളായി. രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത ക്ലാസ്‍സ്, ഓൺലൈൻ പഠന കാലത്തെ മാറിയ സാഹചര്യത്തിൽ അമ്മമാരെ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി നടത്തിയ മൊബൈൽ പരിശീലനം എന്നിവയും യൂണിറ്റിന്റെ മികച്ച പ്രവർത്തനങ്ങളായി മാറി.

2021-22 പ്രവർത്തന റിപ്പോർട്ട്:

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗമാവാൻ താല്പര്യമുള്ള വിദ്യാർത്ഥികളെ ചേർത്ത് വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്‍തു. നവംബർ 27 ന് നടന്ന അഭിരുചി പരീക്ഷയിൽ നിന്നും പുതിയ യൂണിറ്റിനെ തെരഞ്ഞെടുത്തു. 2022 ജനുവരി ഒന്നിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്യാമ്പ് നടത്തി. മികച്ച പ്രതികരണമാണ് അംഗങ്ങളിൽ നിന്ന് ഉണ്ടായത്. ക്യാമറ ഉപയോഗിക്കുന്നതിനുള്ള പരിശീലനം വിദ്യാർത്ഥികൾക്ക് നൽകി. മാർച്ച് 11ന് നടന്ന ക്ലാസ്‍സിൽ Young Innovators Program-ൽ ഓൺലൈൻ രജിസ്‍ട്രേഷൻ നടത്തുന്നത് എങ്ങനെയാണെന്ന് പരിശീലനം നൽകി. സ്‍കൂളിലെ മറ്റ് വിദ്യാർഥികൾക്ക് YIP യിൽ രജിസ്ട്രേഷൻ ചെയ്യുന്നതിനായി ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കി.

2022-23 പ്രവർത്തന റിപ്പോർട്ട്:

2021-2024 ബാച്ച് വിദ്യാർത്ഥികൾക്ക് ജൂൺ മാസം മുതൽ തന്നെ പരിശീലന ക്ലാസ്‍സുകൾ നൽകി വരുന്നു. വിദ്യാർത്ഥികൾക്ക് ക്യാമറഉപയോഗിക്കുന്നതിനായി പരിശീലനം നൽകി. പേരാമ്പ്ര സബ് ജില്ലാ കലാമേളയുടെ വീഡിയോ കവറേജ് നടത്തുന്നതിന് ഞങ്ങളുടെ യൂണിറ്റിനെ ചുമതലപ്പെടുത്തിയത് അംഗീകാരമായി കരുതുന്നു.

      2022-2025 ബാച്ചിലേക്കുള്ള സെലക്ഷനു വേണ്ടി അപേക്ഷാ ഫോറം തന്ന വിദ്യാർത്ഥികളുടെ യോഗം ചേർന്ന്, വിദ്യാർത്ഥികൾക്ക് ജൂലൈ 2 ന് നടന്ന അഭിരുചി പരീക്ഷയെക്കുറിച്ച് വിശദീകരണം നൽകി. പരീക്ഷാർത്ഥികൾക്ക്  ഉപകാരപ്പെടുന്ന വീഡിയോ ക്ലാസ്‍സുകളും, മുൻ വർഷത്തെ അഭിരുചി പരീക്ഷയുടെ ചോദ്യങ്ങളും, വാട്സ്ആപ് ഗ്രൂപ്പ് രൂപീകരിച്ച് നൽകി. 89 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. ആദ്യത്തെ 40 റാങ്കിൽ 43 പേർ ഉൾപ്പെട്ടു. 2020-2023 ബാച്ച് വിദ്യാർത്ഥികളുടെ അസൈൻമെന്റ‍ുകൾ പൂർത്തിയായി.

സ്‍കൂളിലെ ലൈബ്രറി ഡിജിറ്റലൈസേഷൻ ചെയ്യുന്നതിന്റെ ഭാഗമായി കോഹ ഇന്റ‍ഗ്രേറ്റഡ് ലൈബ്രറി മാനേജ്‍മെന്റ് ഓപ്പൺ സോഫ്റ്റ്‌വെയറിലേക്ക് മാറി. ഇതിൻറെ ഡാറ്റാ എൻട്രി നടത്തിയത് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളാണ്. 1500ഓളം പുസ്‍തകങ്ങളുടെ എൻട്രി വിദ്യാർത്ഥികൾ പൂർത്തിയാക്കി. ബോധവൽക്കരണ ക്ലാസ്‍സുകൾ, രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ഐ.ടി പരിശീലനം എന്നീ തനത് പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. ഡിസംബർ മൂന്നിന് ഒൻപതാം തരം വിദ്യാർത്ഥികൾക്കുള്ള ഏകദിന ക്യാമ്പ് നടന്നു.

സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന വിദ്യാർത്ഥിക്ക് ഐ.ടി. പരിശിലനം

സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന നവീൻ ചിത്രരചനയിലൂടെ ലോകത്തെ കൂടുതൽ സ്നേഹിക്കുകയാണ്. എട്ടാംക്ലാസ്‍സിൽ പഠിക്കുമ്പോൾ സ്‍കൂളിൽ നടന്ന 'വാൻഗോഗ്' അനുസ്‍മരണ ദിനത്തോടനുബന്ധിച്ച് ചിത്രപ്രദർശനം നടത്തി ഈ മിടുക്കൻ കഴിവ് തെളിയിച്ചിരുന്നു. ഇപ്പോൾ പ്ലസ് വണിന് പഠിക്കുന്ന നവീന് പക്ഷേ നിരാശയാണ്. കൈകൾ കൂടുതൽ ചലിപ്പിക്കാൻ കഴിയാത്തതിനാൽ ചിത്രരചനയ്‍ക്ക് പ്രയാസങ്ങളേറെ... എങ്കിലും തന്റെ പരിമിതികളെ വെല്ലുവിളിച്ച് 'ലോക പുകയില വിരുദ്ധ' ദിനത്തിൽ പോസ്റ്റർ നിർമ്മിച്ച്; പഞ്ചായത്ത് അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനം നേടിയിരിക്കുന്നു. നൊച്ചാട് ഹയർസെക്കണ്ടറി സ്‍കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, നവീനിനെ കമ്പ്യൂട്ടർ സഹായത്തോടെ ചിത്രരചനയിൽ പരിശീലനം നൽകാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. ആഴ്ചയിലൊരിക്കൽ വീട്ടിലെത്തി അവർ തങ്ങളുടെ കൂട്ടുകാരനെ, വർണ്ണങ്ങളുടെ ലോകത്ത് വിസ്‍മയം തീർക്കാൻ സഹായിച്ചു കൊണ്ടിരിക്കുന്നു.

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ 2019